Aksharathalukal

യാത്ര

ഒരുദിവസം കൊണ്ട് ഒരു ഒരു ചെറിയ ഇഷ്ടം വലുതാക്കാൻ ശേഷി ഉള്ള ഓർമകളുമായി ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
.
തുടരുന്നു.
.
.
പിറ്റേന്ന് നേരം വെളുത്തു ഞാൻ എഴുനേൽക്കുന്നത് ശ്യാമിൻ്റെ സംസാരം കേട്ടുകൊണ്ടാണ്. 
ശ്യാം: ഡാ ,ജിത്തു ഒന്ന് പെട്ടെന്ന് എഴുനേറ്റേ.
ഞാൻ പെട്ടെന്ന് ഞെട്ടി എഴുനേറ്റു. 
ഞാൻ: എന്താടാ 
പരിഭ്രമത്തോടെ ചോദിച്ചു.
ഡാ വിവേകിനു നല്ല സുഖമില്ല. അവനു നല്ല പനി ഉണ്ട്.

ഞാൻ എഴുനേറ്റ് അവൻ്റെ അടുത്തേക്ക് പോയി .
ഞാൻ നോക്കുമ്പോ അവനു നല്ല ചൂട് ഉണ്ട്. മൂടി പുതച്ചു കിടപ്പാണ്. ഞാൻ മുഖം കഴുകി ഫ്രഷ് ആയി. അഭിരാം അണ്ണനെ പോയി കണ്ട് കാര്യം പറഞ്ഞു. 

അഭിരാം: അങ്ങനെ ആണേൽ നീ അവനെ ഇവിടെ ഒന്ന് കാണിക്കൂ. ബാക്കി ടീച്ചർ വന്നിട്ട് നോക്കാം.

ഞാൻ ശരി പറഞ്ഞു പോയി.ചെന്നു പല്ലോക്കെ തേച്ച് ചെന്നു അവനെ എഴുനേൽപ്പിച്ച് ഫ്രഷ് ആകാൻ പറഞ്ഞ് വിട്ടു.

രാവിലെ കാപ്പി കഴിച്ചു കഴിഞ്ഞാണ് ഞങൾ ഇറങ്ങിയത്. അവിടെ ചെല്ലുമ്പോൾ ഒപിയും നിറഞ്ഞിരുന്നു. ഞാനും ശ്യാമും കൂടെയാണ് വിവേകിനെ കൊണ്ട് പോയത്.

നല്ല തിരക്കായിരുന്നു. അവിടെ കാത്തിരിക്കുമ്പോൾ ശ്യാമിന് ഒരു കോൾ വന്നു. അവൻ്റെ അച്ഛനായിരുന്നു അത്.

ശ്യാം: ഹലോ പറ അച്ഛാ.
അങ്കിൾ: ഡാ മോനെ ശരത് കണ്ണ് തുറന്നു. വലിയ കുഴപ്പമില്ല.

ഇത് കേട്ടപ്പോൾ അവൻ്റെ കണ്ണിൽ കണ്ട ആ സന്തോഷം.
ശ്യാം: ആണോ. ചേട്ടൻ സംസാരിച്ചോ

അങ്കിൾ: കുറച്ചൊക്കെ . വലിയ സ്ട്രൈൻ കൊണ്ടുക്കേണ്ടെന്ന് ഡോക്ടർ പറഞ്ഞു.
നീ വല്ലോം കഴിച്ചോ?

ശ്യാം: കഴിച്ചു.

പിന്നെ അവർ തമ്മിൽ കുറെ സംസാരിച്ചു.എന്നോടും പറഞ്ഞു. എനിക്കും സന്തോഷമായി.

അതോടുകൂടി ശ്യാമിൻ്റെ എല്ലാ വിഷമവും മാറി. അവൻ ഫുൾ ഓൺ ആയി.
പിന്നെ പറയണോ. 
അങ്ങ് തുടങ്ങി. എന്നെ കത്തി വച്ച് കൊന്നു. ആ വയ്യാത്ത വിവേകിനെപ്പോലും വെറുതെ വിട്ടില്ല.


അവനെ ഡോക്ടർ ഉള്ളിലേക്ക് വിളിച്ചു. ഞാനാണ് കൂടെ പോയത്. 

ഡോക്ടർ: എന്ത് പറ്റിയതാണ്.
ഞാൻ: ഞങൾ ഇന്നലെ ഇവിടെ ക്യാമ്പിന് വന്ന കുട്ടികൾ ആണ്. ഇന്ന് രാവിലെ തൊട്ട് ഇവന് നല്ല പനി.
ഡോക്ടർ: ചിലപ്പോ ക്ലൈമറ്റ് ചേഞ്ച് ആകും.
ഡോക്ടർ കുറെ നേരം നോക്കി . കുറെ മരുന്നിന് എഴുതിയ ശേഷം പറഞ്ഞു.

