അവന്റെ മാത്രം ഇമ...!! 💕 - 23
അല്പ നേരം അവിടെ അതേ നിൽപ്പ് നിന്ന ശേഷം പൂർണി തന്റെ നിറഞ്ഞ് വരുന്ന കണ്ണുകളൊന്ന് അമർത്തി തുടച്ചിട്ട് രേവതിയുടെ അടുത്തേക്ക് ചെന്നു...
\"\"\" രേവുമ്മേ, ഞാൻ ഇറങ്ങാട്ടോ... \"\"\" മുഖത്തൊരു ചിരി വരുത്തി അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു...
\"\"\" ഏഹ്.. പോകുവാണോ? എന്താ ഇത്ര ധൃതി..? വന്നല്ലേ ഉള്ളൂ.. പിന്നെ പോകാന്നേ... \"\"\" പിന്നിൽ നിന്ന് അവരുടെ വാക്കുകൾ കേട്ടെങ്കിലും അവൾ നിന്നില്ല.. വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് സിദ്ധുവിന്റെ ബൈക്ക് വീടിന് മുന്നിൽ വന്ന് നിന്നത്.. അവനെ കാൺകെ അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു.. ബൈക്കിൽ നിന്ന് ഇറങ്ങിയ സിദ്ധു നേരെ നോക്കിയത് അവളുടെ മുഖത്തേക്കാണ്...
\"\"\" ഹാ.. നീ ഇവിടെ നിൽക്കുവായിരുന്നോ... \"\"\" അവളോടായി ചോദിക്കുന്നതിനൊപ്പം അവൻ ഉമ്മറത്തേക്ക് കയറി.. അവളൊന്നും മിണ്ടാതെ തലതാഴ്ത്തി.. അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു...
\"\"\" എന്ത് പറ്റി? \"\"\" അവൻ അവളുടെ മുഖം പിടിച്ചുയർത്തിയതും അവൾ ചുണ്ടുകൾ കൂട്ടി പിടിച്ച് ഒന്നുമില്ലെന്ന പോലെ തലയനക്കി...
\"\"\" കള്ളം പറയരുത്... \"\"\" അവന്റെ ശബ്ദം മാറി.. അവളുടെ മനസ്സിൽ എന്തോ ഉണ്ടെന്ന് അവന് ആ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു...
\"\"\" ഒ.. ഒന്നുമില്ല... \"\"\" അവൾ ഏങ്ങലോടെ പറഞ്ഞ് കൊണ്ട് കണ്ണുകൾ ചിമ്മി അടച്ചു...
\"\"\" കാര്യം പറ, കുഞ്ഞേ... \"\"\" അവൻ അവളുടെ കവിളിൽ കൈ വച്ച് ചോദിച്ചതും കിച്ചൻ പുറത്തേക്ക് ഇറങ്ങി വന്നതും ഒന്നിച്ചായിരുന്നു...
\"\"\" അല്ല ഇതെന്താ ഉമ്മറത്ത് നിന്നൊരു റൊമാൻസ്...? \"\"\" അവരുടെ നിൽപ്പ് കണ്ട് കിച്ചൻ അവരെ കളിയാക്കി ചോദിച്ചു.. അവന്റെ ശബ്ദം കേട്ട് സിദ്ധു തലയുയർത്തി നോക്കി...
\"\"\" നീ എന്തിനാ കാണണമെന്ന് പറഞ്ഞത്...? \"\"\" അവന്റെ ചോദ്യത്തെ അവഗണിച്ച് കൊണ്ട് സിദ്ധു മറുചോദ്യം ഉന്നയിച്ചു.. വീട്ടിലേക്ക് പോകും വഴിയാണ് സിദ്ധുവിന് കിച്ചന്റെ കാൾ വന്നത്.. അവൻ കാണണമെന്ന് പറഞ്ഞത് കൊണ്ടായിരുന്നു അവൻ വീട്ടിൽ പോകുന്നതിന് മുമ്പ് അവിടേക്ക് വന്നതും...
