Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 1

\" ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിന് ഒരു ബന്ധവും ഇല്ല.. \" 
\" All the names, characters, incidents and places in this story are fictitious.. If any resemblance to any person living or dead or any incident or place is purely coincidental.. \"

     © Copyright work - This work is protected in accordance with section 45 of the copyright act of 1957 ( 14 of 1957 ) and should not be used in full or part without the Creator\'s ( ത്രിനേത്ര 🦋 ' Tanvi ' 💕's ) prior permission

                അവന്റെ മാത്രം ഇമ...!! 💕

                              ഭാഗം - 1

തലയിൽ ശക്തമായ വേദന തോന്നിയപ്പോൾ അവൾ കണ്ണുകൾ വലിച്ച് തുറന്നു.. ആദ്യം അവളുടെ കണ്ണുകൾ ഉടക്കിയത് കറങ്ങുന്ന ഫാനിലേക്കാണ്.. അവൾ തല ചരിച്ച് നോക്കി.. ഒരു വലിയ മുറി.. രണ്ട് മൂന്ന് ബെഡുകൾ.. പക്ഷെ താനല്ലാതെ മറ്റാരും ആ മുറിയിൽ ഇല്ലെന്ന് അവൾക്ക് മനസ്സിലായി.. അവൾ മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് തന്റെ കാലുകൾ നിലത്തേക്ക് ഇറക്കി വെയ്ച്ചു.. തലയ്ക്ക്‌ വല്ലാത്തൊരു പെരുപ്പ്.. അതല്ലാതെ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല.. അടുത്തൊരു ടേബിളിൽ ഇരിക്കുന്ന സ്റ്റെതെസ്കോപ്പ് കണ്ടപ്പോൾ അവളൊന്ന് സംശയിച്ചു.. താൻ ഇത് എവിടെയാണ്..? അവൾ സ്വയം ചോദിച്ചു കൊണ്ട് ആ ടേബിളിന് അടുത്തേക്ക് നടന്നു.. ടേബിളിൽ ഇരിക്കുന്ന ഫയലുകൾ കണ്ടപ്പോൾ അവൾക്ക് മനസ്സിലായി അതൊരു ഹോസ്പിറ്റൽ ആണെന്ന്.. അവൾ അവയിൽ നിന്ന് ഒരു ഫയൽ തുറന്ന് നോക്കി...

NAME : POORNIMA VASUDEVAN
AGE : 23 YEARS OLD
ADMITTED FOR : HEART TRANSPLANTATION

അവളുടെ കൈയ്യിൽ നിന്ന് ആ ഫയൽ താഴേക്ക് ഊർന്നു വീണു.. താൻ..!! ഹാർട്ട്‌ ട്രാൻസ്‌പ്ലാന്റേഷൻ..!! അവൾക്ക് ഒന്നും മനസ്സിലായില്ല.. താൻ എങ്ങനെ ഇവിടെയെത്തി..? തലയ്ക്ക്‌ കൈ കൊടുത്ത് കുറച്ച് നേരം അവൾ അവിടെയുള്ള ചെയറിൽ ഇരുന്നു.. പെട്ടന്നാണ് ഒരു കർട്ടന് അപ്പുറം ആരുടെയോ സംസാരം അവൾ കേട്ടത്.. ഹിന്ദിയിലാണ് അവർ സംസാരിക്കുന്നത്.. അത്യാവശ്യം ഹിന്ദി അറിയുന്നത് കൊണ്ട് അവൾ അവർ പറയുന്നത് എന്താണെന്ന് ശ്രദ്ധിച്ചു...

\"\"\" സർജറി കേ ലിയെ ദോ ഘണ്ടേ ഹി ബാകീ ഹേ... \"\"\" ( സർജറിയ്ക്ക് ഇനി രണ്ട് മണിക്കൂർ കൂടിയേ ബാക്കിയുള്ളൂ... )

\"\"\" ലഡകീ കോ അഭീ ഭീ ഹോഷ് നഹി ആയ ഹേ... \"\"\" ( പെൺകുട്ടിക്ക് ഇതുവരെയായും ബോധം വന്നിട്ടില്ല... )

\"\"\" ലഡ്‌കി കോ യഹാം ലാനെ വാലോൻ നെ കഹാ ഉസ്കീ മൃത്‌ ശരീരർ ഉൻകോ ജരൂരത് നഹി ഹേ... \"\"\" ( മൃതദേഹം ആവശ്യമില്ലെന്നാണ് ആ പെൺകുട്ടിയെ ഇവിടെ എത്തിച്ചവർ പറഞ്ഞത്... )

