Aksharathalukal

കൂട്ട് 6


പ്രിൻസിപ്പാളിന്റെ റൂമിൽ ചെന്ന ഡേവിഡ് അടി ഉണ്ടാക്കാൻ കാരണമായ സാഹചര്യം വിശതീകരിച്ചു.  അതിഥിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച പ്രിൻസിപ്പാൾ ഡേവിഡിന്റെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ലെന്നു കണ്ട് അർജുനും ഗാങിനും മാത്രം 2 ആഴ്ചത്തെ സസ്പെൻഷൻ കൊടുത്തു.  



---------------------------------------------------------------



അവസാനത്തെ പീരിയഡ് ക്ലാസ്സിൽ ഇരിക്കുകയായിരുന്നു മിക്കുവും സച്ചുവും മറിയാമ്മയും റിച്ചിയും.  സച്ചു ബെഞ്ചിന്റെ അറ്റത്ത്,  അതിനടുത്തു റിച്ചി പിന്നെ മിക്കു... ചുമരിനോട് ചേർന്ന് മറിയാമ്മ.. അങ്ങനെയാണ് ഇരിപ്പ്.  ലാസ്റ്റ് പീരിയഡ് ആയതുകൊണ്ട് സച്ചു പോലും വളരെ കഷ്ടപ്പെട്ടാണ് ക്ലാസ്സിൽ ശ്രദ്ധിക്കുന്നത്.  പക്ഷെ വായിനോട്ടത്തിനു ഒരു കുറവും വരുത്തുന്നില്ല.  



\'മിക്കു.. ഡി.. ഇന്നലെ രാത്രി ഒരു സംഭവം ഉണ്ടായി .  \' മിക്കുവിനെ റിച്ചി തോണ്ടി. 



\'എടി... മൂദേവി.. 😡😡ഇങ്ങേരുടെ ക്ലാസ്സിൽന്നു തന്നെ നിനക്ക് പറയണം അല്ലേടി മറുതെ... അങ്ങേർ എങ്ങാനും നമ്മൾ മിണ്ടുന്നതു കണ്ടാൽ ഇന്ന് നമ്മളുടെ പുലകുടി അടിയന്തിരം നടത്തും. 😬😬😬 \'



\'ഹേയ്.. ലാസ്റ്റ് പീരിയഡ് അല്ലേ മോളുസേ.. അങ്ങേർ ശ്രദിക്കാൻ ഒന്നും പോണില്ല.  \'



\'ആഹ്... 😬😬എന്ന പറഞ്ഞു തുലക്ക്.. ശവമേ.. \'



\'ഇന്നലെ രാത്രി കൊറിയൻ സിനിമ കണ്ടോണ്ട് ഇരിക്കുമ്പോൾ അതിലൊരു കിസ്സിങ് സീൻ.. അപ്പോൾ തന്നെ.. \'



\'വെയിറ്റ്.. വെയിറ്റ്... ബാക്കി പറയും മുന്നേ സീൻ explain...😜😜😜😜😁😁😁\'



\'എടി... അതല്ല.. കറക്റ്റ് ടൈമിൽ ഉമ്മ കേറി വന്നു എന്തോ ഭാഗ്യത്തിന് കണ്ടില്ല.. \'


\'എന്റമ്മോ.. കണ്ടിരുന്നേൽ നീ തീർന്നേനെ മോളേ.. അതെന്നാലും എന്താ അങ്ങനെ..... \'


\'അശ്‌മിക ദേവ്... what\'s going on there??? stand up... \'മിക്കു പറഞ്ഞു തീരും മുന്നേ ദേവന്റെ വിളി വന്നു. 


\'ജാങ്കോ... നീ അറിഞ്ഞോ ഞാൻ പെട്ടു... \'മിക്കു സ്വയം പറഞ്ഞു എണീറ്റു. 


\'അത് പിന്നെ സർ... ഒരു ഡൌട്ട് ചോയ്ച്ചതാ... \'


\'മം... അത് മനസ്സിലായി... അതാ വിളിച്ചേ.... \'


പിള്ളേരൊക്കെ അത് കേട്ട് ചിരിച്ചു. 


\'എന്നാൽ പറ ഈ പ്രോബ്ളത്തിൽ ഷോർട് കോളം ആണോ അതോ ലോങ്ങ്‌ കോളം ഓ...? \'


\'എടി.. ഏതാ \' മിക്കു നൈസ് ആയിട്ട് മൂന്ന് പേരോടും  ചോദിച്ചു. മൂന്നാളും കൈ മലർത്തി കാണിച്ചു. 


