ഗസ്റ്റ് ഹൌസിലേക്ക് പോകാൻ ഒരുങ്ങിയവർ നേരെ വീട്ടിലേക്ക് വച്ച് പിടിച്ചപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത് എന്ന് അറിയാനുള്ള വരവാണെന്ന്... എന്നാൽ ഇവരെ ഇത്തിരി കളിപ്പിച്ചേക്കാം😝😝പുറകെ വരുന്നത് കണ്ടപ്പോൾ തന്നെ ഞാൻ വല്യമ്മച്ചിയുടെ മുറിയിൽ പോകാതെ നേരെ ഇച്ഛായന്റെ മുറിയിലേക്കാണ് പോയത്.... രണ്ടുപേരും സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചത് പോലെ മുഖത്ത് വല്ലാത്ത എക്സ്പ്രഷനും വരുത്തി നിൽക്കുന്നത് കണ്ടു.... എല്ലാം കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ ഞാൻ പോയി
... ഇങ്ങനെ പോയപ്പോൾ എന്തോ മനസ്സിന് വല്ലാത്ത സുഖം....
രണ്ടുമൂന്നു ദിവസമായി ഇച്ചായന്റെ റൂമിൽ സ്റ്റേ ചെയ്യുന്നത് കൊണ്ട് അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ അവിടെയായിരുന്നു അത് എടുക്കാൻ വേണ്ടിയാണ് പോയത് .... സാധനങ്ങൾ എടുത്തുകൊണ്ടിരിക്കുമ്പോൾ കർട്ടന്റെ ബാക്കിലായി ജനലിൽ എന്റെ ഒരു top കിടക്കുന്നു അത് എടുക്കാനായി ഞാൻ നിന്നതാണ് അപ്പോൾ പിറകിലായി സൗണ്ട് കേട്ട് തിരിഞ്ഞു നോക്കി... പുള്ളി എന്നെ കാണാത്തതു കൊണ്ടും ഞാൻ പുള്ളിയെ കണ്ട ഷോക്കിൽ ശബ്ദം ഉണ്ടാക്കിയത് കൊണ്ടും എനിക്കും പുള്ളിക്കും നിലം പതിക്കാൻ അധിക സമയം വേണ്ടി വന്നില്ല .... ഒന്നും മനസ്സിലായില്ലെങ്കിലും കഴുത്തിൽ ഒരു ചൂട് നിശ്വാസം തട്ടിയപ്പോൾ മെല്ലെ കണ്ണ് തുറന്നു നോക്കി പുള്ളിയുടെ ശ്വാസം കഴുത്തിൽ തട്ടിയതാണ്... അത് അറിയാതെ തന്നെ എന്റെ ശരീരത്തെ ഒന്ന് വിറപ്പിച്ചു.... പിന്നെ ഞാൻ എടുക്കാനുള്ള സാധനങ്ങൾ എടുത്ത് തിരിഞ്ഞ് നോക്കാതെ നടന്നു... അല്ല ഒറ്റ ഓട്ട മായിരുന്നു...എന്റെ മനസ്സ് കൈവിട്ടു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു...,
ചുവന്നുതുടത്ത് താഴേക്ക് വരുന്ന എന്നെ കണ്ടപ്പോൾ രണ്ടുപേരും ആക്കി ഒരു ചിരി എനിക്ക് സമ്മാനിച്ചു... അപ്പത്തന്നെ എനിക്ക് കാര്യം മനസ്സിലായി ജുന്നു ഇരോട് എല്ലാം പറഞ്ഞിട്ടുണ്ടാവും എന്നത്.... എന്റെ സാധനങ്ങളുമായി വല്യമ്മച്ചിയുടെ റൂമിലേക്ക് പോകാൻ നിന്ന എന്നെ പുള്ളിക്കാരി തടഞ്ഞു.... എന്റെ കൊച്ചെ എനിക്ക് കാലും കയ്യൊക്കെ വേദനയാ നീണ്ടു നിവർന്ന് കിടക്കണം... നീയും കൂടെ കേറി വന്ന് എനിക്ക് കിടക്കാൻ ഒന്നും പറ്റത്തില്ല അതുകൊണ്ട് നീ ഇന്നലെ വരെ കിടന്നിടത്ത് പോയി കിടക്കാൻ നോക്ക്.....
അത് പറഞ്ഞപ്പോ എനിക്ക് ആകെ ഒരു വല്ലായ്മ വന്നു മൂടിയ പോലെ തോന്നി..... ഇനിയും ഇച്ചായന്റെ റൂമിലേക്ക്.... നേരത്തെ പോയത് പോലെയല്ലല്ലോ ഇപ്പോൾ പോകുന്നത് നേരത്തെ ആരുമില്ലാത്തതുകൊണ്ട് ഒരു സുരക്ഷിതത്വത്തിന് വേണ്ടി പോയതാണ് പക്ഷേ ഇപ്പോൾ കയറിച്ചെന്നാൽ ഭാര്യയെന്ന അവകാശങ്ങൾ കാണിക്കാൻ ആണെന്ന് പുള്ളി തെറ്റുധരിച്ചാലോ.....
ഇതെല്ലാം പറഞ്ഞു നിൽക്കുമ്പോഴാണ് പുള്ളി സ്റ്റെപ് ഇറങ്ങി വന്നത്...
അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞപ്പോൾ ബാക്കി രണ്ടുപേരും ഗസ്റ്റ് ഹൗസിലേക്ക് പോയിരുന്നു.ജുന്നുവും അവിടെ ഉണ്ടായിരുന്നു....