\"\"\" ഹാ.. ഉസകാ നാം പൂർണിമ ഹേ... \"\"\" ( അതേ.. അവളുടെ പേര് പൂർണിമ എന്നാണ്... )

അവൾക്ക് തന്റെ ശരീരത്തിന്റെ ബലം നഷ്ടമാകും പോലെ തോന്നി.. തനിക്ക്‌.. സർജറി.. അതും ഹൃദയം മാറ്റിവയ്ക്കലിന്.. ആരാണ് തന്നെ ഇവിടെ എത്തിച്ചത്.. മൃതദേഹം പോലും വേണ്ടെന്ന് പറഞ്ഞ് തന്നെ ഇവിടെ കൊണ്ട് വന്നത് ആരാകും.. അവൾ കുറച്ച് കൂടി അവരുടെ സംസാരത്തിനായി കാതോർത്തു.. അവരുടെ സംസാരത്തിൽ നിന്ന് ആ ഹോസ്പിറ്റലിൽ നിയമവിരുദ്ധമായ പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.. അവളെ ഇവിടെ എത്തിച്ച ആൾക്ക് ഒരുപാട് കാശ് കിട്ടിയെന്നും.. രക്ഷപ്പെടണം.. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം...!! അവൾ മനസ്സിൽ ഓർത്തു കൊണ്ട് പുറത്തേക്കുള്ള വാതിലിനായി ചുറ്റും തിരഞ്ഞു.. കുറച്ച് അപ്പുറത്തായി അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടതും അവൾ ശബ്ദം ഉണ്ടാക്കാതെ അവിടേക്ക് ഓടി.. ഡോറ് ലോക്ക് അല്ലെന്ന് കണ്ടതും അവൾ മെല്ലെ അത് തുറന്ന് പുറത്തേക്ക് ഇറങ്ങി.. കുറച്ച് പേർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് അവൾ കണ്ടു.. അതിൽ ചിലർ നഴ്സ്മാരാണ്.. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് അവൾ മുമ്പോട്ട് നടന്നു.. ഏത് വഴിയാണ് പുറത്ത് കടക്കേണ്ടതെന്ന് അവൾക്ക് മനസ്സിലായില്ല.. അടുത്ത് ഒരു ജനാല കണ്ടപ്പോൾ അവൾ അതുവഴി പുറത്തേക്ക് നോക്കി.. പുറത്ത് നേരം വെളുത്ത് വരുന്നതേയുള്ളുവെങ്കിലും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലാണ് താൻ ഇപ്പോൾ നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.. ചുറ്റും കണ്ണോടിച്ചപ്പോൾ താഴേക്കുള്ള സ്റ്റെയർ അവളുടെ ശ്രദ്ധയിൽ പെട്ടു.. അവൾ വേഗത്തിൽ അതിന് അടുത്തേക്ക് നടന്നു.. ഒരു നില താഴെ ഇറങ്ങിയപ്പോൾ അവളൊരു വലിയ ക്ലോക്ക് കണ്ടു...

\" 6 : 05 am \"

