Aksharathalukal

അഗ്നി

അവളുടെ ഉള്ളിൽ തീയായിരുന്നു. ആളിക്കത്തുന്ന കാട്ടുതീ .
സർവ്വതിനെയും ദഹിപ്പിക്കുന്ന അഗ്നി, ഹൃദയത്തെ പുളകംകൊള്ളിക്കുന്ന പ്രണയത്തിൻ്റെ തീവ്രത !

അവൾ അതിൽ ആളിക്കത്തി.
അവൻ ചുംബിച്ച അധരങ്ങൾ,
അവൻ തലോടിയ കവിളുകൾ,
അവൻ പുണർന്ന മാറിടം,
അവനായി മാത്രം മിടിക്കുന്ന ഹൃത്ത്.

തന്റെ തീ അവനിലേക്ക് പടരാൻ അവൾ മോഹിച്ചു .
പക്ഷേ, അവൻ വിസ്സമ്മതിച്ചു .
അപ്പോഴൊക്കെ അവൾ സ്വയം ഉരുകി ഇല്ലാതാകുകയായിരുന്നു.

സ്വയം വെണ്ണീറായി മാറുമ്പോൾ ബാക്കിയായ ചാരവും പതുക്കെ മന്ത്രിക്കും.
ഞാൻ നിന്നെ പ്രണയിക്കുന്നു !