Aksharathalukal

ഭാമഭദ്രം......🩷

\"ഡീ.......ശ്രീ  എണീക്ക് പെണ്ണേ എത്ര നേരം വിളിക്കണം നിന്നെ.......\"( ശ്രീ കാ Mom)


\" എന്റെ മാതാശ്രീ ഒരു 5 മിനിറ്റുടെ കിടക്കട്ടേന്നെ....... Plzz.....\"(ശ്രീ)

അവൾ ഉറക്ക ചടവോടെ അമ്മയോട് പറഞ്ഞു......


\" ദേ പെണ്ണേ നീ ഇപ്പോ എണീറ്റ് കുളിച്ചില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും അത് വേണോ......😡\"(Mom)


ആ ഒരൊറ്റ ഡയലോഗ് കേട്ടതും പെണ്ണ് ജീവനും കൊണ്ട് കിടക്കയിൽ നിന്ന് എണീറ്റ് ബാത്ത്റൂമിലേക്ക് ഓടി........വെറുതെ എന്തിനാ റിസ്ക് എടുക്കണേ എന്നോർത്തിട്ട്.......അവൾ കുളിക്കാനായി പോയി......😁

\"അരമണിക്കൂറിനുള്ളിൽ ഹാളിൽ ഹാജരായില്ലെങ്കിൽ പോരാളി ചട്ടകം എടുത്തോണ്ട് ഇങ്ങോട്ട് കയറി വരും വെറുതെ നമ്മളായിട്ട് എന്തിനാല്ലെ.......😁അല്ലാതെ അമ്മയെ പേടിച്ചിട്ടൊന്നുമല്ല ട്ടാ.....😁😁\"(ശ്രീ)


എന്നൊക്കെ സ്വയം പിറുപിറുത്തുകൊണ്ടു അവള് അരമണിക്കൂറിനുള്ളിൽ തന്നെ കുളിച്ചു സുന്ദരിയായി താഴേക്ക് ചെന്നു.......


അല്ല മക്കളെ, നിങ്ങൾക്ക് ഇവരെ മനസ്സിലായില്ലല്ലോ സാരില്ല ഞാൻ പറഞ്ഞു തരാം.........എല്ലാരും എൻറെ കൂടെ വായൊ.....😌


ഇതാണ്  ശ്രീമംഗലം തറവാട്.....
പഴമയുടെ പ്രൗഡിയും ആധുനികതയുടെ ഭംഗിയും എല്ലാംകൂടി ഒത്തിണങ്ങിയ നാലുകെട്ട് വീട്.......ഇവിടെ ഗോവിന്ദൻ നായർക്കും ഭാര്യ ജാനകിക്കും രണ്ടു മക്കൾ മൂത്തയാൾ കൃഷ്ണൻനായർ ഭാര്യ ഋതു ഇവർക്ക് രണ്ടാൾക്കും ഒരേയൊരു പുത്രി അവളാണ് നമ്മുടെ കഥാനായക....…..ശ്രീഭാമ എല്ലാവരുടെയും ശ്രീ..….....കുട്ടി ഇപ്പോൾ ഡിഗ്രീക്ക് പഠിക്കുന്നു (ഫസ്റ്റ് ഇയർ ആണട്ടാ ആള്.....) കോളേജിലെ ആദ്യദിവസം ആയിട്ടും കൂടി അവള് കിടക്കയിൽ നിന്ന് എഴുന്നേൽക്കാത്തത് കൊണ്ട് നടന്ന വഴക്കാണ് നമ്മൾ കുറച്ചുമുമ്പ് വീക്ഷിച്ചത്.....😁😁

ഇനി ഈ തറവാട്ടിലെ രണ്ടാമത്തെ കക്ഷി അതായത് നമ്മുടെ ശ്രീ കാ ചെറിയച്ഛൻ.......പേര് മഹാദേവൻ നായർ ,ഭാര്യ ചന്ദ്രിക.....ഇവർക്ക് രണ്ടു മക്കൾ രണ്ടുപേരും ഇരട്ടകളാണ് (പരട്ടകളുമാണ്..😁)  ശ്രീപ്രിയയും ശിവപ്രിയയും...... ശ്രീപ്രിയയെ പ്രിയ എന്നും ശിവപ്രിയയെ ശിവാന്നു വിളിക്കും.......നമ്മുടെ നായികയുടെ അതേ പ്രായം ആണ് ഇവർക്ക്.....മൂന്നാളും ചങ്കും കരളും പോലെയാണ് സഹോദരിമാർ എന്നതിലുപരി ഇവർ നല്ല ഫ്രണ്ട്സ് ആണ് .......കൂട്ടത്തിൽ ഒരാൾക്ക് വേദനിച്ചാൽ ഇവർ പിന്നെ മുന്നും  പിന്നും നോക്കില്ല.......😡 പ്രയക്കും ശിവയ്ക്കും തങ്ങളോടുള്ളതിനേക്കാൾ ഒരു പ്രത്യേക അറ്റാച്ച്മെന്റ് ശ്രീയോട് ഉണ്ട് അതുകൊണ്ട് അവൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഇവർ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കില്ല........ മൂന്നും നല്ല വിളഞ്ഞ വിത്തുകൾ ആണ്..... നല്ല അസൽ കാന്താരികൾ.......😁😁

ഒക്കെ അപ്പൊ അവരെ പരിചയപ്പെട്ടു ഇനി നമുക്ക് തിരികെ \'കഥയിലോട്ട് പോയാല........