അവൾ അതിലേക്കൊന്ന് നോക്കി.. രണ്ട് മണിക്കൂർ എന്ന് പറയുമ്പോൾ എട്ട് മണിക്കാകണം അവർ സർജറി വെയ്ച്ചിരിക്കുന്നത്.. ആലോചിച്ച് നിൽക്കാൻ സമയമില്ലാത്തത് കൊണ്ട് അവൾ പെട്ടന്ന് തന്നെ താഴേക്കുള്ള അടുത്ത സ്റ്റെപ്പുകൾ ഇറങ്ങി.. മെയിൻ എൻട്രൻസ് കണ്ടതും അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി.. പക്ഷെ അവിടെയിവിടെയായി ആളുകൾ നിൽക്കുന്നത് കാൺകെ അവളുടെ ഉള്ളിൽ ഒരു പിരിമുറുക്കം ഉണ്ടായി.. അപ്പോഴാണ് ലബോററ്ററിയുടെ അടുത്തായുള്ള ഒരു ഡോർ അവളുടെ ശ്രദ്ധയിൽ പെട്ടത്.. അവിടെയൊന്നും ആരെയും കാണാത്തത് കൊണ്ട് അവൾ ആ ഡോറിന് അടുത്തേക്ക് നടന്നു.. ആരുടെയും ശ്രദ്ധയിൽ പെടാതെ അവൾ പുറത്ത് കടന്നു.. ഇനിയെങ്ങോട്ട്..? അവൾ ഗേറ്റും കടന്ന് മുമ്പോട്ട് ഓടി.. ഏതാണ് സ്ഥലമെന്ന് പോലും അറിയില്ല.. അവൾ എങ്ങോട്ടെന്നില്ലാതെ മുമ്പോട്ട് ഓടി.. നേരം വെളുക്കാൻ തുടങ്ങി.. ആ നേരിയ വെളിച്ചത്തിൽ അവൾ ഒരു ചെറിയ വഴിയിലൂടെ ഓടി.. അപ്പോഴാണ് കുറച്ച് ദൂരെയായി ഒരു വീട് അവളുടെ കണ്ണിൽ പെട്ടത്.. അവൾ ആ വീടിന് അടുത്തേക്ക് വേഗത്തിൽ ഓടി.. ഗേറ്റ് തുറന്ന് അവൾ ആ വീടിന്റെ മുമ്പിൽ ചെന്ന് നിന്നു.. ചുറ്റും ഒന്ന് നോക്കിയ ശേഷം അവൾ വാതിലിൽ ശക്തിയിൽ മുട്ടി.. നിർത്താതെയുള്ള മുട്ട് കേട്ട് അകത്ത് നിന്ന് ദേഷ്യത്തോടെ ആരോ എന്തോ പറയുന്നത് അവൾ കേട്ടു.. എന്താണെന്ന് വ്യക്തമായില്ല.. ഡോറ് തുറക്കപ്പെട്ടു...

\"\"\" ആപ് കൗൻ ഹേ? \"\"\" ( നിങ്ങൾ ആരാണ്? )

ഡോറ് തുറന്ന ചെറുപ്പക്കാരൻ അവളെ കണ്ട് സംശയത്തോടെ ചോദിച്ചു...

\"\"\" മേ.. I want to make a call.. Can you please give me your phone..? \"\"\" ( എനിക്കൊരു കോൾ ചെയ്യണം.. നിങ്ങളുടെ ഫോൺ ഒന്ന് തരാമോ? )
പേടിയുണ്ടെങ്കിലും പരമാവധി പതറാത്ത സ്വരത്തിൽ അവൾ ചോദിച്ചു...

അവൻ അവളെയൊന്ന് നോക്കി.. ചുരിദാറാണ് വേഷം.. കട്ടിയുള്ള ഇടുപ്പോളമുള്ള നീളൻ മുടി പിന്നിയിട്ടിരിക്കുന്നു.. കാതും കഴുത്തും ഒക്കെ ശൂന്യമാണ്.. കണ്ടിട്ട് മലയാളിയാണെന്ന് തോന്നുന്നു...

\"\"\" Are you a Malayali..? \"\"\" ( നിങ്ങൾ മലയാളിയാണോ? )

അവൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു...

\"\"\" Yes.. Can you please..? \"\"\" ( അതേ.. ദയവുചെയ്ത്... )

അവൾ അപേക്ഷാ ഭാവത്തിൽ അവനെ നോക്കി നിന്നു...

\"\"\" നിൽക്ക്.. ഞാൻ എടുത്ത് കൊണ്ട് വരാം... \"\"\"

അവളെ നോക്കി പറഞ്ഞ ശേഷം അവൻ അകത്തേക്ക് കയറി പോയി.. ഒരു നിമിഷം അവൾ അന്തം വിട്ട് നിന്നു.. ഇയാള് മലയാളി ആയിരുന്നോ? എന്നൊരു ഭാവം ആയിരുന്നു അന്നേരം അവളുടെ മുഖത്ത്.. കുറച്ച് കഴിഞ്ഞപ്പോൾ അകത്തേക്ക് പോയവൻ ഫോണുമായി ഇറങ്ങി വന്നു.. അവൻ ഫോൺ ലോക്ക് തുറന്ന് അവൾക്ക് നേരെ നീട്ടി.. അവൾ നന്ദിപൂർവ്വം അത് അവന്റെ കൈയ്യിൽ നിന്ന് വാങ്ങി വേഗത്തിൽ ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു...

\"\"\" ഹലോ.. വല്യച്ഛാ.. ഇത് ഞാനാ.. പൂർണി... \"\"\"

മറുതലക്കൽ കോൾ അറ്റൻഡ് ആയതും അവൾ വെപ്പ്രാളത്തോടെ പറഞ്ഞു.. അവൻ അവളെയൊന്ന് നോക്കി.. പൂർണി.. അതാകും പേര്.. അവൻ മനസ്സിൽ ഓർത്തു...