\"\"\" അതേ.. അതുണ്ടല്ലോ.. ഞാനേ... \"\"\" അവൻ കണ്ണ് പൊത്തി നിലത്ത് കളം വരയ്ച്ചു...
\"\"\" എന്താടാ? \"\"\" അവന്റെ കാട്ടികൂട്ടൽ കണ്ട് സിദ്ധു അവനെ അന്തം വിട്ട് അടിമുടിയൊന്ന് നോക്കി...
\"\"\" ഞാൻ ഇന്നലെ ഇന്ദൂട്ടിയെ കണ്ടു... \"\"\" അവൻ കൈ വിരലുകൾക്ക് ഇടയിലൂടെ സിദ്ധുവിനെ ഒളികണ്ണിട്ട് നോക്കി.. പൂർണി അസ്വസ്ഥയോടെ സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി.. എന്നാൽ ആ കണ്ണുകൾ അത്ഭുതത്താലും സന്തോഷത്താലും വിടരുന്നത് കാൺകെ അവൾ കൈമുഷ്ടി ചുരുട്ടി പിടിച്ചു...
\"\"\" എവിടെ വച്ചാടാ കണ്ടത്? \"\"\" സിദ്ധു അവനെ പിടിച്ച് അവിടെയുള്ള തിണ്ണയിലേക്ക് ഇരുത്തി.. അവന്റെ ആവേശം കണ്ടതും പൂർണിയ്ക്ക് വല്ലാതെ ദേഷ്യം വന്നു...
\"\"\" കോളേജിൽ വച്ച്.. ആളിപ്പോ പണ്ടത്തെ പോലെയൊന്നുമല്ല.. കാണാൻ പഴയതിനേക്കാൾ ലുക്ക് ആയിട്ടുണ്ട്.. പക്ഷേ, സ്വഭാവം മാത്രം ഇപ്പോഴും അത് തന്നെയാണ്.. തൊട്ടാവാടി... \"\"\" കിച്ചൻ ചിരിയോടെ പറഞ്ഞ് നിർത്തിയതും സിദ്ധുവും ഒന്ന് ചിരിച്ചു...
\"\"\" അപ്പൊ കൽക്കിയ്ക്ക് വീണ്ടും പിറവി എടുക്കാൻ സമയമായെന്ന് അർത്ഥം... \"\"\" സിദ്ധു അവനെ നോക്കി കള്ളചിരിയോടെ ചോദിച്ചു...
\"\"\" പിന്നല്ല!! \"\"\" കിച്ചൻ അത് പറഞ്ഞതും പൂർണി ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി...
\"\"\" ഏഹ്.. ചേച്ചി ഇതെങ്ങോട്ടാ? പോവാണോ? \"\"\" പിന്നിൽ നിന്ന് കിച്ചന്റെ ചോദ്യം കേട്ടെങ്കിലും അവൾ നിന്നില്ല.. വേഗത്തിൽ നടന്ന് പോകുന്ന അവളെ നോക്കി കൊണ്ട് സിദ്ധു പെട്ടന്ന് തന്നെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...
\"\"\" ടാ.. ഞാൻ ഇറങ്ങുവാ.. ബാക്കി പിന്നെ പറയാം... \"\"\" അതും പറഞ്ഞ് സിദ്ധു വേഗം ബൈക്കും എടുത്ത് അവൾക്ക് പിന്നാലെ വിട്ടു...
\"\"\" കുഞ്ഞേ, നിൽക്ക്... \"\"\" പറയുന്നതിനൊപ്പം അവൻ അവൾക്ക് മുന്നിലായി ബൈക്ക് ബ്രേക്ക് പിടിച്ച് നിർത്തി...
\"\"\" എന്താ? \"\"\" അവൾ ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് അവൻ നെറ്റിചുളിച്ചു...