\'സാർ.. I don\'t know.. \'മിക്കു  തല താഴ്ത്തി അതി വിനയം വാരി തൂകി പറഞ്ഞു. 


\'ബേസിക് ആയിട്ടുള്ള കാര്യങ്ങൾ പോലും അറിയില്ല... എന്താ ഇത്... തന്റെ കൂടെ അവിടെ സംസാരിക്കാൻ  ഉണ്ടായിരുന്ന ആൾ തന്നെ പറ... സ്റ്റാൻഡ് അപ്പ്‌.. \'


റിച്ചി എഴുന്നേൽക്കാൻ തുടങ്ങിയതും... \'എൽസ മരിയ... തനിക്ക് എന്താ ചെവി കേട്ടൂടെ... ആൻസർ പറ.. \'


മറിയാമ്മ എണീറ്റ് അറിയില്ല സാർ എന്ന് പറഞ്ഞു. 


പിന്നെ ദേവൻ പാട്ട് കച്ചേരി അങ്ങ് തുടങ്ങി. 


\'ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയില്ലെങ്കിൽ എന്തിനാ നീയൊക്കെ ഇങ്ങോട്ട് കെട്ടി ഒരുങ്ങി വരണത്...കുണ്ട്രത്തിലെ കുമരനുക്ക് കൊണ്ടാട്ടം.. അങ്കെ കുവിന്ദമ പെൺകളെല്ലാം കൊണ്ടാട്ടം കൊണ്ടാട്ടം.. കുണ്ട്രത്തിലെ കുമാരനുക്ക് കൊണ്ടാട്ടം..ഇനി ഇതേപോലെ വല്ലോം ഉണ്ടായാൽ ക്ലാസ്സിൽ നിന്ന് ഇറക്കി വിടും... സിറ്റ് ഡൌൺ.. \'


\'എന്താ... ഇപ്പൊ ഇവിടെ ഉണ്ടായേ.. ആരാ ഇവിടെ പടക്കം പൊട്ടിച്ചേ... ഇന്ന് വിഷു ആണോ.. \'മിക്കുവിന്റെ ആത്മഗതം. 


അത് പിന്നെ എല്ലാ ഗാങ്ങിലും അങ്ങനെ ആണല്ലോ... റിച്ചിയെ പോലെ ഒരുത്തിയും  മറിയാമ്മയെ പോലെ ഒരുത്തിയും കാണും.  അതായത് എല്ലാ ഉഡായിപ്പുകളും തുടങ്ങി വെച്ചിട്ട് എല്ലാത്തിനും മുൻപന്തിയിൽ ഉണ്ടായിട്ട് അവസാനം പിടിക്കപെടാതെ രക്ഷപ്പെടുന്ന ഒരുത്തിയും ഒന്നിനും പോകാതെ നിന്നിട്ട് അവസാനം പെട്ടു പോകുന്ന വേറെ ഒരുത്തിയും.  


മിക്കുവും മറിയാമ്മയും റിച്ചിയെ കണ്ണുരുട്ടി കാണിച്ചു.  അവൾ തിരിച്ച് നന്നായി ഇളിച്ചു കാണിച്ചു.  


\'അവളുടെ അമ്മായിടെ ഒരു ഇളി.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ശീമപ്പന്നി.. \' അത് പറഞ്ഞതേ മിക്കുവിന് ഓർമ ഉള്ളൂ. 


\'അശ്‌മിക... \' ദേവൻ അലറി 


\'ജാങ്കോ.. നീ അറിഞ്ഞാ ഞാൻ പിന്നെയും പെട്ടു.. \'മിക്കു മനസ്സിൽ പറഞ്ഞു. 


\'പഠിക്കും ഇല്ല മറ്റുള്ളവരെ ഒട്ടു പഠിക്കാനും സമ്മതിക്കില്ല.. ഗെറ്റ് ഔട്ട്‌.. \'


മിക്കുവിന് അത് ലോട്ടറി അടിച്ചപോലെ ആയിരുന്നു.  ക്ലാസ്സിൽ നിന്നും രക്ഷപ്പെട്ടല്ലോ.. 


\'താങ്ക്യൂ സാർ. \' ആ ആവേശത്തിൽ അവളുടെ വായിൽ നിന്നും വീണു പോയി.എല്ലാവരും ചിരിച്ചു.. ദേവൻ അവളെ കലിപ്പിച്ച് നോക്കി. 


