Aksharathalukal

നീലനിലാവേ... 💙 - 15

കോളേജിൽ നിന്ന് ഇറങ്ങി ഗേറ്റ് കടന്ന് വീട്ടിലേക്ക് നടക്കുമ്പോഴും ഒന്നും മിണ്ടാതെ മൗനമായിയിരിക്കുന്നവളെ ആരു വെറുതെ ഒന്ന് നോക്കി.. ഇത്തരം ഒരു സാഹചര്യം ഇത് ആദ്യമായി ആയതുകൊണ്ട് ആകാം.. എങ്ങനെ അവളെ പറഞ്ഞ് ആശ്വസിപ്പിക്കണമെന്നോ.. ഒന്നും ആരുവിന് വലിയ നിശ്ചയം ഉണ്ടായിരുന്നില്ല.. നിളയുടെ കരഞ്ഞു വീർത്ത കൺപോളകൾ അവളിൽ വല്ലാത്തൊരു നോവ് സൃഷ്ടിച്ചു...

\"\"\" നിളാ... \"\"\" ആരു അവളുടെ വലം കൈയ്യിൽ തന്റെ കൈ ചേർത്തു.. നിള അവളെയൊന്ന് നോക്കി...

\"\"\" നീ ഇങ്ങനെ വിഷമിക്കല്ലേടാ.. എല്ലാം ശരിയാകും.. ദേവേട്ടൻ.. ദേവേട്ടൻ നിന്നെ സ്നേഹിക്കും.. അല്ല.. പ്രണയിക്കും.. ചിലപ്പോ ഒട്ടും പ്രതീക്ഷിക്കാതെ നടന്ന വിവാഹം ആയതുകൊണ്ട് ആകും ദേവേട്ടൻ ഇങ്ങനെ... \"\"\" ആരു അവളെ പറഞ്ഞ് സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി.. നിളയൊന്ന് ചിരിച്ചു...

\"\"\" ഒരു വർഷമായി, ആരൂ.. പ്രതീക്ഷിക്കാതെയും ആഗ്രഹിക്കാതെയും നടന്ന വിവാഹം ആണ്.. അത് എനിക്കും അറിയാം.. പക്ഷേ, അവനൊന്ന് ശ്രമിക്കുന്നത് പോലും ഇല്ലല്ലോടി.. കഴുത്തിൽ ഈ താലി ഉണ്ടെന്ന് മാത്രമേ ഉള്ളൂ.. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒക്കെ ഞങ്ങൾ ഒരുപാട് അകലെയാണ്.. അവനെ സംബന്ധിച്ച് ഞാനൊരു കൊച്ച് കുഞ്ഞിനെ പോലെയാ.. അവന്റെ മോളെ നോക്കുന്നത് പോലെ.. അല്ലെങ്കിൽ അനുജത്തിയെ നോക്കുന്നത് പോലെ.. അങ്ങനെ ഒക്കെയാ അവൻ എന്നെ കൊണ്ട് നടക്കുന്നത്.. അല്ലാതെ, ഇന്നോളം സ്വന്തം പെണ്ണായി അവനെന്നെ ഒന്ന് നോക്കിയിട്ട് പോലുമില്ല... \"\"\" വേദനയിൽ കുതിർന്നൊരു ചിരിയോടെ അവൾ വീണ്ടും ദൂരേക്ക് നോക്കി.. അവൾക്ക് എന്ത് മറുപടി നൽകും എന്ന് പോലും അറിയാത്തൊരു അവസ്ഥയിൽ ആയി പോയി ആരു.. തന്നെക്കാൾ പക്വതയുള്ളവളാണ് ഈ ഒപ്പം നടക്കുന്നത്.. പറഞ്ഞത് ഒക്കെയും ശരിയായ കാര്യങ്ങളുമാണ്.. ദേവേട്ടൻ സ്വയം വിചാരിക്കാതെ ഈ സമസ്യയ്ക്ക് ഒരു പരിഹാരം ഉണ്ടാകില്ല.. പക്ഷേ.. ഇനിയെന്ന്...?! ഇത്രയും നാളായിട്ടും ഒരു മാറ്റവും ഇല്ലാതെ കടന്ന് പോകുന്ന അവരുടെ ജീവിതം താൻ എന്നോ കണ്ടറിഞ്ഞതാണ്... ഓർത്ത് നടക്കെ ആരുവിന്റെ മുഖമൊന്ന് മങ്ങി...

\"\"\" നീ അത് വിട്, ആരൂ.. ഇനി അതൊന്നും പറയണ്ട.. എനിക്ക് വയ്യ ഇനി കരയാൻ... \"\"\" അവളുടെ മനസ്സ് മനസ്സിലാക്കിയത് പോൽ നിള അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് പറഞ്ഞു.. ആരു ഒന്ന് തലയനക്കിയിട്ട് ഒന്നും മിണ്ടാതെ അവളോടൊപ്പം മുന്നോട്ട് നടന്നു...

കടയുടെ അടുക്കൽ എത്താറായപ്പോൾ തന്നെ അവർ കണ്ടു.. പുറത്ത് റോഡിന്റെ ഓരം ഇറങ്ങി നിന്ന് താൻ വരുന്നുണ്ടോ എന്ന് നോക്കുന്ന ദേവിനെ.. തന്നിൽ ദൃഷ്ടി പതിച്ചപ്പോൾ ചെറുചിരി വിടർന്ന അവന്റെ ചുണ്ടുകളിലേക്ക് അവളുടെ നോട്ടം ചെന്നെത്തി...

