Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ... ❤️❤️❤️ last part ❤️❤️🥰

പ്രോഗ്രാമിന് വന്ന എല്ലാവരെയും വെറുപ്പിക്കരുതെന്ന് വെച്ച് ബർത്ത് ഡേ ഫംഗ്ഷൻ സ്റ്റാർട്ട് ചെയ്തു.... ഒരുപാട് നാളുകൾക്ക് ശേഷം  ആ വീട്ടിൽ സന്തോഷത്തോടുകൂടി ആഘോഷിക്കുന്ന ആദ്യത്തെ പരിപാടി......

ഫംഗ്ഷൻ നടക്കുന്ന സ്ഥലത്തേക്ക് പോയ ജാനു ശരിക്കും ഞെട്ടി.... വൈഗ.....ആനക്കുട്ടി.... മെൽവിൻ ചേട്ടൻ അങ്ങനെ തുടങ്ങിയ എല്ലാവരും ഉണ്ടായിരുന്നു...

അവളുടെ കണ്ണുകൾ അറിയാതെ തന്നെ തേടിയത് മറ്റൊരാൾക്ക് വേണ്ടിയായിരുന്നു... പക്ഷേ തന്റെ ജീവിതത്തിൽ അദ്ദേഹത്തിന് സ്ഥാനമില്ലെന്ന് അവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴും മനസ്സുകൊണ്ട് അത് അംഗീകരിക്കാൻ തയ്യാറാവുമ്പോഴും വീണ്ടും അവളുടെ കണ്ണുകൾ അനുസരണക്കേട്  കാണിക്കുന്നുണ്ടായിരുന്നു.....

വേഗം തന്നെ ഫംഗ്ഷൻ എല്ലാം നല്ല രീതിയിൽ കഴിച്ച് എല്ലാവരെയും പറഞ്ഞയച്ചു....അത്യാവശ്യം വേണ്ടപ്പെട്ടവർ മാത്രം ആ വീട്ടിൽ ബാക്കിയായി.....

നിറ വയറുമായി നിൽക്കുന്ന ആന കൊച്ചിനെ കണ്ടു നമ്മുടെ ജാനു ചെറിയ രീതിയിൽ ഷോക്കായി.... എനിക്ക് മൂന്നര വയസ്സുള്ള മോൻ ഉണ്ടാകുമ്പോൾ അവൾ നിറ വയറല്ലേ ആയുള്ളൂ.... എന്ന്  പറഞ്ഞ് ജാനു സ്വയം ആശ്വസിച്ചു.... ഇതിനുത്തരവാദി ആര് എന്ന നിലയിൽ ജാനു അവളെ നോക്കി...

നമ്മുടെ ആനക്കൊച്ച് കാണിച്ച സ്ഥലത്തേക്ക് നോക്കിയ ജാനു ശരിക്കും ഞെട്ടി.... കള്ള  മെൽവിച്ചൻ.... ഇതിനായിരുന്നല്ലേ ഇവിടെ മണപ്പിച്ചു നടന്നത്..... എന്റെ മുഖ ഭാവത്തിൽ നിന്ന് കാര്യം മനസ്സിലാക്കിയത് പോലെ മെൽവിൻ ജാനൂന് വേണ്ടി മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു ...

ഒന്നിലും പെടാതെ മാറി നിന്ന വൈകയുടെ മുഖം  കണ്ടപ്പോൾ തന്നെ മനസ്സിലായി അവൾ ഭയങ്കര വിഷമത്തിലാണെന്ന്.... അവൾക്ക് എന്നോട് സംസാരിക്കണം എന്നുണ്ട്....

പക്ഷേ......

ഇവിടെ തുടങ്ങും എങ്ങനെ തുടങ്ങും എന്നറിയാതെയുള്ള നിൽപ്പാണ്....

