Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 19

ശിവൻകുട്ടിയുടെ വീടിന് അടുത്ത് എത്തിയ പൂർണി വാതിൽക്കൽ നിന്ന് ഒന്ന് അകത്തേക്ക് എത്തി നോക്കി.. അവിടെയൊന്നും ആരുമില്ലെന്ന് കണ്ട് അവളൊരു സംശയത്തോടെ അകത്തേക്ക് കയറി.. ആദ്യം തന്നെ അവളുടെ കണ്ണുകൾ ഉടക്കിയത് കട്ടിലിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഫ്രെയിമിലാണ്.. അവൾ ചുളിഞ്ഞ നെറ്റിയോടെ അതിനടുത്തേക്ക് ചെന്നു...

\"\"\" എടീ .....!!!! \"\"\" പിന്നിൽ നിന്ന് ആ അലർച്ച കേട്ട നിമിഷം അവൾ ഞെട്ടി തിരിഞ്ഞ് നോക്കി.. ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന ശിവൻകുട്ടിയെ കാൺകെ അവളൊരു വിളറിയ ചിരി ചിരിച്ചു.. ഒരു നിമിഷം അതിനകത്തേക്ക് കയറിയ നിമിഷത്തെ അവൾ സ്വയം പഴിച്ചു...

\"\"\" കള്ളി... എന്റെ വീട്ടിൽ കയറി മോഷ്ടിക്കാൻ നോക്കുന്നോടി... \"\"\" അയാൾ അവൾക്കടുത്തേക്ക് പാഞ്ഞു ചെന്നതും അവൾ ഞെട്ടി ഒരടി പിന്നിലേക്ക് മാറി...

\"\"\" ഞാൻ കള്ളിയൊന്നുമല്ല.. വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് കള്ളൻ കയറിയാലോ എന്ന് പേടിച്ച് അടക്കാൻ വന്നതാ... \"\"\" ഉള്ളിലെ പേടി മറച്ചവൾ നിഷ്കളങ്കമായി പറഞ്ഞു...

\"\"\" കള്ളം പറയുന്നോടി...!!! \"\"\" അയാൾ പിന്നെയും അലറി കൊണ്ട് അവളുടെ മുടികുത്തിന് പിടിച്ചു...

\"\"\" ആഹ്.. വിട്.. ഞാനൊന്ന് പറയട്ടെ, മാമാ... എന്റെ തല.... ആഹ്... \"\"\" അവൾ അയാളുടെ പിടി മുടിയിൽ നിന്ന് വിടുവിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ പിടിയുടെ മുറുക്കം കൂടി വന്നതല്ലാതെ കുറഞ്ഞില്ല...

\"\"\" വാടി ഇങ്ങോട്ട്... \"\"\" അയാൾ അവളെ പുറത്തേക്ക് വലിച്ച് കൊണ്ട് പോയി തള്ളി.. നിലത്തേക്ക് വീഴുന്നതിന് മുമ്പായി അവൾ തന്റെ കൈയ്യിലെ പൂച്ചകുഞ്ഞിനെ സൂക്ഷിച്ച് നിലത്തേക്ക് ഇറക്കിയിരുന്നു.. മണ്ണിൽ ഇടിച്ച് വീണതിന് ഫലമായി അവളുടെ കൈതണ്ടയുടെ ഭാഗത്തായി മുറിവ് പറ്റി.. അവളുടെ കണ്ണ് നിറഞ്ഞു.. അവൾ നിറകണ്ണുകളാൽ അയാളെ ചുണ്ട് കൂർപ്പിച്ചു നോക്കി...

\"\"\" എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നെ? ഞാൻ മാമന് ദ്രോഹം ഒന്നും ചെയ്തില്ലല്ലോ... \"\"\" വിഷമത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് അയാൾ വലത് വശത്ത് ചുവരിൽ ചാരി വച്ചിരുന്ന ഒരു വടി കൈയ്യിലേക്ക് എടുത്ത് അവളുടെ മേലേക്ക് ശക്തിയിൽ അടിച്ചതും അവൾ പിടഞ്ഞെഴുന്നേറ്റ് ഓടി... പിന്നിൽ നിന്ന് അയാളുടെ ചീത്ത വിളി അവൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു.. അവൾ കണ്ണ് നിറച്ച് ഓടി സൈക്കിളിനടുത്ത് എത്തിയപ്പോഴാണ് തനിക്ക് പിന്നാലെ ഓടി വന്ന പൂച്ചകുഞ്ഞിനെ അവൾ കണ്ടത്.. അവൾ കണ്ണ് തുടച്ച് അതിനെ എടുത്ത് സൈക്കിളിന് മുന്നിലുള്ള ബാസ്കറ്റിലേക്ക് സൂക്ഷിച്ച് ഇരുത്തിയ ശേഷം സൈക്കിൾ തിരിച്ചു...

