Aksharathalukal

seven Queen\'s 73

Seven Queen\'s
Part 73
✍️jifni

________________________

\"അഭി, ഫാസി.. നിങ്ങളുടെ പ്ലാൻ എന്താ ഇനി..\"   ഇത്ത അവരെ നോക്കി ചോദിച്ചു.

\"അത്.... അത്...\" ഫാസി എന്ത് പറയണം എന്നറിയാതെ നിന്നു.

\"ജീവിതം തന്നെ നാളെ എന്തെന്ന് അറിയില്ല. ഫാസിയുടെ ഈ കൈകൾ അഴഞ്ഞാൽ കിടക്കബെഡിൽ തന്നെ നിശ്ചലമാകുന്നതാണ് എന്റെ ജീവിതം .ആ ഞാൻ പിന്നെ എന്ത് പ്ലാൻ ചെയ്യാനാണ്..\" താനിരിക്കുന്ന വീൽചെയറിൽ വീഴാതിരിക്കാൻ  പിടിച്ചിരിക്കുന്ന ഫാസിയുടെ കൈകൾ നോക്കി കൊണ്ട് തീർത്തും തോൽവിയായവനെ പോലെ അഭി പറഞ്ഞു. പറയുന്നതിനോടൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു എന്നതാണ് സത്യം.

കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു പനിയിലൂടെ തളർന്നു പോയതാണ് ഈ ശരീരം. കോടീശ്വര പുത്രന് പാടവും വയലും കളിപ്പന്തും മണ്ണും ചെളിയും എല്ലാം അറിയാത്ത ഒരു കഥയായിരുന്നു.കൊട്ടാരം പോലെയുള്ള വീട്. നിറയെ ജോലിക്കാർ ജോലിയുള്ള അച്ഛനും അമ്മയും. നേരം വെളുത്താൽ വീട്ടിലെ ഡ്രൈവർ സ്കൂളിൽ കൊണ്ടാകുന്നു. തിരിച്ചു വീട്. അവിടത്തെ ജോലിക്കാർക്കിടയിൽ.പിന്നെ സ്‌ക്രീനിൽ തെളിഞ്ഞ കുറേ നാട്യങ്ങളും.അങ്ങനെ ജീവിച്ചു പോയി കൊണ്ടിരിക്കുമ്പോയാണ് ഈ തളർച്ച വന്നത്. കൂട്ടുകാർ എന്ന് പറയാൻ ആരും അധികം ഇല്ലെങ്കിലും വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആയിഷയുടെ മകൻ ഫാസിയുമായ് അഭി നല്ല കൂട്ട് ആയിരുന്നു. കണ്ട സെർവൻസുമായി കൂട്ട് കൂടുന്നതിന് അഭിയെ രക്ഷിതാക്കൾ പലപ്പോഴും എതിർത്തിട്ടുണ്ട്. പക്ഷേ തളർന്നു കിടക്കയിൽ ആയ അഭിക്ക് പരിചരണത്തിന് ആളുകൾ ഏറെ ആണെങ്കിലും അവന് മനസ്സ് തുറന്ന് സംസാരിക്കാനും  ചെറിയ തമാശകൾ പറഞ്ഞു ചിരിക്കാനും പകൽ വീട്ടിൽ വരുന്ന ഫാസി മാത്രമായിരുന്നു കൂട്ട്. പതിയെ റൂമിൽ മാത്രം ഒതുങ്ങുന്ന അഭിയെ മുറ്റത്തേക്കും അവിടെ നിന്ന് പറമ്പിലേക്കും കളി ഗ്രൗണ്ടിലേക്കും സ്കൂളിലേക്കും... അങ്ങനെ അങ്ങനെ നാല് ചുവരിൽ ഒതുങ്ങേണ്ട അഭിയെ ലോകം കാണിച്ചത് ഫാസിയായിരുന്നു. അവരുടെ ആ ബന്ധത്തിന് മുന്നിൽ മാതാപിതാക്കൾ തോറ്റു പോകുവായിരുന്നു. അഭിക്ക് ചുറ്റുമുള്ള പരിചരണക്കാരെ മാറ്റി നിർത്തി കൊണ്ട് സ്നേഹത്തോടെ അഭിയുടെ ഓരോ കാര്യങ്ങളും നോക്കിയത് ഫാസിയാണ്. അതവന് വലിയ ഇഷ്ട്ടമുള്ള കാര്യമായ് മാറി. ബാത്‌റൂമിൽ കൊണ്ട് പോകാനും കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും എല്ലാം ഫാസി തന്നെ മുന്നിട്ടു നിന്നു. ജോലിക്കാർ ചുറ്റുമുന്ന് വേണ്ടതൊക്കെ ചെയ്ത് തരുന്നതിനേക്കാൾ ഒത്തിരി സന്തോഷമായിരുന്നു അഭിക്ക് സ്നേഹത്തോടെയുള്ള ഫാസിയുടെ പരിചരണം. അവന്റെ സ്നേഹത്തിന്റെ ഫലമായിട്ടാകും വീൽചെയറിൽ ഇരുന്നു കൊണ്ട് സ്കൂളിൽ പോകാനും ആ വരാന്തകളിൽ കഥകൾ പങ്കിടാനും അഭിക്ക് കഴിഞ്ഞത്... കയ്യിൽ പണമുള്ള അഭിക്ക് അത് കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെയായി. എന്നാൽ ഫാസി വന്നതോടെ അവർ ജീവിതം തന്നെ അടിച്ചുപൊളിച്ചു. ഫാസിയുടെ ഫീസ് മറ്റു എല്ലാം കാര്യങ്ങളും നോക്കുന്നത് അഭി തന്നെയാണ്. ഫാസി ചെയ്യുന്നത് കൂലിയായിട്ടല്ല. പകരം സ്നേഹമായിട്ട്.