അവളുടെ അവസ്ഥ മനസ്സിലാക്കി എന്നോണം ഞാൻ അവളുടെ അടുത്ത് പോയി അവളെ ചേർത്ത് പിടിച്ചു....ഇനി ഒന്നും നീ പറയരുത് എനിക്കെല്ലാം അറിയാം എന്ന രീതിയിൽ.....

അവളുടെ മനസ്സിൽ ഇത്രയും നാൾ കൊണ്ട് നടന്ന വിഷമം എല്ലാം അവൾ കരഞ്ഞ് തീർത്തു..... അവളെ എങ്ങനെ  ആശ്വസിപ്പിക്കണം എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് അറിയാത്തത് കൊണ്ടും..... അവൾ ഇത്രയും നാൾ അനുഭവിച്ച വിഷമം എല്ലാം ഇറക്കി വയ്ക്കട്ടെ  എന്ന് വിചാരിച്ചും ഞാൻ അവളെ ചേർത്ത് തന്നെ പിടിച്ചു......

നമ്മുടെ അഞ്ജു ഇതെല്ലാം കണ്ട് കിളി പോയി നിൽപ്പാണ്... പുള്ളിക്കാരിക്ക് ഇപ്പോഴാണ് മനസ്സിലായത് ജുന്നു എന്റെ ആരാണെന്നുള്ളത്.... നമ്മുടെ കൊച്ച് ഇപ്പോഴും അന്തസ്സായി ജഗ്ഗുവിനെ വായ് നോക്കുന്നുണ്ട്.... എന്നെങ്കിലും ജഗ്ഗു അവളുടെ ഇഷ്ടം തിരിച്ചറിഞ്ഞെന്ന് വരാം.... ഇല്ലാതെയും പോവാo ....

അഞ്ജുവിന് വേണ്ടി വെയിറ്റ് ചെയ്തു നിന്ന നിഖിലിന്റെ (ജാനുന്റെ  ഫ്രണ്ട് )കണ്ണുകളിൽ ഉടക്കിയത് വൈകയിലായിരുന്നു.... എന്താവോ എന്തോ.... അവൾ ഇങ്ങനെ ഒരാൾ നിൽക്കുന്നത് കാണാൻ വഴിയുണ്ടോ...... അറിഞ്ഞൂടാ....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പക്ഷേ ഇവരാരും ശ്രെദ്ധിക്കാത്ത.... മനസ് തകർന്ന ഒരു മനുഷ്യൻ ഡോറിന് മറുവശത്തുനിന്ന് കരയുന്നുണ്ടായിരുന്നു......  ഒരാൾ മാത്രം ആ മനുഷ്യനെ ശ്രദ്ധിച്ചിരുന്നു...

അവന്റെ കൈകളിൽ ഒരു പിടി വീണപ്പോഴാണ് അവൻ  തേഴേക്ക് നോക്കുന്നത്....

തന്നെ കുഞ്ഞിൽ കാണാൻ എങ്ങനെയിരുന്നു അതുപോലെ ഒരു രൂപം... അതെ.....എന്റെ മോൻ.... പേര് പോലും അറിയില്ല....

\"പപ്പേ.....\"

സിദ്ധു കുഞ്ഞുസായുവിനെ  കൈകളിൽ കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ടു മൂടി എത്ര ഉമ്മവച്ചിട്ടും മതിവരാത്തത് പോലെ തന്റെ കുഞ്ഞിനെ അവൻ ചേർത്തുപിടിച്ചു.... ഇനി ഒന്നിനുവേണ്ടിയും ആർക്കുവേണ്ടിയും ഞാൻ നിങ്ങളെ വിട്ടുകൊടുക്കില്ല എന്ന് അവൻ പറയാതെ പറഞ്ഞു....

അപ്പോഴേക്കും അടുത്ത വിളിയും അവനെ തേടി എത്തിയിരുന്നു...

പപ്പേ....