സൈക്കിൾ ചവിട്ടുമ്പോൾ അവൾക്ക് നടുവിനും ഇടുപ്പിനും ചേർന്ന് എവിടെയോ ആയി വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.. ഒപ്പം കൈയ്യിലും വേദനയും നീറ്റലും...

വീട്ടിൽ എത്തി സൈക്കിൾ നിർത്തി അവൾ അകത്തേക്ക് ഒന്ന് നോക്കി.. അവിടെയൊന്നും ആരുമില്ലെന്ന് കണ്ടതും അവൾ പൂച്ചകുഞ്ഞിനെയും എടുത്ത് അകത്തേക്ക് കയറി നേരെ മുകളിലേക്ക് ഓടി...

മുറിയിൽ കയറി വാതിൽ അടച്ച് കുറ്റിയിട്ട ശേഷം അവൾ പൂച്ചകുഞ്ഞിനെ കട്ടിലിൽ ഇരുത്തിയിട്ട് കൈയ്യിലേക്ക് ഒന്ന് നോക്കി.. മുറിവിന് ചുറ്റുമുള്ള മണ്ണും പൊടിയുമെല്ലാം തട്ടി കളഞ്ഞ ശേഷം അവൾ പൂച്ചകുഞ്ഞിനെ നോക്കി...

\"\"\" നീ ഇവിടെ മിണ്ടാതെ അടങ്ങി ഇരിക്കണേ.. ഞാൻ വേഗം ഒന്ന് കുളിച്ചിട്ട് വരാം... \"\"\" അതിനെ നോക്കി പറഞ്ഞ ശേഷം അവൾ കപ്പ്‌ബോർഡിൽ നിന്ന് ഒരു ഡ്രസ്സും തോർത്തും എടുത്ത് വാഷ്റൂമിലേക്ക് കയറി...

കുളിച്ച് ഇറങ്ങി അവൾ കട്ടിലിലേക്ക് നോക്കുമ്പോൾ പൂച്ചകുഞ്ഞ് കട്ടിലിന് അടിയിലേക്ക് കയറി കിടന്ന് സുഖമായി ഉറക്കം പിടിച്ചിരുന്നു.. അവളൊരു നെടുവീർപ്പോടെ കൈയ്യിലെ മുറിവിലേക്ക് ഒന്നുകൂടി നോക്കിയിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി താഴേക്ക് പോയി...

\"\"\" ആഹ്.. മോള് വന്നായിരുന്നോ... \"\"\" അവളെ കണ്ട് മുറിയിൽ നിന്ന് ഇറങ്ങി വന്ന സുഭദ്ര ചോദിച്ചു.. അവളൊന്ന് ചിരിച്ചെന്ന് വരുത്തി അടുക്കളയിലേക്ക് പോയൊരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു.. ആകെയൊരു അസ്വസ്ഥത തോന്നി അവൾക്ക്...

അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അവളെ ഉറ്റു നോക്കി നിൽക്കുന്ന സുഭദ്രയെ കണ്ടവൾ  ഒന്ന് നിന്നു...

\"\"\" എന്ത് പറ്റി?, മോളെ.. മുഖമൊക്കെ വല്ലാതെ... \"\"\" അവർ അവളുടെ കവിളിൽ കൈ വച്ചു...

\"\"\" ഏയ്.. ഒന്നുല്ലാമ്മേ.. ചെറിയ തലവേദന.. ഞാനൊന്ന് കിടക്കട്ടെ... \"\"\" അവരുടെ കൈയ്യിൽ പിടിച്ച് പറഞ്ഞിട്ട് അവൾ മുറിയിലേക്ക് നടന്നു...

\"\"\" കഴിക്കുന്നില്ലേ?, മോളെ.. ഒരു മണിയാകാറായി... \"\"\"

\"\"\" വേണ്ടമ്മേ.. ഞാൻ പിന്നെ കഴിച്ചോളാം.. വിശപ്പില്ല... \"\"\" തിരിഞ്ഞ് നോക്കി അവരോടായി പറഞ്ഞ ശേഷം അവൾ മുകളിലേക്ക് പോയി...