\'അല്ല സാർ.. മാറിപ്പോയതാ... സോറി സാർ.. അതാ ഞാൻ ഉദേശിച്ചത്‌. \'


\'ഒന്ന് ഇറങ്ങി പോകുന്നുണ്ടോ... എവിടുന്നു കുറ്റിയും പറിച്ച് വരുന്നു ഇതൊക്ക.. വെറുതെ മനുഷ്യന്റെ സമയം കളയാൻ ആയിട്ട്... \'


മിക്കു പുസ്തകം ബാഗിൽ എടുത്തു വെച്ച് ഫോണും ഇയർഫോണും പേഴ്സും എടുത്ത്  അവിടുന്ന് പോകാൻ തുടങ്ങി. 


\'മാറങ്ങോട്ട്... സേചിക്കു വഴി തരു.. സേച്ചി രക്ഷപെടട്ടെ... \'റിച്ചിയെ നോക്കി മിക്കു പറഞ്ഞു. 



പുറത്ത് കടന്ന മിക്കു വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ട് ക്യാന്റീനിൽ പോയി 6 പരിപ്പുവടയും ഒരു കട്ടനും ഓർഡർ ചെയ്തു.  ആദിയെയും ജോവിനെയും വിളിച്ചെങ്കിലും അവർ കോൾ എടുത്തില്ല.  അവർ ക്ലാസ്സിൽ ആകുമെന്ന് മിക്കു ഊഹിച്ചു.  ഇയർഫോണിൽ പാട്ടും കേട്ട് പരിപ്പുവട ആസ്വദിച്ചു... അല്ലല്ല.. ആർത്തി പിടിച്ചു കഴിക്കുകയായിരുന്നു മിക്കു. 


(ദേവനോടുള്ള ദേഷ്യത്തിലാണ് മിക്കു.. ആർത്തി പിടിച്ച് കഴിച്ചാൽ പെണ്ണിന്റെ മൂഡ് ശരി ആകും.. അതുകൊണ്ടാണ്.. പാവത്തിനെ പ്രാകല്ലേ.. )


അപ്പോഴാ മിക്കുവിന്റെ ആർത്തി പിടിച്ചുള്ള കഴിപ്പും കണ്ടോണ്ട് ഡേവിഡ് അങ്ങോട്ട് വന്നത്. 


\'ഇതെന്താ അശ്മികാ .. ഇന്ന് ഒറ്റക്ക്?  നിന്റെ ടീംസ് എവിടെ? \'


\'എന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കി. \'


\'😳ങേ.. എന്തോന്ന്??? \'


മനസ്സിലായില്ലാലെ.. വായ നിറച്ച് പരിപ്പുവടയും കുത്തിക്കേറ്റി വല്ലതും പറഞ്ഞാൽ കേൾക്കുന്ന ആൾക്ക് വല്ലതും മനസ്സിലാകുമോ... 


അവൾ പിന്നെയും പറയാൻ ശ്രമിച്ചു.  അവളുടെ വർത്താനം കേട്ട് ഡേവിഡ് ചിരിക്കാൻ തുടങ്ങി. 


\'മെല്ലെ കഴിച്ച് തീർത്തിട്ട് പറഞ്ഞാൽ മതി. എനിക്ക് തിരക്കില്ല. 😝 \'


\'എന്നെ ക്ലാസ്സിൽ നിന്ന് ഒച്ചയുണ്ടാക്കിയതിനു പുറത്താക്കിയതാ..😁😁😁😁 \'പരിപ്പുവട ഇറക്കിയതും അവൾ നിഷ്കു ചമഞ്ഞു  പറഞ്ഞു. 


\'മം... ഞാൻ ഇവിടെ ഇരുന്നോട്ടെ?? \' അവളുടെ ഓപ്പോസിറ് ഉള്ള ചെയർ ചൂണ്ടി അവൻ ചോദിച്ചു. 


\'യാ.. ഷുവർ.. \'


പാത്രത്തിൽ  രണ്ട് പരിപ്പുവട കൂടെ ബാക്കി ഉണ്ടായിരുന്നു.  മിക്കു പാത്രം അവന്റെ അടുത്തേക്ക് നീക്കി.  അവൻ അതിൽ നിന്നും ഒന്ന് എടുത്ത് കഴിക്കാൻ തുടങ്ങി.  അവർ ആ പീരിയഡ് തീരും വരെ എന്തൊക്കെയോ സംസാരിച്ച് അവിടെ ഇരുന്നു.  



