Aksharathalukal

അവൾ

വെള്ള പുതപ്പിച്ച അവളുടെ ദേഹം അയാൾ ഒരിക്കൽ കൂടി  കണ്ടു .... നെറ്റിയിൽ ആദ്യമായും അവസാനമായും ചുംബിച്ചു,.. അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി ആരൊക്കയോ അയാളെ ആശ്വാസിപ്പിക്കാൻ ശ്രെമിക്കുന്നു. എന്തോ അയാൾക്ക് സാധിക്കുന്നില്ല ഇനി അ ശബ്ദം ഇല്ലാ,,,എന്ന് അംഗീകരിക്കാൻ വയ്യ.

 കർമംചെയ്യാൻ ദേഹം എടുത്തു.. മുറ്റത്തു കെട്ടിയ പന്തലിൽ ഡെസ്കിന്റെ മുകളിൽ വാഴഇലയിൽ കിടത്തി. അവൾ സുന്ദരി യായി കിടക്കുന്നു.. വിവാഹ സാരിയിൽ,. അവളുടെ സിമന്ത രേഖയിൽ സിന്തുരം തൊട്ടു, വിവാഹത്തിന് ശേഷം . പിന്നെ ഇപ്പോൾ ആണ്

.ചടങ്ങുകൾ ഓരോന്നായി കഴിഞ്ഞു അവളും മണ്ണിൽ അലിഞ്ഞു ചേർന്നു...............

അയാൾ മകനെയും കെട്ടിപിടിച്ചു ബെഡ്‌റൂമിലേക്കുപോയി.അവനെ എന്ത് പറഞ്ഞു ആശ്വാസം കൊടുക്കണം.. അറിയില്ല.

. അയാൾ തന്റെ വിവാഹ ആൽബം പരതി .. പിന്നെ അവളുടെ ബെഡ്‌റൂമിൽ അവളുടെ പുസ്തകംങ്ങൾക്ക് ഇടയിൽ നിന്നും ആൽബം കിട്ടി. വൃത്തി യായി അവൾ സൂക്ഷിച്ചു.വെച്ചേക്കുന്നു
എല്ലാത്തിനും അടുക്കും ചിട്ടയും ആയിരുന്നു അവൾക്ക് 
അങ്ങ് വൃത്തി ആയിരുന്നു അവൾക്ക്ആ രോടെന്നില്ലാതെ പിറു പിറുത്തു.   

ആൽബം തുറന്നു നോക്കിയിട്ട് അവളെ ആദ്യമായി കാണുന്ന പോലെ അയാൾ നോക്കി നിന്നു. വിവാഹത്തിനു അവൾ ഇത്രേം സുന്ദരി ആയിരുന്നോ.ഞാൻ അവളെ ഒരിക്കലും ഒന്ന് ശ്രെദ്ധിക്കുക പോലും ഉണ്ടായില്ല. ഒരു ഡ്രസ്സ്‌ പോലും എടുത്തു കൊടുത്തിട്ടില്ല. നല്ല കറി വെച്ചാൽ കൊള്ളാമെന്നു പറഞ്ഞിട്ടില്ല. എന്നും എപ്പോഴും അവളുടെ കുറ്റം കണ്ടുപിടിച്ചു വഴ്ക് പറയുമായിരുന്നു.. ചിലപ്പോ അവൾ മിണ്ടാതെ കേട്ട് നില്കും ചിലപ്പോൾ അവൾ എന്തെകിലും തിരിച്ചു പറയ്യ്... അപ്പോളേക്കേ അയാൾ അവളെ ഉപദ്രവിച്ചു.. കരഞ്ഞു കൊണ്ട് അവൾ നിന്നു കൊള്ളും.

കുട്ടി ആകാൻ താമസിച്ചപ്പോൾ, സർക്കാർ ജോലി കിട്ടാതെ വന്നപ്പോൾ അങ്ങനെ അങ്ങനെ ഒരു നൂറു കുറ്റം ആയിരുന്നു അവൾക്കു 

അവളോട്‌ സ്നേഹം ഉണ്ടായിരുന്നോ.....സ്നേഹത്തോടെ താൻ അവളെ കെട്ടിപിടിച്ചോ എന്നെങ്കിലും അങ്ങനെ ..അങ്ങനെ അവൾ അനുഭവിച്ച യാതനകൾ ഓരോന്നും അയാൾ ഓർത്തു.. കണ്ണുകൾ നിറഞ്ഞു.....

ഇപ്പോൾ എല്ലാം കഴിഞ്ഞു. ഇനി അയാൾക്കു മോനും... മോന്അയാളും മാത്രമായി...........




Devu