അങ്ങനെ വിളിക്കുന്നതാലേ പപ്പയ്ക്ക് ഇഷ്ടം അമ്മ പറഞ്ഞിരുന്നു..... ഞാൻ എന്നും പേപ്പനെ ഫോട്ടോയിൽ കാണാറുണ്ട്..... അമ്മേടെ ഫോണിൽ.... പപ്പ എന്താ മോനേ കാണാൻ വരാതിരുന്നേ.... എല്ലാരും പാപ്പയോടൊപ്പം കളിക്കുമ്പോൾ എനിക്ക് വിഷമം ആവും.... പക്ഷേ ഞാൻ അമ്മയോട് ചോദിക്കാറില്ല അമ്മയ്ക്ക് വിഷമമായാലോ എന്ന് കരുതിയാ..... ഇനി പപ്പ മോനെവിട്ട് എങ്ങും പോകല്ലേ.....

ഇനി എന്റെ മോനെവിട്ട് പപ്പ എങ്ങും പോവില്ല.....

ആണോ.... ❤️❤️❤️ lub u പപ്പേ.... പറയുന്നതിനോടൊപ്പം അവന്റെ കുഞ്ഞ് ചുണ്ടുകൾ സിദ്ധു വിന്റെ കവിളിൽ മുദ്ര പതിപ്പിച്ചു..... 🥰🥰🥰 തന്റെ മകനിൽനിന്ന് ലഭിക്കുന്ന ആദ്യ ചുംബനം അത് അവന് വിലമതിക്കാനാവാത്തതായിരുന്നു.....  അത്രയും സന്തോഷത്തോടെ സിദ്ധു തന്റെ പൊന്നുമോനെ ചേർത്തുപിടിച്ചു..... 🥰🥰🤗

അമ്മ സമ്മതിച്ചിട്ടുണ്ട് .... ഇനി ഞങ്ങളുടെ കൂടെ പപ്പയ്ക്കും ജീവിക്കാലോ....

അമ്മ സമ്മതിച്ചോ...?നല്ല ആശ്ചര്യത്തോടെയാണ്  കുഞ്ഞിനോട് സിദ്ധു അത് ചോദിച്ചത്..... 

പപ്പയ്ക്ക് ഇന്നു മുതൽ വന്നു മോനെ കാണാം മോന് പപ്പയെയും കാണാൻ വരാം എന്ന് അമ്മ സമ്മതിച്ചല്ലോ....

കുറച്ചു നേരമെങ്കിലും സന്തോഷിച്ചവന്റെ മുഖം പെട്ടെന്ന് മുങ്ങി.....

അപ്പോഴേക്കും വീട്ടുകാരെല്ലാം സിദ്ധുവിന് ചുറ്റും കൂടിയിരുന്നു.... പക്ഷേ അവൻ കാണാൻ ആഗ്രഹിച്ച മുഖം മാത്രം അവർക്കിടയിൽ ഉണ്ടായിരുന്നില്ല....

ഇത്രയും നാൾ അവനെ എല്ലാവരും അകറ്റി നിർത്തിയതിൽ അവർക്കെല്ലാം ഒരുപാട് വിഷമം തോന്നി.... എല്ലാരും സിദ്ധുനെ ചേർത്തു പിടിച്ചു...... അവൻ മനം നിറഞ്ഞ പുഞ്ചിരി എല്ലാവർക്കും സമ്മാനിച്ചു.... അപ്പോഴും  അവന്റെ മനസ്സിനെ ആ ചോദ്യം അലട്ടിക്കൊണ്ടിരുന്നു....

\"എന്റെ മോനും എന്റെ പെണ്ണും എന്നെ വിട്ടു പോകുമോ......…?\"

അപ്പോഴേക്കും അവൻ കാണാൻ ആഗ്രഹിച്ച മുഖം അവിടെ എത്തിയിരുന്നു..... പക്ഷേ അവളുടെ കണ്ണുകൾ ഒരിക്കൽ പോലും എന്റെ മേല പതിക്കുന്നില്ല.....