===========================


ക്ലാസ്സ്‌ കഴിയുന്ന സമയം കഴിഞ്ഞിട്ടും കൂട്ടുകാരെ ഡിപ്പാർട്മെന്റിന് പുറത്ത് കാണാത്തത് കൊണ്ട് മിക്കു തിരിച്ച് ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിൽ കേറാൻ തുടങ്ങിയതും കൃത്യ  സമയത്ത് ദേവൻ സാർ  പുറത്തേക്ക് വന്നു.  പെട്ട് പോയ അവൾ സോറി സാർ എന്ന് പറഞ്ഞ് സ്കൂട്ട് ആയി 🏃‍♀️🏃‍♀️🏃‍♀️നേരെ ടീമ്സിന്റെ അടുത്തേക്ക് വിട്ടു. 


റിച്ചി :\'അങ്ങേർക്കു പഠിപ്പിച്ചു പഠിപ്പിച്ചു വട്ടായതാ... ഇങ്ങനെ ഒരു ആത്മാർത്ഥത കൂടി പ്രാന്തായ സാദനം... കണ്ടില്ലേടി 15 മിനുട്ട് ലേറ്റ് ആയിട്ടാ വിട്ടെ.. അതും ലാസ്റ്റ് പീരിയഡ്... \'


മിക്കു :\'ഹോ... എന്തായിരുന്നു അയാളുടെ ഒരു ജാഡ.. അങ്ങേരുടെ വീട്ടിൽ കേറി പെണ്ണ് ചോദിച്ചതൊന്നും അല്ലാലോ... ഒന്ന് മിണ്ടിയതിനു ഇങ്ങനെ ഒക്കെ പറയണോ.. കടുവ... \'


അപ്പോഴേക്കും ക്ലാസ്സിലെ എല്ലാവരും പുറത്ത് പോയി. ക്ലാസ്സിൽ അവർ നാല് പേര് മാത്രമായി. 


സച്ചു :\'എടി... നീ വെറുതേ കേറി ഒച്ചയുണ്ടാക്കീട്ട് അല്ലേ ദേവൻ സാർ അങ്ങനെ പറഞ്ഞെ.. അങ്ങേരുടെ  അത്രയും ആത്മാർത്ഥത ഉള്ള വേറെ ഏത് സാർ ഉണ്ട് ഈ കോളേജിൽ?? \'


മിക്കു :\'ഓ... അവളും അവളുടെ ഒരു ദേവേട്ടനും.  അങ്ങേരെ കയ്യിൽ കിട്ടിയാൽ ഞാൻ പപ്പടം പൊടിക്കുമ്പോലെ പൊടിക്കും. \'


\'എടി.. നീ എന്നെ എന്ത് വേണേലും പറഞ്ഞോ. പക്ഷെ ദേവൻ സാറിനെ പറഞ്ഞാൽ ഉണ്ടല്ലോ... 😡😡\' മിക്കുവിന് നേരെ വിരൽ ചൂണ്ടി സച്ചു പറഞ്ഞു. 


\'പറഞ്ഞാൽ നീ എന്തോ ചെയ്യും?? നിനക്ക് ദേഷ്യം വരുന്നുണ്ടോ ഡി... എന്നെ തല്ലണോടി... എന്നാൽ തല്ലടി... ഒന്ന് തല്ലി നോക്കെടി... \'


അത് പറഞ്ഞതേ മിക്കുവിന് ഓർമ ഉള്ളൂ.  അപ്പോഴേക്കും സച്ചു കൈ ചുരുട്ടി മിക്കുവിന്റെ പുറത്ത് തന്നെ ഇടിച്ചു.  


മറിയാമ്മ :\'സുഭാഷ്.. നിനക്ക് എന്തിന്റെ കേടായിരുന്നു... ഇരന്നു വാങ്ങിച്ചു.\'


മിക്കു സച്ചുവിന്റെ മുടിയിൽ പിടിച്ച് വലിച്ചു.


\'എടി... എന്റെ മുടി വിടെടി... \'സച്ചു മിക്കുവിന്റെ കൈ പിടിച്ച് കടിച്ചു.  മിക്കു മുടിയിൽ നിന്ന് കയ്യെടുത്തു. 


\'ആഹ്... പട്ടീടെ ജന്മം ആണോടി... \'കടി കിട്ടിയ ഇടത്ത് ഉഴിഞ്ഞു കൊണ്ട് മിക്കു ചോദിച്ചു. 


\'ഈഹ്.. ഈഹ്.. 😁😁😁\' സച്ചു നന്നായി ഇളിച്ചു.  


