Aksharathalukal

കാലം കാത്തു വച്ച നിധി 2

"എന്താ തന്റെ പേര്?" ഞാൻ അവളോട് ചോദിച്ചു.

"മൃദുല.. അമ്മു എന്ന് വിളിക്കാം 🥰"


ഞാനും സാഹിലും നമ്മുടെ പേരും പറഞ്ഞു പരിചയപ്പെട്ടു.


"അല്ല. അന്ന് അമ്മുനെ കണ്ടപ്പോൾ ഞാൻ കരുതി ഫസ്റ്റ് ഇയർ ആയിരിക്കുമെന്ന്. ട്രാൻസ്ഫർ ആണല്ലേ..." ഞാൻ നൈസ് ആയി ചോദിച്ചു.

"ഏയ്‌. അല്ല. ഞാൻ ലാറ്ററൽ എൻട്രിയാണ്.." അവൾ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ആരോ തീ കോരി ഇട്ട അവസ്ഥ ആയിരുന്നു.

"പത്താം ക്ലാസ്സ്‌ കഴിഞ്ഞു നേരെ പോളിയിൽ പോയതാണോ? " അവസാന പ്രതീക്ഷ എന്നോണം ഞാൻ ചോദിച്ചു.


"ഏയ് അല്ല.. ഞാൻ +2 കഴിഞ്ഞു പോളി ചേർന്നതാ. എന്നിട്ട് ഇവിടെ ചേർന്നു. "


"അപ്പൊ നമ്മളെക്കാൾ മൂത്തതാണോ? 🙄" സാഹിൽ ഡയറക്റ്റ് ആയി തന്നെ ചോദിച്ചു.


"ആഹ്.. ആയിരിക്കും.. I am 21.."

ദൈവമേ.. എന്നേക്കാൾ ഗതികെട്ടവൻ വേറെ ആരുണ്ട്. ആദ്യമായി ഒരുത്തിയോട് ആത്മാർഥമായി സ്നേഹം തോന്നിയതാ. അത് അപ്പോഴേക്ക് എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത പെണ്ണ്. 🙄🙄🙄🙄🙄🙄...


❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

നിന്നെക്കാൾ വയസ്സിനു മൂത്ത പെണ്ണാണെടാ പൊട്ടാ എന്നൊക്കെ കുറേ തവണ ഞാൻ എന്നോട് തന്നെ പറഞ്ഞെങ്കിലും എന്റെ മനസ്സുണ്ടോ ഇത് വല്ലതും കേൾക്കുന്നു. 🙄🙄🙄🙄


ലറ്റ് ഗേൾ ആയത് കൊണ്ട് തന്നെ അമ്മുവിന് ഞാനും സാഹിലും അല്ലാതെ വേറെ കാര്യമായ ഫ്രണ്ട്സ് ഒന്നും തന്നെ ക്ലാസ്സിൽ ഇല്ലായിരുന്നു. ഹോസ്റ്റലിൽ അവളുടെ റൂംമേറ്റ് ആയിരുന്നു അഖില. നമ്മളെ മൂന്ന് പേരെ കൂടാതെ കോളേജിൽ തന്നെ അമ്മുവിന് വേറെ കൂട്ടുകാർ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അമ്മുവും ഞാനും കൂടുതൽ വളരെ പെട്ടന്ന് അടുത്തു. മിതമായി മാത്രം സംസാരിക്കുന്ന പ്രകൃതമായിരുന്നു അമ്മുവിന്റേത്. വല്ലപ്പോഴും മാത്രം പതിവുള്ള ആ ചിരിക്കു വേണ്ടി മാത്രമായിരുന്നു ഞാൻ കോളേജിൽ പോയിരുന്നത് തന്നെ.


അവൾക്ക് എന്നെ അംഗീകരിക്കാൻ പറ്റുമോ.. അവൾക്ക് എന്നെ സ്നേഹിക്കാൻ ആകുമോ എന്ന ആശങ്ക വേണ്ടുവോളം ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും എന്നെ അവളെ സ്‌നേഹിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ല. മാസങ്ങൾ കഴിയുന്തോറും എന്റെ പ്രണയവും അങ്ങനെ കൂടി കൂടി വന്നു.


അവൾക്ക് ഫാമിലിയിൽ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടെന്ന് അറിയാമെങ്കിലും ഞാനായിട്ട് അവളോട് ഒന്നും ചോദിച്ചില്ല. അവളായി പറഞ്ഞുമില്ല.


അങ്ങനെ പ്രണയിച്ചു പ്രണയിച്ചു സെക്കന്റ് ഇയർ അങ്ങ് തീർന്നു പോയി. അതിനിടയിൽ കാര്യമായി തന്നെ സാഹിൽ അഖിലയെ വളക്കാൻ നോക്കി. പക്ഷെ പെണ്ണ് എങ്ങനെയും പിടി കൊടുത്തില്ല. അവസാനം സാഹിൽ ആ ശ്രമം അങ്ങ് ഉപേക്ഷിച്ചു. അവർ നല്ല തിക്ക് ഫ്രണ്ട്സായി മാറി.



❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️


ഓർമ്മകൾ കുന്നുകൂടി വന്നപ്പോൾ ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. ഇനിയും പണ്ടത്തെ കാര്യങ്ങൾ ഓർത്തോണ്ടു നിന്നാൽ പണി പാലും വെള്ളത്തിൽ കിട്ടും. അതുകൊണ്ട് ഡ്രസ്സ്‌ മാറി ബൈക്കിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. നേരെ മാളിലേക്ക് വച്ചു പിടിച്ചു.


സാധനങ്ങളും വാങ്ങി താഴത്തെ ഫ്ലോറിൽ എത്തിയപ്പോൾ ആയിരുന്നു ഞാൻ ആ കാഴ്ച്ച കണ്ടത്. ആരുടെ ഓർമകൾ മറക്കാൻ വേണ്ടിയാണോ ഇങ്ങോട്ടേക്കു വന്നത് അതേ ആള് അതാ നേരെ മുൻപിൽ. ഇവൾ എന്താ ഇവിടെ...  🙄🙄🙄🙄


എന്റെ പൊന്നു ദൈവമേ.. നിങ്ങൾ സമ്മതിക്കില്ലാലെ എന്നെ സ്വസ്ഥമായി ഇരിക്കാൻ. കോപ്പ്.😤😤


എന്നാലും വർഷങ്ങൾക്ക് ശേഷം അവളെ കണ്ടപ്പോൾ എവിടെയൊക്കെയോ ഒരു കുളിർമഴ. പക്ഷെ ആ കുളിർമഴ ആവി ആയി പോകാൻ അധികം സമയം വേണ്ടി വന്നില്ല. അവളുടെ കയ്യിലെ കുഞ്ഞിനെ നോക്കുകയെ വേണ്ടി വന്നുള്ളൂ.. സാഹിൽ അഖില വഴി വിവരങ്ങൾ തന്നിരുന്നെങ്കിലും ആത്മാർത്ഥമായി മനസ്സിൽ കൊണ്ട് നടന്ന ഇപ്പോഴും പ്രണയം എവിടെയൊക്കെയോ നിലനിൽക്കുന്ന പെണ്ണിനെ വേറെ കുടുംബം ഒക്കെ ആയി മുൻപിൽ കാണുമ്പോൾ വല്ലാത്തൊരു നീറൽ.....



പെട്ടന്ന് ആയിരുന്നു അവൾ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ടത്. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നത് ഞാൻ കണ്ടു. അവൾ പെട്ടന്ന് കുഞ്ഞിനെ കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെ കയ്യിൽ കൊടുത്ത് ഓടി എന്റെ അരികിൽ വന്നു.



"ജിത്തു... 😍😍" അവൾ സന്തോഷത്തോടെ വിളിച്ചു. ഞാനും തിരിച്ചു ചിരിച്ചു.


"നീ എന്താടി ഇവിടെ??"


"എനിക്ക് ഇവിടെ ജോലി കിട്ടി. അപ്പോ ഇങ്ങോട്ടേക്കു പോന്നു. "


"ആഹാ. Congrats.. "


"നീ എന്റെ കുഞ്ഞിനെ കണ്ടില്ലലോ.. വാ..." അവൾ എന്നെയും പിടിച്ചു കുഞ്ഞിന്റെ അരികിൽ ചെന്നു. അമ്മു പണ്ടത്തേക്കാൾ കൂടുതൽ സന്തോഷമായി ഇരിക്കുമ്പോലെയും പണ്ടത്തേക്കാൾ കൂടുതൽ സംസാരിക്കുമ്പോലെയും എനിക്ക് തോന്നി.


ഞാൻ കൈനീട്ടിയപ്പോൾ ആ കുഞ്ഞു മോൾ എന്റെ കയ്യിൽ വന്നു. നല്ല ഓമനത്വം ഉള്ള മുഖം. 😍😍😍


"എന്താ കുഞ്ഞിന്റെ പേര്?" ഞാൻ അമ്മുവിനോട് ചോദിച്ചു.


"മയൂഖ.. മായു എന്ന് വിളിക്കും."


ഞാൻ മായുവിനെ നോക്കി ചിരിച്ചപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു. എന്റെ കഴുത്തിൽ കൈ ചുറ്റി കവിളിൽ ഉമ്മ തന്നു. മനസ്സിൽ എവിടെയോ ഒരു സന്തോഷം. 🥰🥰🥰🥰



പോകാൻ നേരം മായുവിനെ അമ്മു എടുക്കാൻ നേരം മായു കുറേ കരഞ്ഞു. എന്നെ അവൾക്ക് ഒത്തിരി ഇഷ്ടമായെന്ന് തോന്നുന്നു. എനിക്കും ഒത്തിരി ഇഷ്ടമായി. 😍😍😍



❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️


വീട്ടിൽ എത്തിയപ്പോൾ ഞാൻ സന്തോഷവും സങ്കടവും ഇടകലർന്ന ഒരു കോപ്പിലെ അവസ്ഥയിലായിരുന്നു. 😪😪😪

ഫോൺ ലോക്ക് മാറ്റി കോളേജിൽ വച്ചു എടുത്ത ഞാനും അമ്മുവും ചേർന്നു നിൽക്കുന്ന സെൽഫി തന്നെ നോക്കി കുറേ നേരം ഇരുന്നു.


