Aksharathalukal

കൂട്ട് 1

നർമ്മത്തിലും പ്രണയത്തിലും സൗഹൃദത്തിലും ചാലിച്ച കുഞ്ഞു ത്രില്ലർ കഥ 

______________________________________

ഈ കഥ നാല് കൂട്ടുകാരുടെ സൗഹൃദവും പ്രണയവും ആണ് . നാല് കൂട്ടുകാർ ആരൊക്കെ ആണെന്നല്ലേ.. . അശ്മിക ദേവ് എന്ന മിക്കു . ഡോക്ടർ ദമ്പതികളായ ദേവന്റെയും പ്രീതയുടെയും ഒരേ ഒരു സന്താനം .  ആള് അത്യാവശ്യം cute ആണ്. കുട്ടിക്കളി ആണ് ഇവളുടെ main .

അടുത്തത് ശ്രേയ ശ്രീകുമാർ എന്ന സച്ചു . ശ്രീകുമാർ engineer ആണ്. അമ്മ കാവേരി accountant ആണ്. സച്ചുവിന് ബാംഗ്ലൂരിൽ btech first year പഠിക്കുന്ന ഒരു അനിയൻ ഉണ്ട്. പേര് ശ്രേയസ്.

ഇനി മൂന്നാമത്തെ ആള് എൽസ മരിയ എന്ന മറിയാമ്മ . അപ്പൻ ബിസിനസ്കാരൻ തോമസ് അമ്മ വീട്ടമ്മ ആയ അന്ന.  അവളും മിക്കിയേപോലെ ഒറ്റമകൾ ആണ്.

ലാസ്റ്റ് but not least നമ്മുടെ സ്വന്തം റിസ്‌വാന റസാഖ് എന്ന റിച്ചി . റിച്ചിക്ക്‌ ഒരു  ഇക്കയുണ്ട്. റയാൻ.  റസാഖിനു ദുബായിൽ ബിസിനസ് ആയിരുന്നു. റയാന്റെ പഠിപ്പ് കഴിഞ്ഞപ്പോൾ അവനെ അത് നോക്കാൻ ഏൽപിച്ച് നാട്ടിൽ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങി അത് നോക്കി നടത്തുന്നു. 

ഇപ്പോൾ എല്ലാവരെയും പറ്റി ഒരു ധാരണ ആയല്ലോ . മിക്കു , സച്ചു , മറിയാമ്മ ,  റിച്ചി ഇവർ lkg മുതൽ ഉള്ള കൂട്ട് ആണ് . ഇപ്പൊൾ നാല് പേരും സിവിൽ engineering മൂന്നാം വർഷ വിദ്യാർത്ഥിനികൾ. ഇത്രെയും കൊല്ലത്തെ ഇവരുടെ ബന്ദത്തിനിടയിൽ എപ്പോളോ ഇവരുടെ മാതാപിതാക്കളും നല്ല കൂട്ടായ്. 

________________________________________

രാവിലെ കോളജില് പോകാൻ തിരക്കിട്ട് ഓടുകയായിരുന്നു മിക്കു . അച്ഛനും അമ്മയും രാവിലെ തന്നെ അവരുടെ ഹോസ്പിറ്റലിൽ പോയി. അവർ workaholic ആണ്. രാവിലെ ഇറങ്ങും സന്ധ്യ കഴിഞ്ഞ് തിരിച്ചെത്തും അതാണ് പതിവ്.  കാറിൽ കയറുന്നതിനു മുന്നേ മതിലിനിപ്പുറത്തിന്ന് വിളി വന്നു.  ആ വീട് ദേവന്റെ പെങ്ങൾ ദേവിക്ക് ദേവൻ വെച്ച് നൽകിയ വീടാണ്. ദേവി ഒരു പാവം വിധവ ആണ്. അവരുടെ മകൻ സൂരജ് കൃഷ്ണ ആണ് ഇപ്പൊൾ മിക്കിയെ വിളിച്ച മഹാൻ. മിക്കുവിന്റെ കിച്ചു ഏട്ടൻ . ദേവന്റെ ഹോസ്പിറ്റലിൽ administrator ആയിട്ടാണ്  ജോലി ചെയ്യുന്നത്.