ആ ഇളി കണ്ടതും അവൾ ക്ലാസ്സിന്റെ മുന്നിൽ പോയി ഡസ്റ്റർ എടുത്ത് സച്ചുവിനെ എറിഞ്ഞു.  നല്ല ഉന്നമായത് കൊണ്ട്  നേരെ പോയി കൊണ്ടത് റിച്ചിക്കും.  



ക്ലാസ്സ്‌ കഴിഞ്ഞിട്ടും മിക്കുവിനെയും ഗാങിനെയും കാണാത്തതു കൊണ്ട് ആദിയും ജോയും അവരെ മാറി മാറി വിളിച്ചു.  



\'എടാ.. ജോ.. അവർ കാൾ എടുക്കുന്നില്ലലോ.. \'


\'ഇനി അവർ  വല്ല കുഴപ്പത്തിലും ചെന്നു പെട്ടോ ആദി..  കഴിഞ്ഞ പീരിയഡ് മിക്കുവിന്റെ മിസ്സ്കാൾ ഉണ്ടായിരുന്നതല്ലേ.. \'


\'മം.. എന്തായാലും വാ നോക്കാം. \'


മിക്കുവിന്റെ ക്ലാസ്സിലെ കിരണിനോട് ചോദിച്ചപ്പോൾ  നാലെണ്ണവും ക്ലാസ്സിൽ തന്നെ കാണുമെന്ന് പറഞ്ഞു.  


ആദിയും ജോയും ക്ലാസ്സിൽ എത്തിയപ്പോൾ കണ്ടത് മുഖം മുഴുവൻ ചോക്ക് പൊടിയിൽ മുങ്ങിയ നാല് രൂപങ്ങൾ ആയിരുന്നു.  അവരുടെ അടി കണ്ട് രണ്ടാളും ശ്വാസം കിട്ടാതെ ചിരിക്കാൻ തുടങ്ങി. 


ജോ :\'എന്തൊരു തറകൾ ആണെടി നിങ്ങൾ.. ഹി.. ഹി... ഹെന്റമ്മോ ..😂😂 \'


മറിയാമ്മ :\'തറ നിന്റെ അമ്മായിടെ മോള്...😡😡 കുരിപ്പേ  ... \'


ജോ :\'എടി.. തോമാച്ചന് സുഖല്ലേ..😜😜😜 \'


\'നൈസ് ആയിട്ട് അപ്പന് വിളിച്ചല്ലേ... പരട്ട തെണ്ടി... ഇതാ പിടിച്ചോ...😝😝 \'അതും പറഞ്ഞ് മറിയാമ്മ കയ്യിലിരുന്ന ഡസ്റ്റർ എടുത്ത് അവന്റെ നേരെ എറിഞ്ഞു. ഒഴിഞ്ഞു മാറാൻ  ശ്രമിച്ചെങ്കിലും അത് കൃത്യമായി അവന്റെ ചുമലിൽ കൊണ്ടു.  അവന്റെ ഷർട്ടിൽ ചോക്ക് പൊടി ആയി. 


നിലത്ത് വീണ ഡസ്റ്ററും എടുത്ത് ജോ മറിയാമ്മയുടെ അടുത്തേക്ക് ഓടി.  ഓടാൻ നോക്കിയ മരിയമ്മയെ പിടിച്ച് നിർത്തി അവൻ അവളുടെ രണ്ട് കവിളിലും കുട്ടികൾക്ക് പൗഡർ ഇട്ടു കൊടുക്കുമ്പോലെ ഡസ്റ്റർ കൊണ്ട് ചോക്ക് പൊടി ആക്കി കൊടുത്തു.  എന്നിട്ട് അവൻ ഡസ്റ്റർ ജനലിൽ കൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.  



\'ഇനി നീ എന്താക്കുമെടി ശവമേ...😁😁😁? \'


മറിയാമ്മയുടെ കണ്ണിൽ ജോ ഒരു കോൺഫിഡൻസ് കണ്ടു. ഇവൾ ഇതെന്തിനുള്ള പുറപ്പാട് ആണെന്ന് ചിന്തിച്ച് നിന്ന ജോവിന്റെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെ വന്ന അവൾ രണ്ട് കൈ കൊണ്ടും  അവന്റെ കോളറിൽ പിടിച്ച് വലിച്ചു.  മുന്നോട്ട് ആഞ്ഞ അവന്റെ മുഖം കയ്യിലെടുത്തു അവൾ തന്റെ രണ്ട് കവിളുകളും അവന്റെ കവിളുകളിൽ ഉരസി.... അവളുടെ കവിളുകളിൽ ഉണ്ടായിരുന്ന ചോക്ക് പൊടി അവന്റെ കവിളിൽ കൂടെ ആകും വരെ അങ്ങനെ ചെയ്തു.  അവൾക്ക് തൃപ്‌തി തോന്നിയപ്പോൾ അവന്റെ പിടി വിട്ട് അവൾ മാറി നിന്നു.


