Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 21

രാവിലെ സിദ്ധു എഴുന്നേറ്റ് താഴേക്ക് വരുമ്പോൾ സുഭദ്ര ഉമ്മറത്ത് നിന്ന് പാൽക്കാരനോട്‌ സംസാരിക്കുന്നതാണ് കണ്ടത്.. അടുക്കള വശത്ത് നിന്ന് മൺവെട്ടിയുടെ ശബ്ദം കേട്ടപ്പോൾ അവന് മനസ്സിലായി വർദ്ധൻ പുറത്താണെന്ന്.. അവൻ അടുക്കളയിലേക്ക് ചെന്ന് നോക്കിയപ്പോൾ പറമ്പിൽ നിൽക്കുന്ന അയാളെ കാണുകയും ചെയ്തു...

സ്ലാബിന് മുന്നിൽ നിന്ന് ഉരുളകിഴങ്ങ് അരിയുകയായിരുന്ന പൂർണിയെ അവനൊന്ന് നോക്കി.. ശേഷം ശബ്ദം ഉണ്ടാക്കാതെ അവളുടെ പിന്നിൽ ആയി ചെന്ന് നിന്ന് അവളുടെ ഇരുവശത്തുമായി കൈകൾ വച്ചു.. ഞെട്ടി പൂർണി തിരിഞ്ഞ് നോക്കും മുൻപ് അവന്റെ വലം കവിൾ അവളുടെ ഇടം കവിളിനോട് ചേർന്നിരുന്നു...

\"\"\" പിണക്കമാണോടോ... \"\"\" അവൻ അരുമയായി ചോദിച്ചു.. അവൾ ഉമിനീരിറക്കി.. തന്റെ കവിളിൽ തട്ടുന്ന അവന്റെ കവിളും താടി രോമങ്ങളും അവളിൽ വെപ്പ്രാളം സൃഷ്ടിച്ചു...

\"\"\" മിണ്ടില്ലേ? \"\"\" അവൻ അവളുടെ മുഖത്തേക്ക് നോക്കി.. ആ നിശ്വാസം കവിളിൽ തട്ടിയതും അവൾ കണ്ണുകൾ മുറുക്കി അടച്ച് കളഞ്ഞു.. അപ്പോൾ മാത്രമായിരുന്നു അവൻ അവളിൽ തന്റെ സാന്നിധ്യം ഉണ്ടാക്കിയ മാറ്റത്തെ കുറിച്ച് അറിഞ്ഞത്.. അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...

\"\"\" ഇമാ.... \"\"\" അവൻ അവളുടെ കാതിലായി വിളിച്ചു.. അവൾ മിണ്ടിയില്ല.. പെട്ടന്ന് അവൻ അവളെ തിരിച്ച് തനിക്ക് അഭിമുഖമായി നിർത്തി.. ഒരേങ്ങലോടെ അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കിയതിന്റെ അടുത്ത നിമിഷം അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നിരുന്നു.. അവളുടെ മിഴികൾ പിടയ്ച്ചു...

\"\"\" സി.. സിദ്ധുവേട്ടാ... \"\"\" അവളുടെ വിറയലോടെയുള്ള ആ വിളി കേൾക്കെ അവന്റെ ചുണ്ടിലെ ചിരി പതിയെ മാഞ്ഞു.. ആ കണ്ണുകളിൽ കാണുന്ന പ്രണയം അവന് മനസ്സിലാകുന്നുണ്ടായിരുന്നു.. ആ നോട്ടത്തിലെ വശ്യതയിൽ അവൻ കുരുങ്ങി പോയി.. അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു...

ഉള്ളിൽ നിറയുന്ന പ്രണയത്താൽ സ്വയം അറിയാതെ അവൻ അവളിലേക്ക് ചേർന്ന് പോയി.. അവളുടെ ഇരുകൈകളും അവന്റെ നെഞ്ചിൽ സ്ഥാനം പിടിക്കവെ അവന്റെ കണ്ണുകളിലെ ഭാവം മാറുന്നത് അവൾ കണ്ടു...

\"\"\" ഇ.. ഇമാ... \"\"\" അവന്റെ ശബ്ദം നേർത്തു.. അവൾ കണ്ണുകൾ മുറുക്കി അടച്ചു.. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ നിൽക്കുമ്പോൾ അവന്റെ ശ്വാസം തന്റെ ചുണ്ടുകളിലേക്ക് അടുക്കുന്നത് അവൾ അറിഞ്ഞു...

