ഭാഗം 2
\"ഇനി താലമെടുത്ത് നിന്നെ ഉള്ളിലേക്ക്
ആനയിക്കണ്ണോ..? ഇറങ്ങടി..\"
അവന്റെ അലർച്ച കേട്ടാണ് അവൾ എത്തിയത് അറിഞ്ഞത് നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ച് അവൾ വണ്ടിയിൽ നിന്നും ഇറങ്ങി..
വീടും പരിസരവും ഒന്ന് വീക്ഷിച്ചു.. ഒരു നിമിഷം ഇതാണോ ഡ്രാക്കുള കൊട്ടാരം എന്ന് അവൾക്ക് തോന്നി..
ഒരു നാലുകേട്ട് വീട്.. പക്ഷേ
വർഷങ്ങൾ ആയി ചൂല് പതിയാത്ത മുറ്റം.. ആകെ കാടുപ്പിടിച്ചു കിടക്കുന്നു.. ഒരു യക്ഷി കൊട്ടാരം ഫീൽ 😂😂
\"ഡീീ......ആരെ കെട്ടിക്കാൻ ആണെടി കോപ്പേ അവിടെ നിക്കുന്നെ നാട്ടുകാരെക്കൊണ്ട് പറെപ്പിക്കാൻ..\"
\"ഇയാൾ എന്തിനാ തൊള്ള പൊളിക്കുന്നേ ഞാൻ അങ്ങോട്ട് തന്നെ വരുവല്ലേ.. ഇങ്ങേരെ വായിൽ അംബിലീഫീർ വല്ലോം പോയിട്ട് ഉണ്ടോ ആവോ 😒\"
(അമൃത ആത്മ ഇതൊക്കെ ഉറക്കെ പറയാൻ ഉള്ള ധൈര്യം ഒന്നും പാവത്തിനില്ല 😂😂)
പിറു പിറുത്തുകൊണ്ട് അവൾ അവന്റെ കൂടെ വീട്ടിലോട്ട് കയറി..
\"അല്ല ഇവിടെ വേറെ ആരും ഇല്ലേ ആവോ🤔 ഇനി ഇത് ഇയാളെ വീട് അല്ലെ\"
ഓരോന്ന് ആലോജിച് നടന്നു എന്തിലോ ചെന്ന് ഇടിച്ചതെ ഓർമ ഒള്ളു പിന്നെ ഒരു അലർച്ച ആയിരുന്നു..
\"ഡീ... 😤\"
\"രണ്ട് ഉണ്ട കണ്ണ് ഉണ്ടല്ലോ അതൊന്ന് തുറന്നു നോക്കിക്കൂടെ.. ഇനി എന്റെ പോക കണ്ടേ അടങ്ങു...പുല്ല് ഇതിനെ ഒക്കെ ഏതു നേരത്ത് ആണ് ആവോ 🤬\"
വഴക്ക് കേട്ട് നല്ല ശീലം ആയത് കൊണ്ട് അവൾക് ഇതൊന്നും ഒന്നുമേ ആയിരന്നില്ല 😌😌 ഈ ചെവിയിൽ കൂടെ കേട്ട് മറ്റേതിൽ കൂടെ അത് അപ്പഴേ കളഞ്ഞു..
അവിടെ വേറെ ആരും ഇല്ലാത്തത്കൊണ്ടും എന്ത് ചെയ്യും എന്ന് അറിയാത്തത് കൊണ്ടും അവൾ അവൻ പോയ വഴിയേ പൊയി.. 😂
അവന്റെ കൂടെ അവൾ കയറിച്ചെന്നത് ഒരു മുറിയിലേക്ക് ആയിരുന്നു..
നല്ല വലുപ്പം ഉള്ള ഒരു മുറി അതിൽ വലിയ അലമാര അതിനോട് ചേർന്ന കണ്ണാടി പിന്നെ ഒരു മേശയും കസേരയും ഒരു സോഫ ഡ്രസിങ് റൂം പിന്നെ ഒരു ബാത്രൂം ബാൽക്കണിയിലേക്ക് ഒരു ഡോർ ഉണ്ട് പക്ഷെ അവിടെ വേറെ ഒരു ഡോർ കൂടെ ഉണ്ട് പക്ഷെ അത് എന്തിനാണ് ആവോ..