\'ഈ മറിയാമ്മേനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. \'അതും പറഞ്ഞ് അവന്റെ കവിളിൽ കൈ കൊണ്ട് തട്ടി അവൾ ബാഗും എടുത്ത് ക്ലാസിനു പുറത്തേക്ക് പോയി. 


കണ്ണിപ്പോൾ പുറത്തേക്ക് വരും എന്ന അവസ്ഥയിൽ പകച്ചു നിൽപ്പാണ് സച്ചുവും ആദിയും മിക്കുവും റിച്ചിയും. 


\'പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ  ചില്ലകളിൽ വരുമോ.... \'അപ്പോഴും ജോവിന്റെ മനസ്സിൽ ആരോ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വായിച്ചു കൊണ്ടിരുന്നു. 



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


പിറ്റേന്ന് പതിവില്ലാതെ സച്ചു ആകെ മൂഡ് ഔട്ട്‌ ആയിരുന്നു.  എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും പറഞ്ഞില്ല. സംഗതി സീരിയസ് ആണെന്ന് ദേവൻ സാറിന്റെ ക്ലാസ്സിലാണ് മനസ്സിലായത്.  അങ്ങേരുടെ ക്ലാസ്സിൽ സാധരണ അവൾ കാണിക്കുന്ന ഒരു ഷോയും അന്ന്  കാണിച്ചില്ല.  മര്യാദക്ക് ഒന്ന് വായിനോക്കുക്ക പോലും ചെയ്തില്ല. 


\'ഡി.. എനിക്ക് ഒന്ന് കിടക്കണം... അങ്ങേരു ചോദിച്ചാൽ വല്ല തലവേദനയാണെന്നു എങ്ങാനും പറഞ്ഞോ... \' അതും പറഞ്ഞ് സച്ചു കിടന്നു. 


ബാക്കി മൂന്നാൾക്കും അവളുടെ അവസ്ഥ കണ്ട് വല്ലാതെ വിഷമമായി. 



ആ പീരിയഡ് കഴിഞ്ഞപ്പോൾ ക്ലാസ് കട്ട്‌ ചെയ്ത് അവർ ക്യാന്റീനിൽ പോയി ഇരുന്നു. ആദിനോടും ജോവിനോടും അങ്ങോട്ട് വരാൻ വിളിച്ച് പറഞ്ഞു.  


മറിയാമ്മ :\'ഡി... നിനക്ക് എന്താടി പറ്റിയത്?? \'

മിക്കു :\'എടി.. കളിക്കാതെ കാര്യം പറ.. \'


റിച്ചി :\'ഇവൾ നമ്മളോട് പറയില്ല... ജാഡ തെണ്ടി.. \'


\'നിങ്ങൾക്ക് അറിയില്ലേ... അച്ഛൻ എന്റെ കല്യാണം ഉറപ്പിച്ചതാണെന്നു... ഈ ഞായറാഴ്ച്ച അങ്കിളും ആന്റിയും വീട്ടിൽ വരുന്നുണ്ട്.  \'


\'ആഹ്. അതിനെന്താടി അവർ വന്നു പൊയ്ക്കോട്ടേ.. \'മറിയാമ്മ പറഞ്ഞു. 


\'ഇത് അങ്ങനെ അല്ലടി.. അവർ കല്യാണം ഉറപ്പിക്കാൻ വരുന്നതാണെന്നാ എനിക്ക് തോന്നുന്നത്. \'


\'നീ ഓവർ ആയിട്ട് ചിന്തിച്ചു കൂട്ടണ്ട. UK കാരന്റെ പഠിപ്പ് എന്തായാലും കഴിഞ്ഞില്ലാലോ...പിന്നെന്താ പ്രശ്നം..  \'റിച്ചി  ചോദിച്ചു. 


\'അങ്ങേർ വരുന്നൊന്നും ഇല്ല... അങ്കിളും ആന്റിയും മാത്രം... പക്ഷെ അച്ഛൻ പറഞ്ഞതിൽ നിന്നും ഒരു കാര്യം   ഏറെക്കുറെ എനിക്ക് ഉറപ്പായി. ഈ ഞായറാഴ്ച്ചയോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.  \'അത് പറഞ്ഞപ്പോൾ അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി. 