\"\"\" മോളെ.... \"\"\" ഹാളിൽ നിന്ന് സുഭദ്രയുടെ വിളി കേൾക്കെ സിദ്ധു ഞെട്ടി അവളിൽ നിന്ന് അകന്ന് മാറി.. അതേ നിമിഷം തന്നെ പൂർണിയും കണ്ണുകൾ വലിച്ച് തുറന്നിരുന്നു.. കിതച്ചു പോയി അവൻ... താൻ എന്താണ് ചെയ്യാൻ പോയതെന്ന് ഓർക്കെ അവൻ സ്വയം തലക്കടിച്ചു...

\"\"\" മോളെ.. പൂർണീ... \"\"\" പിന്നെയും സുഭദ്രയുടെ വിളി വന്നതും അവൻ പൂർണിയെ ഒന്ന് നോക്കി.. തലതാഴ്ത്തി നിൽക്കുകയായിരുന്നു അവൾ.. അവൻ ശ്വാസം ഒന്ന് വലിച്ച് വിട്ട ശേഷം അവൾക്കടുത്തേക്ക് ചെന്ന് അവളുടെ മുഖം തന്റെ കൈക്കുമ്പിളിൽ പിടിച്ചുയർത്തി...

\"\"\" എടോ.. സോറി.. റിയലീ സോറി.. ഞാൻ.. പെട്ടന്ന്... \"\"\"

💕\"\"\" ഞാൻ സിദ്ധുവേട്ടനെ പ്രണയിക്കുന്നുണ്ടെന്ന് തോന്നുന്നു...!!! \"\"\"💕 അവൻ പറഞ്ഞ് പൂർത്തിയാക്കും മുൻപ് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞതും അവന്റെ കണ്ണുകൾ മിഴിഞ്ഞു.. എന്നാൽ തൊട്ടടുത്ത നിമിഷം അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി.. അവന്റെ കണ്ണുകൾ നിറഞ്ഞു.. സന്തോഷത്താൽ.. അവളുടെ നാവിൽ നിന്ന് കേട്ട ആ വാക്കുകളിൽ...

അവൾ അവനെ തന്നെ നോക്കി.. ഇതിന് മുൻപ് ഒരിക്കലും അവൻ ഇത്രയും മനോഹരമായി ചിരിച്ചിട്ടില്ലെന്ന് തോന്നി അവൾക്ക്...

\"\"\" എ.. എന്താ ഇപ്പൊ അങ്ങനെ തോന്നാൻ? \"\"\" ഉള്ളിലെ സന്തോഷം അടക്കാൻ അവൻ പാടുപെട്ടു...

\"\"\" അതുപോലെ.. അതുപോലെയൊക്കെ തോന്നുന്നു... \"\"\" എന്തുകൊണ്ടോ അത് പറയുമ്പോൾ അവളുടെ വാക്കുകൾ മുറിഞ്ഞ് പോയി...

\"\"\" ഏത് പോലെ? \"\"\" അവനിൽ കുസൃതി ചിരി വിടർന്നു...

\"\"\" അ.. അത്.. സി.. സിദ്ധുവേട്ടൻ.. ഉമ്മ.. ഉമ്മ തരാൻ.. നേരത്തെ.. തന്നിരുന്നെങ്കിൽ.. എന്നൊക്കെ കൊതി.. കൊതി തോന്നി... \"\"\" അവന്റെ മുഖത്ത് നോക്കാതെ കണ്ണുകൾ നാലുപാടും പായിച്ച് കൊണ്ടവൾ അത് പറഞ്ഞ നിമിഷം അവൻ ചിരിച്ചു പോയി.. ആ ചിരി കേട്ടപ്പോഴാണ് അവൾക്ക് താൻ ഇപ്പൊ എന്താണ് വിളിച്ച് പറഞ്ഞതെന്ന് ഓർമ്മ വന്നത്.. അവൾ കണ്ണുകൾ മുറുക്കി അടച്ച് കളഞ്ഞു.. അവൻ ചിരി കടിച്ച് പിടിച്ച് വലത് കൈ ഉയർത്തി തള്ളവിരലിനാൽ പതിയെ.. വളരെ പതിയെ അവളുടെ ചുണ്ടുകളിൽ ഒന്ന് തഴുകി.. മൃദുവായി... ആ വിരലിന്റെ സ്പർശനത്തിൽ അവൾ അവനിലേക്ക് പറ്റി ചേർന്നു...

\"\"\" സി.. സിദ്ധുവേട്ടാ... \"\"\" അവളുടെ ഇടറിയ സ്വരം അവന്റെ ഉള്ളിൽ സ്ഫോടനം തീർത്തു...

