നീലനിലാവേ... 💙 - 19
മൂക്കിൽ കൈ അമർത്തി നിൽക്കെ വിരലുകളിൽ പതിഞ്ഞൊരു നനവിൽ മൈക്ക് ഭയത്തോടെ തന്റെ വലം കൈയ്യിലേക്ക് നോക്കി...
\"\"\" രക്തം !!!!!......... \"\"\" അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.. വരുൺ പകപ്പോടെ നിളയുടെ മുഖത്തേക്ക് നോക്കി.. അവിടെ ഇപ്പോഴും അതേ ഭാവമാണ്... ശാന്തത .... പ്രത്യേകിച്ച് ഒരു മാറ്റവും അവളിൽ ഇല്ല...
\"\"\" ടീ... നീ... \"\"\" തന്റെ കൈവിരലുകളിൽ പടർന്ന ചോരയിൽ നിന്ന് കണ്ണുകൾ ഉയർത്തി മൈക്ക് നിളയെ ദേഷ്യത്തോടെ നോക്കി...
\"\"\" അടങ്ങ്, മൈക്കേ.. പലരും എന്നോട് പറഞ്ഞതാണ് നീ നിന്റെ കാര്യം നേടാനാണ് നല്ല പിള്ള ചമഞ്ഞ് എന്റെ അടുത്തേക്ക് വരുന്നതെന്നും.. നിന്റെ സ്വഭാവം മഹാ ചീപ് ആണെന്നും.. പക്ഷേ, നമ്മളോട് ഒരാൾ എങ്ങനെയാണോ അങ്ങനെ തന്നെ തിരികെയും നിന്നാൽ മതി എന്നാണ് എന്റെ ദേവ് എന്നോട് പറഞ്ഞിരിക്കുന്നത്... അതുകൊണ്ടാണ് നിന്നോട് ഞാനന്ന് ഒരു സംസാരത്തിന് നിന്നത് തന്നെ.. പക്ഷേ, ഇപ്പൊ അത് തീർന്നു... \"\"\" ഇന്നുവരെ ഇല്ലാത്ത ഗൗരവത്തോടെയാണ് അവൾ സംസാരിച്ചത്.. അവൻ അവളെ സംശയത്തോടെ നോക്കി.. അവൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്നവന് മനസ്സിലായില്ല.. നാട്ടിൽ എല്ലാവർക്കും അറിയുന്നതാണ് വിശ്വഭദ്രനും ദേവും തമ്മിലുള്ള ശത്രുത.. അതിന്റെ കാരണം ഒന്നും അങ്ങനെ പിടിയില്ലെങ്കിലും നാട്ടിൽ അവരുടെ വിദ്വേഷം അറിയാത്ത ആരും ഇല്ല... അങ്ങനെ ഉള്ള ഭദ്രനും ആയി അവൾ ഒന്നിച്ചിരിക്കുന്നത് കഴിഞ്ഞൊരു ദിവസം അപ്രതീക്ഷിതമായി കണ്ടപ്പോൾ അത് ദേവ് അറിയാതെയാകും എന്ന് ഊഹിച്ച് ആ പേരും പറഞ്ഞ് അവളെ ഒന്ന് പേടിപ്പിക്കണം എന്നൊക്കെ കരുതിയാണ് അവൻ അങ്ങനെയെല്ലാം പറഞ്ഞത്.. എന്നാൽ ഇതിപ്പോ....?! അവന് വല്ലാത്ത നിരാശ തോന്നി...
\"\"\" ഭദ്രൻ എനിക്ക് ആരാണെന്നോ അവനെന്റെ ആരാണെന്നോ ഞാൻ നിന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല, മൈക്ക്.. അതെന്റെ മാത്രം കാര്യമാ.. തികച്ചും പേർസണൽ.. അങ്ങനെയുള്ള എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടാൻ വരുന്നത് ആരായാലും നിളയ്ക്ക് അവരോട് ദേഷ്യമാ.. പ്രത്യേകിച്ച് ഇമ്മാതിരി വർത്താനം പറയുന്ന ചില വൃത്തികെട്ട ജന്തുക്കളോട്... \"\"\" ഒന്ന് നിർത്തി അവൾ അവന്റെ മൂക്കിലേക്ക് നോക്കി...
