Aksharathalukal

അഭിമന്യു - ഭാഗം 10

ഭാഗം 10


നേരം വെളുത്തു.....ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കിയപ്പോൾ അപ്പുവിനെ കാണുന്നില്ല. പുറത്തു പതിവില്ലാത്ത ബഹളം കേട്ട് വരാന്തയിൽ ചെന്നു നോക്കിയപ്പോൾ സത്യ ...അവൻ അച്ഛന്റെ കൂടെ എന്തോ സംസാരിച്ചിരിക്കുന്നു.
അവൻ എന്നെ ഒന്ന് നോക്കി കണ്ണിറുക്കിയിട്ട് പിന്നെയും സംസാരം തുടർന്നു.
അപ്പുവും ഉണ്ട് അവിടെ അവൻ കാര്യമായിട്ട് എന്തോ തിന്നുന്ന തിരക്കിലാണ്..
ഞാൻ അടുക്കളയിലേക്ക് ചെന്നു അവിടെ ക്രോപ് ടോപ്പും , ജീൻസും ഇട്ട് ഒരു പെണ്കുട്ടി..അത് കീർത്തിയാണ്..എന്റെ മുറപ്പെണ്ണ് ..അവൾ ചപ്പാത്തി ചുട്ടെടുക്കുന്നു...എന്നെ കണ്ടതും അവൾ എന്റെ അടുത്തേക്ക് വന്നു.

\"അഭിയേട്ടാ...ഇതെപ്പോ എണീറ്റു ഞാൻ വന്നപ്പോൾ പോത്ത് പോലെ കിടന്ന് ഉറങ്ങുന്ന കണ്ടു ഡിസ്റ്റർബ് ആകേണ്ട എന്ന് വെച്ച് വിളിച്ചില്ല \"

\"നീ വന്നപാടെ അടുക്കളയിൽ കയറിയോ \"

\"പിന്നേ ഞാൻ .... അങ്ങനെ ഉള്ള മോശം ഹാബിറ്റ്‌സ് ഒന്നും എനിക്കില്ല ...അമ്മായി പാത്രം കഴുകാൻ പോയി എന്നോട് ഒന്ന് നോക്കാൻ പറഞ്ഞു \"

\"എന്തോ...കരിഞ്ഞ മണം \"

\"അയ്യോ..ചപ്പാത്തി..\" അവൾ അടുക്കളയിലേക്ക് ഓടി. ചപ്പാത്തി എടുത്തു മാറ്റിയപ്പോൾ അവളുടെ കയ്യും പൊള്ളി.

\"അഭിയേട്ടാ...എന്റെ കയ്യ് \"

അപ്പോഴേക്കും എന്നെ കടന്ന് അനികുട്ടൻ അവിടെ എത്തി.

\"അയ്യോ..കീർത്തി എന്താ പറ്റിയെ വേദനിച്ചോ... ഞാൻ ഐസ് എടുത്തിട്ടു വരാം \"

കഴിഞ്ഞ ആഴ്ച്ച ചുമരിൽ ആണി അടിച്ചപ്പോൾ അച്ഛന്റെ കയ്യിൽ കൊണ്ടു... അന്ന് അച്ഛന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കാത്തവനാ ഇപ്പോ കീർത്തിക്ക് ഐസ് വേണോ എന്ന് ചോദിക്കുന്നെ.. 
അപ്പോൾ സത്യ അവിടേക്ക് വന്നു.

\"ഇതെന്താ ഇവിടെ...\" സത്യ ഗൗരവത്തിൽ ചോദിച്ചു.

\"അത്...കീർത്തിയുടെ കയ്യ് പൊള്ളി \" അനികുട്ടൻ
സൗമ്യ ഭാവത്തിൽ പറഞ്ഞു...
അതിനൊരു ഫ്ലാഷ് ബാക്കുണ്ട്..പണ്ട് അവൻ സത്യയെ കേറി തല്ലി... അവൻ അതിന്റെ ഇരട്ടി അനികുട്ടന് കൊടുത്തു..അന്ന് മുതലേ അനികുട്ടന് സത്യയെ പേടിയാ...

