Aksharathalukal

നഴ്സിംഗ് ഡയറി


പാസ്സന്ജർ ട്രെയിൻ 7 മണിക്കാണ്.. അമ്മയോട് യാത്ര പറഞ്ഞു മിഥുൻ വീട്ടിൽ നിന്ന് ഇറങ്ങി... കണ്ണീരിന്റെ നനവ്  ഉണ്ടായിരുന്നു ആ യാത്രയ്ക്കു...
    ഉള്ളിലെ ഞരക്കങ്ങൾ കടിച്ചമർത്തി വേഗത്തിൽ നടക്കുമ്പോഴും അമ്മയുടെ ദയനീയ മുഖം അവന്റെ കണ്ണുകൾ നിറച്ചു...
   വഴിയിൽ കണ്ട അമ്പലത്തിൽ നോക്കി ഒരു നിമിഷം മനസ്സിൽ പറഞ്ഞു \" ഇവിടെയെങ്കിലും എന്നെ തുണയ്ക്കണേ എന്ന് \"
    ഓടി കിതച്ചു സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തപ്പോൾ, മാസ്റ്ററുടെ മുന്നറിയിപ്പ് \"വേഗം രണ്ടിലേക്ക് പൊയ്ക്കോ വണ്ടിയെത്താറായി \"
  ടിക്കറ്റ് വാങ്ങി പോക്കറ്റിൽ ഇട്ടു, മേൽപ്പാലത്തിലൂടെ പാഞ്ഞവൻ രണ്ടിലെത്തിയതും ട്രെയിൻ വന്നു പ്ലാറ്റ് ഫോർമിൽ നിന്ന്...
       സീറ്റ്‌ എല്ലാം കാലിയായിരുന്നു, ആ ബോഗിയിൽ ആളുണ്ടോ എന്ന് തന്നെ സംശയം... എന്തായാലും ജന്നൽ സൈഡിൽ തന്നെ ഇരിപ്പുറപ്പിച്ചു... ട്രെയിൻ നീങ്ങി തുടങ്ങി....
      സ്റ്റേഷനിലെ മഞ്ഞ ബോർഡ്‌ നോക്കിയിരുന്നപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ... \"പാവം അമ്മ, ദൈവമേ \" അമ്മയുടെ മുഖം മറക്കാൻ പറ്റുന്നില്ല... വേഗത കൂടിയപ്പോൾ ഇരുട്ടിൽ കണ്ണുനീരോ മഴത്തുള്ളിയോ കയ്യിൽ...
      കയ്യിൽ ഒരു പഴയ ഹെഡ് സെറ്റ് ഉണ്ടായിരുന്നു, അതെടുത്തു ചെവിയിൽ വച്ചു മൊബൈലിൽ കണക്ട് ചെയ്തു.. കൊല്ലംകോട്ട് തൂക്കം നേർന്ന കുഞ്ഞാറ്റം കിളി എന്ന പാട്ടിൽ അലിഞ്ഞു പഴയ ചില ഓർമ്മകൾ തികട്ടി വന്നു.

                 മഴ കനത്തപ്പോൾ പതിയെ ജന്നൽ പാളിയിൽ കൂടി ഉള്ളിലേക്ക് തുള്ളികൾ വന്നു. പാട്ട് കേട്ട് ഏതോ ലോകത്തേക്ക് പോയെങ്കിലും മഴ വീണ്ടും ട്രെയിനിലേക്ക് കൂട്ടി കൊണ്ട് വന്നു.പെട്ടെന്ന് തന്നെ ഗ്ലാസ്‌ ഷട്ടർ താഴ്ത്തി...
                     ആളൊഴിഞ്ഞ ബോഗിയിൽ ചിലയിടത്തൊക്കെ യാത്രക്കാർ എത്തി, എങ്കിലും തിരക്കില്ല. മഴയോട് ദേഷ്യം തോന്നിയെങ്കിലും,ജന്നൽ ചില്ലയിലൂടെ ഊർനിറങ്ങിയപ്പോൾ ആ രാത്രിക്ക് ഭംഗി കൂടിയപോലെ, നല്ല തണുവും ഉണ്ട്....
         