ഇനി അങ്ങോട്ടും ഫാസിയുടെ കരങ്ങൾ ഇല്ലാതെ അഭിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ തനിക്ക് വേണ്ടി ഫാസിയെ പിടിച്ചു നിർത്താനും അഭിക്ക് ആവില്ലായിരുന്നു.

അഭിയും ഫാസിയും ഒന്നൂടെ മുഖാമുഖം നോക്കി.

\"നിങ്ങളിങ്ങനെ മുഖാമുഖം നോക്കാതെ എന്തെങ്കിലും ഒരു പ്ലാനിൽ എത്താൻ നോക്ക്.\"ആന്റി അവരോട് പറഞ്ഞു.

\"ഞങ്ങളുടെ പ്ലാൻ ഒക്കെ സെറ്റ് ആണ് ആന്റി.\"ഫാസിയാണ് അത് പറഞ്ഞത്.

ഇവൻ എന്താ പറയുന്നേ എന്ന് മനസ്സിലാവാതെ അഭി അവനെ തന്നെ നോക്കി.

\"ഞങ്ങൾ UK പോകുകയാണ്. \" (ഫാസി )

\"UK ക്കോ.. ഫാസി... നിന്റെ തലക്ക് അടി കിട്ടിയോ..\"(അഭി )

\"തലക്ക് ഒന്നും കിട്ടിയില്ല മോനെ.. നീയും ഞാനും എക്സാം കഴിഞ്ഞാൽ പോകും.\"(ഫാസി )

\"നീ പോയിക്കോ.. ഞാൻ തടയില്ല. കാരണം എനിക്ക് വേണ്ടി തകർക്കേണ്ടത് അല്ല നിന്റെ ലൈഫ്. പക്ഷേ ഈ  ഉന്ത്‌ വണ്ടി കൊണ്ട്.. ഞാൻ ഇല്ല. അവിടേയും നിനക്ക് \" (അഭി )

\"ടാ.. ഡാ... ന്താ നീ ഈ പറഞ്ഞു വരുന്നേ. എനിക്ക് നീ ഒരു ശല്യം ആകുന്നില്ലാന്ന് ആണോ.. എങ്കിൽ പറഞ്ഞത് ന്റ കുട്ടി പൂർത്തിയാക്കേണ്ട..\" 

അഭി പറയുന്നത് പൂർണ്ണമാകും മുമ്പ് ഫാസി പറഞ്ഞു.

\"മോനെ.. ഞമ്മൾ പോകുന്നത് UK യിലെ ഫൈമസ് ഹോസ്പിറ്റലിലേക്കാണ്. വർഷങ്ങൾക്ക് മുമ്പ് നിനക്ക് തീരുമാനിച്ചു അന്ന് നിന്റെ ശരീരത്തിന്റെ വീക്ക് കാരണം  നടക്കാതെ പോയ ആ ഓപറേഷൻ നടത്താൻ വേണ്ടി. അത് നടന്നു കഴിഞ്ഞാൽ പിന്നെ നിനക്ക് പഴയ പോലെ ഞങ്ങളെ ഒക്കെ പോലെ എന്തിനും എന്റെ സഹായം ഇല്ലാതെ ഓടി ചാടി നടക്കാം.\"  

മനസ്സിൽ തീരുമാനിച്ച കാര്യങ്ങൾ ഒക്കെ ഫാസി പറഞ്ഞു.