\"\"\" നീ എന്തിനാ ഇപ്പൊ ഇങ്ങനെ ചൂടാകുന്നത്? വാ.. വന്ന് കയറ്... \"\"\" സംശയത്തോടെ ചോദിച്ച ശേഷം അവൻ ഗൗരവത്തോടെ പറഞ്ഞു...
\"\"\" ഞാനൊന്നുമില്ല.. എനിക്ക് നടന്ന് വരാൻ അറിയാം... \"\"\"
അവൻ അവളെയൊന്ന് തറപ്പിച്ച് നോക്കി...
\"\"\" നടുറോഡിൽ നിന്ന് ഷോ ഇറക്കാതെ വന്ന് കയറടി!! \"\"\" അവന്റെ ശബ്ദം ഉയർന്നതും അവളൊന്ന് ഞെട്ടി.. ഇനിയും കയറിയില്ലെങ്കിൽ അവന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരുമെന്ന് ഉള്ളത് അറിയുന്നതിനാൽ തന്നെ പിന്നെ അവളൊന്നും മിണ്ടാതെ ചെന്ന് ബൈക്കിന് പിന്നിൽ കയറി.. അവനെ പിടിക്കാതെ പുറകിൽ പിടിച്ചാണ് അവൾ ഇരുന്നത്.. അവനത് ശ്രദ്ധിക്കാത്തത് പോലെ വണ്ടിയെടുത്തു...
വീട്ടിൽ എത്തുന്നത് വരെ അവൾ അതേ ഇരിപ്പ് തന്നെയായിരുന്നു.. അവൻ വീടിന് മുന്നിൽ വണ്ടി നിർത്തിയതും അവൾ വേഗം ഇറങ്ങി ചെന്ന് ഡോറ് തുറന്ന് അകത്തേക്ക് കയറി പോയി.. അവളുടെ ദേഷ്യത്തിന്റെ കാരണം മനസ്സിലാകാതെ ബൈക്ക് പാർക്ക് ചെയ്ത് അവനും അവൾക്ക് പിന്നാലെ വച്ച് പിടിച്ചു...
ഫ്രണ്ട് ഡോർ അടച്ച് അവൻ മുകളിലേക്ക് കയറി.. തന്റെ മുറിയിൽ കയറി കതക് അടക്കാൻ തുടങ്ങുകയായിരുന്നു പൂർണി...
\"\"\" ടി ....!!! \"\"\" അവന്റെ ഉച്ചത്തിലുള്ള ആ ഒരൊറ്റ വിളിയിൽ അവൾ ഞെട്ടി.. രൂക്ഷമായ മുഖഭാവത്തോടെ തനിക്ക് അരികിലേക്ക് വരുന്ന സിദ്ധുവിനെ കണ്ട് അവളൊന്ന് പേടിച്ചു.. എങ്കിലും ഇന്ദു എന്ന പേര് മനസ്സിലേക്ക് വന്നതും അവൾ അവനെ നോക്കി കണ്ണുരുട്ടി.. അവളുടെ മുറിയുടെ അടുത്ത് എത്തിയതും അവൻ വാതിൽ മുഴുവനായും തള്ളി തുറന്ന് അകത്ത് കയറി...
അവൾ അവനെ നോക്കാതെ നോട്ടം മാറ്റി മറ്റെങ്ങോ നോക്കി നിന്നു.. ഏറെ നേരം കഴിഞ്ഞിട്ടും അവന്റെ അനക്കമൊന്നും ഇല്ലെന്ന് അറിഞ്ഞ് അവൾ തല ചരിച്ച് അവനെയൊന്ന് നോക്കി.. ഗൗരവം നിറഞ്ഞ ആ മുഖം കാൺകെ അവൾ തലതാഴ്ത്തി.. അവളുടെ കണ്ണുകൾ നിറഞ്ഞു...