                             🔹🔹🔹🔹

സിദ്ധു തിരികെ വീട്ടിൽ എത്തിയപ്പോൾ രാത്രി എട്ട് മണിയോട് അടുത്തിരുന്നു.. കിച്ചനെ വീട്ടിൽ കൊണ്ട് വീട്ടിട്ടാണ് അവൻ വന്നത്...

ഇതിനിടക്ക് സുഭദ്ര ഒരുപാട് തവണ പൂർണിയെ മുറിയിൽ പോയി വിളിച്ചെങ്കിലും \' തലവേദനയാ, അമ്മേ.. \' എന്ന് പറഞ്ഞ് അവൾ കട്ടിലിൽ ചുരുണ്ട് കൂടി കിടന്നു.. ഒരുപാട് നിർബന്ധിച്ചിട്ടും അവൾ വരാത്തത് കാരണം അവർ വിഷമത്തോടെയാണ് താഴേക്ക് ഇറങ്ങിയത്.. ഭക്ഷണം വാരി കൊടുക്കാമെന്ന് കരുതി ചെന്നിട്ട് പോലും അവൾ എഴുന്നേറ്റില്ല...

\"\"\" നീ എന്താ ഇത്ര വൈകിയെ? \"\"\" സിദ്ധു വീട്ടിലേക്ക് കയറിയതും സുഭദ്ര ചോദ്യം ഉന്നയിച്ചു...

\"\"\" തെക്കേപ്പാട്ടെ മഹേശ്വരീദേവിയുടെ സ്നേഹിക്കൽ സ്വീകരിച്ചിരുന്ന് നേരം പോയത് അറിഞ്ഞില്ല്യ.. എന്തേയ്? \"\"\" അവൻ ചുണ്ടിലെ പുച്ഛം ഒളിപ്പിക്കാതെയാണ് അത് ചോദിച്ചത്.. അവരുടെ മുഖം വാടി.. സങ്കടത്തോടെ അവർ അവനെ നോക്കി...

\"\"\" അയ്യോ.. ഇങ്ങനെ വിഷമിക്കാതെ.. ഞാനൊരു തമാശ പറഞ്ഞതല്ലേ... എന്റെ അമ്മകുട്ടി സങ്കടപെടണ്ടാട്ടോ... \"\"\" അവർ കൈയ്യിലെ കവർ അവരെ ഏല്പിച്ച ശേഷം അവർക്കൊരുമ്മ കൊടുത്തു...

\"\"\" ജാനിയെ കണ്ടോ? \"\"\" അവർ അവന്റെ മുഖത്തേക്ക് നോക്കി.. അവനൊന്ന് ചിരിച്ചു.. വെറുതെ.. ഒരു വികാരവും ഇല്ലാതെ.. നിർവികാരമായ മുഖത്തോടെ...

\"\"\" പോയി കുളിച്ചിട്ട് വാ, സിദ്ധു.. പൂർണി മോളെ കൂടി വിളിക്ക്.. രാവിലെ കഴിച്ചതാ.. പിന്നെ ഈ നേരം വരെ ഒരു വക കഴിച്ചിട്ടില്ല... \"\"\" ടീവിയിലേക്ക് നോക്കിയിരുന്ന വർദ്ധൻ പറയുന്നത് കേട്ട് അവൻ നെറ്റിചുളിച്ചു...

\"\"\" എന്ത് പറ്റി? അവളെവിടെ? മുറിയിലാണോ? \"\"\" വെപ്പ്രാളം കലർന്ന അവന്റെ ഒരേ സമയമുള്ള ചോദ്യങ്ങൾ അവരിൽ ചിരി വിരിയിച്ചു...

\"\"\" നീ ചെല്ല്.. രാവിലെ പുറത്ത് പോയിട്ട് വന്നപ്പോ മുതല് തലവേദനയാണെന്ന് പറഞ്ഞത് കിടക്കുവാ മോള്.. ഞാൻ എത്ര വിളിച്ചിട്ടും വന്നില്ല.. നീ വിളിച്ച് നോക്ക്... \"\"\" സുഭദ്ര അവന്റെ കൈയ്യിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞ ശേഷം കവറുമായി അകത്തേക്ക് പോയി.. സിദ്ധു നേരെ മുകളിലേക്കും...

