Aksharathalukal

നിനക്കായ് മാത്രം❣️

🦋Story_lover ❤️

© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.

💖💖💖💖❤️❤️❤️❤️💖

കോളേജ് വരാന്തയിലൂടെ വെറുതെ സ്വപ്നം കണ് നടക്കുകയായിരുന്നു. ഇന്ന് ഫ്രഷെഴസ് വരുന്ന ദിവസമാണ് അതുകൊണ്ട് സ്റ്റേജിന്റെ ഭാഗത്തെക്കെ പോയില്ല ഇതാണ് ഇച്ചു എന്ന ഇഷാര ബാലഗോപൽ.ഡിഗിരി 2 വർഷം വിദ്യാർത്ഥിനിയാണ്. ബാലഗോപാൽ ദേവിശ്രീ എന്നീ ദമ്പതികളുടെ ഏക പുത്രി.
   അപ്പോഴാണ് അനൗൺസ്മെൻറ് കേട്ടത് സീനീയറുമായി ഡൂയറ്റ്... ഏതോ ഒരു പാവത്തിന് പണി കിട്ടിയെന്ന് മനസിലാലോജിച്ചു നടന്നു. പെട്ടന്ന് ഒരു ശബ്ദം കാതുകളിൽ തുളച്ചു കയറിയത് പോലെ.... ആ മധുര ശബ്ദം കാലുകളെ നിശ്ചലമാക്കി.ഒരു നിമിഷം അങ്ങനെ നിന്നു പോയി....
പിന്നെ ശബ്ദത്തിൻ്റെ ഉറവിടം തേടി പാട്ടിൻ്റെ താളത്തിനോത്ത് പടികെട്ടുകൾ ഓടിയിറങ്ങി 4-ാം നിലയിൽ നിന്നും സ്റ്റേജിനു മുമ്പിൽ എത്തിയപ്പോഴെക്കും ആ സംഗീതശഖലം അവസാനിച്ചു.... വല്ലാത്ത നിരാശ തോന്നി. ഓടിയെത്തിയിട്ടും കാണാൻ കഴിയാതത്തിൻ്റെ സങ്കടം.... മനസ്സും കാതും ആ ശബ്ദം ഒരിക്കൽ കൂടി കേൾക്കാൻ വെമ്പൽ കൊണ്ടു. പിറകിൽ നിന്ന് ഗായു തോളിൽ തട്ടി എന്താണെന്ന് ചോദിച്ചെങ്കിലും ഒന്നുമിലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി അവൾക്കൊപ്പം നടന്നു. കോളെജിലെ ഇച്ചുവിൻ്റെ ഏക സൗഹൃദം ആണ് ഗായത്രി എന്ന ഗായൂ....
     വീട്ടിലെത്തിയിട്ടും ശബ്ദവും അതിൻ്റെ ഉടമയും ആരായിരിക്കുമെന്ന ചോദ്യം മനസ്സിനെ കലുഷിതമാക്കി...
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴും ആ ശബ്ദം കാതുകളിൽ അലയടിക്കുന്നത് പോലെ തോന്നി...
ഒരു ശബ്ദത്തിന് ഇത്രയും ശേഷിയുണ്ടോ എന്ന് അവൾ ആലോചിക്കാതിരുന്നില്ല. ദിവസങ്ങൾ ഓടി മറഞ്ഞു. പതിയെ ആ ശബ്ദത്തെയും അവൾ മറന്നു തുടങ്ങി.
        അങ്ങനെയിരികെ ഒരു ദിവസം സീനീയെഴ്സിൻ്റെ ഒരു പരിപാടി കോളെജിൽ നടത്തിയിരുന്നു. ആദ്യം ഓക്കെ പ്രസംഗം മാത്രമായതുകൊണ്ടും ബോറഡിയുടെ അസുഖമുള്ളതുകൊണ്ടും ഇച്ചു ഗായത്രിയെയും കൂട്ടി ക്യൻറ്റിനിലെക്ക് വിട്ടു.

