Aksharathalukal

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -9☠️

\" ഫൈസി നീ പറഞ്ഞുതന്നത് പോലെ എല്ലാം ഞാൻ മനാഫിനോട് പറഞ്ഞു \"

\"താങ്ക്സ് ഡാ..
ആ ഫോട്ടോസ് കണ്ടിട്ട് അവൻ നിന്നെ വീണ്ടും  വിളിക്കും, അപ്പോൾ ബാക്കികൂടി നീ പറയണം \"

\"എടാ എനിക്കെന്തോ പേടിയാവുന്നു ,  നീ ഇത് എന്തൊക്കെയാ ചെയ്യുന്നേ \"

\"എന്റെ മുന്നിൽ വേറെ വഴിയില്ലടാ.... \"


വാട്സാപ്പിൽ ദീപു അയച്ചു കൊടുത്ത ഫോട്ടോസ് നോക്കിയതിനു ശേഷം മനാഫ് ദീപുവിനെ തിരിച്ചു വിളിക്കുന്നു 

\"ദേ..., മനാഫ് വിളിക്കുന്നു \"

\"നീ കാൾ എടുക്ക്, എന്നിട്ട് സംസാരിക്ക് \"

ദീപു കാൾ അറ്റന്റ് ചെയ്യുന്നു 

\"ഹലോ ദീപു......
ഞാൻ മനാഫാ......., അവൻ അപ്പോൾ ഞങ്ങളെ ചതിക്കുവായിരുന്നു അല്ലെ...
എന്താ അവന്റെ പ്ലാൻ \"

\"അത്....,
ഇന്ന് അവളെയും കൂട്ടി   ബാംഗ്ലൂർലേക്ക് പോകുന്നൂന്നാ എന്നോട് പറഞ്ഞേ \"

\"ഒരു കാരണവശാലും  ഞങ്ങൾ വരുന്നത് വരെ  നീ അവനെ അവിടന്ന് പോകാൻ അനുവദിക്കരുത് \"

\" അത്... \"

\"പ്ലീസ് ഡാ, എന്നെ ഒന്ന് ഹെല്പ് ചെയ്യ് \"

\"ശെരി, ഞാൻ നോക്കാം \"

\" ഓക്കേ..., ഞങ്ങൾ എത്രയും വേഗം അവിടെ എത്താം \"

\"മം \"

ദീപു ഫോൺ കട്ട്‌ ചെയ്യുന്നു. 

\"എന്താടാ അവൻ  പറഞ്ഞത് \"

\"അവർ ഇങ്ങോട്ട് വരുവാണെന്ന്, അതുവരെ  നിന്നെ പിടിച്ചു വെക്കാൻ പറഞ്ഞു, \"

\"എത്രയും വേഗം നീ ഇവിടെന്ന് മാറാൻ നോക്ക് \"

\"അവരെ രണ്ടു പേരെയും റെയിൽവേ  സ്റ്റേഷനിൽ ആകിയിട്ട് ഞാൻ തിരികെ ഹോസ്റ്റലിലേക്ക്  പോന്നു.


പിന്നെ ഞാൻ അവനെ കാണുന്നത്.....

മുന്ന് ദിവസത്തിനുശേഷം ഡെഡ്
ബോഡി ആയിട്ടാ. \"

അത് പറയുമ്പോൾ ദീപുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. 

\"അപ്പോൾ അന്ന് ഫൈസലിനെ അന്വേഷിച്ചു മനാഫ് വന്നില്ലേ\"

\"വന്നു\"

\"മനാഫ് മാത്രമാണോ വന്നത്,
അതോ... \"

\"അല്ല, മനാഫും ഉം , അൻവർ ഉം,  പിന്നെ ഫൈസിടെ വാപ്പയും, അദ്ദേഹത്തിന്റെ അനിയനും  ഒക്കെ ഉണ്ടായിരുന്നു. \"

\"ഈ അനിയാനെന്നു പറയുമ്പോൾ \"

\"മനാഫിന്റ വാപ്പ....
അവിടെ വെച്ച് പ്രീതിടെ റിലേറ്റിവ്‌സും, ഇവരും തമ്മിൽ ചെറിയ പ്രേശ്നങ്ങളൊക്ക ഉണ്ടായി. \"

