Aksharathalukal

❤️പ്രണയമർമ്മരം 28❤️

Do you  still like him..   അഞ്ജലി ചോദിച്ചു.

തുടർന്ന് വായിക്കുക....

Maybe ...പൂജ ഭാവമാറ്റം കൂടാതെ പറഞ്ഞു.

Do you know what you are talking ....പൂജ നിനക്ക് 
രുദ്രന്റെ സ്വഭാവം ഞാൻ പറഞ്ഞു തരണ്ടേ ആവിശ്യം ഇല്ലല്ലോ... അവനു  നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്...
നിനക്കും അങ്ങനെ ആണ് എന്ന് ഞാൻ വിചാരിച്ചു ....എന്നാൽ ഇത്‌ I dont belive....അഞ്ജലി വിശ്വസിക്കില്ല എന്ന തരത്തിൽ തല ആട്ടി.


വേണമെങ്കിൽ വിശ്വസിക്കാം... എനിക്ക് നിർബന്ധം ഇല്ല വിശ്വസിക്കണം എന്ന്.
To be frank എനിക്ക് അവനോടു ദേഷ്യം ഉണ്ട് എന്നത് പരമസത്യം ആണ്...

എന്നാൽ എന്റെ ഇഷ്ടത്തിന് ഇപ്പോഴും ഒരു കുറവുമില്ല ദേഷ്യത്തിനും.....അഞ്ജലി യുടെ മുഖത്തു നോക്കി പൂജ തുടർന്നു 

രണ്ടും കൂടിയുള്ള ഒരു mixed situation ആണ് ഇപ്പോൾ....എന്താ പറയ്യാ  എനിക്ക് അത് explain ചെയ്യാൻ അറിയില്ല... അഞ്ജലി... ഞാൻ എന്താ ചെയ്യാ... അന്ന് ഞാൻ ചെയ്യ്തത് തെറ്റ് തന്നെ ആണ്.ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്റെ ദേഷ്യത്തിന് അങ്ങനെ സംഭവിച്ചു പോയതാ ..എന്ന് വച്ചു എല്ലാവരും കൂടി  ചെയ്യാത്ത കാര്യം കൂടി തലയിൽ വച്ചു തന്നു ... എന്റെ ഒരു വാക്ക് പോലും ആരും കേട്ടില്ല

കൂടാതെ ദേവലക്ഷ്മി യെ കൊല്ലാൻ നോക്കി പോലും...അഞ്ജലിയുടെ മുഖത്തു നോക്കി പൂജ ഒരു പുച്ഛചിരി യോട് കൂടി പറഞ്ഞു നിർത്തി  അവളുടെ കണ്ണ് നിറഞ്ഞു ഇരിക്കുന്നത് അഞ്ജലി ശ്രെദ്ധിച്ചു..


ചിരിച്ചു കളിച്ചു നടക്കുന്ന അവളുടെ മനസ്സിൽ ഇങ്ങനെ ഉണ്ട് എന്ന് ഞാൻ കരുതിയില്ല...അഞ്ജലി അന്നത്തെ സംഭവം ആലോചിച്ചു.



ഏകദേശം രണ്ടു കൊല്ലം മുൻപ്... പൂജയും രുദ്രനും... ശത്രുത തുടങ്ങിയ സമയം... രണ്ടു പേരും നേരിട്ട് കണ്ടാൽ എന്തെങ്കിലും പ്രശ്നം എന്ന് ഉറപ്പ്.

വീട്ടുകാർക്ക് നാട്ടുകാർക്കും എല്ലാം ഇവരുടെ വഴക്ക്  കാണാൻ മാത്രമേ അന്നൊക്കെ സമയം ഉള്ളൂ...

എന്നാൽ രണ്ടുപേർക്കും കുറച്ചു സമയം കാണാതെ ഇരുന്നാൽ ഉള്ള വെപ്രാളം ആരും ശ്രെദ്ധിച്ചില്ല.

പൂജയുടെ ലൈബ്രറി പോക്കും രുദ്രന്റെ ക്ലബ്ബിൽ പോക്കും എല്ലാം ഒരേ route ആണ് എന്ന് അറിയാൻ എല്ലാവരും വൈകി...
മനു നെ കൂടാതെ രുദ്രന്റെ നല്ലൊരു friend ആയിരുന്നു കേശവ്.

Sem break ന് രുദ്രൻ തറവാട്ടിൽ വരുന്നതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ കേശവിനെ കാണുന്നത് തന്നെ ആണ്...എന്നാൽ ഇപ്രാവശ്യം രുദ്രൻ വന്നിട്ടും കേശവ് ബാംഗ്ലൂർ ൽ നിന്നു വന്നിട്ടില്ല. 

പൂജയും അന്നത്തെ കാര്യങ്ങൾ ആലോചിച്ചു.

അന്ന് രുദ്രനെ ആയിട്ടുള്ള പ്രശ്നം അപ്പോൾ തന്നെ മറന്നതാ ഞാൻ.