\"\"\" കഴിച്ചോ നിങ്ങള് ?... \"\"\" അവർ അടുത്ത് എത്തിയതും ദേവ് മുണ്ടിന്റെ അറ്റം ഉപയോഗിച്ച് നിളയുടെ മുഖത്തെ വിയർപ്പുതുള്ളികൾ തുടച്ച് കളഞ്ഞ് കൊണ്ട് ചോദിച്ചു...

\"\"\" ഇ... \"\"\"

\"\"\" കഴിച്ചു, ദേവാ... \"\"\" ആരു എന്തോ പറയാൻ തുടങ്ങിയതും നിള പെട്ടന്ന് പറഞ്ഞു.. ദേവ് അവളെയൊന്ന് നോക്കി.. ശേഷം ആരുവിനെയും...

\"\"\" ശരിക്കും കഴിച്ചോ ? \"\"\" അവന്റെ കണ്ണൊന്ന് ചുരുങ്ങി...

\"\"\" കഴിച്ചു, ദേവേട്ടാ... \"\"\" നിള അങ്ങനെ പറഞ്ഞതിനാൽ ആരു അത് തിരുത്തിയില്ല.. ഒന്ന് മൂളിയിട്ട് ദേവ് നിളയുടെ നേർക്ക് തിരിഞ്ഞു...

\"\"\" വീട്ടിലേക്ക് പൊയ്ക്കോ.. ഞാനിന്ന് വരാൻ അല്പം വൈകും... \"\"\" അവൻ കൈ നീട്ടി അവിടെയിരിക്കുന്ന ഒരു ബിസ്‌ക്കറ്റ് എടുത്ത് അവളുടെ ബാഗിനുള്ളിലേക്ക് വെച്ച് കൊടുത്തു.. സാധാരണ അവൻ അങ്ങനെ പറയുമ്പോൾ എന്തെങ്കിലും ഒക്കെ തിരികെ ചോദിക്കാറുള്ള നിള ഇത്തവണ അവന് മറുപടിയായി ഒന്ന് തലകുലുക്കുക മാത്രമേ ചെയ്തുള്ളൂ.. അതിൽ ദേവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞെങ്കിലും നിള അത് ശ്രദ്ധിക്കാത്തത് പോലെ ആരുവിന്റെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്തു...

\"\"\" നീ ദേവേട്ടനിൽ നിന്ന് ഒഴിഞ്ഞ് മാറാൻ നോക്കുകയാണോ?, നിളാ... \"\"\" ചായക്കട പിന്നിട്ടതും ആരു അവളോട് ഗൗരവത്തോടെ ആരാഞ്ഞു...

\"\"\" അവന് ബുദ്ധിമുട്ട് ആകാൻ എനിക്ക് താല്പര്യമില്ല, ആരൂ.. ഇന്നിപ്പോ അവനോടൊപ്പം എല്ലാ കാലവും പരസ്പരം പ്രണയിച്ച് സന്തോഷത്തോടെ ജീവിക്കാനുള്ള മോഹമൊന്നും എനിക്കില്ല.. ഈ നിമിഷം മരിക്കേണ്ടി വന്നാലും ഞാൻ അവന്റെ പെണ്ണാണെന്ന് ഓർക്കാൻ കഴുത്തിൽ അവൻ കെട്ടിയ താലിയെങ്കിലും ഉണ്ടല്ലോ എന്ന് കരുതി സമാധാനത്തോടെ പോകാനും എനിക്ക് മടിയില്ല.. ഇങ്ങനെ കഴിയുന്നതിലും ഭേദം അച്ഛന്റെ അടുത്തേക്ക് പോകുന്നതാണെന്ന് തോന്നുന്നുണ്ട് എനിക്ക് വല്ലാതെ... \"\"\" മടുപ്പ് കലർന്ന സ്വരമായിരുന്നു അവളുടേത്...

\"\"\" എന്തിനാ നിളാ ഇങ്ങനെ ഒക്കെ പറയുന്നത് ? നിനക്ക് ഞാൻ ഉണ്ടല്ലോ.. ദേവേട്ടന് വേണ്ടെങ്കിൽ ഞാൻ കൊണ്ട് പൊയ്ക്കോളാം നിന്നെ എന്റെ കൂടെ.. എന്റെ വീട്ടിലേക്ക് വന്നാൽ മതി.. ഞാൻ നോക്കിക്കോളാം നിന്നെ... \"\"\" അവളുടെ തോളിലേക്ക് കൈയ്യിട്ട് ചേർത്ത് പിടിച്ച് പറയുമ്പോൾ ആരുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. നിള അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. കൂടപ്പിറപ്പിന്റെ സ്ഥാനമാണ് അവളുടെ മനസ്സിൽ തനിക്കെന്ന് നിള ഈ കുറഞ്ഞ കാലയളവിൽ തന്നെ മനസ്സിലാക്കിയതാണ്.. ഇവിടെ എത്തിയപ്പോൾ ഉണ്ടായ ഒറ്റപ്പെടൽ.. അതിൽ നിന്നൊരു മോചനമായി ഈ പെണ്ണിന്റെ സൗഹൃദം കിട്ടിയത് ഭാഗ്യം ആണെന്ന് തോന്നി അവൾക്ക്.. അതുപോലെ ആ നിമിഷം അവളുടെ ചിന്തകളിൽ മറ്റൊരു മുഖം കൂടി കടന്ന് വന്നു.. രണ്ടാനച്ഛന്റെ വീട്ടിൽ ആയിരുന്നപ്പോൾ.. സ്കൂളിൽ പോയി തുടങ്ങിയ നാളുകളിൽ.. ഒളിഞ്ഞും പാത്തും ഒക്കെ മതിലിന് മുകളിൽ വലിഞ്ഞു കയറി നിന്ന് \' എനിക്കും കൂടി ഹോംവർക്ക്‌ എഴുതി തരുമോ?, കുഞ്ഞൂ.. പ്ലീസ്.. പ്ലീസ്... \' എന്ന് കെഞ്ചി പറയുന്നൊരു കുറുമ്പൻ ചെക്കന്റെ മുഖം.. വേദന മറന്ന് സന്തോഷത്തോടെ ഉള്ളൊരു കുഞ്ഞിചിരി അന്നേരം അവളുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു...

