Aksharathalukal

THE SMILE FOR HER



നീ എവിടേക്കാ രാവിലെ തന്നെ ?


കണ്ണാടിക്കുമുന്നിൽ ഒരുങ്ങിക്കൊണ്ട് നിൽക്കുന്ന റിനുവിനോട് ആർദ്ര ചോദിച്ചു. റിനു പുഞ്ചിരിയോടെ അവളെ നോക്കി.


\'ക്രിസ്റ്റിടെ ഒപ്പം ഒരു ഡേറ്റ് ഉണ്ട് .\'


ആർദ്രക്ക് അതു കേട്ടപ്പോൾ അൽബുദ്ധം തോന്നി .


\' നീ അവനോട്  ok പറഞ്ഞോ \'


\' പറഞ്ഞല്ലോ ..അതിനിപ്പോ എന്താ.?\'


\' അല്ല കുറച്ചുനാൾ കൂടി വട്ടം കറക്കിയിട്ട് ok പറയൊള്ളൂ എന്നല്ലേ നീ പറഞ്ഞെ. അതാ ഞാൻ ചോദിച്ചത്.\'


\'ചുമ്മാ എന്തിനാ ടൈം കളയുന്നെ . Life is very short right.. നമ്മുടെ കൈയിൽ അല്ലല്ലോ ഒന്നും.\'


\' ഓ ...ശരി ശരി ആയിക്കോട്ടെ . ഇനി ഇപ്പൊ എല്ലാ ദിവസവും കറക്കം ആയിരിക്കുമല്ലോ.\'


\' ഇല്ലല്ലോ മോളെ ആർദ്രെ ഇന്ന് മാത്രമേ ഒള്ളൂ..\'


\'അതെന്താ?\'


\' ഞങ്ങൾ ഇന്ന് മാത്രം ആണ് lovers\'
\' എന്ത് ? നീ എന്തൊക്കെയാ പറയുന്നെ? എനിക്കൊന്നും മനസിലാവുന്നില്ല \'


 \' yes babe ഞങ്ങൾ one day lovers ആണ്..ഇന്ന് കഴിഞ്ഞാൽ എനിക്ക് എൻ്റെ വഴി അവന് അവൻ്റെ വഴി.\'


\'നിനക്ക് വട്ടാണോ ....ഇതിന് അവൻ സമ്മദ്ധിച്ചോ?\'


\'റിനു... This is too much... കുറെനാളായി അവൻ നിൻ്റെ പുറകെ നടക്കുന്നതല്ലേ. നിനക്ക് ഇതെങ്ങിനെ ചെയ്യാൻ പറ്റുന്നു.\'


\'മറുപടി ഒന്നും നൽകാതെ അവൾ വാതിലിനു അടുത്തേക്ക് നടന്നു.\'


\' ആർദ്ര ..ഞാൻ നാളെ ഇതേ സമയം തിരിച്ചെത്തുന്നൊള്ളൂ..so എനിക്ക് വേണ്ടി കാത്തിരിക്കേണ്ട ..സമയത്തിന് ഫുഡ് കഴിക്ക്.\'


 റിനുവിൻ്റെ പ്രവർത്തി ആർദ്രക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല .. അവളുടെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു.


\' get lost.\'


ആദ്രയുടെ മറുപടി കേട്ട് റിനു ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി .


ക്രിസ്റ്റി അവൾക്ക് വേണ്ടി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്നത് അവൻ്റെ മനസ്സിലൂടെ കടന്നു പോയി . അവൻ ഒരുപാട് പുറകെ നടന്ന ശേഷം അവൾ ഒരു ദിവസത്തേക്ക് തൻ്റെ പ്രണയിനി ആവാം എന്ന് സമ്മദ്ധിച്ച ദിവസം ആയിരുന്നു അത്. പക്ഷെ ഈ ഒരു ദിവസം കൊണ്ട് അവൾ ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവും എന്ന് അവനു പ്രതീക്ഷ ഉണ്ടായിരുന്നു. 


കാത്തു നിൽക്കുന്ന ക്രിസ്റ്റിയുടെ അടുത്തേക്ക് റിനു ചെന്നു. 


\' റിനു.. you look beautiful \'


അവളുടെ മുഖത്തിൽ ഒരു നാണം അനുഭവപെട്ടു.. ക്രിസ്റ്റി ആണേൽ അവൻ്റെ മനസിൽ എൻ്റെ പെണ്ണ് എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു.