ഡോക്ടർ: അതെ നല്ല റെസ്റ്റ് വേണം. തൽക്കാലം ക്യാമ്പിൽ നിന്ന് മാറാൻ നോക്ക്.

ഞാൻ അതിനു സമ്മതിച്ചു തിരിച്ചു വന്നു.
ടീച്ചറോട് എല്ലാം പറഞ്ഞു. ടീച്ചർ അവൻ്റെ വീട്ടിൽ വിളിച്ചു പറഞ്ഞു.
ഞങൾ അവൻ്റെ ബാഗ് ഒക്കെ പാക്ക് ചെയ്ത് കൊടുത്തു.
അപ്പോഴേക്കും ബാക്കി എല്ലാരും അവരുടെ ജോലി തുടങ്ങിയിരുന്നു.

കുറച്ചു കഴിഞ്ഞ് അവൻ്റെ വീട്ടിൽ നിന്ന് ആളു വന്നു കൊണ്ട് പോയി.
അവനെ യാത്രയാക്കി ഞാനും ശ്യാമും പോയി അഭിരാം അണ്ണനെ കണ്ട്.

അഭിരാം: ഡാ ,നീ ശ്യാമിൻ്റെ കൂടെ നിന്നോ. ശ്യാമേ നീ ആ ലീഡർ സ്ഥാനം അങ്ങ് കൊടുത്തേക്ക്. 

ശ്യാം: അങ്ങനെ ഞാൻ രക്ഷപെട്ടു.

അത് കേട്ടപ്പോൾ അഭിരാം ഒന്ന് ചിരിച്ചു.
അപ്പോഴേക്കും ശ്യാം ok ആയിരുന്നു.
അവൻ്റെ ആ വിഷമം മാറി. എല്ലാം ok ആയപോലെ. അതിനെന്താ അവൻ എന്നെ ഊക്കി തുടങ്ങി.

അങ്ങനെ ഞാൻ അവൻ്റെ ടീം ലീഡർ ആയി. അതായത് ആക്ടിംഗ് ലീഡർ. 
എനിക്ക് പോകേണ്ടി വരുമ്പോ അവൻ തന്നെ ലീഡർ ആകും.
ഞാൻ താൽക്കാലികം.

അവിടെ ചെന്നപ്പോഴാണ് ഓർത്തത്. അർച്ചന ഇവിടെ ആണല്ലോ.

മോനെ മനസ്സിൽ ലഡ്ഡു പൊട്ടി.
ഞാൻ മനസ്സിൽ പറഞ്ഞു.

ശ്യാം: മോൻ അത്രേം അങ്ങോട്ട് സന്തോഷിക്കണ്ട.

അവൻ എന്തോ പറഞ്ഞ കേട്ട് ഞാൻ അങ്ങോട്ട് നോക്കി.
ഞാൻ: അല്ല ,നീ എന്താ പറഞ്ഞേ.

ശ്യാം: അത്രക്ക് അങ്ങോട്ട് സന്തോഷിക്കണ്ട എന്ന്.

ഞാൻ: അതിനു ഇവിടെ ഇപ്പൊ എന്തോ ഉണ്ടായി.

ശ്യാം: നീ വെറുതെ പൊട്ടൻ കളിക്കല്ലേ.
അവൾ ഇവിടെയാണ് ഉള്ളതെന്ന് നിനക്ക് അറിയാം.
ഇപ്പൊ നീ മനസ്സിൽ ആലോചിച്ചത്
\"മോനെ മനസ്സിൽ ലഡ്ഡു പൊട്ടി \" എന്നല്ലേ.

ഞാൻ: അത് നിനക്കെങ്ങനെ  മനസ്സിലായി.

ശ്യാം: അതൊക്കെ മനസ്സിലായി.

ഇനി ഈ നാറി എൻ്റെ മനസ്സിലെങ്ങാനും ആണോ ജീവിക്കുന്നെ.
എന്തേലും ആകട്ടെ ഞാൻ എന്തിനാ ഇപ്പൊ ഇത് ആലോചിച്ചു വട്ട് പിടിക്കുന്നേ. ഇപ്പോഴത്തെ സന്തോഷം ആഘോഷിക്കാൻ ഉള്ളതല്ലേ.

ഞാൻ അവനെ കൊണ്ട് അങ്ങോട്ട് പോയി. ഫുൾ ടീം അവിടെ ഉണ്ട്. അവർക്ക് cleaning  ആണ്. 