__________________________💙

നിള വീട്ടിൽ എത്തുമ്പോൾ എതിർവശത്തെ വീടിന്റെ മുറ്റത്ത് നിന്ന് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകാനുള്ള പൂവ് പിച്ചുകയായിരുന്നു പഞ്ചമി.. അവളെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ നിള ചെരുപ്പ് ഊരി പടിയുടെ അരികിൽ ഒതുക്കി ഇട്ട ശേഷം കാല് കഴുകി ഉമ്മറത്തേക്ക് കയറി...

\"\"\" നിളാ... \"\"\" വാതിലിന് മുന്നിൽ ചെന്ന് നിന്ന് അവൾ ബാഗിനുള്ളിലെ താക്കോൽ പുറത്തേക്ക് എടുക്കെ ആ വിളി അവിടെ ഉയർന്നു.. നോക്കാൻ താല്പര്യമില്ലായിരുന്നെങ്കിലും ഇനി അടുത്ത പ്രശ്നം ആകണ്ടെണ് കരുതി നിള തിരിഞ്ഞ് നോക്കി.. പഞ്ചമി വേഗം അവളുടെ വീട്ടിലെ ഗേറ്റ് തുറന്ന് അവരുടെ വീട്ടിലേക്ക് നടന്നു...

\"\"\" നിന്നെ ഇന്നലെ ദേവേട്ടൻ തല്ലിയോ ? \"\"\" വീടിന് അടുത്ത് എത്തിയതും അവളെ നോക്കി ചോദിക്കുന്നതിനൊപ്പം പഞ്ചമി പുറത്തെ അയയിൽ വിരിച്ചിട്ടിരിക്കുന്ന ദേവിന്റെ ഉണങ്ങിയ ഷർട്ട് രണ്ടും അതിൽ നിന്ന് എടുത്തു.. നിളയുടെ മുഖം മുറുകി...

\"\"\" ചോദിച്ചത് കേട്ടില്ലേ?, നിളാ... \"\"\" അവൾക്ക് അടുത്തേക്ക് ചെന്ന് കൊണ്ട് കൈയ്യിലെ ഷർട്ടിൽ ഒന്ന് തോളിലേക്ക് ഇട്ട് പഞ്ചമി മറ്റേത് വൃത്തിയായി മടക്കി ഉമ്മറത്തെ ചെറിയ കസേരയുടെ മുകളിൽ വെച്ചു...

\"\"\" നീ കണ്ട് കാണുമല്ലോ.. പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം? \"\"\" നിള ആ കസേരയിൽ നിന്ന് ദേവിന്റെ ഷർട്ട് കൈയ്യിലേക്ക് എടുത്തു...

\"\"\" മ്മ്മ്.. നീ ഇനിയെങ്കിലും മറ്റുള്ളവരോട് നല്ല രീതിയ്ക്ക് പെരുമാറാൻ നോക്ക്.. ഒരു പെൺകുട്ടിയ്ക്ക് ആദ്യം വേണ്ടത് നല്ല സ്വഭാവം ആണ്.. അത് അല്ലാതെ ഇങ്ങനെ തന്നെ തുടരാൻ ആണ് നിന്റെ ഭാവമെങ്കിൽ ഒരു കാലത്ത് നിന്റെ ഭർത്താവിന്റെ വായിൽ നിന്ന് ദേവേട്ടൻ പഴി കേൾക്കേണ്ടി വരും.. മാത്രമല്ല, നിന്നെ എങ്ങാനും അയാൾ ആ കാരണത്താൽ വീട്ടിൽ നിന്ന് ഇറക്കി വിട്ടാൽ എവിടെ പോകും നീ?.. അച്ഛനും അമ്മയും ഒന്നും ഇല്ലാത്തത് അല്ലേ.. അപ്പൊ അതൊക്കെ അറിഞ്ഞ് വേണം നീ നിൽക്കാൻ.. എന്നും ദേവേട്ടൻ നിന്നെയും നോക്കി ഇരിക്കുമെന്ന് കരുതണ്ട... \"\"\" രണ്ടാമത്തെ ഷർട്ടും മടക്കി അവളുടെ കൈയ്യിലേക്ക് കൊടുത്തിട്ട് പഞ്ചമി അവളുടെ മുഖത്തേക്ക് നോക്കി...

\"\"\" പറഞ്ഞതൊക്കെ നിനക്ക് മനസ്സിലായെന്ന് കരുതുന്നു... \"\"\" അതും പറഞ്ഞ് പഞ്ചമി തിരിയാൻ തുടങ്ങിയതും പെട്ടന്ന് നിള ഒന്ന് മുന്നോട്ട് ചെന്ന് കുനിഞ്ഞ് കൈയ്യിലെ രണ്ട് ഷർട്ടും പടികളുടെ അരികിൽ വെള്ളം നിറച്ച് വെച്ചിരിക്കുന്ന ബക്കറ്റിന്റെ അടപ്പ് മാറ്റി അതിലേക്ക് മുക്കി.. ഞെട്ടലോടെ പഞ്ചമി മുങ്ങി കുതിർന്ന താൻ ഭംഗിയായി മടക്കി കൊടുത്ത ആ ഷർട്ടുകളിലേക്ക് നോക്കി...

