Aksharathalukal

ഒരു യാത്രാമൊഴി 04

മഹി കാളിങ് .....

അവൾ കാൾ എടുത്തു.. 

ഹേ ഡിയർ നീ ഇതുവരെ ഉറങ്ങിയില്ലേ? ഞാൻ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാനോ? എന്നിട്ട് എന്തായി തീരുമാനം? അവൻ ചോദിച്ചു ...

അവൾ ഒന്നും മിണ്ടിയില്ല...  

സ്വാതി അവൻ വീണ്ടും വിളിച്ചു. എന്തുപറ്റിയെടോ ? എന്നോട് പറയാൻ പറ്റുമെങ്കിൽ പറ..

സ്വാതി പറഞ്ഞു തുടങി.. ഇനിയും നമ്മൾ തമ്മിൽ കാണുകയോ സംസാരിക്കുകയോ ഇല്ലന്ന് എന്റെ മനസിനെ പറഞ്ഞു മനസിലാക്കി ജീവിക്കുകയാണ് ഞാൻ.. എനിക്ക് ഇനിയും താങ്ങാൻ കഴിയില്ല എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ. ഞാൻ കാരണം ആണോ എന്റെ അച്ചനും അമ്മയും എന്നെ ഉപേക്ഷിച്ചത്? ഞാൻ ഏതു മതത്തിൽ ഉള്ളതാണെന്നോ ഒന്നും എനിക്ക് അറിയില്ല ഒന്ന് മാത്രം അറിയാം ഞാനും നിങ്ങളും തമ്മിൽ ചേരില്ല ഒരിക്കലും.. എന്നെ ഇനിയും വിളിച്ചു ശല്യം ചെയ്യരുത്.. അവൾ കരഞ്ഞു പോയി.. ഒന്നും മറുപിടി കേൾക്കാൻ നില്കാതെ അവൾ കാൾ കട്ട് ചെയ്തു...

രാത്രി 2.മണി...

ശാന്തിനിലയം നിലാവിൽ കുളിച്ചു കിടക്കുന്നു...

സ്വാതി നല്ല ഉറക്കം ആയിരുന്നു.. ആരോ  ബാൽക്കണി യിലെ വാതിലിൽ മുട്ടി വിളിക്കുന്നതുപോലെ തോന്നി.. സ്വാതി ചുറ്റും നോക്കി .. സ്വാതി ഒന്ന് ഭയന്ന്...  റൂമിലെ ലൈറ്റ് ഓൺ ചെയ്തു..

പെട്ടന്ന് സ്വാതിയുടെ മൊബൈൽ ബെൽ അടിച്ചു.. മഹി കാളിങ്... അവൾക് പെട്ടാണ് ധൈര്യം വന്നതുപോലെ ഓടിപോയി ഫോൺ എടുത്തു.. എന്താ ഉറങ്ങിയില്ലേ? അവൻ ചോദിച്ചു.. അവൾക് സംസാരിക്കാൻ പേടി ആയിരുന്നു.. എന്തുപറ്റി പറയെടോ ? 

അവൾ പതുകെ സംസാരിക്കാൻ തുടങി എന്റെ റൂമിന്റെ വെളിയിൽ ആരോ ഉള്ളതുപോലെ എന്തെക്കെയോ ശബ്ദം കേൾക്കുന്നു.. ആരോ വാതിലിൽ മുട്ടിയതുപോലെ കേട്ടിട്ടാണ് ഞാൻ ഉണർന്നത്.. എനിക്ക് പേടി ആകുന്നു മഹിയെട്ട... 

ഒരുപാട് നാളുകൾക് ശേഷം സ്വാതി മഹിയെ മഹിയെട്ടന്ന്നു  വിളിക്കുന്നത്. അതുകേട്ടപ്പോൾ അവനെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല...

സ്വാതി നീ ടെൻഷൻ അടിക്കാതെ കിടന്നു ഉറങ്ങിക്കോളൂ.. അമ്മു കൂടെ ഇല്ലേ അവൻ ചോദിച്ചു ?

അമ്മുവിനെ കുറച്ചേ ദിവസം ആയി കാണാൻ ഇല്ല അവൾ പതുകെ പറഞ്ഞു.. അവൾ നാട്ടിൽ എന്ന് പറഞ്ഞു പോയതാണ്.. പക്ഷെ നാട്ടിൽ എത്തിയിട്ടില്ല ഒരു വിവരവും ഇല്ല. ഞങ്ങൾ പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തിട്ടുണ്ട്.. പക്ഷെ ഒരു അറിവും കിട്ടുന്നില്ല.. എനിക്ക് എന്തോ വല്ലാതെ പേടി ആകുന്നു മഹിയെട്ട.. അവളെ കുറിച് എനിക്ക് എല്ലാം അറിയണം എന്നുണ്ട് പക്ഷെ എങ്ങനെ ? അവൾ അവനോടായി ചോദിച്ചു.. നിന്റെ കൂടെ ഞാൻ ഉണ്ടാകും നിനക്കു ഇപ്പോൾ വേണമെങ്കിലും എന്നെ വിളികാം.. ഇപ്പോൾ നീ കിടക്കു.. നമുക് രാവിലെ കാണാം ഞാൻ വരം അങ്ങോട്ടേക്ക്. അവൻ കാൾ കട്ട് ചെയ്യാതെ കിടന്നു.. അവൾ അവന്റെ ശ്വാസം കേട്ട് ഉറങ്ങി..ഒരുപാട് നാളുകൾക്കു ശേഷം അവനും സന്തോഷത്തോടെ ഉറങ്ങി..