\"ഇനി അവർ എന്നെ വിട്ടു പോകുമോ....\"

അതിനുള്ള തീർപ്പ് എന്നോണം വല്യമ്മച്ചി പറഞ്ഞു.... മോൾക്ക് മുത്തച്ഛന്റെ കൂടെ നിൽക്കണം എന്നല്ലേ ആഗ്രഹം... ആയിക്കോട്ടെ......മുത്തശ്ശനെ ഇങ്ങോട്ട് കൂട്ടിയിട്ട് വന്നാൽ പിന്നെ എന്താ പ്രശ്നം ...

ഞങ്ങൾക്ക് ഇനിയും നിന്നെയും കൊച്ചുമോനെയും ഒന്നും പിരിഞ്ഞിരിക്കാൻ പറ്റില്ല.... എനിക്കിനി എത്ര കാലം ആയുസ്സ് ഉണ്ടെന്നൊന്നും പറയാൻ കഴിയില്ല കൊച്ചേ... അതുകൊണ്ട് എന്റെ മരണം വരെ എന്റെ ചുറ്റിലെ എല്ലാവരെയും കാണണം....

എന്തെല്ലാമോ അവരോട് പറയണം എന്നു ഉണ്ടായിരുന്നെങ്കിലും അവൾക്ക് അവരോട് ഒരു വാക്ക്  പോലും എതിർത്ത് പറയാൻ കഴിഞ്ഞില്ല... സായുവാണേൽ അവനിൽ നിന്ന് അന്യമായ എന്തോ ഒന്ന് തിരിച്ചു കിട്ടിയതുപോലെ......അവൻ അവന്റെ പപ്പയുടെ കയ്യിൽ നിന്നും താഴെയിറങ്ങുന്നുണ്ടായിരുന്നില്ല.... പപ്പയോട് ചേർന്ന് ആ തോളുകളിൽ തല വച്ചവൻ കിടന്നു......അതുപോലെതന്നെ ആയിരുന്നു ഇച്ചായന്റെയും അവസ്ഥയും ....

എന്റെ കണ്ണുകൾ അറിയാതെ ആ മുഖത്തേക്ക് പതിച്ചു ഒരുപാട് ക്ഷീണിച്ചു പോയിരിക്കുന്നു.... ഇതിനും കാരണക്കാരി ഞാനല്ലേ..... അവളുടെ ഹൃദയം അവനുവേണ്ടി തേങ്ങി.... പക്ഷേ എന്തുകൊണ്ടോ അവനെ വീണ്ടും തന്റെ ജീവിതത്തിലേക്ക് അംഗീകരിക്കാൻ അവൾക്ക് ആവുന്നുണ്ടായിരുന്നില്ല...

എല്ലാവരുടെയും അഭിപ്രായം മാനിച്ച് അവൾ  വീട്ടിൽ നിൽക്കാൻ ഒക്കെ പറഞ്ഞു.... സിദ്ധു തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ണടക്കാതെ നോക്കി നിന്നു......

ഇടയ്ക്കിടെ അവളുടെ കണ്ണുകളും സായുവിനെയും സിദ്ധു നെയും നോക്കി.... ജാനിയുടെ കണ്ണിലും വിഷമം നിറഞ്ഞു നിന്നു....ഇതിനെല്ലാം കാരണം ഞാൻ മാത്രമാണ്....ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്...  എന്റെ മോന്  കിട്ടേണ്ട സ്നേഹം ഞാൻ ഇല്ലാതാക്കി....എന്നെപ്പോലെ തന്നെ വേദന ഇച്ചായനും അനുഭവിച്ചിട്ടുണ്ട്.... പക്ഷേ എന്തുകൊണ്ടാണ് മനസ്സ് ഇപ്പോഴും ഇച്ചായനെ അംഗീകരിക്കാൻ തയ്യാറാവാത്തത്.....