അവൻ നേരെ പോയത് പൂർണിയുടെ മുറിയിലേക്ക് തന്നെയാണ്.. അവൻ വാതിലിൽ മുട്ടിയെങ്കിലും അത് തുറക്കാത്തത് കണ്ട് അവൻ വാതിൽപിടിയിൽ പിടിച്ച് തിരിച്ചതും അത് തുറന്ന് വന്നു...

അവൻ അകത്തേക്ക് കയറി.. മുറിയിൽ അവളെ കാണാതെ അവൻ ചുറ്റും നോക്കിയപ്പോഴാണ് വാഷ്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടത്.. അവനൊന്ന് ആലോചിച്ച ശേഷം തന്റെ മുറിയിലേക്ക് പോയി...

ബാത്‌റൂമിൽ നിന്ന് പൂർണി തന്റെ ടോപ്പ് പൊക്കി ഇടുപ്പിന് വലത് വശത്തായി തല ചരിച്ച് നോക്കി.. കല്ലിച്ചത് പോലെ കിടക്കുന്ന പാട് കാൺകെ അവളുടെ ചുണ്ട് പിളർന്നു.. കൈയ്ക്കും നല്ല വേദന തോന്നുന്നുണ്ടായിരുന്നു അവൾക്ക്.. അവളൊരു നെടുവീർപ്പോടെ വാഷ്റൂമിൽ നിന്ന് പുറത്ത് ഇറങ്ങി നേരെ സിദ്ധുവിന്റെ മുറിയിലേക്ക് നടന്നു...

അവൾ വാതിൽ തുറന്ന് അകത്തേക്ക് കയറി മേശതുറന്ന് അതിനകത്ത് ഇരിക്കുന്ന മരുന്നുകൾ എല്ലാം എടുത്ത് നോക്കി.. ഒരു ഓയിന്മെന്റ് കണ്ണിൽ പെട്ടതും അവളതെടുത്ത് ഒന്ന് ആലോചിച്ചു.. ഒരിക്കൽ സുഭദ്ര കൈ വേദന വന്നപ്പോൾ ആ ഓയിന്മെന്റ് എടുത്ത് വരാൻ പറഞ്ഞത് അവൾ ഓർത്തു...

\"\"\" ഇതിട്ടാൽ മാറുമായിരിക്കും... \"\"\" സ്വയം പറഞ്ഞ ശേഷം അവൾ ആ മുറിയിലെ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് ഇട്ടിരുന്ന ടോപ്പ് ഉയർത്തി ഓയിന്മെന്റ് കൈയ്യിൽ എടുത്ത് ഇടുപ്പിലേക്ക് തേച്ചു.. നേരെ നോക്കിയാൽ കാണാൻ കഴിയാത്തത് കൊണ്ട് അവൾ തിരിഞ്ഞ് കണ്ണാടിയിൽ നോക്കിയാണ് തേച്ചത്...

കല്ലിച്ച് കിടക്കുന്ന എല്ലായിടത്തും തേച്ചെന്ന് ഉറപ്പിക്കുമ്പോഴാണ് അവൾക്ക്‌ തന്റെ മുന്നിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയത്.. തലയുയർത്തി നോക്കിയ അവൾ കാണുന്നത് തന്റെ ഇടുപ്പിലേക്ക് നോക്കി വാഷ്റൂമിന്റെ വാതിൽക്കൽ നിൽക്കുന്ന സിദ്ധുവിനെയാണ്.. ഒരു മുണ്ടും ഉടുത്ത് തോർത്ത് കഴുത്തിലൂടെയിട്ട് നിൽക്കുന്ന അവന്റെ മുഖത്തെ സംശയഭാവം അവൾക്ക് മനസ്സിലാക്കാൻ അധികസമയമൊന്നും വേണ്ടി വന്നിരുന്നില്ല.. അവൾ പെട്ടന്ന് ടോപ്പ് താഴ്ത്തി ഓയിന്മെന്റ് പിന്നിലേക്ക് മറച്ചു...

\"\"\" സി.. സിദ്ധുവേട്ടൻ എപ്പൊ വന്നു? \"\"\' അവൾ പതർച്ച മറച്ച് ചിരിയോടെ ചോദിച്ചതും അവൻ അവളുടെ മുഖത്തേക്ക് നോക്കി.. എന്നാൽ ആ കണ്ണുകളിൽ അപ്പോഴും സംശയമാണ് നിറഞ്ഞ് നിന്നത്...

