Aksharathalukal

seven queens 70

Seven Queen\'s
Part 70
✍️jifni

________________________

ഒരു നോവോടെ മെഹ്ഫി പറഞ്ഞു നിർത്തി. ആ നേരം എല്ലാവരുടേയും മനസ്സിൽ മെഹ്ഫി പറഞ്ഞ ആ കുട്ടിയെ കുറിച്ച് തന്നെയായിരുന്നു ചിന്ത..

\"അല്ല ജാസി... ഈ സുഹാന എന്ന പേര്.. അത് ഡോക്ടർ ഷാം അവർക്ക് നൽകിയതാണോ... ഓർമയില്ലാത്ത അവർക്ക് സ്വന്തം പേരും അറിയില്ലായിരിക്കുമല്ലോ.\" 
മെഹ്ഫി മറ്റൊന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ചോദിച്ചു.

\"ഏയ് അല്ല. ഇതേ സംശയം എനിക്കും വന്നേ ആണ്. അപ്പോൾ തന്നെ ഡോക്ടറോട് ചോദിച്ചു.അത് ഉമ്മയെ അന്ന് കിട്ടിയ സമയം ഉമ്മയുടെ കയ്യിൽ ഒരു ചെറിയ ബാഗ് ഉണ്ടായിരുന്നത്രെ.അതിൽ ഉമ്മയുടെ ഒരു ഫോണും ജനനസർട്ടിഫിക്കറ്റും കുറച്ച് ക്യാഷും ആഭരണങ്ങളും വേറെ എന്തൊക്കെയോ പേപ്പേർസും ആയിരുന്നത്രെ. അതിൽ നിന്ന് മനസിലായതാണ് ഉമ്മാന്റെ പേര് സുഹാന എന്നാണ്. ഉമ്മയെ സംബന്ധിച്ച എല്ലാം തെളിവുകളും ഉമ്മാനോടുള്ള സ്നേഹത്തിന്റെ പുറത്ത് ഉപ്പ തട്ടികളഞ്ഞു. ഈ പേര് ഒഴികെ. ഈ പേരും ഉപ്പാക്ക് അത്രക്ക് ഇഷ്ട്ടമായിരുന്നു.\" (ജാസി )

\"ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരു പേരുണ്ടെങ്കിൽ അത് ഈ പേര് മാത്രമാണ്. കേൾക്കും തോറും എന്റെ രക്തം തിളച്ചു വരും.\"  എന്ന് പറഞ്ഞു കൊണ്ട് മറ്റാർക്കും മുഖം കൊടുക്കാതെ അവൻ അവിടെനിന്നു എണീറ്റ് പോയി.
പഴയ ഓർമകളിൽ ഒലിച്ചിറങ്ങുന്ന അവന്റെ കണ്ണുനീർ തുള്ളികളെ ആരും കാണാതിരിക്കാൻ വേണ്ടിയായിരുന്നു ആ ഒഴിഞ്ഞു മാറ്റം. അവൻ പോയി വണ്ടിയുടെ അടുത്ത് ഫോണിലേക്കും തലതാഴ്ത്തി നിന്ന്.

അവന്റെ ഒഴിഞ്ഞു മാറ്റം മനസ്സിലായെന്ന പോലെ വീണ്ടും അവനെ നോവിക്കണ്ട എന്ന് കരുതി ആരും അവന്റെ അടുത്തേക്ക് പോയില്ല.


\"മെഹ്ഫിക്ക് ന്താ പറ്റിയെ...\"(ആന്റി )

\"അത് അവന്റെ ഉമ്മാന്റെ പേര് സുഹാന എന്നാണ്. അവർ ഇവനേയും ഉപ്പാനേയും ഉപേക്ഷിച്ചു സ്നേഹിക്കുന്നവന്റെ കൂടെ ഒരു കത്തും എഴുതി വെച്ച് പോയതാ.. മുലപ്പാൽ പോലും അവന് നൽകിയിട്ടില്ല ആ സ്ത്രീ. പിന്നെ അവൻ എങ്ങനെ വെറുക്കാതിരിക്കും.\" (അഭി )

\"ഇനി ബാക്കി കഥകൾ ഒക്കെ നമുക്ക് പിന്നെ പറയാ.. നേരം ഇരുട്ടി. പോകാൻ നോക്ക \" 

എന്ന് പറഞ്ഞു കൊണ്ട് ഇത്ത ആദ്യം ഇരുന്നിടത് നിന്ന് എണീറ്റു. ആ മനസ്സിപ്പോൾ ലോകം കീഴടക്കിയ സന്തോഷത്തിലാണ്. അത് കാണുന്നവർക്ക് ഒക്കെ അറിയാം. ഉപ്പയെ കുറിച്ച് ചോദിക്കണം എന്നുണ്ട് ജാസിക്ക്. പക്ഷേ ഇത്തയുടെ ഇപ്പോഴത്തെ ഈ ഹാപ്പിനെസ്സ് നഷ്ട്ടമായാലോ എന്ന് കരുതി കൊണ്ട് അവൻ ഒന്നും ചോദിച്ചില്ല.