തലതാഴ്ത്തി തനിക്ക് മുന്നിൽ നിൽക്കുന്നവളെ നോക്കി നിൽക്കെ അവന്റെ മുഖത്തെ ഗൗരവം പതിയെ മാറി.. അവിടെയൊരു പുഞ്ചിരി സ്ഥാനം പിടിച്ചു.. അവൻ അവൾക്കടുത്തേക്ക് ചേർന്ന് നിന്ന് അവളുടെ മുഖം പിടിച്ചുയർത്തി.. ആ നിറഞ്ഞ കണ്ണുകൾ അവനിൽ സംശയം നിറച്ചു...
\"\"\" എന്താടാ? എന്തിനാ എന്റെ ഇമകുട്ടി ഇങ്ങനെ കരയുന്നെ? ഏഹ്..? \"\"\" അവൻ കൊച്ചുകുട്ടിയോടെന്ന പോലെ ചോദിച്ച് കൊണ്ട് അവളുടെ കണ്ണ് തുടച്ച് കൊടുത്തു.. അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ട് അവൻ അവളെ പിടിച്ച് കട്ടിലിലേക്ക് ഇരുത്തിയ ശേഷം ഇടത് കൈ അവളുടെ തോളിലേക്ക് ഇട്ട് അവളെ ചേർത്ത് പിടിച്ചു...
\"\"\" എന്താ കാര്യമെന്ന് പറയ്യ്.. ഞാൻ പോകുന്നത് വരെ എന്റെ മോൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.. പിന്നെ പെട്ടന്ന് എന്താ ഉണ്ടായെ? മ്മ്മ്..? \"\"\" അവൻ അവളുടെ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ ഒതുക്കി വച്ച ശേഷം കൈയ്യെത്തിച്ച് ഫാൻ ഇട്ടു...
\"\"\" ഒ.. ഒന്നുല്ല... \"\"\" അവളുടെ ചുണ്ടുകൾ വിതുമ്പി...
\"\"\" ദേ, കുഞ്ഞേ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കണ്ടാട്ടോ.. കാര്യം എന്താണെന്ന് വച്ചാൽ പറയ്യ്... \"\"\" അവൻ പിന്നെയും ചോദിച്ചതും അവൾ അവനെ തലയുയർത്തി നോക്കി...
\"\"\" ആരാ ഇന്ദു? \"\"\" സങ്കടത്തോടെയുള്ള ആ ചോദ്യം കേട്ട് ആദ്യം അവൻ നെറ്റിചുളിച്ചെങ്കിലും മെല്ലെ അവനൊന്ന് ചിരിച്ചു...
\"\"\" ആരാണ് ഇന്ദു എന്ന് ചോദിച്ചാൽ.. ഇന്ദു അല്ല.. അവന്തിക.. അവന്തിക മോഹനൻ... \"\"\" അവൻ ചിരിയോടെ തന്നെ പറയുന്നത് കേൾക്കെ അവളുടെ മുഖത്ത് കുശുമ്പ് നിറഞ്ഞു...
\"\"\" ഇവിടെ അടുത്ത് അപ്പുപ്പൻനടയ്ക്ക് അടുത്താ വീട്.. ഒരു അഞ്ചാറ് കൊല്ലം മുൻപ് മോഹനൻ മാമന് ട്രാൻസ്ഫർ ആയപ്പോ പോയതാണ് കൊല്ലത്തേക്ക്.. പിന്നെ ഇപ്പോഴാ തിരിച്ച് വരുന്നത്.. ആളൊരു ചിന്ന നർത്തകിയാ.. കലയോട് ഭയങ്കര താല്പര്യമാണ്.. ഒരു പാവം സുന്ദരികുട്ടി.. ചെറിയ കാര്യം മതി സങ്കടം വരാൻ.. അതാ കിച്ചൻ പറഞ്ഞത് തൊട്ടാവാടിയെന്ന്... \"\"\" അവൻ വളരെ കാര്യമായി പറഞ്ഞ് പൂർത്തിയാക്കി അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ മുഖത്ത് അസ്വസ്ഥതയായിരുന്നു...