\"\"\" ഇങ്ങനെയൊന്നും വിളിക്കല്ലേടി.. പിന്നെ എന്നെ പിടിച്ചാൽ കിട്ടിയെന്ന് വരില്ല... \"\"\" അവളുടെ മുഖമാകെ കണ്ണുകൾ ഓടിച്ച് കൊണ്ടവൻ ശബ്ദം താഴ്ത്തി മൊഴിഞ്ഞതും അവൾ മെല്ലെ കണ്ണ് ചിമ്മി തുറന്ന് അവനെ നോക്കി.. ആ കണ്ണുകളിലെ ആലസ്യത്തിൽ അവൻ മതിമറന്ന് നിന്ന് പോയി...

\"\"\" ടാ...!!! \"\"\" പിന്നിൽ നിന്ന് സുഭദ്രയുടെ ഉച്ചത്തിലുള്ള ആ വിളി കേട്ടതും സിദ്ധു ഞെട്ടി അവളിൽ നിന്ന് അകന്ന് മാറി.. അടുക്കള വാതിൽക്കൽ തന്നെ കൂർപ്പിച്ച് നോക്കി നിൽക്കുന്ന സുഭദ്രയെ കാൺകെ അവൻ വെളുക്കെ ഒന്ന് ഇളിച്ച് കാണിച്ചു...

\"\"\" പോടാ അപ്പുറത്ത്...!! \"\"\" അവർ കണ്ണുരുട്ടിയതും അവൻ അവരുടെ അടുത്തേക്ക് ചെന്ന് കവിളിൽ അമർത്തിയൊരുമ്മ കൊടുത്തിട്ട് പുറത്തേക്ക് ഓടി.. പൂർണി ചുവന്ന മുഖത്തോടെ തിരിഞ്ഞ് നിന്നു...

\"\"\" കുരുത്തംകെട്ടവൻ!! \"\"\" സുഭദ്ര അടുക്കളയിലേക്ക് കയറി പൂർണിയെ ഒന്ന് നോക്കി.. ഒന്നും അറിയാത്തത് പോലെ മുഖത്ത് ഗൗരവം വരുത്തി ചെയ്യുന്ന പണിയിൽ മുഴുവൻ ശ്രദ്ധ കൊടുത്ത് നിൽക്കുന്ന അവളെ കാൺകെ അവർക്ക് ചിരി പൊട്ടി...

\"\"\" മുഖത്തീന്ന് ചോര തൊട്ടെടുക്കാം... \"\"\" അവരൊന്ന് ആക്കി പറഞ്ഞതും അവൾ ചമ്മിയ മുഖത്തോടെ അവരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.. അവർ ചിരിയോടെ തിരിഞ്ഞ് നിന്ന് പാത്രം കഴുകി.. സന്തോഷമായിരുന്നു അവരുടെ ഉള്ളിൽ.. സിദ്ധുവിനെ ഓർത്ത്.. അവർ തന്റെ നിറഞ്ഞ കണ്ണുകൾ ഒന്ന് ചിമ്മി അടച്ചു...

                               🔹🔹🔹🔹

വൈകുന്നേരം ചായ കുടിച്ച ശേഷം ചാരുപടിയിൽ കാര്യമായി എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു പൂർണി.. അപ്പോഴാണ് സിദ്ധു പുറത്തേക്ക് ഇറങ്ങി വന്നത്.. അവന്റെ കൈയ്യിൽ ഇരിക്കുന്ന ബൈക്കിന്റെ കീ കണ്ട് അവൾ നെറ്റിചുളിച്ചു...

\"\"\" സിദ്ധുവേട്ടൻ എങ്ങോട്ടെങ്കിലും പോകുവാണോ? \"\"\" അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചെന്നു...

\"\"\" മ്മ്മ്.. ഒന്ന് കവല വരെ പോയേച്ചും വരാം... \"\"\" അത്ര മാത്രം പറഞ്ഞിട്ട് അവൻ ബൈക്കിനടുത്തേക്ക് നടന്നു.. വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവൻ ഗേറ്റ് കടക്കാറായതും പൂർണി എന്തോ ഓർത്തത് പോലെ അവനെ നോക്കി...

\"\"\" സിദ്ധുവേട്ടാ... \'\"\" അവൾ ഉറക്കെ വിളിച്ചതും അവൻ ബ്രേക്ക് പിടിച്ച് അവളെ തിരിഞ്ഞ് നോക്കി...

\"\"\" എന്താ?, കുഞ്ഞേ... \"\"\"

അവൾ അവന്റെ അടുത്തേക്ക് ഓടി...