റൂം ഫുൾ സ്കാൻ ചെയ്യുന്നതിന്റെ ഇടക്ക് ആണ് വീണ്ടും ഒരു അലർച്ച കേട്ടത്.. 😑
\"നീ എന്തിനാ എന്റെ പുറകെ നടക്കുന്നെ..😠\"
\"ഇവിടെ വേറെ ആരും ഇല്ലേ..\"
വനയ കുലീഞ്ഞം ആയി അവൾ ചോദിച്ചു പേടിച്ചിട്ട് ഒന്നും അല്ലാ ചെറ്യേ ഒരു ഭയം 🤭
\"ന്തേ ഞാൻ മനുഷ്യൻ അല്ലെ 😏\"
\"അതിൽ എനിക്ക് സംശയമുണ്ട്\"
അവൾ പിറുപിറുത്തു 🤣
\"ഏഹ്ഹ്.. എന്തോന്ന് നീ എന്തേലും പറഞ്ഞോ 😤\"
\"മ്മച്ചും.. 🙂\"
\"എനിക്ക് ഈ ഡ്രസ്സ് ഒന്ന് മാറ്റണം ആയിരുന്നു..\" ശബ്ദം താഴ്ത്തി അവൾ പറഞ്ഞു
\"ഇനി എന്താണ് അതും ഞാൻ ചെയ്തു തരണോ 😤\"
\"അല്ല മാറി ഉടുക്കാൻ..\"
\"ഹ്മ്മ്മ്....നീ ഇവിടെ നിക്ക് ഞാൻ ഇപ്പോ വരാം \"
\"മ്മ്മ്..\"
അതും പറഞ്ഞു ഷർട്ട് മാറ്റി ബുള്ളറ്റ് ഉം എടുത്ത് അവൻ പുറത്തേക്ക് പോയി..
\"ഡോർ അടച്ചോ ഞാൻ വരുമ്പോ തുറന്നാൽ മതി വേറെ ആരു വന്നാലും തുറക്കേണ്ട \" ഇത്രെയും ഗൗരവത്തിൽ പറഞ്ഞു അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു..
ഡോർ അടച്ചു അവൾ ബാത്റൂമിൽ കയറി തണുത്ത വെള്ളത്തിൽ മുഖം കഴുകി നെറ്റിയിലെ പൊട്ട് അതികം ആഴത്തിൽ അല്ലായിരുന്നു പക്ഷെ വെള്ളം തട്ടിയപ്പോ നല്ല നീറ്റൽ..
തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി
അവൾ കണ്ണാടിയിൽ തന്റെ പ്രതിഭിംബം നോക്കി..
ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരിയും..
സമയം രാത്രി 1:30 മണി ആയിരുന്നു
തന്നോട് ദേഷ്യം കൂടുന്ന ദിവസങ്ങളിൽ ചെറിയമ്മ വീടിന്റെ പുറകിലെ ചായിപ്പിൽ ആവും കിടത്തുക അത്കൊണ്ട് ഇരുട്ടിനേയും ഒറ്റപെടലിലും ഒന്നും അവൾക്ക് ഭയം ഉണ്ടായിരുന്നില്ല..
ബോർ അടിച്ചപ്പോൾ അവൾ മുൻ വശത്തെ ഡോർ തുറന്ന് നീളൻ വരാന്തയിൽ തിണ്ണയിലെ തൂണിൽ ചാരി അവൾ ഇരുന്നു 2:30 ആയതും മുറ്റത് അനന്ദന്റെ ബുള്ളറ്റ് വന്ന സൗണ്ട് കേട്ട് അവൾ ഇരുന്നിടത് നിന്നും എഴുനേറ്റു..