അങ്ങനെ എല്ലാവരും പൊടി തട്ടി എണീറ്റു പാറകല്ലുകൾ ചാടികടന്നു പരസ്പരം കൈകൾ കോർത്തും താങ്ങായും ആ മലച്ചെരുവിൽ നിന്ന് താഴെ അടിവാരത്തേക്ക് ഇറങ്ങി. അപ്പോഴേക്കും മെഹ്ഫിയുടെ ദേഷ്യവും സങ്കടവും എല്ലാം മാറിയിരുന്നു. അവിടെ ഐസ് വിൽക്കുന്ന ഒരാളോട് കുശലം പറഞ്ഞു നിൽക്കാണ് അവൻ. അങ്ങനെ അവന്റെ വക എല്ലാവർക്കും ഓരോ ഐസ് വാങ്ങി കൊടുത്ത്. അത് കഴിച്ചു കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു. തിരിച്ചു പോകും വഴി ഭക്ഷണം പാട്സെൽ വാങ്ങി. കാരണം വെള്ളത്തിൽ കളിച്ചു ഒക്കെ ഒരു കോലം ആയിട്ടുണ്ട്. അത് കൊണ്ട് ഫ്രഷായിട്ട് കഴിക്കാന്ന് കരുതി. ഇന്ന് വീട്ടിൽ ഒന്നും ഉണ്ടാക്കിയിട്ട് ഇല്ലല്ലോ.

വീട്ടിൽ എത്തി എല്ലാവരും ഫ്രഷായി ഒന്നിച്ചു ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു. ഇത്തയും ആന്റിയും കൂടി എല്ലാവർക്കും വായയിൽ വെച്ച് കൊടക്കുകയായിരുന്നു ഭക്ഷണം. ഇടക്ക് ഇവർക്കൊക്കെ ഇങ്ങനെ ഒന്നിച്ചു ഒരു പാത്രത്തിൽ നിന്ന് ഇത്തയുടെ അല്ലെങ്കിൽ ആന്റിയുടെ കൈ കൊണ്ട് വാരി തന്ന് കഴിക്കുന്നത് വലിയ ഇഷ്ട്ടമുള്ള കാര്യമാണ്. 
പിന്നെ അന്ന് രാത്രി ജാസി പഴയ പോലെ കഥകൾ പറഞ്ഞു ഇത്തയുടെ മടിയിൽ തലവെച്ചു കൊണ്ടാണ് ഉറങ്ങിയത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം എന്നേക്കുമായ് നഷ്ട്ടപെട്ടു എന്ന് കരുതിയ ആ വാത്സല്യകൈകൾ തലയിലൂടെ ഒഴുകിയപ്പോൾ അവൻ അനുഭവിച്ച ആനന്ദം അത് എഴുതി കുറിക്കാൻ കഴിയുന്നതിലും അപ്പുറം ഒന്നായിരുന്നു.

അങ്ങനെ ആ രാത്രിയും നിദ്രയെ തേടി.

________________________________


നാളെ മുതൽ ഡിഗ്രി ലാസ്റ്റ് സേം എക്സാമിന്റെ തുടക്കമാണ്. ബോയ്സ് എല്ലാവരും കുത്തിയിരുന്നു പഠിക്കുക തന്നെയാണ്. നേരത്തിനു ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം റോസിവില്ലയിലേക്ക് വരും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വീണ്ടും പഠിത്തം. എത്ര തന്നെ ഉടായിപ്പ് കാട്ടി നടക്കുമെങ്കിലും പഠിപ്പിന്റെ കാര്യത്തിൽ അവർ പത്ത് പേരും പുലികൾ തന്നെയാണ്. ഗേൾസിന് ആണെങ്കിൽ സെക്കന്റ് സേം എക്സാം അടുത്ത ആഴ്ച്ച തുടങ്ങുക്കുകയാണ്. നോട്ട് അസ്സിഗ്മെന്റ് സെമിനാർ എന്നിങ്ങനെ അവരും നല്ല ബിസിയാണ്.

