Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -57

\"എന്റെ അമ്മയെ എന്തിനാ കരയിച്ചത് മുത്തശ്ശാ.... എന്റെ അമ്മ പാവമല്ലേ...\"

അപ്പോഴാണ് കുഞ്ഞു സായുവിനെ അവർ രണ്ടുപേരും നോക്കുന്നത്... ഇപ്പോഴാണ് അവൾ പറഞ്ഞതിന്റെ പൊരുളവർക്ക് മനസ്സിലായത്....

ഭർത്താവ് കൂടെയില്ലാതെ ഒരു സ്ത്രീ ഗർഭിണിയാണെന്ന് അറിയുന്നതും ആ കുഞ്ഞിനെ ജന്മം നൽകുന്നതും ആ കുഞ്ഞിനെ കൊണ്ട് ജീവിക്കുന്നതും  എത്ര കഷ്ടമാണെന്ന് അവരൊന്ന് ഓർത്തു ...

തങ്ങളുടെ മകളെ ഓർത്ത് ആ മാതൃ ഹൃദയവും പിതൃ ഹൃദയവും തേങ്ങി....

മുത്തശ്ശനും മുത്തശ്ശിയും തങ്ങളുടെ പേര കുഞ്ഞിനെ ചുംബനങ്ങൾ കൊണ്ടു മൂടി...

കുറച്ചുനേരം കഴിഞ്ഞ് വീണ്ടും അവൾ അച്ഛന്റെ തോളിൽ സ്ഥാനം പിടിച്ചു... അപ്പോഴാണ് സായൂ പറയുന്നത്..

അമ്മയ്ക്ക് അമ്മയുടെ അച്ഛനെ കിട്ടിയില്ലേ ഇനി എനിക്ക് എന്റെ അച്ഛനെയും വേണം....

ഒരു നിമിഷം എനിക്ക് എന്താണ് അവനോട് പറയേണ്ടത് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല...

എല്ലാർക്കും അച്ഛനും ഉണ്ടല്ലോ എനിക്ക് മാത്രം അച്ഛനില്ല....

ആ കുഞ്ഞു മനസ്സിൽ എത്ര ഏറെ വിഷമം ഉണ്ടായിരുന്നു എന്ന് അവൾ ഇന്നാണ് മനസ്സിലാക്കിയത്..... അവനും അവന്റെ അച്ഛനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു... അവന്റെ അച്ഛന്റെ കൂടെ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു..... ഇതെല്ലാം നിഷേധിച്ചത് ഞാനാണ്.....

അപ്പോഴേക്കും വല്യമ്മച്ചിയും മമ്മിയും പപ്പയും ജുന്നുവും എത്തിയിരുന്നു.... കുഞ്ഞു സായൂവിന്റെ വേദന അവരുടെ കണ്ണുകളെയും ഈറൻ അണിയിച്ചു ....

മോനു മോന്റെ അച്ഛനെ കിട്ടും....

എന്റെ അമ്മയായിരുന്നു അത് പറഞ്ഞത്....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഒരു ഡോറിന്റെ എതിർവശത്തുനിന്ന് അവരുടെ സംസാരങ്ങൾ എല്ലാം കേട്ട്  ആ പിതൃഹൃദയം തേങ്ങി.....

ലോകത്തിലെ ഏറ്റവും നിർഭാഗ്യവാൻ താനാണെന്ന് അവന്റെ മനസ്സ് അവനോട് പറഞ്ഞുകൊണ്ടിരുന്നു.... തന്റെ ചോരയിൽ ഒരു കുഞ്ഞ് ഉണ്ടായ വിവരം ഈ നാലുവർഷം അറിയാൻ കഴിയാത്ത ഞാൻ എന്തൊരു മനുഷ്യനാണ്.....