\' മിക്കൂ , ..എന്താ മോളെ ഇന്നിത്ര ദൃതി.  നീ വല്ലോം കഴിച്ചിട്ട് തന്നെ ആണോ കൊച്ചെ ഈ ഓടുന്നത്? \'

\' പിന്നെ.. ഇന്ന് റിച്ചിയുടെ വീട്ടിൽ അപ്പവും ചിക്കെൻ കറിയും ആണ്. അവള് ഗ്രൂപ്പിൽ ഫോട്ടോ അയച്ചു തന്നു കൊതിപ്പിക്കാൻ. അത് അവിടെ എന്നെ കാത്തിരിക്കുമ്പോൾ ആരേലും ഇവിടുത്തെ ഒണക്ക പുട്ട്‌ കഴിക്കുമോ.\'

\' എന്തൊരു ആർത്തി ആണ്  \'

\' ഈ..ഈ..ഞാൻ പോട്ടെ. ആ തേണ്ടികളെയും കൂട്ടി അങ്ങ് എത്തുമ്പോഴേക്കും കറി തീരാതെ നിന്നാൽ മതിയായിരുന്നു.\'

അവനൊന്നു ഇരുത്തി മൂളി വൈകീട്ട് കാണാം എന്നു പറഞ്ഞ് അകത്തേക്ക് കേറി പോയി.

മിക്കുസ്  തന്റെ tanzanite മെറ്റാലിക് blue colour BMW M3 എടുത്തു കോളേജിലേക്ക് തിരിച്ചു. ( എനിക്ക് ഈ വണ്ടിയുടെ പേരൊന്നും അറിയില്ല. വെറുതെ എടുത്തു കാച്ചിയതാ.) പോകുന്ന വഴിക്ക് മറിയാമ്മയേയും സച്ചുവിനെയും റിച്ചിയിനെയും കൂട്ടി ഒരുമിച്ച് ആണവർ കോളേജിൽ പോക്ക്.  മറിയാമ്മേന്റെയും സച്ചൂന്‍റെയും വീട്ടിൽ ചെന്ന് കുറെ horn അടിച്ചാൽ മാത്രമേ അവർ ഇറങ്ങി വരത്തുള്ളു. പക്ഷേ ഇന്ന് നസിയ ഉമ്മയുടെ സ്പെഷ്യൽ ചിക്കെൻ കറി ഓർത്തിട്ട് രണ്ടെണ്ണവും ഒരുങ്ങി കെട്ടി നിൽപ്പുണ്ടായിരുന്നു.

റിച്ചിയുടെ വീട്ടിൽ എത്തിയതും മൂന്നും വിളി തുടങ്ങി.

\' ഉമ്മാ....ചിക്കെൻ കറി തീർന്നോ?\'

റിച്ചി : \' എന്തുവടെയ് പിച്ചക്കാരേപ്പോലെ..ഇവിടെ ഒന്നും ഇല്ല. പോയിട്ട് അടുത്ത ശനിയാഴ്ച വാ...\'

മറിയാമ്മ : \' എടി ശീമപന്നി . നീ മൊത്തം തിന്നു തീർത്തോടി..\'

\' മക്കളെ. കിടന്നു  തല്ല് കൂടാതെ. നിങ്ങൾക്ക് ഞാൻ മാറ്റി വെക്കാതെ നിക്കുമോ . വേഗം കഴിച്ചു കോളേജിൽ ഒന്ന്  പോയിത്തരാൻ നോക്ക്. \' നസിയുമ്മ പറഞ്ഞൂ.

മിക്കുസ്‌: \' കണ്ടാ...ഈ നാറിക്ക് നമ്മളോട്  സ്നേഹം ഇല്ലെങ്കിലും ഉമ്മക്ക് അത് ഉണ്ട്. \'

\' സോപ്പ് മുഖ്യം ബിഗിലെ...\' ആത്മഗതം പോലെ പറഞ്ഞു റിച്ചി ഒരുങ്ങാൻ ആയിട്ട് അവളുടെ റൂമിലേക്ക് പോയി  . ബാക്കി മൂന്നെണ്ണം പിന്നെ ഇതൊന്നും ശ്രദിക്കാതെ dinning ടേബിളിൽ ഇരുന്ന് അപ്പോളേക്കും അപ്പവും കറിയും ആയിട്ട് മല്പിടുത്തം തുടങ്ങി. അടിയാക്കി കയ്യിട്ടുവാരി ആണ് കഴിപ്പ് .