\"നീ എന്തിനാടി മുറ്റത് ഇറങ്ങി നിക്കുന്നെ അതും ഈ പാതിരാക്ക് 😤\"
\"വെറുതെ..\" പതിഞ്ഞ സ്വരത്തിൽ അവൾ ഉത്തരം നൽകി
\"എന്തും പറഞ്ഞാ ഞൻ പോയാത് 🤨😠\"
അവൾ അതിനു ഉത്തരം ആയി വെളുക്കനെ ഒന്ന് ചിരിച്ചു കാണിച്ചു 😁
\"ഇനി ഇങ്ങനെ കണ്ടാൽ നിന്റെ മുട്ടുകാൽ ഞാൻ തല്ലി ഓടിക്കും കേട്ടോടി കുരുട്ട് അടക്കേ 😤😤\"
അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.
\"ഇന്നാ.. പാകം ആകുവോ എന്ന് അറിയില്ല തല്ക്കാലം ഇതിട് നാളെ വേറെ മേടിക്കാം \"
കയ്യിലെ കവർ അവൾ മേടിച്ചു തുറന്നു നോക്കി ഒരു ടോപ്പും ലെഗിനും ആയിരുന്നു..
\"വേഗം ഡ്രസ്സ് മാറി വാ..\"
അവളെ ഒന്ന് നോക്കി അവൻ റൂമിലേക്ക് കയറി
\"മം \"
വെള്ളം ദേഹത്ത് വീണതും അവൾ നീറി പുകഞ്ഞു ചെറിയമ്മ അടിച്ച പാടുകളിൽ ചിലതിൽ ചോര പൊടിഞ്ഞിട്ടുണ്ട്..
അവളുടെ കണ്ണുകൾ വേദനയാൽ നിറഞ്ഞു..പെട്ടന്ന് തന്നെ കുളിച്ചു ഇറങ്ങി.. ഇട്ടിരുന്ന സാരി ഒരു ഹാങ്ങേർ ഇൽ ആക്കി ഇട്ടു
ടോപ് നല്ല ലൂസ് ആയിരുന്നു അതിട്ടിട്ട് അവൾക്ക് തന്നെ ചിരി വന്നു.
ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് ആരോടോ ഫോൺ ഇൽ സംസാരിക്കുന്ന അനന്തൻ പുറകിലെ കാലനക്കം കേട്ട് തിരിഞ്ഞു നോക്കി..
കണ്ടിട്ട് അവനു ചിരിക്കണോ കരയണോ എന്ന് അറിയില്ലായിരുന്നു 😂😂 അതു പോലെ ആയിരുന്നു അവളുടെ കോലം 😂😂
\"മനുഷ്യനെ കൊണ്ട് ഈ വേഷം കെട്ടിച്ചതും പോരാ നിന്നു കിണിക്കുന്നത് കണ്ടില്ലേ 😏\" (അമൃത ആത്മ )
അവൾ അവനെ നോക്കി ചുണ്ട് കോട്ടി😒
\"വാ \"
\"എങ്ങോട്ടു \"
\"എങ്ങോട്ടു ആണെന്ന് അറിഞ്ഞാലേ നീ വരു 🤨\"
ഇല്ല എന്ന് തല അനക്കി അവൾ അവന്റെ കൂടെ ബുള്ളറ്റിന് പിന്നിൽ കയറി..
പാതിരാത്രി ആദ്യം ആയി ആണ് അവൾ പുറത്ത് ഇറങ്ങുന്നത് തന്നെ 😂
തണുത്ത കാറ്റ് അടിക്കുന്നുണ്ട് അവൾ വിറക്കാൻ തുടങ്ങി അമൃത അവനോട് കൂടുതൽ ചേർന്നു ഇരുന്നു..
കുറച്ചു ദിവസത്തെ ഉറക്ക ക്ഷീണവും ദേഹമസകാലം ഉള്ള വേദനയും തലയിലെ മുറിവും അവളെ നന്നെ തളർത്തിഇരുന്നു..
അവളുടെ അസ്വസ്ഥത മനസിലാക്കിയതും അവൻ വണ്ടിയുടെ സ്പീഡ് കുറച്ചു..