\"\"\" എന്ത് പറ്റി? \"\"\"
അവളൊന്നും മിണ്ടിയില്ല...
\"\"\" പെണ്ണെ, നിനക്കിതെന്താ പറ്റിയത്? കുറേ നേരമായി അവൾ മുഖവും കേറ്റി പിടിച്ച് ഇരിക്കുന്നു.. നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? \"\"\" ഇത്തവണ അവന് ശരിക്കും ദേഷ്യം വന്നു.. അവളുടെ മുഖഭാവം അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.. ഇതിന് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരുതരം ഭാവമാണ് ആ കണ്ണുകളിൽ എന്നവൻ ഓർത്തു...
\"\"\" സിദ്ധുവേട്ടൻ മുൻപ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? \"\"\" പെട്ടന്നായിരുന്നു അവളുടെ ആ ചോദ്യം.. അവൻ അവളെ മിഴിച്ച് നോക്കി...
\"\"\" എന്തേ അങ്ങനെ ചോദിച്ചത്? \"\"\" ചെറു ചിരിയുണ്ടായിരുന്നു അവന്റെ മുഖത്ത് അത് ചോദിക്കുമ്പോൾ...
\"\"\" ഞാൻ ചോദിച്ചതിന് മറുപടി പറയ്യ്... \"\"\" അവളുടെ ശബ്ദം മുറുകി...
\"\"\" ഇല്ല, ഇമാ.. എന്താ? \"\"\" അവൻ സംശയിച്ചു...
\"\"\" സത്യം..? \"\"\" അവൾ അവന് നേർക്ക് തന്റെ വലം കൈ നീട്ടി.. അവനൊന്ന് നിശ്വസിച്ചു...
\"\"\" എന്റെ മോളാണേ.. അമ്മയാണേ.. തെക്കേപ്പാട്ടെ ജാനികുട്ടിയാണേ സത്യം.. ഞാൻ ഇതിന് മുൻപ് ഒരുത്തിയെയും പ്രണയിച്ചിട്ടില്ല!!! \"\"\" അവൻ അവൾ നീട്ടിയ അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് ഉറപ്പോടെ പറഞ്ഞു.. എന്നാൽ അവൻ പറയുന്നത് കേൾക്കെ അവൾ അവനെ മനസ്സിലാകാതെ നോക്കി...
\"\"\" ആരാ ജാനികുട്ടി? \"\"\"
അവനൊന്ന് ഞെട്ടി...
\"\"\" അ.. അതല്ലല്ലോ ഇപ്പൊ ഇവിടുത്തെ വിഷയം.. നീ ഞാൻ ചോദിച്ചതിന് മറുപടി പറ.. എന്താ എന്റെ കുട്ടിടെ മുഖം ഇങ്ങനെ വീർത്തിരിക്കുന്നെ? ഏഹ്...? \"\"\" അവൻ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കും പോലെ അത് ചോദിച്ചതും പുറത്ത് ആരോ കാളിംഗ് ബെൽ അടിച്ചതും ഒരുമിച്ചാണ്.. സിദ്ധു ഒന്ന് തല ചൊറിഞ്ഞു...
\"\"\" ഇതിപ്പോ ആരാണോ ആവോ.. ഞാൻ പോയി നോക്കിയിട്ട് വരാം... \"\"\" പിറുപിറുത്ത് കൊണ്ട് അവൻ എഴുന്നേറ്റ് വാതിൽക്കലേക്ക് നടന്നു.. പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപായി അവനൊന്ന് തിരിഞ്ഞ് നോക്കി...
\"\"\" വരുന്നോ? \"\"\"
അവൾ മറുപടി പറയാതെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഫാൻ ഓഫ് ചെയ്തിട്ട് അവന്റെ അടുത്തേക്ക് ചെന്നതും അവൻ ചിരിയോടെ താഴേക്ക് നടന്നു.. പിന്നാലെ അവളും...