\'ക്രിസ്റ്റി...നമുക്ക് പോയാലോ..\'


\' ok .. താൻ എന്തെങ്കിലും കഴിച്ചോ \'


\' ഇല്ലാ.. \'


\' എന്നാൽ നമുക്ക് ആദ്യം എന്തെങ്കിലും കഴിക്കാം \'


അവർ അവിടെ നിന്നും യാത്ര ആരംഭിച്ചു.
ശേഷം ഷോപ്പിൽ കയറി ഒരുപാട് ചോക്ലേറ്റും ഡ്രോയിംഗ് പെൻസിൽ ഒക്കെ അവൾ വാങ്ങിച്ചു. അവളുടെ ആവശ്യപ്രകാരം അവർ രണ്ടു പേരും ആദ്യം പോയത് ഒരു അനാഥാലയത്തിലേക്ക് ആയിരുന്നു. അവൾ കാറിൽനിന്നും പുറത്തിറങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാ കുട്ടികളും അവളുടെ അടുത്തേക്ക് ഓടി എത്തി.


\' വരൂ ക്രിസ്റ്റി...\'


അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. അവൻ അറിയാത്ത മറ്റൊരു മുഖം ആയിരുന്നു അപ്പോൾ അവൾക്ക്.എല്ലാവർക്കും അവർ വാങ്ങിയ സാധനങ്ങൾ എല്ലാം കൊടുത്തു.


\' ചേച്ചി... ഇന്ന് പോവില്ലല്ലോ ..ഞങ്ങൾക്ക് കഥ പറഞ്ഞു തരണേ..\' 


\' അയ്യോ ..ചേച്ചിക്ക് ഇന്ന് പോവണമല്ലോ .. ചേച്ചി മറ്റൊരു ദിവസം വരാം .\'


അതു കേട്ടപ്പോൾ എല്ലാവർക്കും വിഷമം ആയി . പെട്ടെന്ന് അവിടേക്ക് അനാഥാലയത്തിൻ്റെ ചുമതല വഹിക്കുന്ന മദർ എത്തി.


\' റിനു ..ഇന്ന് ഒരു അധിതി കൂടി ഉണ്ടല്ലോ.\'
\' അതേ മദർ.\'


അവിടെ മാസങ്ങൾ മാത്രം പ്രായമുള്ള പുതിയ ഒരു കുഞ്ഞ് ഉണ്ടായിരുന്നു .. അതിനെ എടുത്ത് കൊഞ്ചിക്കാൻ വേണ്ടി അവൾ അവിടെ നിന്നും പോയി. മദർ ക്രിസ്റ്റിയോട് സംസാരിക്കാൻ തുടങ്ങി .


\' ക്രിസ്റ്റി അല്ലെ \'


\' അതെ..മദറിന് എങ്ങിനെ അറിയാം എന്നെ.\'


\' റിനു പറഞ്ഞു അറിയാം ..പിന്നെ ഇവിടെ അവൾ ഒരാളെ കൊണ്ടുവരണം എങ്കിൽ അത് ക്രിസ്റ്റി തന്നെ ആയിരിക്കും എന്ന് ഞാൻ ഉറപ്പിച്ചു.\'


\' എന്നെ കുറിച്ച് റിനു പറഞ്ഞിട്ടുണ്ടോ .\'


അവനു അൽബുദ്ധം തോന്നി. മദർ പുഞ്ചിരിച്ചു 


ക്രിസ്റ്റി ഇവിടെ ഒക്കെയൊന്ന് ചുറ്റിക്കാണ്. ഞാൻ അകത്തേക്ക് ചെല്ലട്ടെ. മദർ അവിടെ നിന്നും പോയി . കുട്ടികൾക്ക് റിനുവിനോടുള്ള സ്നേഹം കണ്ടപ്പോൾ ഒരു നിമിഷം മധിമറന്നു അവളെ തന്നെ നോക്കി നിന്നു. 


എല്ലാവരോടും യാത്രപറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.



\' ഇനി നമ്മൾ എവിടേക്കാ റിനു.\'


\' ഇനി ഞാൻ ക്രിസ്റ്റിക്ക് വിട്ടുത്തന്നെക്കുവ.\'


\' എന്നാൽ നമുക്ക് ഒരു മൂവിക്കു പോയാലോ.\'


അവർ മൂവിക്ക് പോകാൻ തീരുമാനിച്ചു ..പോകും വഴി ഒരുപാട് ചിരിയും സംസാരവുമായി ആ നിമിഷം അവർ ഒരുപാട് ആസ്വദിച്ചു. ഒരു ദിവസത്തെ lovers പോലെ ആയിരുന്നില്ല ഒരുപാട് നാളായി പ്രണയത്തിൽ ആയിരുന്നപോലെ ആണ് തോന്നുക.
പെട്ടെന്ന് ക്രിസ്റ്റിക്ക് ഒരു കോൾ വന്നു. നമ്പർ ആയിരുന്നു .. റിനു അത് എടുത്ത് സ്പീക്കറിൽ ഇട്ടു .