മിക്കു :\'നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലാത്തത് മാത്രമല്ലലോ മോളേ നിന്റെ  പ്രശനം.. വേറെ എന്തോ ഒന്ന് കൂടെ ഇല്ലേ??? .. \'


\'അത്... അതുപിന്നെ... \'


\'കിടന്നു ഉരുളണ്ട മോളേ... നിനക്ക് ദേവൻ സാറിനെ സീരിയസ് ആയിട്ട് ഇഷ്ടമല്ലേ... ചങ്കിൽ തറച്ച പ്രണയം.. \'റിച്ചി ചോദിച്ചു. 


\'നിങ്ങൾക്ക് അതെങ്ങനെ മനസ്സിലായി...... ഞാൻ തമാശക്ക് അല്ല വായിനോക്കിയത് എന്ന്?? \' 


\'ചില മിണ്ടാപ്പൂച്ചകൾ കണ്ണടച്ച് പാലു കുടിക്കുമ്പോൾ ആരും അതൊന്നും കാണുന്നില്ലെന്നാ അതിന്റെ ഒക്കെ വിജാരം. \'മറിയാമ്മയെ അർഥം വെച്ച്  നോക്കി മിക്കു പറഞ്ഞു. 


\'നമ്മൾ അത് മറിയാമ്മയെ കുറിച്ച് അല്ലാട്ടോ പറഞ്ഞേ... തീരെ അല്ല... \'റിച്ചി കൂട്ടിച്ചേർത്തു. 


മറിയാമ്മ ഒരു ബ്ലിങ്കസ്യാ ചിരി ചിരിച്ചു.  അത് കണ്ടപ്പോൾ സച്ചു പോലും ചിരിച്ചു പോയി. 


അപ്പോഴേക്കും ആദിയും ജോവും അങ്ങോട്ട് വന്നു.  അവരോട് കാര്യങ്ങളുടെ കിടപ്പു വശം അവർ പറഞ്ഞു. 


\'സച്ചൂ...നീ എത്രയും പെട്ടന്ന് സാറിനോട്  എല്ലാം തുറന്നു പറയുന്നതാ നല്ലത്. \'ആദി അഭിപ്രായപ്പെട്ടു. 


\'പക്ഷെ... ആദിയേട്ട.. ഞാൻ ഇന്ന് സാറിന്റെ  ക്ലാസ്സിൽ പതിവ് പോലെ ഉത്തരം വിളിച്ച് പറയുകയോ ഡൌട്ട്  ചോദിക്കുകയോ ചെയ്തില്ല.  എന്നിട്ടും അങ്ങേർ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല.  ഞാൻ കിടന്നിട്ട് പോലും എന്ത് പറ്റിയെന്നു അന്വേഷിച്ചില്ല.  അങ്ങേരെ ഇതൊന്നും ഒരു തരത്തിലും ബാധിക്കുന്നില്ല എന്ന് വേണ്ടേ ഇതിൽ നിന്നും മനസ്സിലാക്കാൻ??  ഇത്ര നാൾ ഓരോ കോപ്രായം കാണിച്ച ഞാൻ മണ്ടി. .. \'ഇടറുന്ന സ്വരത്തിൽ അത് പറഞ്ഞപ്പോൾ സച്ചുവിന്റെ കണ്ണിൽ നനവ് പടർന്നു. 


\'ഞാൻ അതല്ല പറഞ്ഞെ സച്ചു...നീ കരയല്ലേ..  ഞായറാഴ്ച്ച അവർ വരുമെന്നല്ലേ പറഞ്ഞെ. അങ്ങേരുടെ പ്രതികരണം എന്തോ ആയിക്കോട്ടെ.. പക്ഷെ നീ ഇത് ഞായറാഴ്ച്ചക്ക് മുന്നേ പറയണം.  അവർ വന്നു പോയാൽ ചിലപ്പോൾ വീട്ടിലെ കാര്യം ഓർത്തു നിനക്ക് പറയാൻ തോന്നി എന്ന് വരില്ല . ഇത് അങ്ങേരോട് പറയാൻ പറ്റിയില്ലലോ എന്ന് ഓർത്തു നിന്റെ ഉള്ളിൽ പിന്നീട് ഒരു  കുറ്റബോധം ഉണ്ടാകരുത്... അതുകൊണ്ടാ പറഞ്ഞത് .. \'ആദി പറഞ്ഞു. 