\"\"\" നീ എന്താ ഈ കാണിച്ചത്?, നിളാ... \"\"\" ആദ്യത്തെ പകപ്പ് മാറിയതും പഞ്ചമി അവൾക്ക് നേരെ ചീറി.. നിള അത് കേൾക്കാത്തത് പോലെ ആ രണ്ട് ഷർട്ടും നിവർത്തി പിഴിഞ്ഞ് പടികൾ ഇറങ്ങി വീണ്ടും അയയിൽ കൊണ്ട് വിരിച്ചിട്ടു.. പഞ്ചമിയുടെ മുഖം ദേഷ്യത്താൽ ചുവന്നു...

\"\"\" നിന്നോടാ ഞാൻ ചോദിച്ചത്, നിളാ !!! എന്ത് തോന്നിവാസമാ നീ കാണിച്ചതെന്ന്...?!! \"\"\" അവൾക്ക് അടുത്തേക്ക് പാഞ്ഞു ചെന്ന് പഞ്ചമി ഒച്ചയുയർത്തി.. നിള ഒന്ന് നിശ്വസിച്ചു.. ശേഷം ആ വിരിച്ചിട്ട ഷർട്ടുകൾ ഒന്നുകൂടി നന്നായി പൊക്കി ഇട്ട ശേഷം അവൾക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നു...

\"\"\" ദേവ് നിന്റെ ആരുമല്ല!! ഇനി ആരും ആകാൻ പോകുന്നുമില്ല! അതുകൊണ്ട് ഇനി മേലാൽ അവന്റെ ഒരു വസ്തുവിലും അവനിലും നിന്റെ കൈ പതിയരുത്...! അതുപോലെ, ഈ വക സംസാരവും ആയി എന്റെ അടുത്തേക്ക് വരാനും നിൽക്കണ്ട... \"\"\" ശാന്തമായാണ് സംസാരിച്ചതെങ്കിലും അവളുടെ ശബ്ദത്തിൽ ഒരു ഉറപ്പ് ഉണ്ടായിരുന്നു.. പഞ്ചമി അവളെ രൂക്ഷമായി നോക്കി എന്തോ പറയാൻ തുടങ്ങിയതും നിള ചെവിയൊന്ന് കൈ കടത്തി കുടഞ്ഞു കൊണ്ട് തിരിഞ്ഞ് വീട്ടിലേക്ക് കയറി ഒരു നിമിഷം പോലും പാഴാക്കാതെ വാതിൽ അടച്ചു.. എന്തോ.. ആകെയൊരു ശ്വാസം മുട്ടൽ പോലെ തോന്നി അവൾക്ക്... പഞ്ചമിയുടെ ഓരോ വാക്ക് കേൾക്കുമ്പോഴും ഉള്ളിലൊരു പിടപ്പാണ്.. ഞാൻ അവന്റെ അനിയത്തിയല്ല.. എന്ന് അവൾക്ക് മുന്നിൽ നിന്ന് അലറാൻ തോന്നും.. അവൻ എന്റെയാണെന്നും നിന്റെ ഇത്തരത്തിലെ ഒരു നോട്ടം പോലും അവനിലേക്ക് നീളരുതെന്നും താക്കീത് കൊടുക്കാനൊക്കെ.. പക്ഷേ... നിസ്സഹായയാണ്... വാതിലിന്റെ കുറ്റിയിൽ നിന്ന് കൈയ്യെടുത്ത് അവൾ മുറിയിലേക്ക് നടന്നു.. എന്നാണ് തന്റെ ഈ അവസ്ഥ ഒന്ന് മാറുക എന്ന് അവൾ വെറുതെ ചിന്തിച്ചു.. ഭാര്യയായി അവൻ അംഗീകരിക്കുന്ന കാലം... എന്നൊരു ഉത്തരം ഉള്ളിൽ വന്ന് നിറഞ്ഞെങ്കിലും അങ്ങനെയൊരു ദിവസം തന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് കാര്യത്തിലെ പ്രതീക്ഷ അവൾക്ക് കഴിഞ്ഞ ദിവസത്തോടെ നഷ്ടപ്പെട്ടിരുന്നു... വിങ്ങുന്ന മനസ്സോടെ ബാഗ് നിലത്തേക്ക് ഇട്ട് കട്ടിലിലേക്ക് കയറി കമഴ്ന്ന് കിടക്കുമ്പോൾ തന്നെ വിവാഹം കഴിക്കുമോ എന്ന് അവനോട് ആദ്യമായി ചോദിച്ച ദിവസം അവളുടെ ഓർമ്മകളിൽ തെളിഞ്ഞു...

