ഇറച്ചി - 1
സമയം വൈകുന്നേരം 7 മണി..
ഒരു വെളുത്ത സിഫ്റ്റ്കാർ അടിമാലി ടൗൺ അതിർത്തിയിലുള്ള ഒരു പ്രൈവറ്റ് ഗസ്റ്റ് ഹൗസിന്റെ മുറ്റത്തേക്ക് വന്നു നിന്നു.. ആ കാറിൽ നിന്നും DYSP ബോണി കുര്യൻ കൈയിൽ ഒരു ഹാൻഡ് ബാഗും എടുത്ത് പുറത്തേക്കിറങ്ങി.. കാർ ലോക്ക് ചെയ്ത ശേഷം നടന്നു പടിക്കെട്ടിലേക്കു കേറി ഗസ്റ്റ്ഹൗസിന്റെ കാളിങ് ബെൽ സ്വിച്ചിൽ വിരലമർത്തി. അൽപ്പ സമയത്തിനകം ആ ഗസ്റ്റ്ഹൗസിന്റെ ഡോർ തുറക്കപ്പെട്ടു.. സെൻട്രൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (CCIA) ഓഫീസർ അക്ബർ ആയിരുന്നു കതകു തുറന്നത്. ബോണി അദ്ദേഹത്തെ സല്യൂട് ചെയ്തു. അക്‌ബർ ബോണിയെ തിരിച്ചു വിഷ് ചെയ്ത ശേഷം അകത്തേക്ക് ക്ഷണിച്ചു. ബോണിയിയോട് ഇരിക്കാൻ അക്ബർ ആവിശ്യപ്പെട്ടു.. “സാർ എന്റെ പേര് ബോണി, DYSP ആണ്.” മറുപടിയായി അക്‌ബർ “ഓ യെസ്, യെസ്..ബോണി, നിങ്ങളുടെ IG വിളിച്ചു പറഞ്ഞിരുന്നു..ഹാപ്പി ടു വെൽക്കം യു…”
അപ്പോഴേക്കും മറ്റു രണ്ടുപേർ കൂടി അവിടേക്കെത്തി. അക്ബറിന്റെ അസിസ്റ്റന്റുംമാരായ ശ്രീകുമാറും, കിഷോറും. അവരെ ബോണിക്ക് അക്‌ബർ പരിചയപ്പെടുത്തി. ശേഷം അക്ബർ തുടർന്നു. “ബൈ ദ ബൈ ബോണിക്ക് കുടിക്കാൻ എന്താ ചായ, കാപ്പി OR എന്തെങ്കിലും ഹോട്ടായിട്ടു…” “ഒരു കാപ്പിയാവാം” ബോണി മറുപടി പറഞ്ഞു. കേട്ടപാടെ കിഷോർ അകത്തേക്ക് പോയി..
അൽപ്പനേരം മറ്റു കാര്യങ്ങൾ സംസാരിച്ച ശേഷം
ബോണി ബാഗ് തുറന്നു ഒരു ഫയൽ ടേബിളിലേക്ക് വെച്ചു. ബോണി തുടർന്നു.. “സാർ ഇതാണ് കേസ് ഫയൽ..നാഷണൽ ഫോറെൻസിക് ലാബോർട്ടറിയിൽ നിന്നുള്ള DNA ടെസ്റ്റ് റിസൾട്ടും ക്രൈം സീനിന്റെ ഫോട്ടോസും വീഡിയോസും ഉൾപ്പെടെ ചുറ്റുപാടും നിന്നും ലഭ്യമായിട്ടുള്ള CCTV വിഷ്വൽസും അടങ്ങുന്ന പെൻഡ്രൈവും അതിലുണ്ട് സാർ ” അക്ബർ തുടർന്നു.. “ഓക്കേ ഓക്കേ അതവിടെ ഇരിക്കട്ടെ.. ഈ കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതലേ ഉണ്ടായിരുന്ന I.O എന്ന നിലക്ക് ആദ്യം മുതൽക്കേ ഉള്ള കാര്യങ്ങൾ ഒന്ന് ബ്രീഫ് ചെയ്യാൻ ബോണിക്ക് പറ്റുമോ…” “ഒഫ്‌കോഴ്സ് സാർ” ബോണി മറുപടി പറഞ്ഞു..
അപ്പോഴേക്കും കിഷോർ കാപ്പിയുമായി വന്നു എല്ലാവർക്കും സേർവ് ചെയ്തു.. ബോണി കിഷോറിനു താങ്ക്സ് പറഞ്ഞു, കാപ്പി എടുത്തു ഒരിറ്റു കുടിച്ച ശേഷം കേസിനെ പറ്റി പറയുവാൻ ആരംഭിച്ചു. കിഷോർ ഒരു റൈറ്റ്റിംഗ് ബോർഡും പേപ്പറും എടുത്തു അവിടെയുള്ള ജനാല പടിയിൽ ഇരുപ്പുറപ്പിച്ചു.. ശ്രീകുമാർ മൊബൈൽ എടുത്തു വോയിസ് റെക്കോർഡർ ഓണാക്കി വെച്ചു. ബോണി പറഞ്ഞു തുടങ്ങി…
ക്രൈം സീൻ
സാർ 2023 ഡിസംബർ 24 ഞായറാഴ്ച രാവിലെ ആണ് ക്രൈം നടക്കുന്നത്.. രാവിലെ തന്നെ ഞാൻ ഓഫിസിലേക്ക് പോകുവാൻ ഇറങ്ങുമ്പോളാണ് തോക്കുപറ CI എന്നേ വിളിക്കുന്നത്. ക്രൈം സീനിനെ പറ്റി കേട്ടപ്പോഴേ ഞാൻ വളരെ വേഗം തന്നെ റെഡിയായി അവിടേക്ക് പുറപ്പെട്ടു..
