Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -56

ആ പരിപാടിയിൽ വെച്ച്  ഞങ്ങളെ രണ്ടുപേരെയും... വൈഗയുടെ  അനിയത്തി കുട്ടിയെയും.... അച്ഛനെയും അമ്മയെയും  അവർ കടത്തിക്കൊണ്ടു പോയി.... ഒരു ഇരുട്ട് മുറിയിൽ അടച്ചുവച്ചു... പിന്നീട് അവർ സിദ്ധുവിനെയും വൈകയെയും ഭീഷണിപ്പെടുത്തിയാണ് ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ചെയ്യ്പ്പിച്ചത്.....

അവരുടെ ലക്ഷ്യം സിദ്ധു ആയിരുന്നു....... അല്ല നിങ്ങളെ തമ്മിൽ പിരിക്കുക എന്നതായിരുന്നു.... അന്ന് സിദ്ദുവിന് മുന്നിൽ 5 ജീവനുകളാണ് ഉണ്ടായിരുന്നത് .... അവന്റെ ഫോണും മറ്റു എല്ലാം അവരുടെ നിരീക്ഷണതിലായിരുന്നു  അവന് ഒന്നിനും ഒരു വഴിയുണ്ടായിരുന്നില്ല....  ഞങ്ങൾക്ക് ഞങ്ങളുടെ ജീവനെ ഓർത്ത് പേടിയുണ്ടായിരുന്നില്ല.... പക്ഷേ വൈകയുടെ വീട്ടുകാർ....

അവനോട് അവർ പറഞ്ഞത് അവർ കൊടുക്കുന്ന പേപ്പറിൽ അവൻ സൈൻ ചെയ്യണമെന്നാണ് ... അതിൽ എന്താണെന്ന് ചോദിക്കരുത്.....ചോദിച്ചാൽ ഞങ്ങളിൽ ആരുടെയെങ്കിലും ജീവൻ അവർ എടുക്കുമെന്ന്... അവർ പറഞ്ഞ പേപ്പറിൽ അവൻ വായിച്ചു നോക്കാതെ സൈൻ ചെയ്തു... ഒരു ബ്ലാങ്ക് ചെക്കിലും... അതെല്ലാം ചേർത്ത് അവരവനെ ഒരു കവറിൽ ആക്കി ഏൽപ്പിച്ചു.., അവർ സംവിധാനം ചെയ്ത ഡ്രാമ ആയിരുന്നു അത് ഒന്നുമറിയാതെ അഭിനയിക്കുന്ന രണ്ട് ജീവനുകൾ മാത്രമായിരുന്നു സിദ്ധുവും വൈകയും....

നിന്റെ കയ്യിൽ ഏൽപ്പിച്ച ആ കവറിൽ എന്താണ് ഉള്ളത് എന്ന് ഇന്നും സിദ്ദുവിന് അറിയില്ല.... പക്ഷേ ഇന്നലെ ജുന്നുഞങ്ങളെ കാണാൻ വന്നിരുന്നു അവനാണ് ഞങ്ങളോട് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത്... അതിൽ ഡിവോഴ്സ് നോട്ടീസ് ആയിരുന്നു എന്നുഉള്ളത് ......

ഇന്നലെയാണ് സിദ്ധുവിന്റെ നിരപരാധിത്വം ഇവിടെയുള്ള എല്ലാവരും മനസ്സിലാക്കിയത്.... അതിനും ഞാൻ വേണ്ടിവന്നു.... പാവം അവൻ ഒരുപാട് വേദനിക്കുന്നുണ്ട്.....

നിന്നെ കാട്ടിൽ കൊണ്ടാക്കുന്നത് വരെയും അവനവരുടെ നിരീക്ഷണത്തിൽ ആയിരുന്നു... അഞ്ചുപേരുടെ ജീവൻ രക്ഷിക്കാൻ അവൻ നഷ്ടപ്പെടുത്തിയത് അവന്റെ പ്രാണനെ ആയിരുന്നു.....  അവൻ മറ്റാർക്ക് വേണ്ടിയും നിന്നെ ഉപേക്ഷിക്കാൻ... അല്ലെങ്കിൽ നിന്നെ കാട്ടിൽ കൊണ്ട് കളയാൻ തയ്യാറായിരുന്നില്ല.....