\' എടി . വേഗം കഴിക്ക് . ഇന്ന് first period ആ കടുവാ മോറൻ ആണ്. ക്ലാസ്സിനു പുറത്ത് നിക്കാൻ വയ്യ മക്കളെ.\' കഴിച്ചു കയ്യറയപ്പോൾ സച്ചു പറഞ്ഞു

മറിയാമ്മ: \' എന്തോ...കടുവാ മോറനോ!!! എന്നിട്ട് എന്തിനാ മോളെ അങ്ങേരുടെ ക്ലാസ്സിൽ മാത്രം മോള് ശ്രദ്ധിക്കുന്നത്? problem ചെയ്യുന്നത്? ഉത്തരം വിളിച്ചു പറഞ്ഞ് ഷോ കളിക്കുന്നത്? \' മറിയാമ്മ രണ്ട് പുരികവും പൊക്കി സച്ചുവിനെ നോക്കി.

മിക്കു : \' അത് ശരിയാ ബാക്കി എല്ലാ ക്ലാസ്സിലും ഉറക്കം. ദേവൻ സാറിന്റെ ക്ലാസ്സിൽ മാത്രം perfect student . എന്തോ എവിടെയോ ഒരു തകരാറ് പോലെ. \'

\' ഒന്ന് പോയെടി .. അത് ...എനിക്ക് അങ്ങേർ എടുക്കുന്ന subject ഇഷ്ടം ആണ്. അതുകൊണ്ടാ....അല്ലാതെ അങ്ങേരെ എന്റെ പട്ടി വായിനോക്കും. \'  സച്ചു ഇത് പറയുന്നതും കേട്ടാണ് റിച്ചി വന്നത് .

\' ഉവ്വുവ്വെ പട്ടി ആണോ മരപ്പട്ടി ആണോ വായിനോക്കുന്നത് എന്നൊക്കെ നമ്മക്ക് നല്ലോണം അറിയാം . അങ്ങേരു കോളേജിൽ വന്നപ്പോൾ മുതൽ അല്ലേ മോളേ മോഡേൺ ഡ്രസ്സ് മാത്രം ഇട്ടോണ്ട് ഇരുന്ന നീ ഇങ്ങനെ ചുരിദാറും കുർത്തയും ഒക്കെ ഇടാൻ തുടങ്ങിയത്. എന്നിട്ടും തള്ളിന് ഒരു കുറവും ഇല്ല.  ഈ കോഴിക്കുഞ്ഞ് എന്താ ഇങ്ങനെ🙄🙄\'

ഒന്ന് പോയേടി എന്നും പറഞ്ഞു സച്ചു nice ആയിട്ട് അവിടെ നിന്നും സ്‌കൂട് ആയി.

________________________________________

എല്ലാം കഴിഞ്ഞ് അവർ കോളേജിൽ എത്തി. ധൃതിയിൽ പടികൾ കയറുമ്പോൾ ആരെയോ തട്ടി വീഴാൻ പോയ മിക്കുവിനെ അയാൾ തന്നെ ഇടുപ്പിൽ ചേർത്ത് പിടിച്ചു നിർത്തി. ക്ലാസ്സിൽ കയറാനുള്ള ധൃതിയിൽ അവൾ പെട്ടന്ന് തന്നെ സോറിയും പറഞ്ഞു ഓടി. തന്റെ ഇടിവള ഒന്ന് മുറുക്കി അയാൾ മിക്കു പോകുന്നത് വല്ലാത്തൊരു ഭാവത്തോടെ നോക്കി നിന്നു.