നേരത്തെ ശ്രീയും അമ്മയും ചേർന്നുണ്ടായ പോലത്തെ സംഭവം അപ്പുറത്തെ റൂമിൽ അതായത് രമണാ...... നമ്മുടെ പ്രിയയുടെയും ശിവയുടെ റൂമിൽ ഈ രംഗം തന്നെ അരങ്ങേറുന്നുണ്ട് ....... അത് ഞാൻ പ്രത്യേകിച്ച് വിവരിക്കേണ്ടതില്ലല്ലോ അല്ലേ....😜 ഋതു അമ്മ പൊതുവേ ശാന്ത സ്വഭാവക്കാരിയാണ് പക്ഷേ ഇടഞ്ഞാൽ കൊല കൊമ്പിയാ കൊലകൊമ്പി...........😁 എന്നാൽ ചന്ദ്രികാമ്മ ഇടഞ്ഞാലും ഇല്ലെങ്കിലും പാവമാണ് 😁മക്കള് അനുസരണക്കേട് കാട്ടിയ തല്ലില്ല കൊല്ലത്തെയുള്ളൂ......😁 എന്തൊക്കെ പറഞ്ഞാലും അമ്മമാർക്ക് ഭയങ്കര സ്നേഹം തന്നെയാണ് ......... ❤️ അച്ഛന്മാര് ആണേൽ മക്കൾ എന്ത് കണ്ണoതിരിവ് കാട്ടിയാലും അവർക്ക് കട്ട സപ്പോർട്ട് ആണ്.......അതിൻറെ പേരിൽ അമ്മമാരുടെ കൈയിൽനിന്ന് ഭേഷാ കിട്ടാറുണ്ട് അച്ഛനമ്മാർക്ക്........എങ്കിലും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ചങ്കരൻ തെങ്ങിൽ തന്നെ.......😁 മുത്തശ്ശിക്കും മുത്തശ്ശനും പേരക്കുട്ടികൾ എന്ന് പറഞ്ഞാ ജീവനാണ്.......അവരുടെ കുറുമ്പും കുസൃതിയും ഒക്കെയാ വൃദ്ധരുടെ ഹൃദയം നിറയ്ക്കുന്ന ഒന്നാണ്.....തങ്ങളുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും എല്ലാം ഒത്തൊരുമയും ഐക്യവും കൊണ്ട് ആ കുടുംബത്തിൽ ഇന്നുവരെ ഒരു വിള്ളലും സംഭവിച്ചിട്ടില്ല സന്തുഷ്ട കുടുംബം....... ❤️ 


Chumma irinapo mindil ethiya oru kunji stry anhtta ..... Athikm part endakilla ennan nte oru ith 😁 nalla reethil complete cheyyan aavumenn karuthunn ellardem support ondavnm...... Pinne nmde first storynte krym njn maranittila athum veam complete aakam ttaa😌

Appo llarum nte ഭാമഭദ്രം thinte koode ondakumenn karuthunn..... Ee part kunjithann nmk nxt part lengthil cheyyavee.....👍


((തുടരും))

 By
Vaiga Baiju 🌼




ഭാമഭദ്രം.....🩷

ഭാമഭദ്രം.....🩷

5
521

\" അമ്മേ.....ചെറിയമ്മേ....... തിന്നാൻ തായോ വിശക്കുന്നു.......\"( ശ്രീ)\" എൻ്റെ ശ്രീ നിനക്ക് അടുക്കളയിൽ വന്ന് എടുത്ത് കഴിച്ചൂടെ...... ഇനി എന്നാ നി ഇതൊക്കെ പഠിക്കുന്നെ......" അമ്മ എന്താ പറയണേ അടുക്കളയിൽ വന്ന് എടുത്ത് കഴിച്ചാൽ  ഞാൻ നന്നായി പോവില്ലേ.......അതുവേണ്ട....😁 പിന്നെ അമ്മ ഇങ്ങനെ മുമ്പിൽ കൊണ്ടുവന്ന് വിളമ്പിത്തരുന്നതിന്റെ സുഖം ഞാൻ എടുത്തു കഴിച്ചാൽ കിട്ടുമോ ൻ്റെ ഋതുസേ......😌"(ശ്രീ)എന്നവൾ ഒരു പ്രത്യേക രാഗത്തിൽ അമ്മയോട് പറഞ്ഞു...... "ദേ പെണ്ണെ ..... വെറുതെ നല്ലൊരു ദിവസായിട്ട് എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് നീ......"(ഋതു)"നല്ല ദിവസൊ.....🤔 അയിന് ഇന്നെന്താ പ്രത്യേകത......" (ശ്രീ) "ഏഹ്...😳 അ