\"ഓഹ്....അത്രയ്ക്കൊന്നും പൊള്ളിയിട്ടുണ്ടാവില്ല ഇവൾ അല്ലേ ആള് ഉറുമ്പ് കടിച്ചാൽ മൂർഖൻ കടിച്ച പോലെയാ ഇവളുടെ പെരുമാറ്റം അഭി നീ വാ..നമുക്ക് അമ്പലക്കുളം വരെ ഒന്ന് പോയാലോ കുറേ കാലം ആയി പണ്ടത്തെ പോലെ മുങ്ങി കുളിച്ചിട്ടു \"


ഞങ്ങൾ അമ്പലകുളത്തിലെത്തി.
തെളിഞ്ഞ ആകാശം...
ആൽമരത്തിനാൽ ചുറ്റപ്പെട്ട അമ്പലക്കുളം..
കാറ്റിന് ചന്ദനത്തിന്റെ സുഗന്ധം..
കുളപടവുകളിൽ പച്ചപരവധാനി വിരിച്ചപോലെ പായലിന്റെ കരവിരുത്...
വെള്ളത്തിന് സ്പടികത്തിന്റേത് പോലുള്ള തിളക്കം...
ഇതൊക്കെ കണ്ട് ത്രിൽ അടിച്ച സത്യ വെള്ളത്തിലേക്ക് എടുത്തു ചാടി..

\"ഓഹ്.....എന്താ തണുപ്പ്....എടാ അഭി നീ എപ്പോഴും ഇവിടെ വരാറുണ്ടോ \" 

വെള്ളത്തിൽ നിന്ന് മുങ്ങി നിവർന്ന് സത്യ ചോദിച്ചു. ഞാനും വെള്ളത്തിലേക്ക് ഇറങ്ങി. നീന്തി അവന്റെ അടുത്തെത്തി.

\"പണ്ട് നീ ഓണത്തിന് വന്നപ്പോ ആണ് ഞാൻ ഇങ്ങോട്ട് വന്നത് അതിന് ശേഷം ഞാൻ ഇങ്ങോട്ട് വന്നിട്ടില്ല നിനക്ക് ഓർമ്മയില്ലേ..അന്ന് നമ്മൾ മൂന്ന് പേരും... \" 
പെട്ടന്ന് സത്യയുടെ മുഖം മാറുന്നത് കണ്ട ഞാൻ വിഷയം മാറ്റി.

\"അല്ല അതൊക്കെ പോട്ടെ യൂ കെയിൽ സ്വിമ്മിങ് പൂൾ ഉണ്ടാവില്ലേ അവിടെയൊക്കെ എങ്ങനെയാ ... \"

\"അതൊക്കെ നമ്മുടെ ഈ കുളത്തിന്റെ അത്രക്ക് വരില്ലല്ലോ \"

\"അവിടൊക്കെ പെണ്പിള്ളേര്ക്കും ആണ്പിള്ളേരും ഒരുമിച്ചാ കുളിക്കുക എന്നാ കേട്ടത്...\"

\"അങ്ങനെ ഒന്നും ഇല്ലടാ...അവിടെ സെപ്റേറ്റ് പൂളുണ്ട്..ബട്ട്  ബോയ്ഫ്രണ്ട്സും ഗേൾഫ്രണ്ട്സും ഒരുമിച്ചാണ് കുളിക്കുക...\"

\"നിനക്ക് വല്ല ഗേൾ ഫ്രണ്ട്സും ഉണ്ടോ....\"
അതിന് അവന്റെ മറുപടി ഒരു കള്ളചിരിയായിരുന്നു.