എല്ലാവരും തന്റെ മറുപടിക്കായാണ് കാത്തുനിൽക്കുന്നത് എന്ന് മനസ്സിലാക്കിയ ജാനു സംസാരിക്കാൻ തുടങ്ങി....

\"ഞാൻ ഈ വീട്ടിൽ നിൽക്കാൻ സമ്മതിച്ചു എന്നുള്ളത് ശരി തന്നെയാണ് പക്ഷേ.... എനിക്ക് പഴയപോലെ  ഇച്ചായനെ  കാണാൻ സാധിക്കുമോ എന്ന് അറിയില്ല.....
അതൊരിക്കലും ഇച്ചായനോട് എനിക്ക്  ദേഷ്യമോ വിദ്വേഷമോ വെറുപ്പോ ഒന്നും ഉണ്ടായതുകൊണ്ടല്ല..... ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്...... പക്ഷേ ഇനി ഒരിക്കലും എന്റെ മോന് കിട്ടേണ്ട സ്നേഹവും വാത്സല്യവും ഞാനായി നഷ്ടപ്പെടുത്തില്ല അതുകൊണ്ട് മാത്രം ഞാൻ ഇവിടെ താമസിക്കാൻ തയ്യാറാണ്......\"

പക്ഷേ ആ മറുപടി സിദ്ധുവിൽ പുഞ്ചിരിയാണ് സമ്മാനിച്ചത്.... അവൾക്ക് തീർച്ചയായും എന്നെ അംഗീകരിക്കാൻ കഴിയും....അവളെ മാറ്റിയെടുക്കാൻ എന്നെ കൊണ്ടല്ലാതെ വേറെ ആരെ കൊണ്ട് സാധിക്കും..... അങ്ങനെ ആശ്വസിക്കാനാണ് അവന് തോന്നിയത്.... ഇനി അവരുടെ ജീവിതം അവർ ജീവിച്ചു തീർക്കട്ടെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി അവരുടെ കുഞ്ഞിനെയും നോക്കി...അവർ ജീവിക്കട്ടെ.... എന്താകുമോ എന്തോ.....

ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാവും അജ്നയും അജ്മലും ദൈവം വിളിച്ചിട്ട് പോയതാണെന്ന്.... അങ്ങനെ തന്നെയാ ഞാനും വിശ്വസിക്കുന്നത്.... സിദ്ധുവിന്റെ വെളുത്ത കൈകൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ തന്നെയാ എനിക്കും ആഗ്രഹം.... 😝😝

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                   കഴിഞ്ഞു.....

ഇനി അവരുടെ ജീവിതം അവർ ജീവിച്ചു തീർക്കട്ടെ.....

അപ്പൊ എല്ലാരും ഒരു റിവ്യൂ തന്നിട്ട് പോണേ.... ഞാൻ ആദ്യമായി എഴുതിയതാ.... അതിന്റെതായ കുറ്റങ്ങളും കുറവുകളും കാണും... നിങ്ങൾക്ക് എന്താണ് തോന്നിയതെന്ന് പറയൂ....

ആരും റിവ്യൂ തരാതെ പോവരുതെ.... ഇത് എന്റെ റിക്വസ്റ്റ് ആണ്... ഒരു 2വരി എനിക്ക് വേണ്ടി എഴുതൂ... 🤗🤗

ഒരുപാട് സന്തോഷത്തോടെയും സ്നേഹത്തോടെയും

                         Chikku.... 🥰🥰



note...

note...

4.5
611

ഞാൻ ഒരു പുതിയ സ്റ്റോറിയുമായി വന്നാൽ ആരൊക്കെ കൂടെ കാണും... വായിച്ചു റിവ്യൂ തരണം.. കുറച്ച് പേരെങ്കിലും കൂടെ ഉണ്ടെങ്കിൽ ഞാൻ എഴുതാൻ തുടങ്ങാനാ.... അപ്പൊ റിപ്ലൈ തായോ....