\"സത്യമാണോ..\"(അഭി കേട്ടത് വിശ്വസിക്കാനാവാതെ ചോദിച്ചു.)

\"അതേടാ.. ബുക്ക്‌ ചെയ്തിട്ടുണ്ട് നിന്റെ അച്ഛൻ. നിനക്ക് കൂട്ടിന് ഞാൻ തന്നെ വരും എന്നത് എന്റെ വാശിയ.. പിന്നെ ഓടി ചാടി നടക്കുമ്പോഴും ഇതാ ഇത് പോലെ നിന്റെ ഒരു സൈഡിൽ എപ്പോയും ഞാൻ ഉണ്ടാകും ട്ടാ. \" 

ഫാസി അത് പറഞ്ഞത് കുറച്ച് കുറുമ്പോടെയായിരുന്നു.

\"അങ്ങനെ അവരുടെ കാര്യവും ഫിക്സ്ഡ് ആണ്. ഇനി സഫൂ നീ മാത്രമേ ലക്ഷ്യമില്ലാതെ ഒള്ളൂ... ഇങ്ങനെ നിന്നാൽ മതിയോ..\"(ശാലു )

അതിനവൻ ഒരു നിറമില്ലാത്ത പുഞ്ചിരി നൽകി.

\"എനിക്ക് ലക്ഷ്യമില്ലന്ന് ആര് പറഞ്ഞു. ഇവരേക്കാൾ ഒക്കെ ഉറച്ച ഒരു ലക്ഷ്യം എനിക്ക് ഉണ്ട്. ഇന്ന് തന്നെ. അല്ലെങ്കിൽ നാളെ രാവിലെ ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് ചുവട് വെക്കും. എത്രേയും പെട്ടന്ന് ആ ലക്ഷ്യം ഞാൻ പൂർത്തീകരിച്ചു വിജയിച്ചു കൊണ്ട് നിങ്ങൾക്ക് മുന്നിൽ വരും. ബാക്കി ജീവിതം ഒക്കെ അതിന് ശേഷം.\"  
വീറോടേയും വാശിയോടേയും കൂടി സഫു അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നിലാവെളിച്ചവും അതിലപ്പുറം ദേഷ്യത്തിന്റെ കനലും ആളി കത്തിയിരുന്നു.

\"അതിനുമാത്രം എന്താ ഇത്ര വലിയ ലക്ഷ്യം സഫോ അനക്ക്.\"  (റാഷി )

\"എന്റെ ചാച്ചുവിനെ കണ്ടെത്തണം. എക്സാമിന്റെ ഈ നാളുകൾ അത്രയും അതൊന്ന് തീർന്ന് കിട്ടാൻ വേണ്ടി ഉരുകി തീരുകയായിരുന്നു ഞാൻ. എന്റെ ഏറ്റവും വലിയ ലക്ഷ്യം അത് ഇനി അവളെ കണ്ടെത്തുക എന്നത് തന്നെയാണ്. അവൾക്ക് എന്നേ വേണ്ടങ്കിൽ പോലും അവളുടെ ഉമ്മാക്ക് അവളെ തിരിച്ചു കൊടുക്കണം.\" 
പറഞ്ഞു തീർന്നപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അതാരും കാണാതിരിക്കാൻ വേണ്ടി അവൻ ആരുമറിയാതെ തുടച്ചു കളഞ്ഞു.

\"അത് നിന്റെ മാത്രം ലക്ഷ്യമാണോ ഡാ...\"(റാഷി )

\"ഈ സംസാരം ഒന്ന് കഴിഞ്ഞിട്ട് സാറയോട് ചിലത് ചോദിച്ചറിയാൻ വേണ്ടി നിൽക്കുകയായിരുന്നു. നാളെ രാവിലെ തന്നെ തൃശൂരിലേക്ക് പോകാനുള്ള ഒരുക്കങ്ങളും തുടങ്ങാൻ പറയാൻ നിൽക്കുകയായിരുന്നു ഞാൻ.\" (മെഹ്ഫി )