തോക്കുപാറ ജംഗ്ഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ കഴിഞ്ഞ് ഒരു കാപ്പി, ഏലം എസ്റ്റേറ്റുണ്ട്. നൂറിൽ താഴെ വീടുകൾ മാത്രമേ അവിടെയുള്ളൂ. പിന്നങ്ങോട്ട് ഫോറെസ്റ്റ് ആണ്. അവിടെ ഒരു പലചരക്കു കടയും, ഒരു ഇറച്ചിക്കടയും മറ്റു ചില ചെറിയ കടകളും മാത്രമാണുള്ളത്. ഇറച്ചിക്കടയാണ് ക്രൈം സീൻ…പിറ്റേദിവസം ക്രിസ്തുമസ് ആയതു കൊണ്ട് ഇറച്ചിക്കടക്കാരൻ ബഷീറും രണ്ടു സഹായികളും കൂടി രാവിലെ 5 മണിക്ക് വെട്ടിയ പോത്തിറച്ചിയുമായി കടയിൽ എത്തി.. ഈ ബഷീർ ആണ് ഒന്നാം സാക്ഷി.. ക്രൈം സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതും ബഷീർ ആണ്. കൊണ്ടുവന്ന ഇറച്ചി കടയിലെ ടേബിളിൽ ലോഡ് ചെയ്ത് വെക്കുമ്പോൾ വല്ലാത്തൊരു ഗന്ധം ബഷീറിനു അനുഭവപ്പെട്ടു. കട നന്നായി വൃത്തിയാക്കി ഇടാത്തകൊണ്ടാണ് എന്നുംപറഞ്ഞു ബഷീർ സാഹയികളെ വഴക്ക് പറഞ്ഞു.. അപ്പോഴാണ് ബഷീർ അത് ശ്രദ്ധിച്ചത്. കടയിൽ ഇറച്ചി വെട്ടുന്ന തടിക്കു മുകളിലായി എന്തോ കൂട്ടിയിട്ടിരിക്കുന്നു.. സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ നോക്കുമ്പോൾ അത് ഇറച്ചിയാണ്.. തലേന്ന് അത്രയും ഇറച്ചി ഇങ്ങനെ കളഞ്ഞിട്ടു പോയതിനു ബഷീർ സഹായികളെ നന്നായി തെറി വിളിച്ചു.. പിന്നീട് അത് എടുത്തു കളഞ്ഞു അവിടം ക്ലീൻ ചെയ്യാൻ ബഷീർ പറഞ്ഞു.. അപ്രകാരം ഒരാൾ കറുത്ത പോളിത്തീൻ കവർ എടുത്തു ആ ഇറച്ചി വാരി കളയാൻ ചെന്നതും ഭയന്ന് വിറച്ചു പിന്നിലേക്ക് വീണു.. അയാളുടെ വെപ്രാളം കണ്ട് ബഷീർ കാര്യം തിരക്കി.. അയാൾ ഭയന്ന് ആ ഇറച്ചിക്ക് നേരെ കൈ ചൂണ്ടി… ബഷീർ പതുക്കെ പതുക്കെ ആ ഇറച്ചിവെട്ടു തടിക്കരികിലേക്ക് എത്തി..
“ബഷീർ ഞെട്ടി തരിച്ചു നിന്നുപോയി…!”
“അങ്ങനെ ഒരു കാഴ്ച ബഷീർ ആദ്യമായി കാണുകയായിരുന്നു…..!”
തുടരും....... @സുധീഷ്
ഇറച്ചി - 2
ബഷീർ പെട്ടന്ന് മൊബൈൽ കൈയിൽ എടുത്തു ടോർച് ഓണാക്കി കണ്ടത് ശരി തന്നെ എന്നുറപ്പിച്ചു. അതെ അത് തന്നെ…!ഉടനെ അവർ മൂന്നുപേരും കടക്കു പുറത്തിറങ്ങി. ബഷീർ മൊബൈൽ എടുത്തു 100-ൽ വിളിച്ചു.. കണ്ട്രോൾ റൂമിൽ ഇരുന്ന ഉദ്യോഗസ്ഥർ അൽപ്പം ഉറക്ക ചുവടോടെ “ഹലോ പോലീസ് കണ്ട്രോൾ റൂം..” അപ്പോൾ ബഷീർ “ സാർ ഞാൻ തോക്കുപാറക്കടുത്തു ആനച്ചാൽ ജംഗ്ഷനിലുള്ള ആ ഏലം, കാപ്പി എസ്റ്റേറ്റിനോട് ചേർന്നുള്ള ഇറച്ചിക്കടയിൽ നിന്നാണ് വിളിക്കുന്നത്. സാർ ഇവിടെ എന്റെ കടയിൽ ഇറച്ചി കൂട്ടി ഇട്ടിരിക്കുന്നു.. പക്ഷെ അത് മൃഗങ്ങളുടെ ഒന്നുമല്ല സാർ.. അത് ഒരു മനുഷ്യന്റെ ഇറച്ചിയാണോ എന്നൊരു സംശയം.. വേഗം വരണം സാർ…” ഭയന്ന് വ