\"\"\" എന്റെ ഒരു കാലിന് മാത്രമേ പ്രശ്നമുള്ളൂ.. കൈ നല്ല സ്ട്രോങ്ങാ... അതാ പെട്ടന്ന് ചോര വന്നത്.. ഒന്ന് ഹോസ്പിറ്റലിൽ പോയാൽ പാലത്തിന് വല്ലതും പറ്റിയോ എന്ന് അറിയാം.. എന്നാ വരട്ടെ.. നാളെ കാണാം... \"\"\" അവനെയൊന്ന് അടിമുടി നോക്കി പുച്ഛത്തോടെ പറഞ്ഞിട്ട് നിള അവനെ മറി കടന്ന് മുന്നോട്ട് നടന്നു.. അവളോട് തിരികെ എന്തെങ്കിലും പറയാൻ നാവ് തരിച്ചെങ്കിലും മൂക്കിൽ അനുഭവപ്പെടുന്ന വേദനയിൽ അവന് വായ തുറക്കാൻ പോലും പറ്റിയില്ല...
\"\"\" That was a great punch !!.... \"\"\" അവന്റെ മൂക്കിലെ ചോരയിലേക്ക് നോക്കി സ്വപ്നലോകത്തെന്ന പോലെ ഒരു നിമിഷം പിറുപിറുത്ത ശേഷം ബോധം വന്നത് പോലെ ആരു നിളയുടെ പിന്നാലെ ഓടി...
\"\"\" ഹേയ്, നിളാ.. നിൽക്ക്... \"\"\" ലൈബ്രറി ബ്ലോക്ക് കടന്ന് മുന്നോട്ട് പോകുന്നവൾക്ക് അരികിലേക്ക് ഓടി ചെന്ന് ആരു അവളുടെ കൈയ്യിൽ പിടിച്ചു...
\"\"\" എന്താ?, ആരൂ... \"\"\" നിന്ന് പോകെ അവൾ പിടിച്ച് വെച്ചിരിക്കുന്ന തന്റെ കൈയ്യിലേക്കും അവളുടെ മുഖത്തേക്കും നിളയൊന്ന് നോക്കി...
\"\"\" എന്താന്നോ.. ഇപ്പൊ എന്താ അവിടെ ഉണ്ടായത്? നീ.. എനിക്ക് അങ്ങോട്ട് ഡൈജെസ്റ്റ് ആകുന്നില്ല അത്... നീ ശരിക്കും... \"\"\" അത്ഭുതകരമായ എന്തോ കണ്ട ഭാവമായിരുന്നു അത് ചോദിക്കുമ്പോൾ ആരുവിന്റെ മുഖത്ത്...
\"\"\" ഇല്ലാത്തത് പറഞ്ഞാൽ എനിക്ക് പണ്ടേ ഇഷ്ടപ്പെടില്ല, ആരൂ.. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ മുന്നും പിന്നും നോക്കാതെ ഞാൻ ഇങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്യും.. ഭവിഷ്യത്ത് ഒന്നും ഓർക്കില്ല.. നീ വാ... \"\"\" അവളുടെ കൈയ്യിൽ വലിച്ച് നിള മുന്നോട്ട് നടന്നു.. ആരു അവളെയൊന്ന് നോക്കി.. ഒരു പേടിയുമില്ല.. അവിടെ അങ്ങനെയൊന്ന് നടന്ന ഭാവം പോലും അവളുടെ മുഖത്ത് കാണുന്നില്ല...
\"\"\" അവന്റെ മൂക്കിൽ നിന്ന് ചോര വന്നത് കണ്ടിട്ടും നിനക്കൊരു പേടിയില്ലേ?, നിളാ... \"\"\" ചോദിക്കാതിരിക്കാൻ ആയില്ല ആരുവിന്...
\"\"\" പേടിക്കാൻ ആണെങ്കിൽ പണ്ട് ഞാൻ കുറേ പേടിക്കേണ്ടതാ.. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ ദേവിനെ പറ്റി മോശം പറഞ്ഞ ഒരുത്തന്റെ തലമണ്ട അടിച്ച് പൊട്ടിച്ചിട്ടുണ്ട് ഞാൻ.. അന്ന് അമ്മയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ കൈയ്യിൽ നിന്ന് ശരിയ്ക്ക് കിട്ടിയിട്ട് പോലും കൂസലില്ലാതെയാ ഞാൻ നിന്നത്... \"\"\" ലാഘവത്തോടെ പറയുന്ന നിളയെ ആരു മിഴിച്ച് നോക്കി...