\"\"\" ഒരു തൃസന്ധ്യ നേരം.. ദേവർകാവിലെ നീളൻ ചാരുപടിയിൽ പുസ്തകം വായിച്ചിരിക്കുന്ന ദേവിന്റെ മടിയിൽ മലർന്ന് കിടന്ന് അവന്റെ മുഖത്തേക്ക് ഇമ ചിമ്മാതെ നോക്കുകയായിരുന്നു നിള.. എന്നും തനിക്ക് ഏറെ ഇഷ്ടമുള്ളൊരു കാര്യമാണ് അവന്റെ മടിയിൽ ഇങ്ങനെ കിടന്ന് അവന്റെ മുഖത്തേക്ക് നോക്കാൻ... എന്നവൾ ഓർത്തു.. ഇരുൾ വീണ ആകാശത്തെ നിലാവിന്റെ വെളിച്ചവും.. പുറത്ത് കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്കിൽ നിന്ന് അവന്റെ മുഖത്തേക്ക് പതിക്കുന്ന അഗ്നിയുടെ ക്ഷോഭയും.. അവന്റെ കണ്ണിന് മറയായിരിക്കുന്ന കണ്ണടിയിലൂടെ ആ കണ്ണുകളിൽ തെളിയുന്ന തീനാളത്തിന്റെ പ്രതിബിംബവും എല്ലാം നോക്കിയിരിക്കെ അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു.. ഗൗരവം നിറഞ്ഞ ഭാവത്തിൽ വായിക്കുന്ന പുസ്തകത്തിലേക്ക് ഇറങ്ങി ചെന്നത് പോലെയാണ് ആ മുഖം... വായനയുടെ ഭാഗമായി ഇടയ്ക്കിടെ ഒരു ചിരി ആ ചുണ്ടുകളിൽ മിന്നുന്നുണ്ടെങ്കിലും കൂടുതലും എന്തോ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്നത് പോലെ തീവ്രമായ ശ്രദ്ധ ചെലുത്തിയ ഗൗരവത്തോടെയുള്ള ഇരിപ്പാണ്... മെല്ലെ അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് അവൾ അവന്റെ ഇടം കൈ പിടിച്ചുയർത്തി ആ കൈക്കുള്ളിലേക്ക് കയറി...

\"\"\" അടങ്ങി ഇരിക്ക്, കുഞ്ഞൂ... \"\"\" പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ തന്നെ പറഞ്ഞു കൊണ്ട് അവൻ ഇടം കൈ അവളുടെ തോളിലൂടെ ചുറ്റി അവളെ തന്റെ നെഞ്ചോട് ചേർത്തു...

\"\"\" അടങ്ങി തന്നെയല്ലേ ഇരിക്കുന്നെ... \"\"\" ഒന്ന് ഉയർന്ന് അവൾ അവന്റെ കഴുത്തിടുക്കിൽ തല ചായ്ച്ച് വെച്ചു...

\"\"\" പഠിക്കാൻ ഒന്നുമില്ലേ നിനക്ക്? \"\"\" വലം കൈയ്യാൽ പേജ് മറിച്ച് അവൻ അടുത്ത വരികളിലേക്ക് നോക്കി...

\"\"\" എക്സാം ഒന്നും ആയില്ലല്ലോ.. ഇനിയും സമയമുണ്ട്... \"\"\" അവൾ അവനിലേക്ക് പറ്റിചേർന്നിരുന്നു.. ആ നേർത്ത തണുപ്പിൽ.. അവനെ ചുറ്റി പിടിച്ച് ആ ഹൃദയതാളം കേട്ട് അങ്ങനെ ഇരിക്കുമ്പോൾ അവനിൽ നിന്ന് പ്രണയത്തോടെയുള്ളൊരു നോട്ടം എങ്കിലും തന്നിലേക്ക് എത്തിയിരുന്നെങ്കിൽ എന്നൊരു ആശ തോന്നി അവൾക്ക്.. അവളുടെ കണ്ണുകൾ ആ ഇരിപ്പിൽ തന്നെ അവന്റെ മുഖത്തേക്ക് ഒന്ന് ഉയർന്നു.. പൂർണ്ണ ശ്രദ്ധയും പുസ്തകത്തിലാണ്.. തന്നെയൊന്ന് നോക്കുന്നത് പോലുമില്ല.. അവളുടെ ചുണ്ട് കൂർത്തു...

\"\"\" ആദിയേട്ടാ... \"\"\" കെറുവോടെ തന്റെ തോളിനെ ചുറ്റി പിടിച്ചിരിക്കുന്ന അവന്റെ കൈ അവൾ തട്ടി മാറ്റി.. എന്നാൽ അപ്പോഴും പുസ്തകത്തിൽ മാത്രം ശ്രദ്ധിച്ച് ഇരുന്ന അവന്റെ ആ കൈ തെന്നി തട്ടി അവളുടെ ഇടുപ്പിൽ ചെന്ന് വീണമർന്നതും അവളൊന്ന് ഞെട്ടി.. അവളുടെ നോട്ടം അവന്റെ കൈ അമർന്നിരിക്കുന്ന തന്റെ ഇടുപ്പിലേക്ക് നീണ്ടു.. ദാവണി ദുപ്പട്ടയുടെ ഇടയിലൂടെ കാണുന്ന തന്റെ നഗ്നമായ ഇടുപ്പോട് ചേർന്നിരിക്കുന്ന അവന്റെ കൈവിരലുകൾ ആ കൗമാരക്കാരിയുടെ ഉള്ളിൽ വിറയൽ പടർത്തി.. പിടയുന്ന മിഴികളോടെ അവളൊന്ന് കിടുങ്ങി...

