Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -53

പിന്നീടുള്ള ദിവസങ്ങൾ അവരുടെ പ്രണയത്തിന്റെ ദിനങ്ങളായിരുന്നു..... പരസ്പരമുള്ള നോട്ടങ്ങൾ കൊണ്ടും സംസാരത്തിലൂടെയും പ്രവർത്തിയിലൂടെയും മനസ്സിലാക്കിയ പ്രണയം.....വർഷങ്ങളായി ഉള്ളിൽ കാത്തുസൂക്ഷിച്ച പുറമേ കാണിക്കാതെ വെച്ച പ്രണയം..... അതിനിന്നും മാറ്റ് കൂടുതലായിരുന്നു...

അവർ രണ്ടുപേരും അറിയാതെ തന്നെ ആ പ്രണയം പുറത്തേക്ക് ഒഴുകി നടന്നു..... അത് വീട്ടുകാരിലും ഒരുപാട് സന്തോഷം നിറച്ചു.... അവരും  ഒരുപാട് ആഗ്രഹിച്ചിരുന്നു ആ നിമിഷം.... ഒരിക്കലും ഒന്നിക്കില്ലെന്ന്   കരുതിയ രണ്ടുപേർ...... പക്ഷേ ഇന്നവർക്ക് അറിയാം ആരെക്കൊണ്ടും അവരെ പിരിക്കാൻ സാധിക്കില്ലെന്ന്.... അത് വെറും പ്രണയമല്ല  ഹൃദയങ്ങൾ തൊട്ടറിഞ്ഞ പ്രണയം....

ജീവിതത്തിൽ അത്രയേറെ സന്തോഷിച്ച നിമിഷം അവർക്ക് വേറെ ഉണ്ടായിരുന്നില്ല.. ഇവർ രണ്ടുപേരും തമ്മിലുള്ള പ്രണയത്തിന് ആ വീടും വീട്ടുകാരും  സാക്ഷിയായി... അത് അത്രയും മനോഹരമായിരുന്നു... വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാതെ ഹൃദയങ്ങൾ കൊണ്ട് ചേർത്തിണക്കിയ ബന്ധം...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സിദ്ധു വന്നതിനുശേഷം വൈകയും സിദ്ധുവിന്റെ പി എ ആയി  ജോയിൻ ചെയ്തു.... അങ്ങനെ വളരെ മനോഹരമായി തന്നെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു.....

ഞങ്ങൾ പുതുതായി തുടങ്ങിയ ബിസിനസിന്റെ ഇനാഗുറേഷൻ ഫംഗ്ഷൻ ആയിരുന്നു അന്ന്.... പോകുന്ന നിമിഷം വരെയും  തന്നെ പ്രണയിച്ചിരുന്ന.... എന്റെ ഓരോ കുറുമ്പുകളെയും ആസ്വദിച്ചിരുന്ന.... തന്നെ പ്രണയത്തോടെ മാത്രം നോക്കിയിരുന്ന ആ കണ്ണുകളിൽ പിന്നീട് ഞാൻ കണ്ടത് വെറും നിർവികാരതയായിരുന്നു... പക്ഷേ എനിക്ക് എന്നും മനസ്സിലാവാൻ സാധിക്കും....ആ കണ്ണുകൾ ഇതുവരെയും വേറെ ആരിലും പ്രണയം തേടിയിട്ടില്ല....

എന്നെ കാണുമ്പോൾ മാത്രം തിളങ്ങുന്നആ കണ്ണുകൾ.... ആ ഹൃദയത്തിലെ പ്രണയത്തിന്റെ അവകാശി ഞാൻ മാത്രമായിരുന്നു..... പക്ഷേ എന്റെ യുക്തിക്കും കണ്ണുകൾക്കും  തമ്മിലുള്ള വാക്ക് ഭേദത്തിനിടയിൽ അവൻ തെറ്റുകാരൻ എന്ന് ഞാൻ വിധിയെഴുതി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അങ്ങനെ ഫംഗ്ഷന് പോകാൻ ഞാനും പുള്ളിയുടെ കൂടെ റെഡിയായി പക്ഷേ അവിടെ നിന്ന്  പ്രോഗ്രാം കോഡിനേറ്റർ വിളിച്ചു....

എല്ലാ അറേഞ്ച് മെൻസും  ശരിയാണോ എന്ന് നോക്കാൻ കുറച്ചു നേരത്തെ വരാൻ പറഞ്ഞിരുന്നു.... അങ്ങനെ പുള്ളി പോകുന്ന സമയത്ത് എന്നെ കൂടെ വിളിച്ചു ഞാൻ അവിടെ കട്ട പോസ്റ്റ്  ആവും എന്ന് അറിയാതിരുന്നത് കൊണ്ട് മാത്രം ആണ് അന്ന് പോവാതിരുന്നത്... പക്ഷേ ഇപ്പോൾ തോന്നുന്നു അന്ന് പോയിരുന്നെങ്കിൽ എന്ന് ...