ശാന്തിനിലയ൦ അടുത്ത പ്രഭാത്തിൽ ഉണർന്നത് അമ്മുവിൻറെ ചേതനയറ്റ ശരീരം കണ്ടിട്ട് ആയിരുന്നു.. മുല്ല ചെടികൾക്കു ഇടയിൽ ഒരുപാട് മുറിവുകളും ചതവുകളും നിറഞ്ഞ അമ്മുവിൻറെ ശരീരം.. അത് കണ്ടു സ്വാതി ബോധരഹിതയായി... 

പെട്ടന്ന് തന്നേയ് പോലീസ് എത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങ്യ ബോഡി ഹോസ്പിറ്റലിലേക്ക് പോസ്റ്മോർട്ടും ചെയ്യാൻ വേണ്ടി കൊണ്ട് പോയി 

S.I. കിരൺകുമാർ രാമേട്ടനോടെ ചോദിച്ചു ആരാണ് ബോഡി ആദ്യം കണ്ടത്? രാമേട്ടൻ ശാന്ത എന്ന സ്ത്രീ യെ ചൂണ്ടി കാണിച്ചു പറഞ്ഞു അവരാണ് ..

അവരെ S.I. കൈ കാണിച്ചു വിളിച്ചു.. അവർ നല്ലതുപോലെ വിറക്കുന്നുണ്ടായിരുന്നു.. 

അവരെ അടിമുടി ഒന്ന് നോക്കിയ ശേഷം കിരൺ ചോദിച്ചു.. നിങ്ങൾ ഇവിടെ എന്തിന് വന്നു? എന്താണ് നിങ്ങളുടെ പേര് ? 

അവർ പേടിച്ചു സംസാരിക്കാൻ തുടങ്ങി.. ഞാൻ ശാന്ത ഇവിടെ പണിക്ക് വരുന്നതാണ്. 

നിങ്ങൾ വന്നപ്പോൾ ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോ? പരിചയം ഇല്ലാത്ത ആരെങ്കിലും?

അവർ പറഞ്ഞു സാറേ ഞാൻ വന്നത് എന്റെ മോന്റെ ഓട്ടോയിലായിരുന്നു.. അവൻ ആണേ എന്നെ എന്നും ഇവിടെ കൊണ്ട് വിടുന്നത്.. അതിനെ ശേഷം അവൻ ഓട്ടോ ആയി പോകും. വൈകുനേരം വന്നു കൊണ്ടുപോകും..

ഇന്നും പതിവ് പോലെ രാവിലെ വണ്ടിയിൽ വരുമ്പോൾ ഇവിടെ ഗേറ്റ് കഴിഞ്ഞുള്ള വളവിൽ ഒരു കറുത്ത കാർ ഉണ്ടായിരുന്നു.. പക്ഷെ അതിൽ ആരെയും കാണാൻ കഴിഞ്ഞില്ല.. ആരെങ്കിലും വണ്ടി ഒതുക്കിയിട്ട ഉറങ്ങുന്നത് ആകാം എന്ന് കരുതി.. 

അതിനെ ശേഷം ഞാൻ വന്നു മുറ്റം അടിക്കാൻ വേണ്ടി ചൂലും ആയി വന്നു.. മുല്ല പൂക്കൾ എല്ലാം നിറഞ്ഞു  നിന്നിരുന്നതിനാൽ ചെടി ഒതുക്കി പിടിച്ചു പുല്ലു ഒകെ വൃത്തിയാക്കി കൊണ്ട് ഇരിക്കുമ്പോൾ എന്തോ വലിച്ചു കൊണ്ട് പോയ പാടുകൾ കണ്ടു.. ഞാൻ കരുതിയത് വീടിന്റെ പിന്നാമ്പുറത് കുറച് ആക്രി സാധനങ്ങൾ അടുക്കി വെച്ചിരുന്നു അത് രാത്രിയിൽ ആരോ മോഷ്ടിച്ച് കൊണ്ടുപോയതന്നെന്നു. ഭാരം ഉള്ള വസ്തു ആയതുകൊണ്ട് വലിച്ചു കൊണ്ട് പോയി കാണും..  അതും വിചാരിച്ചു ആ പാട് നോക്കി നടന്നു വന്നപ്പോൾ ആണേ സാറേ ഈ കാഴ്ച ഞാൻ കാണുന്നത്.. അവർ  കരഞ്ഞു പോയി..

മകന്റെ പേര് എന്താണ് ? കിരൺ ചോദിച്ചു .. സുധി ശാന്ത പറഞ്ഞു..