എന്റെ ഓർമ്മകൾ ഞാൻ അമ്മുവിനോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞ ആ ദിവസത്തിലേക്ക് പോയി...

❣️ ❣️ ❣️ ❣️ ❣️


തേർഡ് ഇയറിൽ പഠിക്കുമ്പോൾ ആയിരുന്നു ഇനിയും പറയാൻ വൈകരുതെന്ന് എന്നെ സാഹിൽ നിർബന്ധിച്ചത്. പ്രേമിച്ചു നടക്കാൻ സമയം കിട്ടില്ലെന്ന്‌ ആയിരുന്നു ആ അലവലാതിയുടെ കണ്ടെത്തൽ.

അന്നൊരു തിങ്കളാഴ്ച്ച. അമ്മു വീട്ടിൽ നിന്നും വന്നത് കൊണ്ട് ഒരു പിരീഡ് ലേറ്റ് ആയിരുന്നു.അമ്മു വന്നു എന്നത്തെയും പോലെ എന്റെ അടുത്ത് ഇരുന്നു.

"അമ്മു.. എനിക്ക് ഒരു കാര്യം പറയാനുണ്ട്.." ഞാൻ ക്ലാസ്സിന്റെ ഇടയിൽ നൈസ് ആയി അവളെ തട്ടി വിളിച്ചു. ക്ലാസ്സിന്റെ ഇടയിൽ ആകുമ്പോ തല്ല് കൊള്ളാതെ രക്ഷപെടാമല്ലോ.😜😜 എന്റെ ബുദ്ധി എപ്പടി.

"എന്താടാ?" അവൾ ചോദിച്ചു.

"അതേ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നമ്മളുടെ ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കരുത്."

"എന്താടാ കാര്യം പറ.."

"എനിക്ക് നിന്നെ ഇഷ്ടമാണ്. ആദ്യമായി കണ്ട അന്ന് മുതൽ. I love you." അതും പറഞ്ഞു ഞാൻ കൈ കൊണ്ട് കവിൾ പൊത്തി പിടിച്ചു അവളെ നോക്കി. ഇനി അഥവാ അവൾ തല്ലിയാലോ വെറുതെ എന്തിനാ റിസ്ക്ക്.


അവൾ എന്നെ ഞെട്ടി നോക്കി. അവളുടെ കണ്ണിലേക്കു ഞാൻ നോക്കിയപ്പോൾ അവ നിറഞ്ഞിരുന്നു. അവൾ എന്നെ തന്നെ നോക്കി ഇരുന്നു. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയമില്ലേ.. അതോ എന്റെ തോന്നൽ ആണോ...


"അമ്മു..." ഞാൻ അവളെ തട്ടി വിളിച്ചപ്പോൾ അവൾക്ക് പരിസരബോധമുണ്ടായി.


"അമ്മു.. ഒന്നും പറഞ്ഞില്ല..."

(തുടരും )


❣️ ❣️ ❣️ ❣️ ❣️ ❣️

ഇനി മാക്സിമം ഒന്നോ രണ്ടോ പാർട്ട്‌. അതോടെ കഥ കഴിയും. 



കാലം കാത്തു വച്ച നിധി 3

കാലം കാത്തു വച്ച നിധി 3

4.4
1178

\"അതേ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നമ്മളുടെ ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കരുത്.\"\"എന്താടാ കാര്യം പറ..\"\"എനിക്ക് നിന്നെ ഇഷ്ടമാണ്. ആദ്യമായി കണ്ട അന്ന് മുതൽ. I love you.\" അതും പറഞ്ഞു ഞാൻ കൈ കൊണ്ട് കവിൾ പൊത്തി പിടിച്ചു അവളെ നോക്കി. ഇനി അഥവാ അവൾ തല്ലിയാലോ വെറുതെ എന്തിനാ റിസ്ക്ക്.അവൾ എന്നെ ഞെട്ടി നോക്കി. അവളുടെ കണ്ണിലേക്കു ഞാൻ നോക്കിയപ്പോൾ അവ നിറഞ്ഞിരുന്നു. അവൾ എന്നെ തന്നെ നോക്കി ഇരുന്നു. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയമില്ലേ.. അതോ എന്റെ തോന്നൽ ആണോ...\"അമ്മു...\" ഞാൻ അവളെ തട്ടി വിളിച്ചപ്പോൾ അവൾക്ക് പരിസരബോധമുണ്ടായി.\"അമ്മു.. ഒന്നും പറഞ്ഞില്ല...\"അവൾ പെട്ടന്ന് ബാഗിൽ നിന്നും ഒരു കവർ എടുത്തു. അത