എല്ലാവരും അതിനോട് യോജിച്ചു. 


ഫുഡ്‌ കഴിച്ചു കഴിഞ്ഞ് ദേവൻ സാറിനെ കാണാൻ നാലുപേരും  സ്റ്റാഫ്‌ റൂമിൽ പോയി.നിരാശ ആയിരുന്നു ഫലം.  അങ്ങേർ എന്തോ അത്യാവശ്യ കാര്യത്തിനായി  ഉച്ചക്ക് ശേഷം  ലീവ് എടുത്തിട്ട് പോയി  എന്ന് അറിയാൻ കഴിഞ്ഞു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆




പിറ്റേന്നും ദേവൻ സാർ ലീവ് ആയിരുന്നു.  അതിന്റെ ടെൻഷനിൽ കോളേജിന്റെ മുന്നിലെ വാഗമരചുവട്ടിൽ നിൽക്കുകയായിരുന്നു അവർ ആറു പേരും.  അപ്പോഴാണ് ഡേവിഡ് വന്ന് മിക്കുവിനെ വിളിച്ചത്. 



\'അശ്‌മിക.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.  നമ്മൾക്കു ഒന്ന് മാറി നിൽക്കാം. \' 


\'ആഹ്.  ഓക്കേ. \'



അവൾ അവന്റെ കൂടെ പോയി.  മിക്കുവും ഡേവിഡും  മുളകൊണ്ട് ഉണ്ടാക്കിയ ഗാർഡനിലെ  ബെഞ്ചിൽ ഇരുന്നു.  


\'എന്താ കാര്യം ചേട്ടാ.. \'പറയാൻ പോകുന്ന കാര്യത്തെ കുറിച്ച് അവന്റെ ഭാവം കണ്ട് ഏകദേശ ദാരണ ഉണ്ടെങ്കിലും മിക്കു ചോദിച്ചു. 


\'അത്... അശ്‌മിക... ഞാൻ നിന്നെ ആദ്യമായ് കണ്ടത് നീ  ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ റാഗിങ്ങിനിടെ ആയിരുന്നു. ... സത്യം പറഞ്ഞാൽ നിന്റെ അത്ര സൗന്ദര്യവും ക്യൂട്ടിനെസ്സും ഒത്തു ചേർന്നുള്ള ഒരു പെണ്ണിനേയും ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ  കണ്ടിട്ടില്ല.  ഇങ്ങോട്ട് പല പെൺപിള്ളേരും പ്രൊപ്പോസ് ചെയ്‌തെങ്കിലും എനിക്ക് ഇഷ്ടം നിന്നോട് ആണ്.. I ലവ് you..അച്ചു... love you so much.. അച്ചുമ്മാ... \'



(തുടരും )




❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ബാക്കി  നാളെ.  ബോർ ആണെങ്കിലും തെറ്റുണ്ടെങ്കിലും ക്ഷമിക്കുക.  ഞാൻ ചോദിച്ചോട്ടേ.. ഈ കഥയിൽ നിങ്ങൾക്ക് ആരെയാണ് കൂടുതൽ ഇഷ്ടം??? 



കൂട്ട് 7

കൂട്ട് 7

4
952

\'അത്... അശ്‌മിക... ഞാൻ നിന്നെ ആദ്യമായ് കണ്ടത് നീ  ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ റാഗിങ്ങിനിടെ ആയിരുന്നു. ... സത്യം പറഞ്ഞാൽ നിന്റെ അത്ര സൗന്ദര്യവും ക്യൂട്ടിനെസ്സും ഒത്തു ചേർന്നുള്ള ഒരു പെണ്ണിനേയും ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ  കണ്ടിട്ടില്ല.  ഇങ്ങോട്ട് പല പെൺപിള്ളേരും പ്രൊപ്പോസ് ചെയ്‌തെങ്കിലും എനിക്ക് ഇഷ്ടം നിന്നോട് ആണ്.. I ലവ് you..അച്ചു... love you so much.. അച്ചുമ്മാ... \'\'ചേട്ടാ...I am sorry... ചേട്ടനെ ഞാൻ ഇതുവരെ അങ്ങനെയൊന്നും കണ്ടിട്ടില്ല.  ഇനി ഒട്ടു കാണാൻ ആകുമെന്ന് തോന്നുന്നും ഇല്ല. \' മിക്കു അതും പറഞ്ഞ് അവിടുന്ന് തിരിഞ്ഞു നോക്കാതെ നടന്നകന്നു.  ==============================അന്ന് വൈകുന്നേരം സച്ചു