എന്നാലും അവനെ ഓരോ പ്രാവിശ്യവും കാണുപ്പോൾ എനിക്ക് അവനോടു എന്തെങ്കിലും സംസാരിക്കാൻ തോന്നും  എല്ലാവരുടേം വിചാരം എനിക്ക് അവനോടു ദേഷ്യം ആണ് എന്നാണ്... സത്യത്തിൽ teenage ന്റെ മുൾമുനയിൽ നിൽക്കുന്ന എനിക്ക് അവനോടു മുടിഞ്ഞ പ്രേമം ആയിരുന്നു...അത് ആരോടെങ്കിലും പറയാൻ പറ്റോ.. 😌 സംസാരിക്കാൻ കാരണങ്ങൾ ഇല്ലാത്തത്ത് കൊണ്ടു ആണ് കലിപ്പന്റെ കാന്താരി ആവാൻ നോക്കിയത്...

എനിക്ക് 100%ഉറപ്പ് ആയിരുന്നു അവനു എന്നോട് ഒന്നും ഇല്ല എന്ന്...സിനിമ Twist പോലെ തല്ലു കൂടി നടന്നിട്ട് അവസാനം ചെറുപ്പം മുതൽ അവൻ എന്നെ സ്നേഹിച്ചിരുന്നു എന്നൊക്കെ കേൾക്കാൻ കൂറെ ആഗ്രഹിച്ചിരുന്നു.

എവിടുന്ന്... അവനു അതൊക്കെ വെറും time പാസ്സ്..


ആദ്യമായി ലൈബ്രറി യിൽ പോയത്  നല്ല മലയാള നോവൽസ് വായിക്കാനായിരുന്നു... പിന്നെ പിന്നെ പാലത്തിൽ രുദ്രനും friends ഉം ഇരിക്കുന്നത് കണ്ടപ്പോൾ ആ  ഉദ്ദേശം മാറ്റി പിന്നെ കോൺസെൻട്രേഷൻ രുദ്രൻ ആയി ..പല പ്രാവിശ്യം അവന്റ ശ്രെദ്ധ നേടാൻ ശ്രെമിച്ചു... എവിടുന്ന് 

അവസാന വഴി എന്നാ പോലെ ഒരു ദിവസം അവന്റെ മുൻപിൽ കൂടെ കടന്നു പോവാം എന്ന് തീരുമാനിച്ചു.Boys ന്റെ front ൽ കൂടെ ഒറ്റയ്ക്ക് കടക്കുപ്പോൾ നമ്മളെ എന്തായാലും അവര് ശ്രെദ്ധിക്കും... പ്രേതെകിച്ചു പെൺകുട്ടി ആണ് പാസ്സ് ചെയ്യുന്നതെങ്കിൽ...


തിരഞ്ഞു നോക്കാതെ നടന്നു എന്നാൽ അവര് വേറെ ആരുടെയോ കാര്യം പറഞ്ഞിരിക്കുന്ന പോലെ ആണ് തോന്നിയത്... നടന്നു പകുതിയായപ്പോഴേക്കും എന്റെ ചെവിയിൽ നിന്നു ഒരു tone... പെട്ടന്ന് തന്നെ കണ്ണിൽ ഇരുട്ട് കയറി ഞാൻ തലകറങ്ങി വീണു..
സംഭവം എനിക്ക് ഇടയ്ക്കു ഇടയ്ക്കു ഇങ്ങനെ വരാറുണ്ട്... Haemoglobin ന്റെ deficiency ആണ്..എന്നാൽ റോഡിൽ തല കറങ്ങി വിഴുന്നത് ആദ്യായിട്ടാ..


വീഴച്ചനെ കുറിച്ച് പറയാണെകിൽ നല്ല അസ്സല് വീഴ്ച്ച  long jump ചാടിയവർ പോലും ഇങ്ങനെ വീണിട്ടുണ്ടാവില്ല.
അതുകൊണ്ട് തന്നെ പാലത്തിൽ ഇരുന്നവർ സെക്കന്റ്‌ ന് മുൻപേ എന്റെ അടുത്തേക്ക് വന്നു.

അവര് വരുന്നതിനു മുൻപ് തന്നെ ഞാൻ കണ്ണ് തുറന്നു.
തലചുറ്റൽ എന്ന് വച്ചിട്ട് ബോധംകെടൽ ആയിരുന്നില്ല പെട്ടന്ന് ear balance പോയതാ താഴത്തു വീണപ്പോൾ ശെരി ആയി...
എന്നാലും എഴുനേൽക്കാൻ ഒരു ബുദ്ധിമുട്ട് പോലെ... ഇത്ര അധികം ആൾക്കാര് കണ്ടേലോ ആ ഒരു വിഷമം... എന്നാൽ അപ്പോഴേക്കും ഒരു കൈ എന്നെ താങ്ങി എഴുനേൽപ്പിച്ചു... വേറെ ആരും അല്ല രുദ്രൻ തന്നെ... ദേവ ലക്ഷ്മി എപ്പോഴും പറയും..
മനസാക്ഷി ഉള്ള കുട്ടിയാ രുദ്രൻ എന്ന്...  അത് സത്യം ആണ് എന്ന് എനിക്ക് അപ്പൊ ബോധ്യപ്പെട്ടു..
ഞാൻ വിണത് കണ്ട് ഓടി വന്നത്   കൂടാതെ ഒരു bottle വെള്ളം ഓടി പോയി അപ്പുറത്തെ കടയിൽ നിന്നു വാങ്ങി തന്നു.