പോകുന്നതിനു മുമ്പ് അവൻ എനിക്ക് നൽകിയ ഞങ്ങളുടെ പ്രണയ ചുംബനം അത് അവസാനത്തെ ആണെന്നറിയാതെ ഞാനും ഏറ്റുവാങ്ങി... വൈകാതെ തന്നെ എത്തിയേക്കണം എന്ന് പറഞ്ഞാണ് അവൻ പോയത്....

അതെ....പ്രോഗ്രാം നടക്കുന്ന ഹോളിന്റെ  എൻട്രൻസ് വരെ എത്തിയതേ എനിക്ക് ഓർമ്മയുള്ളു പിന്നീട് തലകറങ്ങി വീഴുകയാണ് ഉണ്ടായത്...

അതിനുശേഷം വന്നപ്പോൾ കാണുന്നത്..... ഓർക്കാൻ പോലും സാധിക്കുന്നില്ല....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പെട്ടെന്ന് ഞെട്ടി എണീച്ച ജാനു ആ സത്യം മനസ്സിലാക്കുന്നു.... താൻ ഇത്രയും നേരം   പഴയ കാര്യങ്ങൾ ആലോചിച്ച് ഇരുന്നതാണ്.... കൂടാതെ ഞാൻ ഓഫീസിലാണ് ഇരിക്കുന്നത്.....

നോക്കുമ്പോൾ സമയം ഒരുപാട് ആയിരിക്കുന്നു ഇനിയും ഇരിക്കാൻ പറ്റില്ല വേഗം വീട് എത്തണം.... എന്നെയും കാത്ത് അവിടെ ഒരാൾ ഇരിക്കുന്നുണ്ട്..... ഞാൻ എത്തിയില്ലെങ്കിൽ അവന് വിഷമം ആകും....
എന്റെ സ്നേഹം....

ഏകദേശം എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.... അവൾ നേരെ ജുന്നൂന്റെ ക്യാമ്പിലേക്കാണ് പോയത് അവനോട് ഒരു ബൈ പറയാൻ..... പക്ഷേ അവനെ നോക്കുമ്പോൾ അവിടെ എങ്ങും കാണുന്നില്ല.... ഇനിയും നിന്ന് നേരം കളയേണ്ട എന്ന് വച്ച് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി....

വീട്ടിലേക്ക് പോകുന്ന വഴി മനസ്സ് ഒരുപാട് അസ്വസ്ഥമായിരുന്നു മറക്കാൻ ശ്രമിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇന്നും എന്നെക്കൊണ്ട് മറക്കാൻ സാധിക്കില്ലെന്ന്.... ഒരു ഓർമ്മപ്പെടുത്തലോടെ എന്റെ കൺമുന്നിൽ  തെളിഞ്ഞുവരുന്നു....

എന്തുകൊണ്ട് എനിക്കിനിയും അവനെ വെറുക്കാൻ  കഴിയുന്നില്ല..... അറിഞ്ഞുകൂടാ പക്ഷേ.....എന്ത് തന്നെയായാലും ഇനി എന്റെ ജീവിതത്തിൽ സിദ്ധു എന്ന ചാപ്റ്റർ ഇല്ല.....

വീടെത്തി....

അവളെയും കാത്തിരിക്കുന്ന അവനു മുന്നിലേക്ക്..... ഒരുപാട് സ്നേഹത്തോടെയുള്ള അവന്റെ ആ നോട്ടം.....
ആ സ്നേഹം അവളുടെ കണ്ണിലേക്കും പ്രതിഫലിച്ചു..... അവനെ മതിവരുവോളം കെട്ടി പുണരാനും ചുംബനങ്ങൾ കൊണ്ട് മൂടാനും അവൾക്ക് ആഗ്രഹം തോന്നി....

അവനും അവളിൽ നിന്നത് അത് ആഗ്രഹിച്ചിരുന്നു.... അവളെ കാത്ത് ആ മൂന്നര വയസ്സുകാരൻ..... വീടിന്റെ മുൻവശത്ത് തന്നെ  ഇരിപ്പുണ്ടായിരുന്നു... അവളെ കണ്ടതുo

\"മമ്മ....\"

എന്നു പറഞ്ഞ് ചാടി വീണു....

അതെ ഇതാണ് എന്റെ ജീവിതം.... ഇനി ഇവൻ മാത്രമാണ് എന്റെ എല്ലാം.... ജുന്നുവിനു ഞാൻ  കൊടുക്കാൻ കരുതലിച്ച പിറന്നാൾ സമ്മാനം അത് ഇവനാണ്...

അന്ന് കാട്ടിൽ ഉപേക്ഷിച്ചു പോകുമ്പോഴും എനിക്ക് സിദ്ധുവിനോട് പറയാൻ കഴിഞ്ഞില്ല... ഞാൻ ഒരു അമ്മയാവാൻ പോകുന്നു...അല്ലേൽ ഇച്ചായൻ ഒരു അച്ഛനാവാൻ പോകുന്നു എന്ന സത്യം....

പക്ഷേ ഇന്ന് ഞാൻ ഭാഗ്യവതിയാണ് എനിക്ക് ഒരു മോനുണ്ട് എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ... എന്റെ മോൻ...