തന്റെ പെണ്ണ് ഒറ്റയ്ക്ക് ഈ സമൂഹത്തിൽ ഒരു ഭർത്താവിന്റെ താങ്ങില്ലാതെ ഈ നാല് വർഷം ആ കുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിച്ചിട്ടുണ്ടാവും.... എത്രയെത്ര പ്രശ്നങ്ങൾ അവൾ നേരിട്ട് ഉണ്ടാവും... അവന്റെ ഹൃദയം വല്ലാതെ നീറി പുകയുന്നുണ്ടായിരുന്നു....

അതിനേക്കാൾ ഉപരി അവനെ തകർത്തത് അവന്റെ ചോരയിൽ ഒരു കുഞ്ഞ്... അതുണ്ടെന്ന് സത്യം അവൻ ഇതുവരെ അറിഞ്ഞിരുന്നില്ല എന്നതായിരുന്നു ....

ഇതിനേക്കാൾ വലിയ എന്ത് ശിക്ഷയാണ് ഒരു മനുഷ്യൻ ഈ ജീവിതകാലത്ത് നേടാനുള്ളത്... എന്റെ കൺമുന്നിലൂടെ എന്റെ കുഞ്ഞു നടക്കുന്നു പോയിട്ടുണ്ടായിരുന്നെങ്കിൽ കൂടെ... അതിനെ തിരിച്ചറിയാൻ കഴിയാതെ  പോയ  മനുഷ്യനോളം ഭാഗ്യം ഇല്ലാത്തവൻ ഈ ലോകത്ത് വേറെ ആരും ഉണ്ടാവില്ല.....

ഇന്നും എന്റെ ആണെന്ന് പറഞ്ഞ് ചേർത്തുപിടിച്ച് ഒരു ചുംബനം നൽകാൻ എനിക്ക് കഴിയുന്നില്ലല്ലോ...... എത്രയെത്ര സ്വപ്നങ്ങൾ ആയിരുന്നു ഞങ്ങൾ നെയ്തു കൂട്ടിയത്.... ഒന്നിനും ഭാഗ്യമില്ലാതെ പോയ ഒരു അച്ഛനായി മാറിയല്ലോ ഞാൻ.... എന്റെ കുഞ്ഞിന് മുന്നിൽ തോറ്റുപോയ പരാജിതനായ ഒരു അച്ഛൻ.....

അവന്.....അവന്.... നൽകേണ്ട ഒന്നും നൽകാൻ കഴിയാതെ പോയ ഒരു അച്ഛൻ..... ഇതിനെക്കാൾ എന്ത്  സങ്കടമാണ് ഒരാണിന് നേരിടാൻ ഉള്ളത്..... എന്നും എനിക്ക് സങ്കടങ്ങൾ മാത്രം നൽകി മതിയായില്ലേ... വിധിയെ നിനക്ക്.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അവൾ അപ്പോഴും വല്യമ്മച്ചിയോടും മമ്മിയോടും പപ്പയോടും എല്ലാം വിശേഷം പറയുന്ന തിരക്കിലായിരുന്നു....

ഒരുപാട് പരിഭവങ്ങളും ദുഃഖങ്ങളും സന്തോഷങ്ങളും അവൾ അനുഭവിച്ച കാര്യങ്ങളുമെല്ലാം അവൾ അവരോട് പങ്കുവെക്കുന്നുണ്ടായിരുന്നു.... കുഞ്ഞു സായുവിനെ എല്ലാവരും ചുംബനങ്ങൾ കണ്ടുമുട്ടി അത്രയേറെ വാത്സല്യത്തോടെ അവനെ അവർ ചേർത്തുപിടിച്ചു ...

അമ്മയിൽ നിന്നും മുത്തശ്ശനിൽ നിന്നും അല്ലാതെ വേറെ ആരിൽ നിന്നും സ്നേഹം ലഭിക്കാത്ത അവന് അതൊരു സന്തോഷം നൽകുന്ന അനുഭൂതിയായിരുന്നു.....അവൻ അത് മതിവരുമ്പോൾ ആസ്വദിച്ചു.....