Ok ആയോ എന്റെ മുഖത്തേക്ക് നോക്കി കൊണ്ടു അവൻ ചോദിച്ചു

Mm ചമ്മൽ കൊണ്ടു ആണോ ഒരു മൂളൽ മാത്രമേ മറുപടി ആയി എന്റെ വായിൽ നിന്നു പുറത്തേക്കു വന്നുള്ളൂ.


വാ ഞാൻ കൊണ്ടു ആക്കി തരാം... എന്നും പറഞ്ഞു എന്റെ നേരെ കൈ നീട്ടി..

ഞാൻ മറ്റൊന്നും ആലോചിക്കാതെ കൈ പിടിച്ചു  എഴുന്നേറ്റു.

എഴുനേൽപ്പിച്ചതിനു ശേഷം കൈ വിട്ടു കൊണ്ടു അവൻ വണ്ടി എടുക്കാൻ പോയി..

പെട്ടന്ന് തന്നെ car എടുത്ത് അടുത്തു വന്നു നിർത്തി.

കയറിക്കോ door open ആക്കി കൊണ്ടു പറഞ്ഞു.
അത് കേൾക്കണ്ട താമസം ഞാൻ കയറി ഇരുന്നു door അടച്ചു.

എന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ടു car മൂന്നോട്ട് എടുത്തു.

എന്നെ എന്തെങ്കിലും പറഞ്ഞു കളിയാക്കും എന്ന് കരുതി എന്നാൽ എന്നെ അമ്പരിപ്പിച്ചു കൊണ്ടു വീട് എത്തണവരെ അവൻ ഒരക്ഷരം മിണ്ടിയില്ല.


ഇറങ്ങണില്ലേ...
വീടിന്റെ പടിയിൽ എത്തിയിട്ടും ഇറങ്ങാതെ ഇരിക്കുന്ന എന്നെ നോക്കി അവൻ ചോദിച്ചു .


ഞാൻ ആയിട്ടു ആരോടും പറയില്ല.. But better ഡോക്ടറെ കാണിക്കുന്നതാണ് നല്ലത് 




Thanku..അവന്റെ ഉപദേശം 
ഇത്രയും നേരം ചത്തു ഇരിക്കണ എന്റെ നാവു പൊന്തി... ഭാഗ്യം.


അത് കയ്യിൽ വച്ചോ..എടുത്തടിച്ച പോലെ അവൻ തിരിച്ചു പറഞ്ഞു 

ഇവൻ നന്നാവണ ലക്ഷണം ഇല്ല.
ഞാൻ മനസ്സിൽ വിചാരിച്ചു കൊണ്ടു door തുറന്നു പുറത്തു ഇറങ്ങി..

എന്നെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു അവൻ car വളച്ചു ഒറ്റപോക്ക്..
എപ്പോഴത്തെ പോലെ മുഖം വീർപ്പിച്ചു നിൽക്കാതെ ഒരു പുഞ്ചിരിയോട് കൂടി ആണ് ഞാൻ അപ്പോൾ car പോവുന്നത് നോക്കി നിന്നത്.


തുടരും....

Vm ഡാകിനി 😈



💔പ്രണയമർമ്മരം 💔29

💔പ്രണയമർമ്മരം 💔29

0
234

എന്ത് ആലോചിച്ചു നിൽക്കാ രണ്ടും. വായോ പൂജാരി എല്ലാവരോടും അവിടെ വന്നു നിൽക്കാൻ പറഞ്ഞു.ഗൗരി വല്യമ്മ ഞങ്ങളോട് അത് വന്നു പറഞ്ഞിട്ടു പോയി .പൂജയും അഞ്‌ജലിയും മുഖത്തോട് മുഖം നോക്കി അവിടേക്ക് നടന്നു.അവസാനം എത്തിയ പൂജനേം അഞ്ജലിയേം നോക്കി പൂജാരി തുടർന്നു ...എന്നാൽ രുദ്രന്റെ കണ്ണ് പൂജടെ മുഖത്തു തന്നെ ആയിരുന്നു...അവളുടെ മുഖം ഒക്കെ ചുവന്നു  കരഞ്ഞത് പോലെ... അവന്റെ മനസു എന്തന്നില്ലാതെ വേദനിച്ചു.❤️ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ കുറെ കളിയാക്കി ...കുളത്തിൽ തട്ടിയിട്ടത് swimming അറിയാം എന്ന് കരുതിയായിരുന്നു...എന്നാൽ തിരിച്ചു അവിടെന്നു  വീട്ടിലേക്കു പോരുപ്പോൾ പാറുവിനെ  കണ്ടത്