\'hello . ഇത് ആരാ സംസാരിക്കുന്നെ \'
\' ക്രിസ്റ്റി ഇത് ഞാനാ ദിയ \'


അതു കേട്ടപ്പോൾ തന്നെ അവൻ  കോൾ കട്ടാക്കാൻ തുടങ്ങി . റിനു അത്  തടഞ്ഞു . ശേഷം ക്രിസ്റ്റിയോട് സംസാരിക്കാൻ ആവിശ്യപെട്ടു.


\'  ദിയാ...തനിക്ക് എന്താ വേണ്ടത്. എന്തിനാ എന്നെ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യുന്നെ \'


\' എൻ്റെ നമ്പർ കണ്ടാൽ എടുക്കില്ല എന്ന് എനിക്കറിയാം അതാ ഞാൻ വേറെ നമ്പറിൽ നിന്നും വിളിച്ചത്.\'


\'താൻ വിളിച്ച കാര്യം പറ ..തനിക്കിപ്പോ എന്ത് വേണം \'


\' ക്രിസ്റ്റി..ഞാൻ തന്നോട് എത്ര പ്രാവശ്യം പറഞ്ഞു ..എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാ ..എത്ര നാൾ കാത്തിരിക്കാനും തയ്യാറാ.. എനിക്ക് ഒരു അവസരം തന്നുടെ \'


പെട്ടെന്ന് റിനു കയറി സംസാരിക്കാൻ തുടങ്ങി .


\' ദിയ.. ക്രിസ്റ്റി എൻ്റെ ബോയ്ഫ്രണ്ട് ആണ് . അവൻ ഇപ്പൊ സിംഗിൾ അല്ലാ ..അത്കൊണ്ട് ഇനി അവനെ വിളിച്ചു ശല്യം ചെയ്യരുത്.\'


\' ഇതാരാ സംസാരിക്കുന്നതു..? റിനു ആണോ \'


\' അതേ .. റിനു ആണ് \'


\' വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ വിശ്വസിക്കില്ലയിരുന്നു ..ഇപ്പൊ എനിക്ക് മനസിലായി .\'


 ദിയ കരഞ്ഞുകൊണ്ട് കോൾ കട്ട്ചെയ്തു.

റിനുവിന് അതിൽ വിഷമം തോന്നിയെങ്കിലും അവൾ അത് മുഖത്ത് കാണിച്ചില്ല. ക്രിസ്റ്റി ആണേൽ റിനു തന്നെ ബോയ്ഫ്രണ്ട് എന്ന് പറഞ്ഞതിൻ്റെ സന്തോഷത്തിൽ ആണ്.


\' റിനു.. തനിക്ക് കുട്ടികളെ ഒരുപാട്  ഇഷ്ടമാണ് അല്ലെ ?\'



\' അതെ.. എനിക്ക് ഒരുപാട് ഇഷ്ടമാണ് അവരെ എടുക്കാനും കളിപ്പിക്കാനും ഒക്കെ . നല്ല രസമല്ലേ..\'


അവർ തീയേറ്ററിന് മുന്നിൽ എത്തി. റിനു കാറിൽ നിന്നും ഇറങ്ങി ഒരു കുഞ്ഞി കടയിൽ ഓടിക്കയറി. കാർ പാർക്ക് ചെയ്ത്കഴിഞ്ഞ് തിയറ്ററിനു മുന്നിൽ ക്രിസ്റ്റി എത്തിയപ്പോഴേക്കും അവൾ അവൻ്റെ അടുത്തേക്ക് ഓടി ചെന്നു. 


\' താൻ എവിടെ പോയതാ റിനു \'


അവൾ ഉള്ളംകെയ്യിൽ മറച്ചു വച്ചിരുന്ന ആ  സാധനം തുറന്ന് കാണിച്ചു.
\' ഓ ..ഈ കോലുമിട്ടായി വാങ്ങിക്കാൻ പോയതാണോ.\'


\' അതെ...വാ മൂവി തുടങ്ങാറായി..\'


കയ്യിൽ പോപ്പ്കോണും ചിപ്സുമായി അവർ തീയേറ്ററിന് അകത്തു കയറി. മൂവി രണ്ടുപേരും ആസ്വത്തിച്ചുകൊണ്ടിരുന്നു. ഏതോ ഒരു നിമിഷത്തിൽ അവരുടെ കൈകൾ പരസ്പരം സ്പർശിച്ചപ്പോൾ റിനുവിൻ്റെ കൈ തണുത്തു മരവിച്ചിരിക്കുന്നത് അവൻ തിരിച്ചറിഞ്ഞു. ക്രിസ്റ്റി അവൻ്റെ കൈ അവളുടെ കൈയില്ലേക്ക് ചേർത്ത് വച്ചു. അവൾ പെട്ടെന്ന് ഞെട്ടികൊണ്ട് ക്രിസ്റ്റിയെ നോക്കി. അവളുടെ മുഖത്തേക്ക് അപ്പോൾ നോക്കാൻ ധൈര്യം ക്രിസ്റ്റിക്ക് ഉണ്ടായിരുന്നില്ല. \" കർത്താവേ നിനക്കറിയാല്ലോ കിട്ടിയവസരം മുതലെടുക്കുന്നത് ഒന്നുമല്ല ..അവൾ എന്നെ തെറ്റിദ്ധരിക്കാൻ ഇടയാക്കല്ലേ ..\"