വണ്ടി ചെന്നു നിന്നത് ഹോസ്പിറ്റലിൽ ആയിരുന്നു..
അമൃത അനന്തനെ എന്തെന്ന് ഉള്ള അർത്ഥത്തിൽ നോക്കി.. അവൻ അവളെ നോക്കാതെ ക്യാഷ്വലിറ്റി ഇലേക്ക് കയറി അവന്റെ പുറകെ അവളും നേഴ്സ് വന്നു അവളെ അടുത്തു കാണുന്ന ബെഡിൽ ഇരുത്തി..
മുറിവ് ഡ്രസ്സ് ചെയ്തു. വേദന കൂടിയപ്പോൾ അറിയാതെ അവൾ അനന്ദന്റെ കയ്യിൽ പിടിച്ചു.. അവൻ ഒന്ന് നെട്ടി അവൾ പെട്ടന്ന് കൈ പിൻവലിക്കാൻ നോക്കി പക്ഷെ ആദ്യത്തെ നേട്ടലിൽ നിന്ന് മാറി അവൻ അവളുടെ കൈകൾ തന്റെ രണ്ടു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു..
എന്തു കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു..
അമൃത നന്നേ ക്ഷീണിച്ചിരുന്നു അത് കണ്ടത് കൊണ്ട് ഡോക്ടർ ട്രിപ്പ് ഇടാൻ അവശ്യ പെട്ടു..
അവൾക്ക് ട്രിപ്പ് ഇട്ടു കിടത്തിയ ബെഡിന്റെ അടുത്ത ഉള്ള കസേരയിൽ അവനും ഇരുന്നു അപ്പോഴും അവളുടെ വലതു കൈ അവന്റെ കയ്യികൾക്കുളിൽ ആയിരുന്നു..
അതിൽ അവൾക് ഇതു വരെ കിട്ടാത്ത സുരക്ഷ അനുഭവ പെട്ടു..
\"ശെരിക്കും ഇയാൾ ഒരു പാവം ആണെന്ന് തോന്നുന്നു അല്ലങ്കിൽ അങ്ങനെ ഒരു സാഹചര്യത്തിൽ താലി കെട്ടേണ്ടി വന്നിട്ടും ആരും അല്ലാത്ത എനിക്ക് വേണ്ടി ഇയാൾ ഇത്രെയൊക്കെ ചെയ്തില്ലേ..പക്ഷെ.. പക്ഷെ കേശാവേട്ടൻ പറഞ്ഞതോ..\"
അവളുടെ ചിന്തകൾ കാടുകയറി ഇടക്ക് ഇടക്ക് അമൃത അനന്തനെ നോക്കുന്നുണ്ട് അവൻ പക്ഷെ ഫോണിൽ നോക്കി ഇരിപ്പാണ് ഇടയ്ക്കു കാറ്റിനാൽ പറക്കുന്ന അവന്റെ മുടികളെ ഫോൺ ബെഡ് ഇൽ വെച്ച് ഒതുക്കുന്നും ഉണ്ട് പക്ഷെ അമൃതയുടെ കയ്യിന്നാൽ കോർത്തു പിടിച്ച കൈകളെ എടുത്തില്ല..
നല്ല ക്ഷീണം ഉള്ളത് കൊണ്ട് അവൾ പെട്ടന്ന് തന്നെ ഉറങ്ങി പോയി..
(തുടരും )
തുമ്പി🦋
ആരെങ്കിലും ഒക്കെ വായിക്കുന്നുണ്ടോ ഇത് 🥲😂 ഉണ്ടെങ്കിൽ ഓരോ റിവ്യൂ തന്നുടെ 😏
ദൈവമേ ലൈക് ഉം കമന്റ് ഉം തരാതെ പോകുന്നോരെ രാത്രി കൊക്കാച്ചി പിടിക്കണേ 🥹😌
എന്നാ ഞാൻ അങ്ങോട്ട് 😁🏃🏻♀️