\"\"\" സത്യത്തിൽ അന്ന് പഞ്ചമി കാരണം ആണെങ്കിലും ദേവ് കേട്ട പാതി കേൾക്കാത്ത പാതി എന്നെ വന്ന് തല്ലിയതിൽ പൂർണ്ണമായും അവനെ തെറ്റ് പറയാനൊന്നും പറ്റില്ല.. അവൻ പറയുന്നത് പോലെ വഴക്കിന് പോകുന്നൊരു ലൈസൻസ് ഇല്ലാത്ത സ്വഭാവം എനിക്കുണ്ട്.. എല്ലാത്തിലും ഒന്നുമില്ല.. എങ്കിലും, എനിക്ക് ഇഷ്ടപെടാത്തത് എന്തെങ്കിലും പറഞ്ഞുകൊണ്ട് വന്നാൽ ഓൺ ദി സ്പോട്ട് ഞാൻ റിയാക്റ്റ് ചെയ്യും.. അത് പക്ഷേ ദേവ് തന്നെയാ എന്നെ പഠിപ്പിച്ചത്... \"\"\" നിള അവളുടെ മുഖത്തേക്ക് നോക്കി...
\"\"\" പണ്ട് സ്കൂളിൽ എന്നെ കാണാൻ വരുമ്പോ അവൻ പറയുമായിരുന്നു ഇല്ലാത്തത് എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ പ്രതികരിക്കണം എന്ന്.. മിണ്ടാതെ നിൽക്കരുതെന്ന്.. അത് അതുപോലെ ഞാൻ അങ്ങ് അനുസരിച്ചു.. പക്ഷേ, വലുതായ ശേഷം എന്റെ ആ സ്പോട്ടിലെ റിയാക്ഷൻ കാരണം പാവം അവൻ നാട്ടുകാരുടെ വായിൽ ഇരിക്കുന്നത് കുറേ കേൾക്കേണ്ടി വന്നിട്ടുണ്ട്... \"\"\" ഏതൊക്കെയോ ഓർമ്മയിൽ അവളിൽ ഒരു ചിരി വിരിഞ്ഞു...
\"\"\" കുറച്ച് ഓവറായി തന്നെയാ ഞാൻ മിക്കപ്പോഴും അങ്ങനെയുള്ള സംഭവങ്ങളിൽ റിയാക്റ്റ് ചെയ്യാറ്.. അത് എനിക്കും അറിയാം.. അന്നൊക്കെ വീട്ടിൽ വന്ന് കയറിയാൽ ഉടൻ മുറ്റത്ത് നിൽക്കുന്ന പേര മരത്തിൽ നിന്ന് ഒരു കമ്പ് ഒടിച്ച് എടുത്ത് നേരെ വന്ന് എന്റെ കാലിൽ രണ്ട് അടി തരും.. വേദനിക്കത്തൊന്നുമില്ല.. കുഞ്ഞടിയാ തരാ.. ചുമ്മാ ഒന്ന് വിരട്ടാൻ.. ഒപ്പം ഒരു ചോദ്യവും കാണും.. \' ഇത്രയും ഹാർഷായിട്ട് ആണോടി നിന്നോട് ഞാൻ പ്രതികരിക്കാൻ പറഞ്ഞത്..?! \' എന്ന്.. കാരണം വേറൊന്നുമല്ല.. എല്ലാം ചെയ്ത് കഴിഞ്ഞ് ഞാൻ ആ ചെയ്ത ആളോട് പറയുമായിരുന്നു.. \' ഇല്ലാത്തത് എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ പ്രതികരിക്കണം എന്നാ എന്റെ ദേവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്.. \' എന്ന്... അവസാനം എന്റെ പ്രതികരണം കൂടി കൂടി വന്നപ്പോ.. ഒരു ദിവസം അവൻ വന്ന് നല്ലൊരു പെടയങ്ങ് തന്നു.. എന്നിട്ട് \' മേലാൽ ഇനി ആരോടെങ്കിലും വഴക്കിന് പോവുകയോ ആരെയെങ്കിലും നീ തല്ലുകയോ ചെയ്‌താൽ എന്റെ മറ്റൊരു മുഖം നീ കാണും.. \' എന്ന് ഒരു ഡയലോഗും.. പാവം.. അന്ന് അവന് കുറേ ചീത്ത കേട്ടെന്ന് അവന്റെ ദേഷ്യം കണ്ടപ്പോ എനിക്ക് മനസ്സിലായി.. പക്ഷേ, അടി കിട്ടി ഞാൻ വേദനിച്ച് കരയുന്നത് കണ്ടപ്പോ അവന് വിഷമമായി... പിന്നെ സ്നേഹത്തോടെ പിടിച്ച് നിർത്തി പറഞ്ഞു.. ഇനി ആവശ്യമില്ലാതെ ആരോടും വഴക്കിന് പോകരുത് എന്നൊക്കെ.. അതിൽ പിന്നെ ഞാൻ ചിലപ്പോഴൊക്കെ പലതും കേൾക്കാത്തത് പോലെ നടക്കാൻ തുടങ്ങി... അവരുടെ നാവിന് എല്ലില്ലാത്തത് കൊണ്ട് അവർ ഓരോന്ന് പറയുന്നത് അല്ലേ.. നമ്മൾ എന്താണെന്ന് നമുക്ക് അറിയാമല്ലോ എന്ന് ചിന്തിച്ചു.. സത്യം പറഞ്ഞാൽ ചില പരദൂഷണം കമ്മിറ്റിക്കാരുടെ നാവൊന്നും പിടിച്ച് കെട്ടാൻ പറ്റില്ലടി.. പ്രായം ആയവർക്കാ കൂടുതൽ.. പിന്നെ, നാട്ടിൽ മുത്തശ്ശനെയും അച്ഛനെയും ബഹുമാനിച്ചിരുന്ന ഒത്തിരി ആളുകൾ ഉള്ളത് കൊണ്ട് അവരുടെ ഒക്കെ വായ അടഞ്ഞങ്ങ് പോകും ഇടക്ക്... \"\"\" ചുണ്ടിലെ ചിരി മായ്ക്കാതെ അവൾ പറഞ്ഞ് നിർത്തി...