ഞാനും നിന്റെ അച്ഛനുമാണ് പറഞ്ഞത്.... ഞങ്ങളുടെ മോൾക്ക് അവളെ സംരക്ഷിക്കാൻ വേണ്ട എല്ലാo ഞങ്ങൾ നൽകിയിട്ടുണ്ട്.... ഏത് കാട്ടിലും ഒരു സാധാരണ പെൺകുട്ടിയെ പോലെ അവൾ പതറി നിൽക്കില്ല... നീ ധൈര്യമായിട്ട് പോയി വാ മോനെ എന്ന്.... 

ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു  നീ സിദ്ധുവിനെ തിരക്കി പിന്നീട് പോയില്ലെങ്കിലും ഞങ്ങളെ തിരക്കി വരും എന്ന്.... പക്ഷേ ആ വിശ്വാസം.... അത് പറയുമ്പോൾ അമ്മയുടെ തൊണ്ടയിടരുന്നുണ്ടായിരുന്നു....

പക്ഷേ നീ.....ഞങ്ങളെ തേടിയെത്തിയില്ല..... പിന്നീട് ഇത്രയും കാലം ഞങ്ങൾ ആരും മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ല......

നീ പോയതോടെ സിദ്ധു വേറൊരു മനുഷ്യനായി മാറിയിരുന്നു... അവന്റെ മുഖത്തെ ചിരി എന്നന്നേക്കായി നഷ്ടപ്പെട്ടു... അവന്റെ മമ്മിയും പപ്പയും വല്യമ്മച്ചിയും എന്തിന് ജുന്നുവരെ മിണ്ടാതായതോടുകൂടി.. അവൻ തീർത്തും ഒറ്റയ്ക്കായി.... വീട്ടിലേക്ക് പോകുന്നത് തന്നെ വളരെ വിരളമായി.... ആ വീട്ടിലെ നിന്റെ ഓർമ്മകൾ അവനെ ഒരുപാട് വ്രണപ്പെടുത്തി കൊണ്ടിരുന്നു....

പിന്നീട് അവൻ കൂടുതലും ഞങ്ങളോടൊപ്പം നമ്മുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.... നിന്റെ മുറിയിൽ....

എന്നും കരഞ്ഞുകലങ്ങിയ അവന്റെ കണ്ണുകൾ കാണുമ്പോൾ ഞങ്ങൾ ആണല്ലോ അവനെ അതിനു നിർബന്ധിച്ചത് എന്നോർത്ത് ഞങ്ങളും ഉരുകി തീരുകയായിരുന്നു മോളെ.....

ഒരിക്കലും നീ സിദ്ധുവിനെ വെറുക്കുകയോ നിന്റെ ജീവിതത്തിൽ നിന്ന് ആട്ടിയോടിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.....അവൻ ഒരു പാവമാണ്.... ഒരുപാട് വേദനിക്കുന്നുണ്ട് അവൻ.... ഇനിയും അവനെ വേദനിപ്പിക്കരുത് ഇത് അമ്മയുടെ അപേക്ഷയാണ്.....

അവൻ അത് ചെയ്തതിന് അവന്റേതായ ശരികൾ ഉണ്ടായിരുന്നു.... പക്ഷേ അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല... നീ അവനിൽ നിന്ന് എന്നെന്നേക്കുമായി പോവുകയാണെന്ന്....

അമ്മയോട് ഒന്നും പറയാൻ സാധിക്കാതെ ഒരു ശില കണക്കെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്തത്.... കുറച്ചുനേരത്തിനുശേഷം ബോധം വീണ്ടെടുത്ത് ഞാൻ അമ്മയോട് സംസാരിക്കാൻ തുടങ്ങി.....

ആരായിരുന്നു.... എന്തിനുവേണ്ടിയായിരുന്നു ഞങ്ങളുടെ ജീവിതം തകർത്തത്...