അന്ന് അവൾ അവിടെ വച്ച് ഒരു തീരുമാനം എടുത്തു.... ഒരിക്കലും എന്റെ കുഞ്ഞിന് കിട്ടേണ്ട സൗഭാഗ്യങ്ങളൊന്നും ഞാനായി ഇനി അവനിൽ നിന്ന് തട്ടിക്കളയില്ല എന്ന് ....

പക്ഷേ.....

എനിക്കിന്ന് മനസ്സിലാവും ഇച്ചായന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലെന്ന്.... പക്ഷേ എന്തുകൊണ്ടോ... ഒരിക്കൽ നഷ്ടപ്പെട്ടാൽ വിശ്വാസം  വീണ്ടും തിരിച്ചുപിടിക്കാൻ സാധിക്കുന്നില്ല.... എനിക്കും അങ്ങനെ തന്നെയാണ്....ഉൾക്കൊള്ളാൻ സാധിക്കില്ല..എത്രയൊക്കെ മനസ്സുകൊണ്ട് വെറുക്കാൻ ശ്രമിച്ചിട്ടും വേണ്ടെന്ന് പറഞ്ഞ് മനസ്സിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിട്ടും ഒരിക്കലും അതിന് സാധിച്ചിട്ടില്ല....പക്ഷേ ഒരിക്കൽ കൂടി എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ഞാൻ.....

പക്ഷേ സായൂന് അവന്റെ അച്ഛനെ സ്നേഹിക്കാം.... ഇച്ചായന് അവരുടെ  മോനെയും.....

പക്ഷേ തന്റെ പ്രശ്നങ്ങളിൽ കൂട്ടുണ്ടായിരുന്നത് മുത്തശ്ശനാണ്...  മുത്തശ്ശനെ വിട്ട് ഇവിടേക്ക് പെട്ടെന്ന് ഒരു മടങ്ങി വരവ് അത് ഞാൻ ആഗ്രഹിക്കുന്നില്ല....... പോണം...
തിരിച്ച് മുത്തശ്ശനടുത്തേക്ക്.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

             തുടരും.......

ഇനി ഒരു part ഓട് കൂടി ഈ story അവസാനിക്കും... എല്ലാരും റിവ്യൂ തരണേ..... 🤗🤗


കാർമേഘം പെയ്യ്‌തപ്പോൾ... ❤️❤️❤️ last part ❤️❤️🥰

കാർമേഘം പെയ്യ്‌തപ്പോൾ... ❤️❤️❤️ last part ❤️❤️🥰

4.8
952

പ്രോഗ്രാമിന് വന്ന എല്ലാവരെയും വെറുപ്പിക്കരുതെന്ന് വെച്ച് ബർത്ത് ഡേ ഫംഗ്ഷൻ സ്റ്റാർട്ട് ചെയ്തു.... ഒരുപാട് നാളുകൾക്ക് ശേഷം  ആ വീട്ടിൽ സന്തോഷത്തോടുകൂടി ആഘോഷിക്കുന്ന ആദ്യത്തെ പരിപാടി...... ഫംഗ്ഷൻ നടക്കുന്ന സ്ഥലത്തേക്ക് പോയ ജാനു ശരിക്കും ഞെട്ടി.... വൈഗ.....ആനക്കുട്ടി.... മെൽവിൻ ചേട്ടൻ അങ്ങനെ തുടങ്ങിയ എല്ലാവരും ഉണ്ടായിരുന്നു... അവളുടെ കണ്ണുകൾ അറിയാതെ തന്നെ തേടിയത് മറ്റൊരാൾക്ക് വേണ്ടിയായിരുന്നു... പക്ഷേ തന്റെ ജീവിതത്തിൽ അദ്ദേഹത്തിന് സ്ഥാനമില്ലെന്ന് അവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും മനസ്സുകൊണ്ട് അത് അംഗീകരിക്കാൻ തയ്യാറാവുമ്പോഴും വീണ്ടും അവളുടെ കണ്ണുകൾ അനുസരണക്