\"\"\" അത് ശരിയാ.. ചിലരുടെ ഒന്നും വായ അടക്കാൻ പറ്റില്ല.. അത്രയ്ക്ക് വിഷമാ.. പക്ഷേ, ഇനി ഇന്നത്തേത് പ്രശ്നം ആകുവോടി ? \"\"\" അമർഷത്തോടെ പറഞ്ഞ ശേഷം ആരു അവളോട് നേരിയ അങ്കലാപ്പോടെ തിരക്കി...
\"\"\" അറിയില്ല.. അവന്റെ സ്വഭാവം വെച്ച് ഒരു പെണ്ണ് കയറി മൂക്കിൽ ഇടിച്ച് ചോര വന്നു എന്നൊക്കെ പുറത്ത് അറിഞ്ഞാൽ കുറച്ചിൽ ആണെന്ന് ഉള്ളത് കൊണ്ട് കംപ്ലയിന്റ് ചെയ്യാൻ ഒന്നും ചാൻസ് ഇല്ല... \"\"\"
\"\"\" മ്മ്മ്.. ആ വരുൺ അവിടെ കിളി പോയി നിൽക്കുവായിരുന്നു.. ബോധം തിരിച്ച് കിട്ടിയോ ആവോ.. അല്ല, ഞാനൊരു കാര്യം ചോദിക്കട്ടെ നിന്നോട്... \"\"\" വരുണിന്റെ നിൽപ്പ് ഓർത്ത് ചിരിയോടെ പറഞ്ഞ ശേഷം പെട്ടന്ന് ഓർത്തത് പോലെ ആരു അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു...
\"\"\" എന്താടി ? \"\"\" നിള അവളെ ചോദ്യഭാവത്തിൽ നോക്കി.. അപ്പോഴേക്കും അവർ കോളേജിലെ എൻട്രൻസിന് അടുത്ത് എത്താറായിരുന്നു...
\"\"\" ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊന്നും മിണ്ടാതെ നിന്ന് കേൾക്കാത്ത നീ എന്താ അന്ന് ആ പരനാറി നിന്നെ അങ്ങനെ വിളിച്ചിട്ട് ഒന്നും പറയാതെ മോങ്ങി കൊണ്ട് പോയത്.. അന്ന് അവനെ ചീത്ത വിളിക്കാൻ പോയ എന്നെ പോലും നീ തടഞ്ഞില്ലേ... \"\"\" ആരുവിന്റെ മുഖത്ത് സംശയം നിറഞ്ഞു.. നിളയൊന്ന് ചിരിച്ചു...
\"\"\" ഞാൻ പറഞ്ഞില്ലേ, ആരൂ.. ഇല്ലാത്തത് പറഞ്ഞാലാണ് എനിക്ക് ഇഷ്ടപ്പെടാത്തത്.. അവൻ ആ വിളിച്ചത് ഇല്ലാത്തത് അല്ലല്ലോ.. സത്യമല്ലേ.. മൊണ്ടിയല്ലേ ഞാൻ...? \"\"\" അർത്ഥങ്ങൾ ഏറെ കലർന്നൊരു ചിരിയോടെ.. കണ്ണുകളിൽ നീർതിളക്കവുമായി പറഞ്ഞ് നിള ആരുവിൽ നിന്ന് നോട്ടം മാറ്റി.. മങ്ങി പോയി ആരുവിന്റെ മുഖം.. അങ്ങനെയൊരു മറുപടി അവളിൽ നിന്ന് കേൾക്കും എന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾക്ക് ഉള്ളിൽ ഒരു വേദന അനുഭവപ്പെട്ടു.. അതേ സമയമാണ് നിളയുടെ കൈയ്യിൽ ഇരുന്ന ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്.. ദേവ് ആണെന്ന് കണ്ടതും ഗേറ്റിന്റെ അടുത്തെ തണല് നോക്കി നടന്ന് കൊണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തു...