"അടുത്തതായി നമ്മുടെ കോളെജിലെ M.com ലാസ്റ്റ് year വിദ്യാർത്ഥിയും നമ്മുടെ എല്ലാം പ്രിയങ്കരനുമായ അർജ്ജുൻ നമ്മുക്ക് വേണ്ടി പാടുന്നതാണ്..."
ശബ്ദം കേട്ടയുടനെ കഴിപ്പ് നിർത്തി ഇച്ചു ഗയുനെയും വലിച്ച് സ്റ്റേജിന് മുമ്പിൽ എത്തി കിതച്ചു. അവൾ സേററജിലെക്ക് മാത്രം ശ്രദ്ധിച്ചു പക്ഷേ ദൂരെയായത് കൊണ്ട് കൃത്യമായി അവൾക്ക് മുഖം കാണാൻ കഴിഞ്ഞില്ല. സ്റ്റേജിലെക്ക് ചെറുപുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ഇച്ചുവിനെ കണ് ഗായു അന്തിച്ചു നിന്നു. പാട്ട് തീർന്നപ്പോഴാണ് ഇച്ചു ഗായുവിനെ കാണുന്നത്

"മ്മ്... എന്താ"🤨ഗായു

" എയ് ഒന്നുല്ല"😁ഇച്ചു

"ഒന്നും ഉണ്ടാവതിരിക്കട്ടെ..."🤨

ചെറുതായി ഇളിച്ചു കാട്ടി ഇച്ചു ഗായുവിൻ്റെ കൈപിടിച്ച് ഒറ്റ ഓട്ടം ഒരു ചെറുപുഞ്ചിരിയോടെ ഗായു പിന്നാലെയും. ദിവസങ്ങൾ കടന്നുപോകുമ്പോഴും ആ ശബ്ദവും അതിൻ്റെ ഉടമയും ഇച്ചു വിൽ തങ്ങി നിന്നിരുന്നു. അവളുടെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള നോട്ടങ്ങളും ഇടക്കിടെ വിരിയുന്ന കള്ള ചിരിയും ഓക്കെ ഗായു ശ്രദ്ധിചിരുന്നു.
    അങ്ങനെ കോളെജ് വിട്ട് ഇച്ചുവും ഗായുവും നടന്നുവരുേമ്പോൾ ആണ് ഗായുവിനെ വിനു വിളിക്കുന്നത്. വിനു ഇരുവരുടെയും സീനിയർ ആണ്.വിനുവും ഗായുവും പ്രണയത്തിൽ ആണ്. സ്വഭാവികമായി ഇച്ചുവും കൂടെ ചെന്നു. ഇരുവർക്കും വിനു ഓരാളെ പരിചയപ്പെടുതി കൊടുത്തു. അർജ്ജുൻ. ഗായു കണ്ടിട്ടുണ്ടെങ്കിലും പരിചയമില്ലായിരുന്നു. ഇച്ചു അവനെ പരിചയം ഉള്ളതായ് പോലും ഭാവിച്ചില്ല. 

"ഇത് ഗായത്രി എന്ന ഗായു... അറിയാലോ..."
വിനു തെല്ലൊരു ചമ്മലോടെ പറഞ്ഞു. ഒരു ഹായ് പറഞ്ഞ് അജു കൈ കൊടുത്തു.

" പിന്നെ ഇത് ഇഷാര ഗായുൻ്റെ ചങ്കും കരളും കുടലും ഒക്കെ ഇവൾ ആണ്🥰"പുഞ്ചിരിയോടെ വിനു പറഞ്ഞു

"ഹായ് ഇഷ🦋" ചെറു പുഞ്ചിരിയോടെ അവൻ കൈ തരുമ്പോൾ അവൾ അവൻ്റെ വിളിയിൽ കുരുങ്ങി കിടക്കുകയായിരുന്നു. ഇന്നോളം ഇച്ചു എന്ന് അല്ലാതെ ആരും വിളിച്ചിട്ടില്ല. പക്ഷ ഇത് ഇഷ്ടായി. അവൾ മനസ്സിൽ ഓർത്തു.

"ഇതാണ് അർജ്ജുൻ അജു എന്ന് ഞങ്ങൾ വിളിക്കും"

കുറച്ച് നേരം സംസാരിച്ച് അവർ പോയി. അവർ പോയതും ഗായു ഇച്ചുവിൻ്റെ ഇരുതോളിലും
പിടിച്ചാമർത്തി ചോദിച്ചു.