\"അതേ.. ഇനിയും സമയം കളയാൻ പാടില്ല. ന്റ ചാച്ചു.. അവളെ എനിക്ക് വേണം പഴയ അനിയത്തി കുട്ടിയായിട്ട്. അവളോട് ക്ഷമിക്കാൻ എനിക്കാകും. അവൾ ചെയ്ത തെറ്റുകൾ അത് പറഞ്ഞു ഞാൻ അവളെ ഒരിക്കലും വേദനിപ്പിക്കില്ല.\"  (നിഷു )

\"സാറാ... നീ നിന്റെ പപ്പയെ വിളിച്ചിട്ട് ജോബിന്റെ നമ്പർ ഒന്ന് ഒപ്പിച്ചു തരണം.\" (ആഷി )

\"നമ്പർ എന്റെ കയ്യിൽ ഉണ്ട്.. പക്ഷേ ഞാൻ രണ്ട് തവണ വിളിച്ചിട്ട് കിട്ടിയില്ല.. നമ്പർ ഞാൻ തരാം..\" 

എന്ന് പറഞ്ഞു കൊണ്ട് ഫോണിൽ ജോബിച്ചായൻ എന്ന് സേവ് ചെയ്ത് വെച്ച നമ്പർ എടുത്ത് അവൾ പറഞ്ഞു കൊടുത്ത്.

മെഹ്ഫി അത് ഡെയൽ ചെയ്ത് സേവ് ചെയ്ത് അപ്പൊ തന്നെ ആ നമ്പറിലേക്ക് അടിച്ചു. ആദ്യത്തെ രണ്ട് മൂന്ന് കോളിൽ ഫോൺ എടുത്തില്ല. ആ നിരാശയിൽ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ഇരിക്കുകയായിരുന്നു അവർ. നാട്ടിൽ ചെന്നാൽ സ്ഥിരം അവിടെ ഉണ്ടാവണം എന്നില്ല.അത് കൊണ്ട് ജോബിനെ ഒന്ന് കോണ്ടാക്ട് ചെയ്യാനുള്ള വഴി എന്തെന്ന് അവർ പരസ്പരം കുറേ ചിന്തിച്ചു.അവസാനം ഒരു വഴിയും ഇല്ലാത്തത് കൊണ്ട് നാളെ രാവിലെ തൃശൂരിലേക്ക് പോകാൻ തന്നെ തീരുമാനമായി.

ആ നാട്ടിലെ ആരുടെ എങ്കിലും സഹായം അവിടെ എത്തുമ്പോൾ അത്യാവശ്യമായത് കൊണ്ട് സാറയുടെ പപ്പയുമായ് എല്ലാം സംസാരിക്കാൻ മെഹ്ഫി തീരുമാനിച്ചു.
പക്ഷേ ;സാറ അതിനെ എതിർത്തു.

തുടരും... ❤️

അഭിപ്രായം പറഞ്ഞാൽ നെക്സ്റ്റ് വേഗം തരാം. അല്ലെങ്കിൽ മറ്റന്നാളെ നോക്കിയാൽ മതി ഇനി എന്നേ ttoo.
🧑🏻‍🦯🧑🏻‍🦯

seven Queen\

seven Queen\'s 74

4.8
544

Seven Queen\'sPart 74✍️jifni_______________________പക്ഷേ ;സാറ അതിനെ എതിർത്തു.\"സ്വന്തം മകനെ പോലെ മമ്മയും പപ്പയും സ്നേഹിച്ചതാ ജോണിനെ. ഭാവി മരുമകനായി കൺകണ്ട ദൈവമായ് മനസ്സിൽ പ്രതിഷ്ഠിച്ചതാണ്. പെട്ടന്ന് ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ പപ്പക്ക്.. താങ്ങാൻ കഴിയില്ല. ഇത്രേയും കാലമായിട്ട് ഞാൻ ഒന്നും പറയാത്തത് പപ്പയുടെ അവസ്ഥ പേടിച്ചിട്ടാ.. ഒരു സ്റ്റോക്ക് വന്നതാ.. ഇനി ഒന്നൂടെ.. എനിക്ക് വെയ്യ മെഹ്ഫി... പപ്പാ ഇപ്പോൾ ഒന്നും അറിയണ്ട.\"   പപ്പയെ ഓർത്തു സാറക്ക് ടെൻഷൻ ആവാൻ തുടങ്ങി.\"സാറാ.. നീ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ... എന്നായാലും പപ്പ എല്ലാം അറിയണ്ടേ...\" (റാഷി )\"വേണം പക്ഷെ.... ഇപ്പോ... എങ്ങനെ..എനിക്ക് പേടിയാ.. പപ്പക്ക് സഹി