അജ്ന ആൻഡ് അജ്മൽ....

അവരെന്തിനാ....

അവൾക്കും അവനും പ്രണയത്തിന്റെ ഭ്രാന്ത്.... അവൾക്ക് സിദ്ധുവിനോട് ആയിരുന്നെങ്കിൽ അജ്മൽ ന് നേടേണ്ടിയിരുന്നത് നിന്നെയായിരുന്നു...... നിങ്ങളെ തമ്മിൽ പിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം....

പക്ഷേ അവിടെയും അവർ തോറ്റുപോയി നിന്നെ എവിടെ തിരഞ്ഞിട്ടും അവർക്കും കണ്ടെത്താൻ സാധിച്ചില്ല......

\"ഞങ്ങളുടെ ജീവിതം തകർത്തിട്ട് അവരെന്തു നേടിയമ്മേ .....\"

\"ഇന്ന് അവർ ഈ ഭൂമിയിൽ ജീവനോടെ ഇല്ല മോളെ..... ഒരു കാർ അപകടത്തിൽ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു....\"

\"ഇനി നിങ്ങളുടെ ജീവിതത്തിലേക്ക്  ഒരു വിലങ്ങ് തടിയായി അവർ വരില്ല....\"

\"ഞങ്ങളുടെ ജീവിതമോ.....\"

അമ്മ എത്ര നിസ്സാരമായി പറഞ്ഞു......

ഈ നാല് വർഷം... എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച വേദനകൾ അത് അമ്മയ്ക്ക് മനസ്സിലാവില്ല... അമ്മയ്ക്ക് എന്നല്ല ആർക്കും മനസ്സിലാവില്ല.....

അപ്പോഴേക്കും അവളിൽ നിന്ന് തേങ്ങൽ ചീലുകൾ പുറത്തേക്ക് വന്നിരുന്നു... ഒരാശ്വാസത്തിന് എന്നോണം അവൾ അവളുടെ അച്ഛന്റെ തോളുകളിൽ തലചായ്ച്ചു....

ഇത് കണ്ടുകൊണ്ടാണ് സായു ഓടി വരുന്നത്....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

               തുടരും........

ഇനി 2 part eeh ഉള്ളൂ... റിവ്യൂ തന്നാൽ വേഗം പോസ്റ്റാം...

കാർമേഘം പെയ്യ്‌തപ്പോൾ part -57

കാർമേഘം പെയ്യ്‌തപ്പോൾ part -57

4.8
932

\"എന്റെ അമ്മയെ എന്തിനാ കരയിച്ചത് മുത്തശ്ശാ.... എന്റെ അമ്മ പാവമല്ലേ...\"അപ്പോഴാണ് കുഞ്ഞു സായുവിനെ അവർ രണ്ടുപേരും നോക്കുന്നത്... ഇപ്പോഴാണ് അവൾ പറഞ്ഞതിന്റെ പൊരുളവർക്ക് മനസ്സിലായത്....ഭർത്താവ് കൂടെയില്ലാതെ ഒരു സ്ത്രീ ഗർഭിണിയാണെന്ന് അറിയുന്നതും ആ കുഞ്ഞിനെ ജന്മം നൽകുന്നതും ആ കുഞ്ഞിനെ കൊണ്ട് ജീവിക്കുന്നതും  എത്ര കഷ്ടമാണെന്ന് അവരൊന്ന് ഓർത്തു ...തങ്ങളുടെ മകളെ ഓർത്ത് ആ മാതൃ ഹൃദയവും പിതൃ ഹൃദയവും തേങ്ങി....മുത്തശ്ശനും മുത്തശ്ശിയും തങ്ങളുടെ പേര കുഞ്ഞിനെ ചുംബനങ്ങൾ കൊണ്ടു മൂടി...കുറച്ചുനേരം കഴിഞ്ഞ് വീണ്ടും അവൾ അച്ഛന്റെ തോളിൽ സ്ഥാനം പിടിച്ചു... അപ്പോഴാണ് സായൂ പറയുന്നത്..