അവൻ തോർത്ത് സ്റ്റാൻഡിലേക്ക് ഇട്ടിട്ട് അവളുടെ അടുത്തേക്ക് ചെന്നു...

\"\"\" നിന്റെ ഇടുപ്പിനെന്താ പറ്റിയത്? \"\"\" പതിവിലും ഗൗരവം കലർന്നിരുന്നു അവന്റെ ശബ്ദത്തിൽ...

\"\"\" ഇടുപ്പിനോ.. ഇടുപ്പിനെന്ത് പറ്റാൻ.. ഞാൻ താഴേക്ക് പോകട്ടെ.. നല്ല വിശപ്പ്... \"\"\" അവൾ വേഗം പുറത്തേക്ക് ഓടാൻ തുനിഞ്ഞതും അവൻ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് തന്റെ മുന്നിലേക്ക് നിർത്തി...

\"\"\" നീ രാവിലെ എവിടേക്കാ പോയത്? \"\"\" അവൻ അവളെ ചോദ്യഭാവത്തിൽ നോക്കി.. അവളൊന്ന് പതറി.. അവൻ അറിഞ്ഞാൽ പ്രശ്നമാകും എന്ന് അറിയുന്നത് കൊണ്ടാണ് ആരും അറിയാതെ ഇരിക്കാൻ ശ്രമിച്ചത്.. അന്നൊരു ദിവസം അവിടെ പോയപ്പോൾ ഉണ്ടായതും അവന്റെ ദേഷ്യവും ഒക്കെ ഓർക്കെ അവൾ പരിഭ്രമിച്ചു...

\"\"\" ചോദിച്ചത് കേട്ടില്ലേ?, ഇമാ...!! \"\"\" അവന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടി...

\"\"\" ചൂ.. ചൂടാവല്ലേ.. പ്ലീസ്.. ഞാൻ.. ഞാൻ.. ഒന്നുല്ല.. അത് വീണതാ... \"\"\" അവൾ ഉമിനീരിറക്കി കൊണ്ട് പറഞ്ഞ് നിർത്തിയതും അവൻ ഇരുകൈകളും ഉയർത്തി അവളുടെ ടോപ്പ് അവളിൽ നിന്ന് വലിച്ചൂരി ദൂരേക്ക് എറിഞ്ഞു.. തറഞ്ഞു നിന്ന് പോയി അവൾ.. അങ്ങനെയൊന്ന് അവന്റെ ഭാഗത്ത് നിന്നവൾ പ്രതീക്ഷിച്ചിരുന്നില്ല.. അവൾ വേഗം മാറ് മറച്ച് കൊണ്ട് തിരിഞ്ഞ് നിന്നു.. എന്നാൽ അവന്റെ കണ്ണുകൾ അവളുടെ ഇടുപ്പിലായി നീളത്തിൽ കാണുന്ന രക്തം ചത്തത് പോലെയുള്ള പാടിലേക്ക് ആയിരുന്നു.. അവന്റെ കണ്ണുകൾ ചുരുങ്ങി.. അവൻ കൈ നീട്ടി ആ പാടിൽ ഒന്ന് തൊട്ടതും അവൾ എരിവ് വലിച്ച് കൊണ്ട് കണ്ണുകൾ മുറുക്കി അടച്ചു...

അതുകൂടി കാൺകെ അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.. അവൻ അവളെ വലിച്ച് തനിക്ക് നേരെ തിരിച്ചു...

\"\"\" സത്യം പറയടി, പുല്ലേ!! നീ എവിടെയാ പോയത്? ഇതെന്ത് പറ്റിയതാ? ഏഹ്...?!! പറയടി.. പറയാൻ... \"\"\" അവൻ അവളുടെ ഇരുതോളിലും പിടിച്ച് കുലുക്കി...

\"\"\" ഞാൻ.. വീണതാ... \"\"\" അവൾ പേടിയോടെ പറഞ്ഞതും അവൻ അവളെ രൂക്ഷമായി നോക്കി...

\"\"\" സത്യം പറയുന്നതാണ് ഇമാ നിനക്ക് നല്ലത്.. ആരാ? സച്ചിയാണോ? \"\"\" അവന്റെ ദേഷ്യത്തോടെയുള്ള ആ ചോദ്യം കേൾക്കെ അവൾ നെറ്റിചുളിച്ചു...