ബോയ്സിന് ആഴ്ചയിൽ രണ്ട് ദിവസമാണ് എക്സാം. അവർക്ക് എക്സാം ഇല്ലാത്ത ദിവസങ്ങളിൽ സെവൻസിന് ക്ലാസ്സ്‌ ഉണ്ടാകാറുണ്ട്. അങ്ങനെ ഒരു ദിവസമാണ് ഇന്ന്.

രാവിലെ തന്നെ മാറ്റി റെഡിയായി അവർ കോളേജിലേക്ക് പോയി.

\"ഹലോ... ചെല്ല കുട്ടികളെ..... ഇന്നേതായാലും നിങ്ങളുടെ പൂവാലന്മാർ കൂടെ ഇല്ലല്ലോ .. അത് കൊണ്ട് ഞങ്ങളെ ഒന്ന് മൈൻഡ് ചെയ്തിട്ട് പൊക്കൂടെ..\" 

പിറകിൽ നിന്നുള്ള വിളി കേട്ടതും അവർ ഏഴ് പേരും തിരിഞ്ഞു നോക്കി.

\"ജോൺ, ഇജാസ്, റഫീഖ്, അകിൽ, മീര, റീറ്റ...\"  

ആറ് പേരടങ്ങുന്ന ജോണും കൂട്ടുകാരും ആയിരുന്നു അത്. സെവൻസ് അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു.

\"ഇന്ന് മനുഷ്യന് സെമിനാർ ഉള്ളതാ.. നല്ല തെണ്ടികളെ തന്നെ കണിയായി കണ്ട്. ഇന്ന് ആ ജോജി സാർ ന്റെ വായയിൽ ഇരിക്കുന്നതൊക്കെ ഞാൻ കേൾക്കേണ്ടി വരും മിക്കവാറും.\"  

രാവിലെ തന്നെ ജോണിനെ കണ്ട ദേഷ്യത്തിൽ സാറ പിറുപിറുത്ത്.

(ജോണിനെയും ഇജാസിനെയും ഒന്നും ആരും മറന്നിട്ടില്ലല്ലോ.. Part 16,32 ഒക്കെ പറയുന്നുണ്ട് അവരെ കുറിച്ച് )


\"കണ്ടീലെ ആ ഇജാസിന്റെ നോട്ടം. കണ്ണ് കുത്തിയെടുക്കാൻ തോന്നും.\" (നാദി )

\"അതേ.. ഓന്റെ വീട്ടിൽ ഒന്നും പെണ്ണുങ്ങൾ ഇല്ലാത്ത പോലെയാണ് ഓന്റെ നോട്ടം.\"(ശാലു )

\"അവന്മാരെ കൂടെ എങ്ങനെ നടക്കുന്നു ആ രണ്ടെണ്ണം മീരയും റീറ്റയും. അവരും പെണ്ണല്ലേ.\"(അറപ്പോടെ ജുമി പറഞ്ഞു നിർത്തി.)

\"അതേ അവരും പെണ്ണാണ്.. നിങ്ങൾക്ക് സംശയം ഉണ്ടോ.. പക്ഷേ ;ഞങ്ങൾക്ക് ഒട്ടും സംശയം ഇല്ല.\" 
ഇതും പറഞ്ഞു കൊണ്ട് അവരുടെ മുന്നിലേക്ക് കടന്ന് നിൽക്കുകയായിരുന്നു റഫീഖ്.

\"നിങ്ങൾ ഏഴണ്ണത്തിന്റ അത്ര കാണാൻ ചുങ്ങ് ഇല്ലെങ്കിലും അവർ ഒന്നന്നര പെണ്ണുങ്ങൾ തന്നെയാ..ഞങ്ങളെ കൂടെ എന്തിനും ഏതിനും നിൽക്കുന്ന പെണ്ണ്.അടിക്ക് അടിയും വലിക്ക് വടിയും.. പിന്നെ... പിന്നെ...\"(ഇജാസ് വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.

\"ഇജാസ്...\" 
റീറ്റയുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദം അവിടെ പ്രതിദ്വനിച്ചു.

\"റീറ്റാ.. അത് അവൻ...\" അവിടെ ഒരു പ്രോബ്ലം ക്രിയേറ്റ് ചെയ്യേണ്ടല്ലോ എന്ന് കരുതിയിട്ടാവാം റീറ്റയെ ജോൺ എന്തൊക്കെയോ പറഞ്ഞു വായ അടപ്പിച്ചു.സെവൻസിന് മുന്നിൽ അവർ തമ്മിൽ ഒരു വാക്ക് തർക്കം അത് അവർക്ക് തന്നെ കുറച്ചിൽ അല്ലെ.