\"\"\" എനിക്ക് അറിയില്ല വല്യച്ഛാ ഞാൻ എവിടെയാണെന്ന്.. എനിക്ക് പേടിയാകുന്നു... \"\"\"

ഫോണിലുള്ള ആളിനോട് അത്രയും പറഞ്ഞ ശേഷം അവൾ മുമ്പിൽ നിൽക്കുന്നവനെ നോക്കി...

\"\"\" ചേട്ടാ.. ഇതേതാ സ്ഥലം..? \"\"\"

\"\"\" ഡൽഹി... \"\"\"

ഒരു നിമിഷം അവളെ നെറ്റിച്ചുളിച്ച് നോക്കിയ ശേഷം അവൻ പറഞ്ഞു.. അവൾ ഫോണിലൂടെ അവളുടെ വല്യച്ഛനോട് സ്ഥലവും കാര്യങ്ങളും ഒക്കെ പറഞ്ഞു കൊടുത്തു.. കുറച്ച് കഴിഞ്ഞ് അവൾ കോള് കട്ട്‌ ചെയ്ത് ഫോൺ അവന് തിരികെ കൊടുത്തു...

\"\"\" താൻ കേരളത്തിൽ എവിടെ നിന്നാ..? \"\"\"

\"\"\" തൃശൂർ... \"\"\" അവൾ പതിയെ പറഞ്ഞു...

\"\"\" അവിടെ എവിടെയായിട്ട് വരും? \"\"\"

\"\"\" വടക്കുന്നാഥ ക്ഷേത്രം കഴിഞ്ഞ് കുറച്ച് പോകണം.. നിങ്ങൾ.. മലയാളി..? \"\"\" അവൾ ചുളിഞ്ഞ നെറ്റിയോടെ അവനെ നോക്കി...

\"\"\" എന്റെ വീട് വയനാടാണ്.. ഇവിടെ ഒരു കമ്പനിയിലായിരുന്നു വർക്ക്‌ ചെയ്തിരുന്നത്... \"\"\"

\"\"\" അപ്പൊ ഇപ്പൊ എന്താ ചെയ്യുന്നെ? \"\"\"

\"\"\" നാട്ടിൽ ജോലി ശരിയായിട്ടുണ്ട്.. മറ്റന്നാൾ മടങ്ങും... \"\"\" അവൻ നേർത്ത ചിരിയോടെ പറഞ്ഞു....

\"\"\" ഓ.. പേര്..? \"\"\"

\"\"\" 💕 !!... സിദ്ധാർത്ഥ് ആര്യവർദ്ധൻ ...!! 💕 \"\"\"


അവളൊന്ന് മൂളി...

\"\"\" തന്റെ പേര് പൂർണിയെന്നാണോ..? \"\"\"

അവൻ അവൾ നേരത്തെ പറഞ്ഞത് ഓർത്ത് കൊണ്ട് ചോദിച്ചു...

   \"\"\" 💕 !!... പൂർണിമ വാസുദേവൻ ...!! 💕 \"\"\"

അവൾ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.. പക്ഷെ ആ മുഖത്ത് നിന്ന് അവൾ വല്ലാത്ത പിരിമുറുക്കത്തിലാണെന്ന് അവന് മനസ്സിലായി...

\"\"\" താൻ എങ്ങനെയാ ഇവിടെ എത്തിയത്..? \"\"\"

അവൻ അത് ചോദിച്ചതും അവന്റെ വീടിന് പുറത്ത് ആരുടെയൊക്കെയോ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.. അവർ രണ്ട് പേരും ഒരുമിച്ച് അവിടേക്ക് നോക്കി.. ഹോസ്പിറ്റൽ യൂണിഫോമിൽ നിൽക്കുന്ന കുറച്ച് പേരെ കണ്ടതും പൂർണിമയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു...

\"\"\" ഞാൻ.. ഞാനൊന്ന് അകത്ത് കയറിക്കോട്ടെ? അവര്.. അവരെന്നെ കണ്ടാൽ പ്രശ്നമാകും.. Please help me... \"\"\" ( എന്നെയൊന്ന് സഹായിക്കു... )

അവൾ പേടിയോടെ അവരെയും അവനെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.. അവളുടെ മുഖഭാവത്തിൽ നിന്ന് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് അവന് മനസ്സിലായി...