പടിയിറങ്ങി അവൻ നേരെ ചെന്ന് ഡോർ തുറന്നു...
\"\"\" സുഖമാണോ?, മിസ്റ്റർ സിദ്ധാർത്ഥ് ആര്യവർദ്ധൻ ... \"\"\" മുമ്പിൽ നിന്ന് ചിരിയോടെ ചോദിക്കുന്ന കിരണിനെ കാൺകെ അവന്റെ കണ്ണുകൾ വിടർന്നു...
\"\"\" ടാ, തെണ്ടി.. നീ എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ... \"\"\" സിദ്ധു സന്തോഷത്തോടെ മുന്നോട്ട് നീങ്ങി അവനെ പുണർന്നു...
\"\"\" അങ്ങോട്ട് മാറി നിൽക്ക്, മുതുക്കന്മാരെ... \"\"\" കിരണിനെയും സിദ്ധുവിനെയും തള്ളി മാറ്റി സാക്ഷി അകത്തേക്ക് കയറി...
\"\"\" ചേച്ചികുട്ടിയേ... \"\"\" സാക്ഷി ഓടി ചെന്ന് പൂർണിയെ കെട്ടിപിടിച്ചു.. പൂർണി തിരികെയും അവളെ ചേർത്ത് പിടിച്ചു...
\"\"\" എന്താടാ പറയാതെ വന്നത്? ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല... \"\"\" സിദ്ധു കിരണിനെയും കൂട്ടി അകത്തേക്ക് കയറി...
\"\"\" വരാൻ ഇരുന്നതല്ലടാ.. ഇവൾക്ക് അവിടെ മടുത്തെന്ന് പറഞ്ഞ് രണ്ട് ദിവസമായി കരഞ്ഞ് വിളിച്ച് നടക്കുവാ.. മനുഷ്യനെ വിഷമിപ്പിക്കാൻ.. പിന്നെ, ഞാൻ ലീവ് എടുത്ത് ഇതിനെയും കൊണ്ടിങ്ങ് പോന്നു... \"\"\" അവൻ സാക്ഷിയെ ഒന്ന് നോക്കിയ ശേഷം സിദ്ധുവിനെ നോക്കി പറഞ്ഞു...
\"\"\" അവിടെ ഭയങ്കര മടുപ്പ് തന്നെയാ, സിദ്ധുവേട്ടാ.. ഇനി നിങ്ങളുടെ കല്യാണം കഴിഞ്ഞ് കുഞ്ഞിന്റെ നൂലുകെട്ടും കഴിഞ്ഞേ ഞങ്ങൾ പോകൂ... \"\"\" സാക്ഷി സോഫയുടെ അടുത്തേക്ക് ചെന്ന് അതിലേക്ക് വീശാലമായി കാലും നീട്ടി ഇരുന്നു...
\"\"\" അയ്യടാ.. നീ ഒറ്റക്ക് നിൽക്കത്തേ ഉള്ളൂ.. എനിക്ക് അതിനും മാത്രം ലീവൊന്നും ഇല്ല.. ഇവരുടെ കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് ഞാൻ പോകും... \"\"\" കിരൺ അവളെ നോക്കി ചിരിയോടെ തന്നെയാണ് പറഞ്ഞത്...
\"\"\" അതിന് ഏട്ടന് ചിന്നുവിനെ കാണാതെ ഉറങ്ങാൻ പറ്റില്ലല്ലോ... \"\"\" അവൾ അവനെ കുറുമ്പോടെ നോക്കി.. അവനൊന്ന് ചിരിച്ചു.. എന്തിനോ അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു.. എന്നെങ്കിലും ഒരിക്കൽ അവളെ ആർക്കെങ്കിലും കൈ പിടിച്ച് കൊടുക്കേണ്ട സമയം ആകുമ്പോൾ തന്റെ അവസ്ഥ എന്താകുമെന്ന് അവനൊന്ന് ഓർത്തു.. അവന്റെ മനസ്സ് മനസ്സിലാക്കിയത് പോലെ പെട്ടന്ന് സാക്ഷി ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു...