\"\"\" വരുമ്പോ ഒരു പാക്കറ്റ് ജെംസ് വാങ്ങി കൊണ്ട് വരുമോ? \"\"\" അവൾ ഇളിച്ച് കാണിച്ചു.. അവൻ അവളെ അടി മുടിയൊന്ന് നോക്കി...

\"\"\" മോൾക്ക് എത്ര വയസ്സായെന്നാ പറഞ്ഞത്? \"\"\"

\"\"\" ട്വന്റി ത്രീ... \"\"\" അവൾ പിന്നെയും ഇളിച്ചു...

\"\"\" മ്മ്മ്.. കണ്ടാലും പറയും... \"\"\" അവനൊന്ന് ആക്കി പറഞ്ഞ് ചിരിച്ചു...

\"\"\" ടീവിയിൽ പരസ്യത്തിൽ കണ്ടപ്പോ ഒരു കൊതി.. അതാ.. പണ്ട് അച്ഛൻ വാങ്ങി കൊണ്ട് വരുമായിരുന്നു പണിയ്ക്ക് പോയി വരുമ്പോ... \"\"\" അവളുടെ മുഖം മങ്ങിയതും അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി...

\"\"\" വാങ്ങി വരാം.. വേറെന്തെങ്കിലും വേണോ? \"\"\" അവൻ അവളുടെ മൂക്കിൽ ചൂണ്ടുവിരലാൽ ഒന്ന് തട്ടി...

\"\"\" വേറൊന്നും വേണ്ട... \"\"\" അവൾ ചിരിച്ചു...

\"\"\" അകത്തേക്ക് പൊയ്ക്കോ.. ഞാൻ അല്പം വൈകും... \"\"\" അവൻ ശരിയെന്ന പോലെ തലയനക്കിയിട്ട് ബൈക്ക്‌ എടുത്തു...

പെട്ടന്നാണ് അവന് മുന്നിലായി സച്ചിയുടെ കാറ് വന്ന് ബ്രേക്കിട്ട് നിന്നത്.. സിദ്ധുവും ബ്രേക്ക്‌ പിടിച്ച് അവനെയൊന്ന് നോക്കി...

\"\"\" ആഹാ.. ഭ്രാന്തിയുടെ മോൻ എങ്ങോട്ടാ? \"\"\" സച്ചി പുച്ഛചിരിയോടെ ചോദിക്കുന്നത് കേൾക്കെ അവർക്ക് കുറച്ച് പിന്നിലായി നിൽക്കുന്ന പൂർണിയുടെ നെറ്റിച്ചുളിഞ്ഞു.. ഭ്രാന്തിയോ?! അവൾ അവരെ മനസ്സിലാകാതെ നോക്കി.. എന്നാൽ സിദ്ധുവിന്റെ മുഖം വലിഞ്ഞു മുറുകി...

\"\"\" ടാ.. മൈ... \"\"\" പറയാൻ വന്നത് നിർത്തി അവൻ പല്ല്കടിച്ച് കൊണ്ട് പൂർണിയെ തിരിഞ്ഞ് നോക്കി...

\"\"\" കയറി പോടി അകത്ത്...!! \"\"\" അവൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ പേടിയോടെ ശരിയെന്ന പോലെ തലയാട്ടിയിട്ട് അകത്തേക്ക് ഓടി.. സിദ്ധു സച്ചിയെ ഒന്ന് ഇരുത്തി നോക്കിയിട്ട് വണ്ടിയെടുത്തു.. ബൈക്ക് ഓടിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. മുഴുഭ്രാന്തിയായി മുറിക്കുള്ളിൽ കഴിയുന്ന ഒരു സ്ത്രീയുടെ മുഖം മനസ്സിലേക്ക് വന്നതും അവൻ ബൈക്കിന്റെ വേഗത കൂട്ടി.. ദേഷ്യം...!! അതായിരുന്നു അവനിൽ ഉച്ചസ്ഥായയിൽ നിന്ന വികാരം....

അവന്റെ ബൈക്ക്‌ നേരെ ചെന്ന് നിന്നത് വയലിന്റെ അടുത്തായുള്ള റോഡിലാണ്...

വണ്ടി സൈഡ് ഒതുക്കി നിർത്തിയിട്ട് അവൻ ശിവൻകുട്ടിയുടെ വീടിന് അടുത്തേക്ക് നടന്നു.. തിണ്ണയിൽ എന്തോ ആലോചിച്ചെന്ന പോലെ ഇരിക്കുന്ന ശിവൻകുട്ടിയുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് അവൻ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പൊക്കി വലിച്ച് എഴുന്നേൽപ്പിച്ചു.. ഞെട്ടി അയാൾ അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" എന്താ? \"\"\" അയാൾ മനസ്സിലാകാതെ ചോദിച്ചതും അവൻ അയാളെ പുറകിലേക്ക് ആഞ്ഞു തള്ളി.. വീഴാതെ ചുവരിൽ ഇടിച്ച് നിന്ന അയാൾ അവനെ ഉറ്റു നോക്കി...