\"\"\" തണുക്കുന്നുണ്ടെങ്കിൽ അകത്തേക്ക് പൊയ്ക്കോ, കുഞ്ഞൂ... \"\"\" അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ച് അവൻ അടുത്ത പേജിലേക്ക് മിഴികൾ നട്ടു.. കണ്ണുകൾ മുറുക്കി അടച്ച് കളഞ്ഞു നിള.. അവന്റെ കൈ മുറുകിയിരിക്കുന്ന തന്റെ ഇടുപ്പ് ചുട്ട് പൊള്ളുന്നത് പോലെ... ആ തണുപ്പിലും ശരീരം വല്ലാതെ ചൂടാകുന്നത് പോലെ.. അവളുടെ മുഖം അവന്റെ കഴുത്തിലേക്ക് പൂഴ്ന്നു.. മാറിടങ്ങൾ വേഗത്തിൽ ഉയർന്നു താഴ്ന്നു...

\"\"\" തണുക്കുന്നോടി, കുഞ്ഞുവേ... \"\"\" വാത്സല്യത്തോടെ അവളോട് അത് ചോദിക്കുമ്പോഴും അവന്റെ ശ്രദ്ധ ആ പുസ്തകത്തിൽ നിന്ന് മാറിയില്ല...

\"\"\" എന്നെ.. എന്നെ ഒന്ന് ഇറുക്കി പിടിക്കുമോ?, ആദിയേട്ടാ... \"\"\" ശ്വാസം അവന്റെ കാതിലേക്ക് അടുപ്പിച്ച് അവൾ അവന്റെ ഇടുപ്പിൽ പിടി മുറുക്കി.. ശ്രദ്ധ പുസ്തകത്തിൽ ആയിരുന്നെങ്കിലും അവളുടെ വാക്കുകൾ മാത്രം കേട്ടത് കൊണ്ടാകാം അവൻ അവളെ അല്പം കൂടി ഇറുക്കി പിടിച്ചത്.. ഇടുപ്പിൽ ആഴ്ന്നിറങ്ങിയ അവന്റെ വിരലുകൾ അവളെ ഇന്നുവരെ അറിയാത്ത എന്തോ ഒരു വികാരത്തിലേക്ക് തള്ളി വിട്ടു.. അതിന് ഫലമായി പിടഞ്ഞുയർന്നത് പോലെ അവളൊന്ന് പൊങ്ങിയതും അവൻ അവളെ ചുറ്റി പിടിച്ചൊന്ന് പൊക്കി അവളുടെ നെറ്റിയിൽ ചുംബിച്ചു...

\"\"\" ആ..ദി.. യേട്ടാ... !!!! \"\"\" തൊട്ടടുത്ത നിമിഷം സീൽക്കാരം പോലെ അവളുടെ നാവിൽ നിന്ന് ആ വിളി കേൾക്കെ ഞെട്ടി അവൻ അവളുടെ മുഖത്തേക്ക് നോക്കി.. അവളുടെ ആ വിളിയിൽ.. ആ ശബ്ദത്തിലെ ആലസ്യത്തിൽ... അവയിലെ ഭാവത്തിൽ.. അവന്റെ നോട്ടം ഒരു തരിപ്പോടെ തന്റെ കൈയ്യിലേക്കും അവളുടെ മുഖത്തേക്കും നീണ്ടു.. അങ്ങനെയൊരു ഭാവം.. അത് അവളിൽ കണ്ടതുകൊണ്ടോ എന്തോ പകച്ചു പോയി അവൻ.. വിറയലോടെ അവളെ ചുറ്റി പിടിച്ചപ്പോൾ അവളുടെ ദാവണിയുടെ ഉള്ളിലേക്ക് കയറി പോയ കൈ വലിച്ചെടുത്ത് അവൻ ചാരുപടിയിൽ നിന്ന് ചാടി എഴുന്നേൽക്കാൻ തുടങ്ങി.. പെട്ടന്ന് അവളുടെ പിടിത്തം അവന്റെ കൈയ്യിൽ വീണു... കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ.. ആ കേട്ടത് വിശ്വസിക്കാൻ ആകാതെ അകത്തേക്ക് പാഞ്ഞു പോകാൻ ധൃതികൂട്ടിയ അവന്റെ കൈയ്യിലെ പിടി വിടാതെ തന്നെ ആ കൈ തന്റെ കൈകളാൽ പൊത്തിഞ്ഞ് പിടിച്ച് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി...

\"\"\" ആദിയേട്ടൻ എന്നെ വിവാഹം ചെയ്യുമോ? ........... \"\"\" ഒരൊറ്റ ചോദ്യം... നടുങ്ങി പോയി അവൻ.. ഒരിക്കലും കേൾക്കുമെന്ന് ചിന്തിക്കാത്ത.. ആലോചിക്കാൻ പോലും ആകാത്ത ഒന്ന് അവളുടെ നാവിൽ നിന്ന് വീണത് പോലെ അവിശ്വസിനീയതയിൽ അവളെ തല ചരിച്ച് നോക്കുമ്പോൾ അവന്റെ കണ്ണുകൾ ചുവന്നു പോയിരുന്നു...

\"\"\" നീ.. നീ എന്താ പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്? വെറുതെ ഓരോ പൊട്ടത്തരം വിളിച്ച് പറയാതെ എഴുന്നേറ്റ് പോയേ നീയ്... \"\"\" അവളുടെ കൈയ്യിൽ നിന്ന് തന്റെ കൈ വലിച്ചെടുത്ത് അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.. അവളുടെ കണ്ണുകൾ അവന്റെ മുഖത്ത് നിന്ന് മാറിയില്ല.. തന്റെ പ്രണയം ആ മുഖത്ത് നോക്കി തുറന്ന് പറയാൻ അവളുടെ ഉള്ളം തുടിച്ചു...