\"\"\" എന്താ?, ദേവാ... \"\"\" ഫോൺ ചെവിയോട് ചേർത്തവൾ ആരാഞ്ഞു...
\"\"\" നിങ്ങള് കോളേജിൽ നിന്ന് ഇറങ്ങിയോ?, കുഞ്ഞൂ... \"\"\" ബൈക്കിന്റെ ശബ്ദത്തോടൊപ്പം ദേവിന്റെ ആ ചോദ്യവും അവളുടെ കാതിൽ പതിച്ചു...
\"\"\" ഇറങ്ങി, ദേവാ.. ഗേറ്റിന് അടുത്ത് എത്താറായി.. എന്ത് പറ്റി? \"\"\" അവൾ സംശയിച്ചു...
\"\"\" നിങ്ങൾ അവിടെ നിൽക്ക്.. ഞാനിവിടെ റേഷൻ കടയുടെ അടുത്തെത്തി.. ഒരു അഞ്ച് മിനിറ്റ്.. ഇപ്പൊ വരാം... \"\"\" ബൈക്ക് ഓടിച്ച് കൊണ്ടാണ് അവൻ പറയുന്നതെന്ന് അവൾക്ക് അവന്റെ സംസാരത്തിൽ നിന്ന് മനസ്സിലായി...
\"\"\" പെട്ടന്ന് വരുമോ? ലേറ്റ് ആയാൽ ഞങ്ങള് ഞങ്ങളുടെ പാട്ടിന് പോകും... \"\"\" ഗേറ്റിന്റെ ഓരം ചേർന്ന് നിന്ന് അവൾ ആരുവിനെയും തനിക്കൊപ്പം പിടിച്ച് നിർത്തി...
\"\"\" ഓ.. ദാ വരുന്നെന്റെ, കുഞ്ഞുവേ... നീ വെച്ചോ... \"\"\" ചിരിയോടെ പറഞ്ഞ് അവൻ കാൾ കട്ട് ചെയ്തതും ഒരു നിമിഷം നിള നിശ്ചലയായി.. ഉള്ളിൽ ഓർമ്മകളുടെ ഒരു കൊടും കാറ്റ് വീശിയത് പോലെ.. വേദനയോ.. നോവോ എന്തോ ഉള്ളിൽ നിറഞ്ഞത് പോലെ അവളുടെ മുഖം നിർവികാരമായി...
\"\"\" എന്താ?, നിളാ... \"\"\" ആരു അവളുടെ കൈയ്യിൽ തട്ടി.. നിള അവളെയൊന്ന് നോക്കി...
\"\"\" ദേവ് ഇപ്പൊ ഇതുവഴി വരും.. നമ്മളോട് ഇവിടെ നിൽക്കാൻ പറഞ്ഞു... \"\"\" നിളയുടെ ശബ്ദം ഒന്ന് താഴ്ന്നു...
\"\"\" ആണോ.. എന്നാ നീ ഇവിടെ നിൽക്ക്.. ഞാൻ പോയി കളി തുടങ്ങിയോ എന്ന് ഓടി പോയൊന്ന് നോക്കിയിട്ട് വരാം.. ഇത് പിടിച്ചോ... \"\"\" ലോട്ടറി അടിച്ച എക്സ്പ്രഷൻ ഇട്ട് ബാഗ് ഊരി നിളയുടെ കൈയ്യിലേക്ക് കൊടുത്ത് ആരു ഗ്രൗണ്ടിലേക്ക് ഓടി.. ഒരു നിമിഷം അവൾ പോകുന്നത് നോക്കി നിന്ന ശേഷം ഗേറ്റിൽ ചാരി നിന്ന് നിള അകലേക്ക് നോക്കി.. മനസ്സിലും കാതുകളിലും ഒരുപോലെ മുഴങ്ങുന്നൊരു വാക്ക് ..... സ്നേഹം ചാലിച്ചൊരു വിളി.. അവളുടെ മിഴികളിൽ നീർതുള്ളികൾ ഉരുണ്ട് കൂടുന്നതിന് ഒപ്പം ചിന്തകളിൽ സുഖമുള്ളൊരു ഓർമ്മ തെളിഞ്ഞു...