ഒട്ടും പ്രതീക്ഷിക്കാതെ റിനു അവൻ്റെ തോളിലേക്ക് ചാഞ്ഞു കിടന്നു. അവൻ അത് പ്രതീക്ഷിച്ചിരുന്നില്ല. 


\'എടോ റിനു... തൻ്റെ മറ്റുകൈകൂടി എൻ്റെ കയോട് ചേർത്ത് വെച്ചോളൂ... തണുപ്പ് കുറഞ്ഞ് കിട്ടും. \'


\' മ്മ്..\'


ക്രിസ്റ്റി അവൻ്റെ ഇരുകൈകൾകൊണ്ട് അവളുടെ കൈകൾ മൂടിവച്ചു. സമയം കടന്നുപോകുന്തോറും അവർ തമ്മിലുള്ള അകലം കുറയാൻ തുടങ്ങി.


മൂവി കഴിഞ്ഞു രണ്ടുപേരും പുറത്തിറങ്ങി. 


\' റിനു.. മൂവി ഇഷ്ടപ്പെട്ടോ..\'


\' കൊള്ളാം ...പക്ഷെ  എൻ്റെ ടേസ്റ്റ് അല്ല \'


\' അതെന്താ താൻ നേരത്തെ പറയാഞ്ഞേ ..നമുക്ക് വേറെ മൂവിക്ക് കയറാമായിരുന്നല്ലോ..\'


എപ്പോഴും നമ്മുടെ ഇഷ്ടം മാത്രം നോക്കുന്നതല്ല..ചിലപ്പോൾ ചെറിയ അഡ്ജസ്റ്‌മെൻറ് ഒക്കെ വേണം.. പ്രേതേകിച്ച് നമ്മുടെ .........\'


\' നമ്മുടെ....????\'


\' ഒന്നുമില്ല... ഇയാള് പോയി കാർ എടുത്തിട്ട് വാ...\'


\' ok.. ok..\'


\' അവൾ പറയാൻ വന്നത് എന്താണെന്ന് കേൾക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൾ അത് പറയില്ല എന്ന് അവനു മനസ്സിലായി. അവൻ അവിടെ നിന്നും കാർ എടുക്കാൻ പോയി .
 

റിനുവിന് പെട്ടെന്ന് ഒരു കോൾ വന്നു. ആ കോൾ കണ്ടപ്പോൾ തന്നെ അവളുടെ മുഖം വല്ലാതെ മാറി. അവൾ കോൾ എടുത്തു.


(തുടരും...)


THE SMILE FOR HER

THE SMILE FOR HER

5
264

അവൾ കോൾ എടുത്തു സംസാരിച്ചു.\' പറയൂ അങ്കിൾ...\'\' അതു പിന്നെ....\'\' വിശതീകരണം ഒന്നും വേണ്ട അങ്കിൾ..ഇനി എത്ര നാൾ.. അതുമാത്രം പറഞ്ഞാൽ മതി..\'\' 3 weeks \' \' ok\'\' റിനൂ... മോളെ....\'\' sorry അങ്കിൾ..ഞാൻ പുറത്താണ് ..പിന്നെ സംസാരിക്കാം..\' അവൾ കോൾ കട്ട് ചെയ്തു. അപ്പോഴേക്കും അവിടേക്ക് ക്രിസ്റ്റി കാറുമായി എത്തി . റിനു കാറിൽ കയറി.\' എന്തു പറ്റി റിനു. മുഖം എന്താ വല്ലാതെ ഇരിക്കുന്നത്.\'\' ഒന്നുമില്ല ..നമുക്ക് പോകാം \'അവർ സാധാരണ പോലെ സംസാരിക്കാൻ തുടങ്ങി . അതികം വൈകാതെ അവളുടെ ഫോണിലേക്ക് മറ്റൊരു കോൾ വന്നു . അത് വീഡിയോ കോൾ ആയിരുന്നു. അതു കണ്ടതും അവൾ ചിരിച്ചുകൊണ്ട് കോൾ എടുത്തു. \' എവിടെയാ റിനു നീ....\'\' ഞാൻ ക്രിസ്റ്റ