\"\"\" കയറി വാ... \"\"\"

അവൻ വാതിൽക്കൽ നിന്ന് അല്പം നീങ്ങി നിന്ന് കൊടുത്തു.. അവൾ പെട്ടന്ന് അകത്തേക്ക് കയറി.. അവർ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും പൂർണിമ ടെൻഷനോടെ അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" ഞാൻ ഇവിടെ ഉള്ള കാര്യം അവരോട് പറയരുത്.. പ്ലീസ്സ്... \"\"\"

അവൾ അപേക്ഷാ ഭാവത്തിൽ അവനെ നോക്കി പറഞ്ഞു.. കാരണം ഒന്നും മനസ്സിലായില്ലെങ്കിലും അവൻ സമ്മതമെന്ന പോലെ മൂളി...

\"\"\" താൻ അകത്തേക്ക് പോയി ഇരുന്നോ... \"\"\"

അവളെ നോക്കി പറഞ്ഞ ശേഷം സിദ്ധാർത്ഥ് ഡോറ് ചാരി.. അവൾ അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.. ഇടക്ക് അവനെ തിരിഞ്ഞ് നോക്കുകയും ചെയ്തു.. അതേ സമയം തന്നെ പുറത്ത്, വന്നവർ കോളിംഗ് ബെൽ അടിച്ചു.. അവൾ അകത്ത് എത്തി എന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ ഡോറ് തുറന്നു...

\"\"\" സാർ, യഹാ കോയി ലഡ്കി ആയി തി ക്യാ? \"\"\" ( സാർ, ഒരു പെൺകുട്ടി ഇങ്ങോട്ട് വന്നിരുന്നോ? )

മുന്നിൽ നിൽക്കുന്ന മൂന്ന് പേരിൽ ഒരാൾ അവനോട് ചെറിയ കിതപ്പോടെ ചോദിച്ചു...

\"\"\" നഹി... \"\"\" ( ഇല്ല... )

ഒരു നിമിഷം പോലും ആലോചിക്കാതെ അവൻ മറുപടി പറഞ്ഞു.. കുറച്ച് നേരം അവിടെയാകെ സംശയത്തോടെ വീക്ഷിച്ച ശേഷം അവർ അവിടുന്ന് തിരികെ പോയി.. അവൻ ഡോർ അടച്ച് ലോക്ക് ചെയ്തിട്ട് അകത്തേക്ക് നടന്നു.. സൈഡിലെ ജനാലയിലൂടെ പുറത്തേക്ക് ഭയത്തോടെ നോക്കുന്നവളെ കണ്ട് അവന് ഒരു നിമിഷം പാവം തോന്നി...

\"\"\" അവര് പോയി... \"\"\"

അവന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞ് നോക്കി.. ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് അവളിൽ നിന്ന് പുറത്തേക്ക് വന്നു...








തുടരും...................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 2

അവന്റെ മാത്രം ഇമ...!! 💕 - 2

4.6
1345

അവൻ അവളെ തന്നെ നോക്കി കുറച്ച് നേരം നിന്നു...\"\"\" താൻ എങ്ങനെയാ ഇവിടെ എത്തിയത്? \"\"\"അല്പ നേരം കഴിഞ്ഞതും അവൻ അരുമയായി ചോദിച്ചു.. അവൾ അവനെയൊന്ന് നോക്കിയിട്ട് അവിടെയുള്ള കസേരയിലേക്ക് ഇരുന്നു...\"\"\" എനിക്ക് അറിയില്ല.. ഞാൻ എങ്ങനെയാ ഇവിടെ എത്തിയതെന്ന്... \"\"\"അവൻ നെറ്റിചുളിച്ചു...\"\"\" കഴിഞ്ഞ ദിവസം രാവിലെ പാല് കറന്ന് വല്യമ്മയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം ഗംഗേച്ചിയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങി.. ലേറ്റ് ആയത് കൊണ്ട് വല്യമ്മ തന്ന ചായയും കുടിച്ചാണ് ഇറങ്ങിയത്.. പിന്നെയൊന്നും ഓർമ്മയില്ല.. ഞാൻ.. എങ്ങനെയാ.. ഇവിടെ... \"\"\"അവളുടെ കണ്ണുകൾ നിറഞ്ഞു.. അവനൊന്ന് ആലോചിച്ചു...\"\"\" താൻ ശരിക്കും ഒന്ന് ഓർത്ത്