\"ഓ അതിന്റെ ഒന്നും ആവശ്യമില്ല ഇവിടെ എത്ര റൂം ഒഴിഞ്ഞു കിടക്കുന്നു നീ അതിലേതിലേലും കേറി കിടക്ക് ...\"
ജുന്നൂന്റെ മറുപടി കേട്ടതും ഞാനും ഇച്ചായനും പരസ്പരം മുഖത്തോടും മുഖം നോക്കി.... വല്യമ്മച്ചിചിരിയടക്കാൻ നല്ലോണം പാടുപെടുന്നുണ്ട്....
ഞാനാണേൽ ഇച്ചായന്റെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നത് പോലെയാണ് എന്റെ മനസിനൊരു ചാഞ്ചാട്ടം....ജുന്നൂന്റെ ആസ്ഥാനത്തെ മറുപടി കേട്ട് അവനെ എടുത്ത് കടലിൽ ഇടാൻ ആണ് തോന്നിയത്.....
\"എന്റെ കൊച്ചേ അവൻ അങ്ങനെയൊക്കെ പറയും നീ പോയി മുകളിൽ അവന്റെ റൂമില് തന്നെ കിടക്കാൻ നോക്ക്.... \"
മമ്മി പറഞ്ഞതും പിന്നെ ആരുടെ മറുപടിക്ക് വേണ്ടിയും കാത്തുനിൽക്കാതെ ഞാൻ നേരെ മുകളിലേക്ക് പോയി..... ഞാൻ സ്റ്റെപ്പ് കയറുമ്പോൾ തന്നെ കേട്ടു ഒരുപാട് പേരുടെ ആക്കിയുള്ള ചിരി .... 😝😝
വലിയ മാറ്റങ്ങൾ ഇല്ലാതെ രണ്ടുദിവസം കടന്നുപോയി അങ്ങനെ രണ്ടാമത്തെ ദിവസം എന്നും ഞങ്ങളെ ആക്കാൻ കോളേജിലേക്ക് വരുന്നത് പോലെ ഇച്ചായൻ ഇന്നും വന്നതാണ് അപ്പോഴാണ് നമ്മുടെ മൊഞ്ചൻ ചേട്ടൻ...അതായത് അജ്മൽ ചേട്ടന്റെ എൻട്രി.... പുള്ളിയെ കണ്ടപ്പോഴാണ് എനിക്ക് രണ്ട് ദിവസം മുമ്പ് നടന്ന കാര്യം ഓർമ്മ വന്നത്.... പുള്ളി നേരെ ഹീറോ സ്റ്റൈലിൽ ഞങ്ങളുടെ കാറിനടുത്തേക്ക് വന്നു.... എന്തായി ഞാൻ പറഞ്ഞതിനുള്ള മറുപടി.... എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും എന്റെ നോട്ടം പോയത് ഇച്ചായന്റെ മുഖത്തേക്ക് ആയിരുന്നു....
പണ്ടത്തെപ്പോലെയല്ല ഇപ്പോൾ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കും പുള്ളിക്കുമിടയിലുണ്ടായിട്ടും ഇയാൾ വീണ്ടും എന്നെ പ്രൊപ്പോസ് ചെയ്ത കാര്യം ഞാൻ പുള്ളിയോട് പറഞ്ഞിരുന്നില്ല....
അതുകൊണ്ടായിരിക്കണം ഇവൻ എന്തിനെ പറ്റിയ പറയുന്നത് എന്ന ഭാവത്തിൽ പുള്ളി എന്നെ നോക്കുന്നുത് ഞാൻ ആകെ പെട്ട അവസ്ഥയിലായി... ഇവനോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണമോ അതോ പുള്ളിയെ കാര്യം പറഞ്ഞ് സമാധാനിപ്പിക്കണമോ എന്ന് അറിയാത്ത ഒരു അവസ്ഥ..... ഒന്നുകൂടെ അവന്റെ മുഖത്തേക്ക് നോക്കിയതിനുശേഷം പുള്ളിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് ദേഷ്യം കൊണ്ട് ചുമന്നിരിക്കുന്ന ഇച്ചായന്റെ മുഖമാണ്....
ഇപ്പൊ എന്തു പറഞ്ഞിട്ടും കാര്യമില്ലാന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മൗനം പാലിക്കുക മാത്രമാണ് ചെയ്തത്.... ബാക്കിയുള്ളവർ എന്റെ മുഖത്തേക്ക് എന്താണ് ഉണ്ടായത് എന്ന് ഭാവത്തിൽ നോക്കുന്നുണ്ട്...ഞാൻ ആരോടും ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല... അത് മാത്രമല്ല എനിക്ക് ഇയാള് പറഞ്ഞ കാര്യം മറന്നു പോയി എന്നുള്ളതാണ് സത്യം.....
ഞാൻ എന്തെങ്കിലും പറയുന്നതിനുമുമ്പ് മൊഞ്ചൻ ചേട്ടൻ എന്നോട് പറയാൻ തുടങ്ങി
\"നീ ഒരുത്തനെയും പേടിക്കേണ്ട നിനക്ക് എന്നെ ഇഷ്ടമാണെന്നുള്ള കാര്യം എനിക്കറിയാം നീ എന്റെ മുഖത്ത് നോക്കി പറഞ്ഞോ ഇന്നത്തോടെ ഇവന്റെ അധികാരം കാണിക്കാൻ ഒക്കെ ഞാൻ അവസാനിപ്പിക്കാം.....\"
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
തുടരും..........
കഷ്ടപ്പെട്ട് എഴുതുന്നതല്ലേ ഒരു റിവ്യൂ തന്നൂടെ.....