അവനോട് എന്നെ സ്റ്റേഷനിൽ വന്നു കാണാൻ പറയണം പെട്ടന്ന് തന്നേ..

കിരൺ കുമാർ അവിടെ ഉള്ള മറ്റുപോലീസ്‌കർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി.. എത്രയും പെട്ടന്ന് കാമറ ഉള്ള സ്ഥലത്തെ എല്ലാ വീഡിയോസ് എടുക്കണം.. 

അതിനെ ശേഷം അയാൾ സ്റ്റേഷനിലേക്ക് പോയി..

സ്വാതി അലമുറയിട്ട് കരഞ്ഞു കൊണ്ടേ ഇരുന്നു.. പെട്ടന്ന് മഹിയുടേ വണ്ടി ശാന്തിനിലയത്തിലേക്കു വന്നു . രാമേട്ടനെ നോക്കി ചോദിച്ചു എവിടെ സ്വാതി? അയാൾ മുറിയിലേക്കു കൈ ചൂണ്ടി  കാണിച്ചു.. അവൻ ഓടി അവളുടെ അടുത്തു വന്നു .. സ്വാതി അവൻ വിളിച്ചപ്പോൾ അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു കരഞ്ഞു.. മഹിയേട്ട അമ്മു അവൾ പൊട്ടിക്കരഞ്ഞു.. 

അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നുപോയി..
 നീ ഇങ്ങനെ  തളർന്നു പോകരുത് സ്വാതി.. നമുക് കണ്ടുപിടികം   അമ്മുവിനെ എന്താണ് ഉണ്ടായതെന്ന്.. ആരാണ് ഈ ക്രൂരത അവളോട്‌ ചെയ്തതെന്ന്നും... നീ കരയാതെ ഇരിക്ക്...

ഞാൻ പറഞ്ഞില്ലേ ഇന്നലെ രാത്രിൽ ബാല്കണിയിൽ എന്തോ ശബ്ദം ഞാൻ കേട്ട് എന്ന്..  അത് പറഞ്ഞപ്പോൾ മഹി പോയി ബാൽക്കണി യിലേക്കുള്ള വാതിൽ തുറന്നു നോക്കി...

അവിടെ ഒരു കവർ കണ്ടു അതിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോയും...

ഇത് ആരാണ് ? മഹി സ്വാതി നോക്കി ചോദിച്ചു ...

സ്വാതിയും മഹിയും പരസ്പരം ഒന്നും മനസിലാകാതെ നോക്കിനിന്നു....

ദിവസങ്ങൾ കടന്നു പോയി... ഒരുദിവസം സ്വാതിയെ തേടി ഒരു സ്ത്രീ ഓഫീസിൽ വന്നു...

സ്വാതി നിനക്ക് എന്നെ അറിയില്ല പക്ഷെ എനിക്ക് നിന്നെ നന്നായി തന്നേയ് അറിയാം അമൃതയിലൂടെ.. മുഖം നന്നായി മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല സ്വാതിക്ക്.. നിങ്ങൾ ആരാണ്? അവൾ ചോദിച്ചു ..
എല്ലാത്തിനും ഉള്ള ഉത്തരം ഈ പെൻഡ്രൈവ് നിന്നോട് പറയും..

സ്വാതിക്ക് ഒരു പെൻഡ്രൈവ് നൽകിയ ശേഷം അവർ ഒരു ബ്ലാക്ക് ഇന്നോവയിൽ കയറി പോയി...

ഒരു യാത്രാമൊഴി 05

ഒരു യാത്രാമൊഴി 05

5
330

യാത്രാമൊഴി 05.സ്വാതി ഓഫീസിൽ ലീവ് പറഞ്ഞിട്ട് മഹിയെ വിളിച്ചു. എനിക്ക് അത്യാവശ്യം ആയി മഹിയേട്ടനെ കാണണം. പെട്ടന്ന് ഒന്ന് വരുമോ ? ഞാൻ ജെൻ പാർക്കിൽ വെയിറ്റ് ചെയ്‌യാം. ഓക്കേ സ്വാതി ഞാൻ വരാം.. സ്വാതി പാർക്കിൽ മഹിക്ക്‌വേണ്ടി കാത്തിരുന്നു... ഒരു പത്തുമിനിട്ടു കഴിഞ്ഞപ്പോൾ മഹി അവീടെക്കു എത്തി..  എന്താ സ്വാതി ? അവൾ വല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ മഹി ചോദിച്ചു..അവൾ ആ പെൻഡ്രൈവ് എടുത്ത് മഹിക്ക് നേരെ നീട്ടി.. എന്താ പെൻഡ്രൈവ് ഒകെ ആയി? കാര്യം പറ.. അവൻ ചോദിച്ചു എനിക്ക് അറിയില്ല മഹിയെട്ട ഇതിൽ എന്താന്നെന്നു.. സ്വാതി ഓഫീസിൽ വെച്ച് ഉണ്ടായ കാര്യങ്ങൾ മഹിയോടെ  പറഞ്ഞു..ഞാൻ എ