\"മുന്നിൽ നിന്ന് മാറ് ഞങ്ങൾക്ക് ക്ലാസിൽ പോണം.\"  
ജോണും കൂട്ടരും മാറുന്നില്ലാന്ന് കണ്ടതും ജിയ പറഞ്ഞു.

\"അങ്ങനെ അങ്ങട്ട് പോകാൻ ആണെങ്കിൽ ചേട്ടന്മാർ എന്തിനാ ഇത്രേയും കഷ്ടപ്പെട്ട് നിങ്ങളുടെ അടുത്തേക്ക് വന്നത്.\"(അകിൽ )

\"നിങ്ങളോട് വരാൻ ഞങ്ങൾ പറഞ്ഞോ.\"(അനു )

\"കണ്ടോ അകിലേ.. അവർക്ക് നമ്മളെ ഒന്നും പറ്റില്ല. അവരെ സുഖിപ്പിക്കാനും വേണ്ടതൊക്കെ ചെയ്ത് കൊടുക്കാനും അവന്മാരില്ലേ.. ഇവരുടെ ഷാളിൻ തുമ്പും മണത്ത് നടക്കുന്ന ആ പത്ത് പെൺകോന്തന്മാർ. അവർ മതിയാകും അവർക്ക്. നമ്മളെ ഒന്നും പറ്റില്ലായിരിക്കും.\"  
ഇജാസ് അവരിൽ ഓരോരുത്തരേയും നോക്കി കൊണ്ട് പറഞ്ഞു. അവന്റെ അടിമുടിയാലേയുള്ള നോട്ടം അവർക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കി.അവന്റെ ആ കണ്ണുകൾ കുത്തിപ്പൊടിക്കാനുള്ള അറപ്പും വെറുപ്പും തോന്നി.



തുടരും.. ❤️

കഥ ഇനി അടുത്ത വഴിതിരുവിലേക്ക് പോകാനുള്ള സമയമായി. ഇനി ബോയ്സിന്റെ പഠനം തീർന്ന് അവർ ഇറങ്ങുകയാണ്. *seven Queen\'s* ന്റെ ഒറ്റക്കുള്ള പോരാട്ടത്തിന്റെ നാളുകളാണ് ഇനി വായനക്കാരിലേക്ക്. എന്നാലും നമ്മളെ ബോയ്സിന്റെ കഥയും ഉണ്ടാകും. അവരില്ലാതെ എന്ത് കഥ ല്ലേ...
അപ്പോൾ അടുത്ത പാർട്ടിന് മുമ്പായിട്ട് ഇത് വരേയുള്ള കഥയുടെ റിവ്യൂ തരണേ.. അത് പോലെ നമ്മുടെ പത്ത് ബോയ്സിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ട്ടം ആരെയാണെന്നും കൂടി കമെന്റ് ചെയ്യണേ... 🙏🏻

seven Queen\

seven Queen\'s 71

4.4
530

Seven Queen\'sPart 71✍️jifni________________________ഇജാസ് അവരിൽ ഓരോരുത്തരേയും നോക്കി കൊണ്ട് പറഞ്ഞു. അവന്റെ അടിമുടിയാലേയുള്ള നോട്ടം അവർക്ക്  വലിയ അസ്വസ്ഥത ഉണ്ടാക്കി.ആ കണ്ണുകൾ കുത്തിപ്പൊട്ടിക്കാനുള്ള അറപ്പും വെറുപ്പും തോന്നി.\"അങ്ങനെ വരട്ടെ..അപ്പൊ മക്കൾക്ക്  അവരെ പറ്റൊള്ളൂ ല്ലേ... അവരേക്കാൾ നട്ടെല്ലുള്ള ആണുങ്ങളാണ് ഞങ്ങൾ. ഒരു ബെഗ് അടിക്കാത്ത എന്ത് ആണ്. അവരേക്കാൾ നിങ്ങൾക്ക് വേണ്ടത് ഒക്കെ നൽകാൻ ഞങ്ങൾക്ക് പറ്റും മക്കളെ.. അവരെ അങ്ങട്ട് വേണ്ടന്ന് വെച്ചേക്ക്.\"(അകിൽ )\"അങ്ങനെ ഒന്നും പറയല്ലേ അകിലേ.. അവരുടെ മുഖം നോക്ക് ദേഷ്യം കൊണ്ട് ചുവക്കുന്നുണ്ട്  എന്ത് ഭംഗിയാ ആ ചുവന്ന് തുടുത്ത കവിൾ\" (ശാല