\"\"\" സൂര്യൻ ഉദിച്ച് വരാൻ തുടങ്ങിയ നേരം ദേവർകാവിലെ അടികൾ താഴ്ചയുള്ള ജലാശയം അടങ്ങിയ കുളപ്പുരയിലെ വാതിൽ തള്ളി തുറന്ന് കൂർത്ത കണ്ണുകളോടെ നിള മുന്നിലേക്ക് നോക്കി...
\"\"\" ആദിയേട്ടാ !!!..... \"\"\" ചുറ്റും ആരെയും കാണാതെ അകത്തേക്ക് കയറി ഇടുപ്പിൽ കൈ കുത്തി നിന്നവൾ ഉച്ചത്തിൽ വിളിച്ചു.. പെട്ടന്ന് വലിയ ശബ്ദത്തോടെ കുളത്തിനടിയിൽ നിന്ന് ഒരു രൂപം അവൾക്ക് മുന്നിലായി ഉയർന്ന് വന്നതും അവളൊന്ന് ഞെട്ടി നെഞ്ചിൽ കൈ വെച്ച് പിന്നോട്ട് ആഞ്ഞു...
\"\"\" ഏയ്.. വീഴല്ലേ, പെണ്ണെ... \"\"\" അവളുടെ കൈയ്യിൽ പിടിച്ച് നേരെ നിർത്തി കൊണ്ട് ദേവ് ഒരു കുസൃതിചിരിയോടെ ആ കുളത്തിൽ നിന്ന് തിണ്ണയിലേക്കുള്ള പടികൾ കയറി.. അവളുടെ മുഖം വീർത്തു...
\"\"\" എനിക്ക് സ്കൂളിൽ പോകാൻ സമയം ആയെന്ന് വല്ല ബോധവും ഉണ്ടോ ദേവാ നിനക്ക്.. എത്ര നേരമായി ഞാൻ അവിടെ കാത്ത് നിൽക്കാ ഈ മുടിയൊന്ന് കെട്ടാൻ... നീ ഒന്ന് വരുന്നുണ്ടോ... \"\"\" അവന്റെ നനഞ്ഞ തോളിൽ ശക്തിയിൽ ഒരു തട്ട് കൊടുത്ത് അവൾ കെറുവിച്ചു...
\"\"\" ഓ.. ദാ വരുന്നെന്റെ, നിലാവേ... \"\"\" പടിക്കെട്ടിൽ വെച്ചിരുന്ന മുണ്ട് എടുത്ത് ഉടുത്ത ശേഷം അതിനടിയിലെ നനഞ്ഞ മുണ്ട് അഴിച്ച് മാറ്റി അവൻ അവളുടെ കവിളിൽ പിച്ചി...
\"\"\" ഇനി എപ്പോഴാ, മനുഷ്യാ.. വിളക്ക് പോലും വെച്ചില്ല ഇത്ര നേരമായിട്ട്... \"\"\" അവൾ പല്ല്കടിച്ചു...
\"\"\" ഹാ.. നീ ഇങ്ങനെ ഇവിടെ നിന്ന് എന്നെ നോക്കി പേടിപ്പിച്ച് സമയം കളയാതെ പോയൊരു ഗ്ലാസ്സ് ചായ എടുക്കടി, കുരുത്തംകെട്ടവളെ.. അപ്പോഴേക്കും ഞാൻ വേഗം പോയി വിളക്ക് വെച്ചിട്ട് ഓടി വരാം... \"\"\" തലതുവർത്തി അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തിട്ട് അവൻ ആ നനഞ്ഞ തോർത്ത് ഉപയോഗിച്ച് തന്റെ നെഞ്ചിലും കഴുത്തിലുമായി പറ്റി പിടിച്ചിരിക്കുന്ന ജലകണങ്ങൾ തുടച്ച കളഞ്ഞതും അവനെയൊന്ന് കൂർപ്പിച്ച് നോക്കിയിട്ട് തലയും തിരുമ്മി അവൾ കുളപ്പുരയിൽ നിന്ന് പുറത്തേക്ക് നടന്നു... \"\"\"
ഓർമ്മകളിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ അവളുടെ ഹൃദയം ഒന്ന് കുതിച്ചു.. എത്ര നല്ല ദിനങ്ങൾ ആയിരുന്നു അതെല്ലാം.. ഇന്നോ... എല്ലാം മാറി... പ്രത്യേകിച്ച് അവൻ... അവൻ ഒരുപാട് മാറി പോയി... ആ പഴയ ചിരി പോലും അവനിൽ ഇന്ന് കാണാറില്ല.. ആ മനുഷ്യനേ അല്ല അവനിന്ന് എന്ന് തോന്നി പോകും ചില നേരം... അവൾ ഓർത്ത് നിൽക്കെ ദേവിന്റെ ബൈക്ക് അവൾക്ക് മുന്നിലായി വന്ന് നിന്നു.. പക്ഷേ.. മനസ്സ് അവിടെ ഇല്ലാത്തതിനാൽ അവളത് അറിഞ്ഞില്ല...