"എന്താ നിൻ്റെ ഉദ്ദേശം🤨 " പുരിക മുയർത്തി അവൾ ചോദിച്ചു.

"എനിക്ക് എന്ത് ഉദ്ദേശം🤕"ഒന്നും അറിയാത്ത പോലെ ഇച്ചു കുതറി    മാറി

" ഒരു ഉദ്ധേശോം ഇല്ല അല്ലെ.... ന്നിട്ട് അജുവെട്ടൻ്റെ ചോര ഊറ്റിയെടുക്കുന്നുണ്ടായിരുന്നല്ലോ?🧐"

"ഞാനോ....😁" ഇച്ചു പതറി പോയി

"അല്ലടി.... ഞാൻ ഒന്നാങ്ങ് തന്നാൽ ഉണ്ടാല്ലോ.... സത്യം പറ പെണ്ണേ എന്താ നിൻ്റെ മനസ്സിൽ..."

"അങ്ങനെ ഓക്കെ ചോദിച്ച എനിക്കറിയില്ലടി..... ഇഷ്ടമാണ് അത്ര തന്നെ അത് പുള്ളിയെ ആണോ അതോ ആ പാട്ടിനെയോ..... അത് അറിഞ്ഞൂടാ"
എന്തൊ ഓർമ്മയിൽ മറ്റെ എങ്ങോ നോക്കി നിന്ന് പുഞ്ചിരിക്കുന്നാളെ ഗായും ആശ്ചര്യത്തോടെ നോക്കി.

"എടാ.... പക്ഷേ "

" എയ് വേണ്ടടാ... ഒന്നും പറയണ്ട...ഇത് ഇങ്ങനെ പോട്ടെ...."

 ചെറുതായ് പുഞ്ചിരിച്ച് അവൾ യാത്ര പറഞ്ഞ് പോയി. ഗായു അവളെ നോക്കി നിന്നു.
   രാത്രിയിലും അവളുടെ മനസ്സ് മുഴുവൻ ആ കണ്ണുകളും നീളൻ മൂക്കും കട്ടിയില്ലാത്ത താടിയും മീശയും ഒക്കെ ആയിരുന്നു.സംസാരിക്കുമ്പോൾ വേറെ ഒരു ശബ്ദമാണ്. ഓർമ്മയിൽ ഒരു ചിരി മുഖത്ത് തത്തി കളിച്ചു. 
    അന്നത്തെ ആ പരിചയപ്പെടൽ നിത്യന കാണുമ്പോഴുള്ള പുഞ്ചിരിയിലെക്ക് വഴിമാറി. പിന്നീട് അവ സമയ ദൈർഖ്യം കുറഞ്ഞ സംഭാഷണങ്ങളായി. ഒടുവിൽ എല്ലാം പങ്കുവെക്കുന്ന നല്ലൊരു സൗഹൃദവുമായി. മുടക്കം വരാത്ത ഈ കൂടിക്കാഴ്ചയിലും സംസാരത്തിലും തൻ്റെ ഉള്ളിൽ നാമ്പ് എടുത്ത പ്രണയം ഹൃദയമാക്കെ പടർന്ന് പന്തലിക്കുന്നത് ഇച്ചു അറിയുന്നുണ്ടായിരുന്നു. ദിവസങ്ങൾ മാസങ്ങൾ കൺമുമ്പിൽ കൊഴിഞ്ഞ് വീണു. അവൾ അവനെ നിശബ്ദമായ് പ്രണയിച്ചു. അർജ്ജുൻ്റെ മാത്രം ഇഷയാക്കാൻ....❤️
കോളെജിൽ അർജ്ജുൻ്റെയും വിനുവിൻ്റെയും അവസാന ദിവസം ആണ് ഇന്ന്. അവർ പോകുകയാണ് ഇനി എക്സാമിന് മാത്രയെ അവർ കോളെജിൽ വരു....
   എല്ലാം തുറന്ന് പറയാൻ മനസ്സിനെ പാകപ്പെടുത്തി ഈ ദിവസത്തിനായ് കാത്തിരിക്കുകയായിരുന്നു ഇച്ചു.
-----------------------------
ഒരു വിധം എല്ലാവരും കോളെജിൽ നിന്നും പോയി തുടങ്ങിയിരുന്നു. അർജ്ജുൻ ലൈബ്രറിയിൽ ഉണ്ടാകുമെന്ന് ഇച്ചു വിനുവിനെ സോപ്പ് ഇട്ട് മനസ്സിലാക്കി. 
  കോളെജ് വരാന്തയിലൂടെ നടക്കുമ്പോൾ അവളുടെ കാലടിയുടെ ശബ്ദം പ്രിതി ധ്വനിച്ചു കേട്ടു.
   ലൈബ്രറിയിലെക്ക് കാലെടുത്ത് ചെക്കുന്നതിന് മുമ്പ് കേട്ട ചിലമ്പിച്ച തേങ്ങലുകൾ അവളെ പിടിച്ചു നിർത്തി. സൂക്ഷിച്ചു നോക്കി ഒന്ന് അർജ്ജുൻ ആണെന്ന് അവൾ മനസ്സിലാക്കി. കൂടെ ഉള്ള പെൺകുട്ടി ആരെന്ന് വ്യക്തമല്ല ലൈബ്രറിയുടെ അറ്റത്ത് അർജ്ജുൻ്റെ കരവലയത്തിൽ ഒരു പെൺകുട്ടി... അവളുടെ പുറത്ത് തട്ടി അവൻ ആശ്വാസിപിക്കുന്നു.
കണ്ട കാഴ്ചയിൽ ഇച്ചു സ്തംഭിച്ചു നിന്നു. നെഞ്ചിൽ ശക്തമായ വേദന....കണ്ടത് സ്വപ്നമാക്കാൻ പ്രർത്ഥിച്ച് അവൾ കണ്ണുകൾ ഇറുക്കി അടച്ചും തുറന്നും നോക്കി...എല്ലാം അത് പോലെ തന്നെ... ഒരു നിമിഷം എല്ലാം നഷ്ട്ടപ്പെട്ടത്പ്പോലെ.... കൈയിലെ റോസപൂക്കൾ ഞെരിഞ്ഞ് അമർന്നു. വാ പൊത്തി പിടിച്ചവൾ വരാന്തയിലൂടെ ശരവേഗം ഓടുമ്പോൾ കണ്ണുനീർ കാഴ്ചയെ മറച്ച് വഴി അവ്യക്തമാക്കി. അവൾ പോയ വഴിയെ റോസ പൂക്കൾ കൊഴിഞ്ഞ് കിടന്നിരുന്നു.

       തുടരും...



ഇന്ന് വേദഗൗതമാം ഇല്ല....🙄😑 മടിയാണ് ഒരു കുഞ്ഞി കഥ വച്ച് adjust കരോ🤕🤕

ഒരു പാർട്ട് കൂടി ഉണ്ട്....
അപ്പോ bye 👋

നിനക്കായ് മാത്രം❣️

നിനക്കായ് മാത്രം❣️

4.8
593

വീട്ടിൽ എത്തിയിട്ടും തൻ്റെ തോരത്ത കണ്ണുനീരിന് സാക്ഷ്യം വഹിച്ചത് തലയിണയായിരുന്നു. പിന്നീട് അങ്ങോട്ട് ഉള്ള ദിവസങ്ങളിൽ ഒരു തരം മരവിപ്പ് ആയിരുന്നു. പലയാവർത്തി ഗായും ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല കാരണം ഓർക്കാനോ മറക്കാനോ കഴിയാത്ത ഒരു അവസ്ഥ.അവർക്ക് എക്സാം ഉള്ള മിക്ക ദിവസവും തങ്ങൾക്ക് ക്ലാസ്സ് ഉണ്ടാക്കറില്ല. അതാവ ഉണ്ടായാലും അജുവിൻ നിന്നും ഇച്ചു പൂർണ്ണമായും അകന്നിരുന്നു. ഒരിക്കൽ ഒരു പൊട്ടികരച്ചിലോടെ ഗായുവിനെ എല്ലാം അറിയിക്കുമ്പോൾ ചേർത്ത് പിടിക്കലിന് അപ്പുറം അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. തനിക്കായ് വിനുമുമായുള്ള കൂടി കാഴ്ചകൾ പോലും അവൾ മാറ്റിവച്ച