\"മം ഓക്കേ.... \"

\"ഫൈസിടെ ബോഡി മാത്രമേ കിട്ടിയുള്ളൂ അല്ലേ... \"
\"അതേ സാർ ......,
ഫൈസിടെ  ബോഡി കൂടുതൽ  ആഴത്തിലേക്ക്
പോയിട്ടില്ലായിരുന്നത് കൊണ്ട് കിട്ടി. പ്രീതിടെ ഷാള് മാത്രമേ കിട്ടിരുന്നുള്ളു.\"

\"ഓക്കേ.....
ദീപു, ഞങ്ങളോട് സഹകരിച്ചതിന് താങ്ക്സ്... 
എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ, \"

\"ശെരി സാർ \"

കമ്മീഷ്ണറും,SI ഉം അവിടെനിന്നും പുറപ്പെട്ടു, കുറച്ചു ദൂരം സഞ്ചരിച്ചു.  അതിനു ശേഷം  അവിടെയുള്ള ഒരു ടീ ഷോപ്പിൽ  വണ്ടി നിർത്തി  അവർ ചായകുടിക്കുന്നു.

ചായ കുടിക്കുന്നതിനിടയിൽ sl  കമ്മീഷണറും  അതേപ്പറ്റി സംസാരിക്കുന്നു 

\"സാർ എനിക്ക്  ഈ ദീപുവിനെ നല്ല 
സംശയമുണ്ട് \"

\"എന്തു പറ്റി \"

\"അല്ല സാർ,   അവന്റ സംസാരത്തിലും, പെരുമാറ്റത്തിലുംമൊക്കെ എന്തോ ഒരു പൊരുത്തക്കേട് എനിക്ക് തോന്നി....

പിന്നെ.... ഈ ദീപുവും ഫൈസലും തമ്മിലുള്ള ഒരു അടുപ്പം വെച്ച്.......
അല്ല, കൂട്ടുകാരന്റെ മരണത്തിന് കാരണക്കാർ ആയവരോട്
ഒരു പ്രതികാരം...\"

\"താൻ പറഞ്ഞത് തള്ളിക്കളയാൻ പറ്റില്ല  .  പല കേസിലും നമ്മൾ  സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആളായിരിക്കും പ്രതി \"


സംസാരിച്ചു കൊണ്ടിരിക്കുന്ന ഇവരുടെ ഇടയിലേക്ക് അമിത വേഗതയിൽ വന്ന ബൈക്ക്,  കമ്മീഷ്ണറെ ഇടിച്ചു  വീഴ്ത്തുന്നു.

                                 തുടരും........


                    



☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -10☠️

☠️ ഇതാണ് എന്റെ പ്രതികാരം ഭാഗം -10☠️

4
648

അദ്ദേഹത്തെ ഇടിച്ചു വീഴ്ട്ടിയതിനു ശേഷം വേറൊരു ഒരു കാറുമായി കൂട്ടിയിക്കുന്നു.വീഴ്ചയിൽ  കമ്മീഷണറുടെ കൈയ്ക്ക് ചെറിയ രീതിയിൽ പരിക്ക് പറ്റുന്നു. എത്രയും വേഗം കമ്മീഷണറെ അടുത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു. അല്പസമയത്തിനുശേഷം..... \"സാർ ഇപ്പൊ എങ്ങനുണ്ട് \"\"എനിക്ക് കൊഴപ്പമൊന്നുമില്ലടോ..,. ആ ചെറുക്കന് എങ്ങനുണ്ട് \"\"ICU യിലാണ്  സാർ ഒന്നും പറയാറായിട്ടില്ല എന്നാ പറഞ്ഞേ..... \"\"ഇപ്പൊഴത്തെ പിള്ളേര് എത്ര കണ്ടാലും, കൊണ്ടാലും പഠിക്കില്ല \"\"അതേ സാർ \"അവർ സംസാരിക്കുന്നതിനിടയിൽ ഹോസ്പിറ്റലിൽ വല്ലാത്തൊരു ബഹളവും, പോലീസും, വലിയൊരു ആൾക്കൂട്ടവുമൊക്ക കാണുന്നത് \"എ