\"അനൂബിസ് \"
ഒരിക്കൽ
പ്രയാധിക്യവും രോഗബാധിത കൊണ്ടും ദുഖിക്കുന്ന സിസ്റ്റർ മേരിയെ കണ്ടപ്പോൾ വർഷങ്ങൾക്കു ശേഷം തന്റെ മുത്തശ്ശിയെ ഓർത്തെന്നും.ബാല്യത്തിലേക്കു തിരികെ പോയെന്നും പറഞ്ഞു
.പക്ഷെ ആ തിരിച്ചു പോക്കിൽ Dr ജോണിനും പന്ത്രണ്ടു വയസ്സുകാരൻ പയ്യനും ഇടയിൽ ഒരു പുതിയ അവതാരം ഉറവെടുത്തു
ആ അവതാരത്തിനു അയാൾ നൽകിയ പേരാണ്
\"അനൂബിസ് \".
പ്രായാധിക്യം നിറഞ്ഞ വാർദ്ധക്യത്തിലെത്തിയവർ അവർക്കു ചുറ്റുമുള്ളവരുടെ സമാധാനവും സന്തോഷവും നശിപ്പിക്കും എന്ന ബാല്യനുഭവത്തിൽ നിന്നുറവെടുത്ത കാഴ്ചപ്പാടായിരിക്കാം അതിന്റെ ഉറവിടം പക്ഷെ അയാൾ സ്വയമേ നൽകിയ വ്യാഖ്യാനം മറ്റൊന്നായിരുന്നു.
\"ദൈവത്തിലേക്കുള്ള വഴികാട്ടി\" ആത്മാക്കളുടെ മാർഗ ദർശി എന്നൊക്കെയായിരുന്നു അത്...
\"കർത്താവേ, നിന്നെ ഞങ്ങളാരാധിക്കുകയും നിന്റെ കാരുണ്യത്തെ പുകഴ്ത്തുകയും മഹനീയമായ ത്രിത്വ ത്തിന്റെ നിഗൂഢമായ ശക്തിയെ സ്‌തുതിക്കുകയും ചെയ്യു ന്നു. എന്തുകൊണ്ടെന്നാൽ നീ ആകാശത്തിന്റെയും ഭൂമിയു ടെയും രാജാവും ജീവന്റെയും മരണത്തിന്റെയും നാഥനുമാ കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേ ശ്വരാ..... ആമ്മേൻ!!!
സെമിതേരിയിൽ മേരി സിസ്റ്റർക്ക് അവസാന യാത്ര നടക്കുമ്പോൾ Dr ജോണിന്റെ കണ്ണുകൾക്ക് ആ പണ്ട്രണ്ടു വയസുകാരന്റെ കണ്ണിൽ കണ്ട അതേ തിളക്കം!!!
അതേ ആഹ്ലാദം!!
\"\"അയാളുടെ കണ്ണുകൾ തുടരെ തുടരെ ആ തിളക്കം കണ്ടുതുടങ്ങി
അയാൾ സൃഷ്‌ടിച്ച തത്വം അയാൾ വിശ്വസിക്കുന്ന തത്വം അത് നടപ്പിലാക്കാൻ ജോൺ എന്ന ഡോക്ടർക്ക് തീരെ പ്രെയാസം ഉണ്ടായിരുന്നില്ല...
അയാൾ സ്വയം ഏറ്റെടുത്ത ആ ദൗത്യം തുടർന്നുകൊണ്ടേയിരുന്നു..
അയാൾ തന്റെ ഓരോ വിജയദൗത്യങ്ങളും ഒരു പുസ്തകത്തിൽ രേഖപെടുത്തി.
മോക്ഷം നൽകിയ ആത്മാക്കളുടെ കണക്കെഴുതിയ പുസ്തകത്തിനു മരണത്തിന്റെ ദേവനായ അനൂബിസ് എന്ന പേരും ഇട്ടു.
(അച്ഛന്റെ ഡയറിയിലെ അവസാന വാക്കുകൾ )
കഥ ഇഷ്ടപ്പെട്ടോ എന്ന് ഡോക്ടർ ചോദിച്ചു
ഞാൻ പറഞ്ഞു വല്ല തമാശ കഥയും പറയുവെന്നാ കരുതിയത് ഇത് മൊത്തം ക്രൂരതയാണല്ലോന്ന്
അപ്പൊ ആ പഹയൻ പറയുവാ യഥാർഥ്യങ്ങൾ കുറച്ച് ക്രൂരമാണെന്ന്
പോകാൻ നേരം എന്നെ നോക്കി പറയുവാ സാറിനെ കാണുമ്പോ മുത്തശ്ശിയെ ഓർമ്മവരുന്നെന്നു എന്നിട്ടൊരു പൊട്ടിച്ചിരിയും....
ആളിച്ചിരി തമാശക്കാരനാ എന്നും ഓരോ കഥപറഞ്ഞിട്ട് ഇതുപോലെ എന്തേലും പറഞ്ഞിട്ട് പോകും.. ഇനി വരുമ്പോ തമാശ കഥ മതിയെന്ന് പറഞ്ഞു വിട്ടിട്ടുണ്ട്... നല്ല ക്ഷീണം കിടക്കണം വിക്രം എന്തോ കേസുവായിട്ടു പോയതാ വിളിച്ചില്ല... കഴിക്കുന്ന ഗുളികേടെ എണ്ണം ഓരോ ദിവസവും കൂടുവല്ലേ അതാ ഒരു ക്ഷീണം ഇന്നാണേ ഇടക്ക് കഴിപ്പിക്കും പോലെ പുതിയ ഒന്നൂടെ കഴിപ്പിച്ചിട്ടാ ആ പഹയൻ ഡോക്ടറ് പോയത്......... തുടരും!!!!
അനൂബിസ്
അച്ഛന്റെ അവസാന വരികൾ എനിക്കെന്തോ പോലെ തോന്നി.എന്നിലെ പോലീസ് ബുദ്ധികൊണ്ടായിരിക്കാം ഇങ്ങനൊക്കെ തോന്നുന്നതെന്നു ആദ്യം കരുതി കാരണം ഇതിനു മുൻപും ഡോക്ടർ പറഞ്ഞ കഥകളും കാര്യങ്ങളും ഒക്കെ അച്ഛൻ എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ ചേർത്തുവായിച്ചാൽ ഇതും അതുപോലൊരു കഥയാണെന്നേ ഒറ്റ നോട്ടത്തിൽ പറയൂ..അച്ഛന്റെ സാധാരണ ട്രീറ്റ്മെന്റ് കാര്യങ്ങൾ എനിക്ക് അപ്ഡേറ്റ് ചെയ്യാറുണ്ട്. പക്ഷെ ഇടക്ക് കൊടുക്കുന്ന ഗുളികകൾ അവിടെയാണ് എനിക്ക് എന്തോ ഒരു കുരുക്കു തോന്നിയത്..പക്ഷെ എനിക്കെന്തോ എന്റെ ഊഹാബോഹങ്ങൾക്ക് പിന്നാലെ പോകാൻ തോന്നി.. ഞാൻ ഈ കാര്യമെല്ലാം വിധുവിനോട് പറഞ്ഞു അവ