\"\"\" ചിന്നു ഏട്ടനെ വിട്ട് എങ്ങോട്ടും പോകില്ല... \"\"\" അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി പറഞ്ഞതും അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒന്ന് മുത്തി.. സിദ്ധുവും പൂർണിയും അവരെ നോക്കി ചിരിച്ചു...
\"\"\" നിങ്ങള് കഴിച്ചതാണോടാ? \"\"\"
\"\"\" കഴിച്ചതാ.. പക്ഷേ, നല്ല വിശപ്പ്.. ഇവിടെ എന്താ കഴിക്കാൻ ഉള്ളത്? \"\"\" സാക്ഷി പെട്ടന്ന് കിരണിന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവനെ നോക്കി ഒരിളിയോടെ ചോദിച്ചു...
\"\"\" പോയൊന്ന് ഫ്രഷായി വന്നാൽ നല്ല ചൂട് മസാലദോശ തരാം... ചോറ് ആയിട്ടില്ല... \"\"\" പൂർണിയാണ് അത് പറഞ്ഞത്...
\"\"\" പിന്നെന്താ.. ഞാൻ ദേ പോയി.. വേഗം വാ ഏട്ടാ.. വിശക്കുന്നു... \"\"\" സാക്ഷി കിരണിന്റെ കൈയ്യിൽ പിടിച്ച് വലിച്ച് മുകളിലേക്ക് ഓടി.. ഇതിന് മുമ്പ് രണ്ട് മൂന്ന് തവണ അവിടേക്ക് വന്നിട്ടുള്ളത് കൊണ്ട് അവർക്ക് അവിടുത്തെ സ്ഥലം എല്ലാം നന്നായി അറിയാം...
\"\"\" താൻ വാ.. ഞാനും സഹായിക്കാം... \"\"\" സിദ്ധു അടുക്കളയിലേക്ക് നടന്നു.. പിന്നാലെ കൽക്കി എന്ന പേരും ഓർത്ത് ആലോചനയോടെ പൂർണിയും...
തുടരും...................................
Tanvi 💕
അവന്റെ മാത്രം ഇമ...!! 💕 - 24
പൂർണിയും സിദ്ധുവും ഭക്ഷണം തയ്യാറാക്കി കഴിഞ്ഞപ്പോഴേക്കും സാക്ഷിയും കിരണും ഫ്രഷായി വന്നിരുന്നു...\"\"\" വാടാ.. വന്നിരിക്ക്... \"\"\" സിദ്ധു രണ്ട് പ്ലേറ്റ് എടുത്ത് വക്കുന്നതിനൊപ്പം കിരണിനെ നോക്കി പറഞ്ഞു.. അവർ രണ്ടാളും ഇരുന്നതും പൂർണി ഭക്ഷണം വിളമ്പി...\"\"\" മ്മ്മ്.. നല്ല മണം... \"\"\" സാക്ഷി കണ്ണുകളടച്ച് ദോശയുടെ ഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്തു...\"\"\" കഴിക്ക്... \"\"\" പൂർണി ചിരിയോടെ പറഞ്ഞതും അവൾ ദോശ പിച്ചി വായിലേക്ക് വച്ചു.. സിദ്ധുവും പൂർണിയും അവർക്ക് ഓപ്പോസിറ്റായുള്ള കസേരയിലേക്ക് ഇരുന്നു...\"\"\" നീ ആലപ്പുഴയ്ക്ക് പോകുന്നുണ്ടോ? \"\"\" അവർ കഴിച്ചു കൊണ്ടിരിക്കെ സിദ്ധു കിരണിനെ നോക്കി ആരാഞ്ഞ