അവിടെ ചെന്ന ഉടനെ ശ്യാം എല്ലാവരോടും പറഞ്ഞു.

ശ്യാം: അതെ എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ .
ഇന്ന് തൊട്ടേ ഇവനാണ് ഈ ടീം ലീഡർ.

എല്ലാവരും അത് കേട്ടു. എന്നിട്ട് ഒന്ന് ശ്രദ്ധിക്ക പോലും ചെയ്യാതെ അവരുടെ ജോലി നോക്കി.

ഞാൻ: നിനക്ക് ഇതിൻ്റെ വല്ല കാര്യവും ഉണ്ടായിരുന്നോ? എന്നെ നാണം കെടുത്തിയപ്പോ നിനക്ക് സമാധാനം ആയോ?

അവൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു.

അവനെ ചീത്ത വിളിച്ചു ഞാൻ അങ്ങോട്ട് പോയി. അപ്പോഴാണു ഒരു waste basket കൊണ്ട് അർച്ചന അങ്ങോട്ട് വന്നത്.

എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു.
അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു.

ഞാനും അവരുടെ കൂടെ ജോലിയിൽ കൂടി. 
പിന്നീട് സമയം വളരെ വേഗം കടന്നു പോയി.
രണ്ടു ദിവസം കൊണ്ട് തന്നെ ഞാനും അർച്ചനയും നല്ല കമ്പനി ആയി.
5 ദിവസം ക്ലാസും മറ്റു ജോലികളുമായി വളരെ ജോളി ആയിട്ട് പോയി.

പക്ഷേ ഈ ക്യാമ്പ്കൊണ്ട് ഒരു കാര്യം എനിക്ക് മനസ്സിലായി. അർച്ചന കാണുന്ന പോലെ അത്രക്ക് പാവമൊന്നുമല്ല. 
കാന്താരിയാണ് , നല്ല അസ്സല് കാന്താരി.
അവൾക്ക് എന്നോട് സൗഹൃദവും എനിക്ക് അവളോട് പ്രേമവും.

ചിലപ്പോൾ നിങ്ങൾക്ക് തോന്നാം ഇത് പ്രായത്തിൻ്റെ ഓരോ തോന്നൽ ആകാമെന്ന്. 
പ്രണയിക്കുമ്പോൾ നമ്മൾ അതൊന്നും ചിന്തിക്കില്ലല്ലോ.
ക്യാമ്പ് തീർന്നു പിരിയുമ്പോൾ നല്ല എൻ്റെ പ്രണയം ഞാൻ അറിയാതെ വളർന്നിരുന്നു.
വീടിലെത്തിയിട്ടും ഞാൻ അവളെ മിസ്സ് ചെയ്തു.

അതിനു പ്രധാന കാരണം തിർച്ച് വന്നു സ്കൂളിൽ നിന്നും മടങ്ങുമ്പോൾ അവൾഎനിക്ക് നൽകിയ ഒരു പുഞ്ചിരി ഉണ്ട്. 

ആ നിമിഷം , ആ ഒരു നിമിഷം എൻ്റെ  ലോകം മുഴുവൻ അവളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയി.

.
.
.
തുടരും






യാത്ര

യാത്ര

5
100

ആ നിമിഷം , ആ ഒരു നിമിഷം എൻ്റെ  ലോകം മുഴുവൻ അവളിലേക്ക് മാത്രമായി ചുരുങ്ങിപ്പോയി...തുടരുന്നു..പിന്നെയും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ സ്കൂൾ തുറന്നു. പിന്നെ എല്ലാം പെട്ടെന്ന് കടന്നു പോയി.എല്ലാ ദിവസവും ഞാൻ അവളെ കാണും. എന്തെങ്കിലും പറഞ്ഞു അവളെ വട്ടുപിടിപ്പിക്കാതെ എനിക്ക് എന്തോ ഒരു സമാധാനം ഇല്ല. എന്നോടു മാത്രമല്ല  ഞങൾ എല്ലാവരോടും അവൾ നല്ല കൂട്ടാണ്. പ്രത്യേകിച്ച് ശ്യാമിനോട്.കാരണം അവൻ കുറച്ചു ഉൾവലിഞ്ഞ സ്വഭാവമാണ്. അതികം സംസാരിക്കാറില്ല. ഞങ്ങളോട് മിണ്ടുന്ന പോലെ ആരോടും സംസാരിക്കാറില്ല. പ്രത്യേകിച്ച് പെൺകുട്ടികളോട്.അതുകൊണ്ട് അവനെ സംസാരിപ്പിച്ചേ അടങ്ങു