ക്ലാസ്സിൽ എത്തിയപ്പോൾ സച്ചുവിന്റെ ഭാഗ്യം കൊണ്ടോ ബാക്കി ഉള്ളവരുടെ നിർഭാഗ്യം കൊണ്ടോ സാർ എത്തിയിട്ടില്ല. രണ്ട് period അങ്ങേരുടെ ആണ്. കുറച്ച് വൈകി വന്നിട്ട് അങ്ങേർ പുറത്ത് ആക്കിയിരുന്നേൽ ക്ലാസ്സിൽ ഇരിക്കണ്ടായിരുന്നൂ എന്ന് ആണ് സച്ചു ഒഴിച്ച് ബാക്കി ഉള്ളവരുടെ മനസ്സിൽ . സച്ചുവിൻെറ കടുവ സൂര്യമഹാദേവൻ എന്ന ദേവൻ സാർ ആണ്. അങ്ങേർ ആണ് ഇവരുടെ ക്ലാസ്സ് tutor.  ദേവൻ സാറിന്റെ ക്ലാസ്സിൽ മാത്രം സച്ചു ബെഞ്ചിന്റെ അറ്റത്താണ് ഇരിപ്പ്. view കിട്ടാൻ ആണത്രെ. ബാക്കി എല്ലാ period ഉം റിച്ചിനെ അറ്റത്ത് ഇരുത്തും. അവളാണ് കൂട്ടത്തിലെ പഠിപ്പി . സപ്പ്ളി ഇല്ല അയിനാണ് . മിക്കുവിന് 3 ഉം ബാക്കി രണ്ടെന്നതിനും 2 ഉം വെച്ച് ഉണ്ട്. ഈ വർഷം ആണ് ദേവൻ സാർ വന്നത്. അതുകൊണ്ട് മിക്കവാറും സച്ചു ഉള്ള supply    ഒക്കെ എഴുതി എടുത്തു പഠിപ്പി ആകും. അങ്ങേരെ impress ചെയ്യിക്കണ്ടേ....

അങ്ങേരു വന്നു ക്ലാസ്സ് എടുക്കാൻ തുടങ്ങി . ഒപ്പം തന്നെ സച്ചുവിൻെറ സ്ഥിരം  പട്ടി ഷോയും തുടങ്ങി. ഇതുകാരണം പൊറുതി മുട്ടിയത് ബാക്കി മൂന്നാൾക്കും ആയിരുന്നു. ഇവൾ ഉത്തരം വിളിച്ചു പറയുന്നത് കൊണ്ടും ഇടക്കിടക്ക് doubt ചോദിക്കുന്നത് കൊണ്ടും സ്വാഭാവികമായി അങ്ങേരുടെ ഒരു ശ്രദ്ധ ബെഞ്ചിലേക്ക് എപ്പോഴും ഉണ്ട്. അത് കാരണം ബാക്കി എല്ലാ period ഉം നല്ല അന്തസ്സായി  ഉറങ്ങിയിരുന്ന മിക്കുവും റിച്ചിയും മറിയാമ്മയും മോങ്ങാൻ ഇരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണപോലുള്ള expression ഇട്ട് ഉറങ്ങാതെ പിടിച്ച് നിൽക്കും. കാരണം കോട്ടുവാ ഇടുന്നതോ ഉറങ്ങുന്നതോ മിണ്ടുന്നതോ കണ്ടാൽ കടുവ ടെറർ ആകും. വെറുതെ എന്തിനാ അങ്ങേരെ വായിൽ നിന്നും വരുന്ന ഗായത്രി മന്ത്രം കേൾക്കുന്നത്. രണ്ട് period എങ്ങനെ ഒക്കെയോ കടിച്ചു പിടിച്ചു ഇരുന്ന് അങ്ങേർ ക്ലാസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അങ്ങേരോടുള്ള കലിപ്പ്  സച്ചുവിന്റെ മേലെ തീർത്തു.

\' എടി പിടക്കോഴി . ഇനി നിനക്ക് ഷോ ഇറക്കണമെങ്ങിൽ വേറെ എവിടെ എങ്കിലും പോയി ഇരിക്ക്‌. എനിക്ക് മടുത്തു മോളെ...\' തലയിൽ കൈ വെച്ച് മറിയാമ്മ പറഞ്ഞു.

\' അയാൾ ക്ലാസ്സ് എടുക്കുമ്പോൾ ബീമിന്റെയും സ്ലാബിന്റെയും പകരം എനിക്ക് കേൾക്കുന്നത് ചാഞ്ചാടി ആടി ഉറങ്ങു നീ ആണ്. \' പറഞ്ഞ് കഴിഞ്ഞു മീക്കുസ് അന്തസ്സായി ഒരു കോട്ടുവാ ഇട്ട് ഡെസ്കിൽ തലവെച്ച് കിടന്നു .

\' അതിനു നിങ്ങള് ക്ലാസ്സിൽ ശ്രദ്ധിക്കാറുണണ്ടോ ? \' സച്ചു ആണ് ചോദിച്ചത്. ബാക്കി എല്ലാവരും അവളെ കലിപ്പിച്ച് നോക്കി.