\"\"\" ഞാൻ വെറുതെ പറഞ്ഞതല്ല, ദേവാ... \"\"\" അവൻ വാതിലിന്റെ അകത്തേക്ക് കാലെടുത്ത് വെച്ച നിമിഷം അവളുടെ ശബ്ദം അവിടെ മുഴങ്ങി.. അവന്റെ ശരീരം ഒന്നാകെ നിശ്ചലമായി.. പിരിമുറുക്കമോ.. അസ്വസ്ഥതയോ.. ഈർഷ്യയോ.. അങ്ങനെ എന്തെല്ലമൊക്കെയോ കലർന്ന ഭാവത്തിൽ വലം കൈയ്യാൽ നെറ്റിയൊന്ന് ഉഴിഞ്ഞ് കൊണ്ട് മുടിയിൽ വിരൽ കോർത്തു വലിച്ച് അവൻ അവൾക്ക് അടുത്തേക്ക് തിരികെ ചെന്നു...

\"\"\" കുഞ്ഞൂ.. ഞാൻ.. ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം നീ... \"\"\" മുടിയിൽ നിന്ന് കൈ എടുത്ത് മുഖമൊന്ന് തുടച്ച് അവൻ അവളുടെ മുഖത്തേക്ക് നോക്കി.. അവനെ ഉറ്റു നോക്കി ഇരുന്നതല്ലാതെ അവൾ ഒരക്ഷരം മിണ്ടിയില്ല.. അവൻ ആകെ വല്ലാതെയായി...

\"\"\" എടാ.. എന്റെ.. എന്റെ മോള് കുഞ്ഞല്ലേ.. ഇതൊക്കെ നിനക്ക് ഇപ്പൊ ചുമ്മാ തോന്നുന്നതാ.. നിന്നെ നിന്റെ അമ്മ എന്റെ അടുത്ത് നിന്ന് കൊണ്ട് പോകുമെന്ന പേടി ഉള്ളിൽ കിടക്കുന്നത് കൊണ്ടാ എന്റെ പൊന്ന് ഇപ്പൊ ഇങ്ങനെ ചോദിച്ചത് തന്നെ.. ഇനി ഇങ്ങനെ ചിന്തിക്കരുത് ട്ടോ.. നിന്നെ ആരും എവിടെയും കൊണ്ട് പോകില്ല.. ആവശ്യമില്ലാത്ത തോന്നലുകൾ ഒന്നും വേണ്ട.. പഠിച്ച് മിടുക്കി ആകണ്ടേ എന്റെ കുഞ്ഞാറ്റപെണ്ണിന്...? ഇങ്ങനെയുള്ള ചിന്തകൾ ഒന്നും ഇനി ഈ കുഞ്ഞിതലയിൽ ഉണ്ടാകരുത്... വിവാഹം ഒക്കെ സമയം ആകുമ്പോ എല്ലാവരും ഉള്ള, സ്നേഹിക്കാൻ മാത്രം അറിയുന്ന, നല്ലൊരു ചെക്കനെ കണ്ട് പിടിച്ച് എന്റെ ദർശിയ്ക്ക് ഞാൻ നടത്തി തരും.. ഇപ്പൊ അതേ കുറിച്ച് ഒന്നും ആലോചിക്കണ്ട.. മനസ്സിലായോ ആദിയേട്ടന്റെ പൊന്നിന്...? \"\"\" അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് പറഞ്ഞ് നിർത്തി അവൻ അവളെ ചോദ്യഭാവത്തിൽ നോക്കി.. അവളൊന്നും മിണ്ടിയില്ല.. മൗനമായി അവനെ നോക്കി അവൾ ആ ഇരിപ്പ് തുടർന്നു.. ചിന്തിക്കാൻ പാടില്ലെന്നോ... മറ്റൊരു ചെക്കനെ കണ്ട് പിടിക്കുമെന്നോ... അത്.. അതെങ്ങനെ ശരിയാകും...?! തന്റെ... തന്റെ ഓർമ്മ വെച്ച കാലം മുതലുള്ള പ്രണയം... സ്വപ്നം... ഇതൊക്കെയല്ലേ ഈ മുന്നിൽ നിൽക്കുന്നവൻ... ഈ മനുഷ്യനെ കാണാൻ കഴിയില്ലെന്ന് ഓർത്തല്ലേ വീട് വിട്ട് ഇറങ്ങിയത്... ആദിയേട്ടന്റെ കൂടെ ജീവിക്കണം എന്ന ചിന്തയിൽ അല്ലേ ഇവിടേക്ക് വന്നത് പോലും.. എന്നിട്ടിപ്പോ... മറ്റൊരുവൻ... അവളുടെ കണ്ണുകൾ കലങ്ങി.. ഹൃദയം വല്ലാതെ നൊന്തു.. അവന്റെ കൈകൾ തന്റെ മുഖത്ത് നിന്ന് എടുത്ത് മാറ്റി അവൾ തളർച്ചയോടെ അകത്തേക്ക് നടന്നു.. തുറന്ന് പറയും മുൻപ് തന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത പോലും ഉണ്ടാകരുത് എന്ന് പറഞ്ഞ് കൊണ്ട് ആ കണ്ണുകളിലൂടെ തന്റെ പ്രണയത്തെ ശാസിച്ച് അവൻ വിലക്കി നിർത്തിയത് പോലെ തോന്നി അവൾക്ക്... \"\"\" 