\"\"\" മേലാൽ... മേലാൽ എന്റെ പെണ്ണിന് നേർക്ക് തന്റെ കൈ ഉയർന്നാൽ!!! \"\"\" അയാൾക്ക് നേരെ കൈ ചൂണ്ടി ബാക്കി പറയാതെ അവനൊന്ന് നിർത്തി.. എന്നാൽ അവനെ തന്നെ നോക്കി നിൽക്കുകയല്ലാതെ അയാൾ ഒരക്ഷരം മിണ്ടിയിരുന്നില്ല...

\"\"\" തന്നെ... \"\"\" ദേഷ്യം അടങ്ങാത്തത് പോലെ അവൻ അയാൾക്കടുത്തേക്ക് പാഞ്ഞു ചെന്ന് അയാൾക്ക് നേരെ കൈ ഉയർത്തിയെങ്കിലും എന്തുകൊണ്ടോ അവന് അയാളെ അടിക്കാൻ കഴിഞ്ഞില്ല.. അവൻ കൈ താഴ്ത്തി അയാളെ ഒന്ന് തറപ്പിച്ച് നോക്കി...

\"\"\" വയസ്സിന് മൂത്തതായി പോയി.. ഇല്ലെങ്കിൽ തന്നെ ഇവിടെ ഇട്ട് ചവിട്ടി കൂട്ടിയേനെ ഞാൻ...!! \"\"\" അയാളെ ചെറഞ്ഞ് നോക്കി അവൻ പറഞ്ഞ് നിർത്തുമ്പോൾ അയാൾ ചിരിച്ചു.. അവൻ നെറ്റിചുളിച്ചു...

\"\"\" മോൻ ഏതാ? \"\"\" ചിരിയോടെ തന്നെയുള്ള അയാളുടെ ചോദ്യം കേട്ട് അവൻ അയാളെയൊന്ന് നോക്കി.. ആദ്യമായി അയാൾ ഒരാളോട് ചിരിയോടെ സൗമ്യമായി സംസാരിച്ചു എന്നത് അത്ഭുതം എന്ന് പറയേണ്ട കാര്യമായിരുന്നു.. ഇതുവരെ ആ നാട്ടിൽ ഒരാളോട് പോലും അയാൾ ചിരിച്ച് സംസാരിച്ചതായി അവൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല.. എപ്പോഴും കുടിച്ച് പാമ്പായി നടക്കുന്ന അയാൾ ഇന്ന് കുടിച്ചിട്ടില്ല എന്ന് നേരത്തെ മനസ്സിലായിരുന്നെങ്കിലും അയാളുടെ ആ വിധത്തിൽ ഉള്ള സംസാരം അവനെ ശരിക്കും അമ്പരപ്പിച്ചു...








തുടരും..................................








Tanvi 💕





അവന്റെ മാത്രം ഇമ...!! 💕 - 22

അവന്റെ മാത്രം ഇമ...!! 💕 - 22

4.8
1353

ചാരുപടിയിൽ ഇരുന്ന് കാര്യമായ ആലോചനയിൽ ആയിരുന്നു പൂർണി.. സിദ്ധു രാവിലെ എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയത് കൊണ്ട് രാവിലെ മുതൽ അവൾ അതേ ഇരിപ്പാണ്.. അന്ന് ശിവൻകുട്ടി തല്ലിയതിൽ പിന്നെ അവൾ വയലിന്റെ ഭാഗത്തേക്ക്‌ പോയിട്ടില്ല... ഇന്നിപ്പോൾ ഒരുപാട് ദിവസം പിന്നിട്ടിരിക്കുന്നു പുഴയും വയലും ഒക്കെ കണ്ടിട്ട്... അവൾ വെറുതെ പുറത്തേക്കും നോക്കി ഇരുന്നു... ഇപ്പൊ സച്ചിയെ വഴിയിൽ വച്ച് കണ്ടാൽ പോലും പൂർണി തിരിഞ്ഞ് നോക്കാറില്ല.. ഒരുപാട് സംശയങ്ങൾ ഉള്ളിൽ ഉണ്ടായിരുന്നിട്ടും ശിവൻകുട്ടി തല്ലിയതിന്റെ പിറ്റേ ദിവസം സച്ചി ചോദിച്ചതിനെ പറ്റി പൂർണി ഒരിക്കൽ പോലും സിദ്ധ