\"അപ്പോ നീയും കമ്മിറ്റഡ് ആണല്ലേ \"

\"അതേ....\"

\"ഫോട്ടോയുണ്ടാ....\"

\"ഹാ...അതൊക്കെ ഉണ്ട് നമുക്ക്  ഒന്ന് അമ്പത്തിലേക്ക് പോവാം \"

\"ഇപ്പോ.. ഈ തോർത്തും ഉടുത്തോ.....\"

\"പോടാ...വീട്ടിൽ പോയിട്ട് തിരിച്ചു വരാം \"

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോയി.
ഞങ്ങൾ അമ്പലത്തിലേക്ക് ഇറങ്ങി..
കീർത്തി കുറെ വാശി പിടിച്ചു അവളും വരുമെന്ന് പക്ഷേ സത്യ വിട്ടു കൊടുത്തില്ല....
നീല ഷർട്ടും...മുണ്ടും അതായിരുന്നു..എന്റെ ഡ്രെസ്സ്..
സത്യ ആണെങ്കിൽ ചുവപ്പ് കരയുള്ള മുണ്ടും ...മാച്ചിങ് ഷർട്ടും ...
ഞങ്ങൾ അമ്പലത്തിൽ കയറി തൊഴുതു..
കുറെ സമയം ആൽമരത്തിന്റെ ചുവട്ടിലിരുന്നു...

\"ഡാ.. നിനക്ക് എന്റെ ഗേൾഫ്രിൻഡിനെ കാണേണ്ട \"
സത്യ പോക്കറ്റിൽ നിന്ന് ഒരു ഐ ഫോൺ പുറത്തെടുത്തു...
അതിലെ ഒരു ചിത്രം എടുത്തു സൂം ചെയ്ത അവൻ എന്റെ നേർക്ക് നീട്ടി...

\"കക്ഷി ഫോറിനാണല്ലോ എന്താ പേര് \"

\"റെബേക്കാ...\"

\"ഓഹ്...\"

\" ഒരു...1 ഇയർ റിലേഷൻഷിപ് ആയിരുന്നു...അവൾക്ക് റിലേഷൻഷിപ് അത്ര കമ്ഫോർട്ടബിൾ അല്ലായിരുന്നു.. അതുകൊണ്ട് ബ്രേക്ക്അപ്പ് ആയി...\"

\" നീ ഇനി എപ്പോഴും ഇവിടെ ഉണ്ടാവില്ലേ \"

\"ഉണ്ടാവും...ചില കണക്കുകളൊക്കെ 
തീർക്കാനില്ലേ \"

ഒരു ഗൂഢമായ സ്വരത്തിൽ അവൻ പറഞ്ഞു.


(അഭിയുടെ മുറപെണ്ണിന്റെ എൻട്രി കൂടി ആയപ്പോൾ കണ്ഫ്യൂഷൻ ആയല്ലേ ഈ അഭിയുടെ കഥ എവിടേക്കാ പോവുന്നേ എന്ന്.. അല്ലെ..
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു..😄😄😄....)


അഭിമന്യു - ഭാഗം 11

അഭിമന്യു - ഭാഗം 11

4
532

ഭാഗം 11\" നീ ഇനി എപ്പോഴും ഇവിടെ ഉണ്ടാവില്ലേ \"\"ഉണ്ടാവും...ചില കണക്കുകളൊക്കെ തീർക്കാനില്ലേ \"ഒരു ഗൂഢമായ സ്വരത്തിൽ അവൻ പറഞ്ഞു.\"എന്ത്..കണക്കുകൾ നിനക്ക് ആരോടാ ഇത്ര പക അതൊക്കെ കഴിഞ്ഞിട്ടു കാലം കുറേ ആയില്ലേ ഇനിയും എന്തിനാടാ...\"\"അതൊന്നും നിന്നെ എഫക്ട് ചെയ്യുന്ന പ്രോബ്ലെം അല്ലല്ലോ..... നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ് എനിക്ക് മാത്രം ...\"\"നീ അങ്ങനെ ആണോ എന്നെ കാണുന്നെ അത് ചെയ്തത് ആരാണെങ്കിലും ഞാൻ അവനെ വെറുതെ വിടില്ല \"എന്റെ വാക്കുകൾ കേട്ടപ്പോൾ അവന് ആശ്വാസമായി.ഞങ്ങൾ അവിടുന്ന് വീട്ടിലേക്ക് തിരിച്ചു..മുറ്റത്ത് കീർത്തിയും , അപ്പുവും , അനികുട്ടനും കണ്ണുകെട്ടി കളിക്കുന്നു.\"പ