\"\"\" കുഞ്ഞൂ.. ടി... \"\"\" സ്വപ്നം കണ്ട് നിൽക്കുന്നത് പോലെയുള്ള അവളുടെ നിൽപ്പ് കണ്ട് അവൻ അവളുടെ കൈയ്യിൽ തട്ടി.. നിളയൊന്ന് ഞെട്ടി...
\"\"\" നീ വന്നോ... \"\"\" മുന്നിൽ ദേവിനെ കാൺകെ അവൾ ഒരു നിശ്വാസത്തോടെ ചോദിച്ചതും ആരു ഗ്രൗണ്ടിൽ നിന്ന് അവിടേക്ക് ഓടിയെത്തിയതും ഒന്നിച്ചായിരുന്നു...
\"\"\" അവിടെ കളിയൊന്നും തുടങ്ങിയില്ലടി.. വാ.. നമുക്ക് പോകാം.. വിശന്നിട്ട് വയ്യ... \"\"\" ആരു അവളുടെ കൈയ്യിൽ നിന്ന് ബാഗ് വാങ്ങി...
\"\"\" കയറിക്കോ രണ്ടാളും... \"\"\" ദേവ് ഒന്ന് മുന്നോട്ട് ഒതുങ്ങി ഇരുന്നു...
\"\"\" കയറടി... \"\"\" ആരു ബാഗ് തോളിലേക്ക് കയറ്റി ഇട്ടു.. നിള ഒന്ന് മൂളിയിട്ട് അവന്റെ തോളിൽ കൈ വെച്ച് ഫൂട്ട് റെസ്റ്റിൽ ചവിട്ടി ബൈക്കിലേക്ക് കയറി ഇരുന്നു...
\"\"\" ബാഗ് ഇങ്ങ് താ, കുഞ്ഞൂ.. ആരവിയ്ക്ക് ഇരിക്കാൻ ബുദ്ധിമുട്ട് ആകും... \"\"\" ദേവ് അവളെ തിരിഞ്ഞ് നോക്കി.. നിള തിരിച്ച് ഒന്നും പറയാതെ ബാഗ് ഊരി അവന്റെ കൈയ്യിലേക്ക് കൊടുത്തു.. ആരു അവളുടെ തോളിൽ പിടിച്ച് ഒന്ന് ഉയർന്ന് ബൈക്കിലേക്ക് കയറി ഇരുന്നു...
\"\"\" ട്രിപ്പിൾസ് അടിച്ച് പണിയാകുമോ?, ദേവേട്ടാ... \"\"\" അവൻ വണ്ടി എടുത്തതും ആരു അല്പം ശബ്ദം ഉയർത്തി ചോദിച്ചു...
\"\"\" ഏയ്.. ഇവിടെ അടുത്തല്ലേ.. പ്രശ്നമില്ല... \"\"\" അവൻ ചിരിച്ചു.. നിള അവനെയൊന്ന് നോക്കി.. ശേഷം അവന്റെ തോളിൽ ഇരിക്കുന്ന തന്റെ കൈയ്യിലേക്കും.. എന്തോ.. വല്ലാത്തൊരു മോഹം തോന്നുന്നുണ്ടായിരുന്നു അവൾക്ക്.. പണ്ട്.. ഇതുപോലെ അവനൊപ്പം പോകുമ്പോൾ പിന്നിൽ.. അവന്റെ വയറിൽ കൈ ചുറ്റി പിടിച്ച് അവനോട് ചേർന്നാണ് ഇരിക്കുമായിരുന്നത്... ഇപ്പോൾ അതെല്ലാം വെറും ഓർമ്മകളാണ്... ഒരുപാട് നാളായി അവനോട് ചേർന്ന് അങ്ങനെ ഒന്ന് ഇരുന്നിട്ട്... എന്തിന്.. ഇന്നാണ് അവന്റെ ഇത്രയും അടുത്ത് തന്നെ ഈ ബൈക്കിൽ ഇരിക്കാൻ കഴിയുന്നത്... ആലോചിക്കെ.. മൗനമായി.. മെല്ലെ അവൾ അവന്റെ പുറത്ത് തന്റെ മുഖം ചേർത്തു.. തലയല്പം ചരിച്ച് മിററിലൂടെ അവൻ അവളെയൊന്ന് നോക്കി.. നിള കണ്ണുകൾ അടച്ചു.. പിന്നിൽ ആരു ഉണ്ടെന്നോ.. ഒന്നും അവൾ ആലോചിച്ചില്ല.. ഉള്ളിൽ നിറയുന്നൊരു ആഗ്രഹത്തോടെ.. അവനെ ബുദ്ധിമുട്ടിക്കില്ലെന്ന് കഴിഞ്ഞ ദിവസം മനസ്സിൽ ഉറപ്പിച്ചിട്ടും... അടക്കി നിർത്താൻ ആകാത്തൊരു കൊതിയോടെ.. ഇരുകൈകളും അവന്റെ തോളിൽ നിന്ന് എടുത്ത് അവൾ അവന്റെ വയറിലൂടെ അവ രണ്ടും ചുറ്റി വരിഞ്ഞ് അവനെ മുറുകെ കെട്ടിപിടിച്ച് അവനോട് ചേർന്നു.. വിറച്ച് പോയി ദേവ്... അവളുടെ ആ നീക്കം.. അതവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അതിന് ഫലമായി ബൈക്ക് അവന്റെ കൈയ്യിൽ നിന്നൊന്ന് പാളി പോകാൻ തുടങ്ങിയെങ്കിലും എങ്ങനെയോ അവൻ ഒരുവിധം അതിനെ പകപ്പോടെ സ്വന്തം നിയന്ത്രണത്തിലേക്ക് തന്നെ തിരിച്ച് കൊണ്ട് വന്നു.. നിളയൊന്നും മിണ്ടിയില്ല.. ആരുവും.. അവരുടെ ആ ഇരിപ്പ് മനസ്സിൽ നിറഞ്ഞൊരു സന്തോഷത്തോടെ നോക്കിയിട്ട് അവൾ മുഖം തിരിച്ച് ഇരുന്നതും ചുണ്ടിൽ വിരിഞ്ഞ വേദനയാർന്നൊരു ചിരിയോടെ നിള അവനോട് കൂടുതൽ ചൊതുങ്ങിയിരുന്നു.. ആ യാത്ര ഒത്തിരി ആസ്വദിച്ച് കൊണ്ട് തന്നെ... ഇനി അതിനൊരു ഭാഗ്യം ഉണ്ടാകുമോ എന്നറിയില്ലെങ്കിലും... അവൻ തനിക്ക് അത് നിഷേധിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും.. അവനോടൊപ്പം അങ്ങനെ ചേർന്ന് ഇരുന്ന് യാത്ര ചെയ്യാൻ ആ നിമിഷം അവൾ അത്രയേറെ മോഹിച്ചിരുന്നു.. എല്ലാം മറന്ന്... ഒന്നും ഓർക്കാതെ... ആദിയേട്ടന്റെ മാത്രം ദർശിപെണ്ണായി... അവനോട് ചേർന്ന് അവൾ ഇരുന്നു... അവന്റെ മാത്രം നിലാവായി... 💙
തുടരും................................................
Tanvi 💕
നീലനിലാവേ... 💙 - 20
ബൈക്ക് മുന്നോട്ട് ഓടിച്ച് കവല കഴിഞ്ഞ് കടയുടെ അടുത്ത് എത്താറായപ്പോൾ ദേവ് തന്നെ ചുറ്റി പിടിച്ചിരിക്കുന്ന നിളയെ മിററിലൂടെ ഒന്ന് നോക്കി കൊണ്ട് വണ്ടി സൈഡ് ഒതുക്കി...\"\"\" ഒന്ന് ഇറങ്ങിക്കേ രണ്ടാളും.. കഴിച്ചിട്ട് പോകാം... \"\"\" കീ ബൈക്കിൽ നിന്ന് ഊരിയെടുത്ത് അവൻ പറഞ്ഞതും ആരു നിളയുടെ തോളിൽ പിടിച്ച് ബൈക്കിൽ നിന്ന് ഇറങ്ങി.. വായനാശാല കഴിഞ്ഞ് ഹോസ്റ്റലിലേക്കുള്ള ഇടവഴി തിരിഞ്ഞ് പോകുമ്പോൾ ഒരു കുഞ്ഞ് ഹോട്ടൽ ഉണ്ട്.. അവിടെ ഉച്ചസമയങ്ങളിൽ എഴുപത് രൂപയ്ക്ക് നല്ല ബിരിയാണി കിട്ടും... ഒടുക്കത്തെ ചിലവാണ് അവിടെ മിക്ക ദിവസവും... അതിന് കാരണം ആ ബിരിയാണിയുടെ സ്വാദ് തന്നെയാണെന്നത് ഒരു സത്യ