           വേറാരും ആ സീറ്റിൽ ഇല്ലാത്തതിനാൽ പതിയെ കാൽ നീട്ടി ബാഗ് തലയിൽ വച്ചു കണ്ണടച്ച് കിടന്നു... ഒരു തൊട്ടിലിൽ കിടക്കുന്നതുപോലെ തോന്നി അവനു. കേൾക്കുന്ന പാട്ടിനു താളമിട്ടുള്ള ട്രെയിൻ ശബ്ദം ആ തണുപ്പിൽ കൂടുതൽ സുഖം നൽകിയത് പോലെ..
         
            Bഓരോ പാട്ടും മാറിമറിയുമ്പോൾ പലേ ഓർമകളും ഉറക്കത്തിനു നിറം നൽകി.അത് ചിലപ്പോൾ മനസ്സിൽ മഴവിൽ ചന്തം നൽകിയിരിക്കാം, ചിലപ്പോൾ കണ്ണുനീരിന്റെ ചുവപ്പും കറുപ്പും വെളുപ്പുമൊക്കെ ആവാം...
        
                   ഉള്ളിൽ ഞരങ്ങുന്ന വിഷാദത്തിന്റ കാറ്റിൽ, പല താളുകളും അവനെ പിറകോട്ടു നോക്കാൻ പ്രേരിപ്പിച്ചു. വളരെ നിർധന അവസ്ഥയിലുള്ള തന്റെ കുടുംബത്തിന്റെ സ്ഥിതി മാറുവാൻ ആണ് അവൻ ശ്രമിച്ചത്... പക്ഷെ...
         
                 പ്ലസ് ടു പരീക്ഷക്ക്‌ തൊട്ട് മുന്നേയുള്ള ദിവസങ്ങളിൽ ആണ് വിളക്ക് ചാരിറ്റി എന്ന പേരിൽ ഒരു ഗ്രൂപ്പ്‌ സ്കൂളിൽ ഒരു കരിയർ ക്ലാസ്സ്‌ സംഘടിപ്പിച്ചത്. അതിൽ പങ്കെടുത്തതാണ് തന്റെ ജീവിതത്തിന്റെ വഴി തിരിച്ചു വിട്ടു ഈ അവസ്ഥയിലേക്ക് അവനെ നശിപിച്ചതെന്നു 100% അവൻ വിശ്വസിച്ചിരുന്നു... ഉറങ്ങുകയെന്നാൽ പോലും ആ രോക്ഷാഗ്നി അവന്റെ മുഖം ചുവപ്പിച്ചു..


നഴ്സിംഗ് ഡയറി ഭാഗം 2

നഴ്സിംഗ് ഡയറി ഭാഗം 2

3.6
779

        ഉറക്കം ചുറ്റിവരിഞ്ഞ ആ നിമിഷം അവൻ ആ      ക്ലാസ്സ്‌ റൂമിൽ എത്തി, അതേ കരിയർ ക്ലാസ്സിൽ....                         " നിങ്ങൾ ഒന്ന് കൊണ്ടും വിഷമിക്കണ്ട, ബാങ്ക് ലോൺ വരെ ഞങ്ങൾ എടുത്തു തരും, പോയി നന്നായി പഠിച്ചു നല്ലൊരു നേഴ്സ് ആയാൽ ലോകം നിങ്ങളുടെ കാൽ ചുവട്ടിൽ, രാജ്യങ്ങൾ നിങ്ങൾക്കു വേണ്ടി നോക്കിയിരിക്കും, ലക്ഷങ്ങൾ സാമ്പാധിക്കാം "                കൂട്ടത്തിലുള്ള ഒരു വിരുദന്റെ സംസാരം അവന്റ മനസ്സിൽ കുറേ പ്രതീക്ഷകൾ നൽകി, അവന്റെയും കുടുംബത്തിന്റെയും ദാരിദ്ര്യം ഒരു നിമിഷം കൊണ്ട് മാറി എന്ന് അവൻ വിശ്വസിച്ചു.               പിന്നെ ഒരു പ