\"\"\" സച്ചിയേട്ടൻ ഒന്നുമല്ല.. സിദ്ധുവേട്ടൻ എന്താ ഈ ചോദിക്കുന്നത്? \"\"\" അവൾ അവനെ മനസ്സിലാകാതെ നോക്കിയതും അവൻ അവളെ വിട്ട് മാറി തിരിഞ്ഞ് നിന്ന് വലത് കൈ വിരലുകളാൽ നെറ്റിയൊന്ന് ഉഴിഞ്ഞു...

അവൾ വേഗം അവൻ വലിച്ചെറിഞ്ഞ തന്റെ ടോപ്പ് തറയിൽ നിന്ന് എടുത്ത് തല വഴിയിട്ടിട്ട് അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ തോളിൽ കൈ വച്ചു...

\"\"\" സിദ്ധുവേട്ടാ... \"\"\" അവൾ മെല്ലെ വിളിച്ചു.. അവൻ അവളെയൊന്ന് നോക്കി...

\"\"\" സത്യം പറയ്യ്, ഇമാ.. എന്താ പറ്റിയത്? \"\"\" അവൻ അവളുടെ കവിളിൽ കൈ വച്ച് സൗമ്യമായി ചോദിച്ചു.. ആ മുഖം കാൺകെ പാവം തോന്നി അവൾക്ക്.. വല്ലാത്ത വേദന നിറഞ്ഞിരിക്കുന്നു അവയിൽ.. ഒപ്പം കണ്ണുകളിൽ ഒരു നീർതിളക്കവും...

\"\"\" ഇതിപ്പോ എനിക്കാണോ അതോ സിദ്ധുവേട്ടനാണോ വേദന ...? \"\"\" അവൾ അവനെ കുറുമ്പോടെ നോക്കി...

\"\"\" പൂർണ്ണമായും എന്റേത് എന്ന് പറയാൻ എനിക്ക് ആകെയുള്ളത് നീയാണ്!, ഇമാ.. ഒരു മടിയുമില്ലാതെ എന്റെ സ്വന്തമെന്ന് ഈ ലോകത്തോട് വിളിച്ച് പറയാൻ കഴിയുന്ന.. എനിക്ക് മാത്രം അവകാശപ്പെട്ട ഒരേ ഒരാൾ..! അതാണ്‌ നീ... ആ നിന്റെ വേദന നിന്നെ പോലെ തന്നെ നിന്റെ മറുപാതിയായ എന്നെയും ബാധിക്കില്ലേ? \"\"\" അവൻ അവളെ ചോദ്യഭാവത്തിൽ നോക്കി.. എന്നാൽ അവൻ പറഞ്ഞതിൽ അവളുടെ മനസ്സ് കുരുങ്ങി കിടന്നത്.. \' എന്റേത് \' \' മറുപാതി \' എന്ന വാക്കുകളിലാണ്.. അവയാണ് അവളുടെ കാതുകളിൽ മുഴങ്ങിയത്...








തുടരും...................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 20

അവന്റെ മാത്രം ഇമ...!! 💕 - 20

4.8
1043

തന്നെ ഇമചുമ്മാതെ നോക്കി നിൽക്കുന്നവളെ പിടിച്ച് കട്ടിലിൽ ഇരുത്തിയിട്ട് അവൻ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു...\"\"\" സത്യം പറ, കുഞ്ഞേ.. എന്താ ഉണ്ടായെ? \"\"\" അവൻ സൗമ്യമായി ആരാഞ്ഞു...\"\"\" ഞാൻ.. ഞാൻ വയലിൽ പോയിരുന്നു... \"\"\" എന്തോ ഇനിയും അവനോട് കള്ളം പറയാൻ തോന്നിയില്ല അവൾക്ക്.. എന്നാൽ അത് കേട്ട നിമിഷം അവന്റെ മുഖഭാവം മാറി...\"\"\" ദേഷ്യപ്പെടല്ലേ, സിദ്ധുവേട്ടാ.. ഞാനൊന്ന് പറയട്ടെ... \"\"\" അവൾ കെഞ്ചി.. അവൻ കട്ടിലിൽ കയറി ഇരുന്നു...\"\"\" പറയ്യ്... \"\"\"അവൾ അവനെയൊന്ന് നോക്കി.. ശേഷം ശ്വാസം വലിച്ച് വിട്ട് കട്ടിലിൽ ഇരിക്കുന്ന അവന്റെ കൈയ്ക്ക് മുകളിൽ കൈ വച്ച് നടന്നതെല്ലാം അവനോട് തുറന്ന് പറഞ്ഞു.. എല്ലാം