അവളത് വകവെക്കാതെ തുടർന്നു :\' എന്ത് interesting ആയിട്ടാണ് സാർ ക്ലാസ്സ് എടുക്കുന്നത് എന്ന് അറിയോ...\' അതും പറഞ്ഞു താടിക്ക് കൈ കൊടുത്തിട്ട് അങ്ങേരെ ഓർക്കുന്ന പോലെ ഒരു ഇളിയും ഇളിച്ച്  മത്തി കണ്ട പൂച്ചയെ പോലെ ഒരു അവിഞ്ഞ expression ഇട്ട് ഒന്നു നെടുവീർപ്പ് ഇട്ടു.

മിക്കു : \' ഷാജി ഏട്ടാ ഇവളെ അങ്ങ്...\'

റിച്ചി : \' അരുത് അബൂ അരുത്...എന്തൊരു life ആണ് ഇത്. എവിടെ നോക്കിയാലും ബീം സ്ലാബ് കോളം ഡിസൈൻ. മടുത്തു . നമ്മളുടെ ജീവിതം ബീം നക്കി. \'

മറിയാമ്മ : \' ഈ period ഉം ഇരുന്നാൽ എന്റെ തലക്ക് വട്ട് പിടിക്കും. നമ്മൾക്ക് ക്ലാസ്സ് കട്ട് ആക്കാം. \'

റിച്ചി : \' ഞാൻ റെഡി.\'

സച്ചു: \' ഞാൻ എപ്പോഴേ റെഡി. \'

മിക്കു ഒന്ന് ഇരുത്തി മൂളി . \' അല്ലെങ്കിലും ഈ ജന്തു കോളേജിലേക്ക് വരുന്നത് തന്നെ ഇവളുടെ ദേവേട്ടനെ കാണാൻ ആണെന്ന് തോന്നുന്നു. ഇങ്ങനെ ഒരു തെണ്ടി വായിനോക്കി കോഴി. 🙄🙄🙄\'

അതിനു മറുപടി ആയിട്ട് സച്ചു വെളുക്കനെ ചിരിച്ച് കാണിച്ചു.

അവർ നേരെ ചെന്നത് കാന്റീനിലേക്ക് ആയിരുന്നു. കാരണം രാവിലെ കഴിച്ചതോക്കെ അങ്ങേരുടെ ക്ലാസ്സിൽ ഇരുന്നിട്ട് ആവി ആയി പോയി . കാന്റീനിൽ എത്തിയപ്പോൾ അതാ ഇരിക്കുന്നു വിക്രമാദിത്യനും വേദാളവും .... നാൽവർ സംഘത്തിന്റെ സ്വന്തം seniors.

(തുടരും)

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

തെറ്റ്  ഉണ്ടെങ്കിൽ ക്ഷമിക്കുക.

 



കൂട്ട് 2

കൂട്ട് 2

4.1
982

അവർ നാലുപേരും അങ്ങനെ കാന്റീനിൽ എത്തി. കാന്റീനിൽ ചെന്നപ്പോൾ അതാ ഇരിക്കുന്നു ആദിത്ത് എന്ന ആദിയും ജോയൽ എന്ന ജോയും . ആദിയേയും ജോവിനെയും അവർ പരിചയപ്പെട്ടത് first year പഠിക്കുമ്പോൾ ആയിരുന്നു . നല്ല പണച്ചാക്ക് ടീം ആയത് കൊണ്ടും റിച്ചി ഒഴിച്ച് ബാക്കി മൂന്നും  മോഡേൺ ആയത് കൊണ്ടും സീനിയേഴ്സിനിടയ്ക്ക് അഹങ്കാരികൾ എന്ന ഇമേജ് ആദ്യം തന്നെ അവർ ഉണ്ടാക്കി. അതുകൊണ്ട് എന്താ പോകുന്നതും വരുന്നതും കോളേജിലെ വില്ലനും ഹീറോയും കോഴികളും അടക്കം എല്ലാ senior ടീമുകളും കേറി അങ്ങ് ഇവരെ റാഗ് ചെയ്തു. ആദിയും ജോയും തങ്ങളുടെ കാര്യം മാത്രം നോക്കി നടക്കുന്ന ചെക്കന്മാർ ആണ്.  ആദിക്ക്‌ ജോ ജോക്ക്‌ ആദ