ഓർമ്മകളിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. ഇനി... ഇനി അനിയത്തിയെ പോലെ ആണോ അവന്റെ മനസ്സിൽ ഞാൻ...?! അതുകൊണ്ടാണോ... അവൻ ഇങ്ങനെ... അതോ.. മറ്റാർക്കെങ്കിലും ആ സ്ഥാനം അവൻ പണ്ടേ നൽകിയതാണോ...?! ഇനി.. ഇനി അവൻ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ...?! അങ്ങനെ അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉള്ളിൽ വന്ന് നിറയവെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി അവൾക്ക്.. അവന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ... ഞാൻ... ഞാൻ പിന്നെ എന്ത് ചെയ്യും...?! എന്നെ വേദനിപ്പിക്കാൻ വയ്യാത്തത് കൊണ്ട് അവൻ അത് പറയാത്തത് ആകുമോ... അവൾക്ക് വെപ്പ്രാളം തോന്നി.. ഞാൻ.. ഞാൻ ഒഴിഞ്ഞു പോകണ്ടേ അങ്ങനെ ആണെങ്കിൽ... അങ്ങനെ... അങ്ങനെ പറയുമോ അവൻ... അങ്ങനെ പറഞ്ഞാൽ.. ഞാൻ പിന്നെ.. പിന്നെ എന്ത് ചെയ്യും? അവനെ അങ്ങനെ മറ്റൊരാളുടേതായി കാണാൻ തനിക്ക് കഴിയുമോ...?! ആ ചിന്തയിൽ പോലും അവൾക്ക് തന്റെ ഹൃദയം കൊളുത്തി വലിക്കും വിധം വേദന തോന്നി.. പെട്ടന്ന് പുറത്ത് നിന്ന് ഉയർന്ന് കേട്ടൊരു അലർച്ചയിൽ ഞെട്ടി അവൾ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു...

\"\"\" ആാഹ്.... തല്ലല്ലേ, വല്യച്ഛാ... ഞാൻ ഒന്നും ചെയ്തില്ല, വല്യച്ഛാ... ആാാ..... \"\"\" ജനാലയിലൂടെ അകത്തേക്ക് കടന്നെത്തിയ ആ ഉച്ചത്തിലുള്ള കരയുന്ന ശബ്ദം പഞ്ചമിയുടേത് ആണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികസമയമൊന്നും വേണ്ടി വന്നില്ല.. കട്ടിലിൽ നിന്ന് പിടഞ്ഞിറങ്ങി അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി.. എതിർവശത്തെ വീടിന്റെ മുറ്റത്ത് വലിയൊരു ചെമ്പരത്തി കമ്പും പിടിച്ച് നിൽക്കുന്ന വിജയനെയും അയാൾക്ക് മുന്നിൽ കരഞ്ഞ് നിൽക്കുന്ന പഞ്ചമിയെയും ചുറ്റും കൂടി നിൽക്കുന്ന നാട്ടുകാരെയും കാൺകെ അവൾ കാര്യം മനസ്സിലാകാതെ വേഗം പുറത്തേക്ക് ഓടി.. വാതിൽ തുറന്ന് ഉമ്മറത്തേക്ക് ഇറങ്ങിയപ്പോൾ അവളുടെ കണ്ണുകൾ ആദ്യം ഉടക്കിയത് തൊട്ട് അടുത്ത വീട്ടിലെ മതിലിൽ ചാരി കൈയ്യും കെട്ടി നിൽക്കുന്ന ഭദ്രന്റെ മുഖത്തേക്കാണ്.. ഒരു കാൽ മതിലിൽ കുത്തി ആസ്വദിക്കാനുള്ളത് എന്തോ മുന്നിൽ കാണുന്നത് പോലെയുള്ള അവന്റെ ആ നിൽപ്പും ചൂഴ്ന്ന് നോക്കും പോലെ പഞ്ചമിയിലേക്ക് നീളുന്ന കണ്ണുകളും കണ്ടപ്പോൾ തന്നെ അവൾക്ക് ഏകദേശം കാര്യം മനസ്സിലായിരുന്നു...









തുടരും............................................









Tanvi 💕




നീലനിലാവേ... 💙 - 16

നീലനിലാവേ... 💙 - 16

4.8
894

എന്താണ് സംഭവിച്ചതെന്നോ.. എന്തിനാണ് വിജയൻ പഞ്ചമിയെ ഇങ്ങനെ തല്ലുന്നതെന്നോ ഒന്നും മനസ്സിലാകാതെ നിള വേഗം വീട്ടിലെ ഡോർ ചാരി പടികൾ ഇറങ്ങി ഭദ്രൻ ചാരി നിൽക്കുന്ന മതിലിന്റെ അടുത്തേക്ക് നടന്നു.. വഴക്കിനൊപ്പം ഓരോ തവണയും പഞ്ചമിയുടെ കാൽ മുട്ടിന് താഴെയായി ചെമ്പരത്തി കമ്പ് വീശി അടിക്കുന്നുണ്ട് വിജയൻ.. ഇപ്പൊ തന്നെ അവളുടെ രണ്ട് കാലിന്റെ പല ഭാഗത്തും ചുവന്ന് തിണർത്ത് വന്നിട്ടുണ്ട്.. ചുറ്റും ആളുകൾ കൂടി നിൽക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ശ്രദ്ധ പഞ്ചമിയിലും വിജയനിലും തന്നെയായതിനാൽ അവൾ ഭദ്രന്റെ അടുത്തേക്ക് ചെന്ന് ആരുടെയും നോട്ടം തന്നിലേക്ക് എത്തുന്നില്ലെന്ന് ഉറ