സയാൻ....

ജീവിതത്തിൽ എല്ലാ സുഖദുഃഖങ്ങളും അറിയിച്ചു തന്നെയാണ് ഞാൻ എന്റെ മോനെ വളർത്തിയിരിക്കുന്നത്... എന്റെ ജീവിതത്തിൽ നടന്ന കുറച്ചു കാര്യങ്ങളൊന്നും അവന് അറിയില്ലെങ്കിലും അവന്റെ അച്ഛനെയും വീട്ടുകാരെയും എല്ലാവരെയും പറഞ്ഞുകൊടുത്ത് തന്നെയാണ് ഞാൻ അവനെ വളർത്തിയിരിക്കുന്നത്...

എല്ലാവരെയും അവന് അറിയാം   പക്ഷേ ഇന്നുവരെയും ആരെയും കാണണമെന്നും അവരുടെ കൂടെ ജീവിക്കണം എന്നും എന്റെമോൻ വാശി  കാണിച്ചിട്ടില്ല... അതിനു ഒറ്റ കാരണമേയുള്ളൂ എനിക്ക് വിഷമമായാലോ എന്ന ആ കാരണം....

ഇനിയും ഒരിക്കലും അവന് കിട്ടേണ്ട സ്നേഹം ഞാനായി നഷ്ടപ്പെടുത്തില്ല . അവന്‍ എല്ലാം അറിഞ്ഞു തന്നെ വളരണം പക്ഷേ.... എന്റെ ജീവിതത്തിൽ  സിദ്ധു എന്ന ചാപ്റ്റർ ഇല്ല പക്ഷേ അവന്റെ ജീവിതത്തിൽ  താൽപര്യമുണ്ടെങ്കിൽ കൂടാം...

ദിവസങ്ങൾ പിന്നെയും ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ പോയിക്കൊണ്ടിരുന്നു..... നാളെയാണ് ജുന്നുവിന്റെ ബർത്ത് ഡേ സെലിബ്രേഷൻ......

\"എടാ ഞാൻ നാളെ ബർത്ത് ഡേ സെലിബ്രേഷന് വരില്ല... പക്ഷേ നീയൊരു അരമണിക്കൂർ എന്റെ കൂടെ സ്പെൻഡ് ചെയ്യണം... എനിക്ക് കുറച്ചു കാര്യങ്ങൾ നിന്നോട് പറയാനുണ്ട്.....\"

\"എനിക്കറിയാം നീ എന്തുകൊണ്ടാണ് വരാതിരിക്കുന്നതെന്ന്...സിദ്ദുനെ ഫെയ്സ് ചെയ്യാനുള്ള മടി അല്ലേ.... അവനെ കാണരുതെന്ന് വിചാരിച്ചല്ലേ.... അതോർത്ത് നീ പേടിക്കേണ്ട നീ പോയതിനുശേഷം ഉള്ള ഒരു ഫംഗ്ഷൻ പോലും അവൻ അറ്റൻഡ് ചെയ്തിട്ടില്ല.... ഇനി അറ്റൻഡ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നു ഇല്ല.....\"

ഞാൻ മനസ്സിൽ വിചാരിച്ചത് തന്നെ അവൻ പറഞ്ഞതുകൊണ്ട് പിന്നീട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.... ഞാൻ വരാം എന്ന് സമ്മതിച്ച് അവിടെ നിന്നും പോയി.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                      തുടരും...........



കാർമേഘം പെയ്യ്‌തപ്പോൾ part -54

കാർമേഘം പെയ്യ്‌തപ്പോൾ part -54

4.8
1163

അവനോട് വരാമെന്ന് പറഞ്ഞെങ്കിലും മനസ്സ് എന്തോ അശ്വസ്ഥമായി തന്നെ ഇരുന്നു.... എല്ലാവരെയും ഫേസ് ചെയ്യാൻ ഒരു മടി..... വല്യമ്മച്ചിയുടെ  മുന്നിൽ പോയി നിൽക്കാനും.....എന്താ പറയുക ....പുള്ളിക്കാരി എന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും കുടപിടിച്ച ആളാണ്‌.....എന്നിട്ടും.....ആരൊക്കെ എന്നെ തള്ളിപ്പറഞ്ഞാലും തിരിച്ചു വന്നിരുന്നെങ്കിൽ വല്യമ്മച്ചി  എന്റെ കൂടെ നിൽക്കുകയായിരുന്നു....ജുന്നൂനും വല്യമ്മച്ചിയ്ക്കും മമ്മയ്ക്കും പപ്പയ്ക്കും ഒക്കെ മുന്നിൽ ഞാൻ മാത്രമാണ് തെറ്റ്കാരി.... ഞാൻ ചെയ്തതിൽ എനിക്ക് എന്റേതായ ശരികൾ ഉണ്ടായിരുന്നു.... പക്ഷേ.... എനിക്കു മുന്നിൽ സിദ്ധു തെറ്റുകാരൻ ആണെങ