ഇറച്ചി - 13
അക്ബറും ടീമും പല തരത്തിൽ ചോദ്യം ചെയ്തിട്ടും അവരെ ബാബുവിന് അറിയില്ല എന്ന് തീർത്തു പറഞ്ഞു…ആ ഉത്തരം ടീമിനെ ഒന്നാകെ ചിന്താ കുഴപ്പത്തിലാക്കി. ബാബുവിന്റെ മാനസിക നില വെച്ച് ബാബു ഒരിക്കലും കള്ളം പറയാൻ ചാൻസ് ഇല്ലെന്ന് സൈക്കാട്രി ഡോക്ടർ കൂടി തറപ്പിച്ചു പറഞ്ഞപ്പോൾ തങ്ങളുടെ അന്വേഷണത്തിൽ എവിടെയോ ഒരു പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അക്ബറിനും ടീമിനും സംശയമായി. കോടതി നിർദേശ പ്രകാരം ബാബുവിനെ അവർ റിമാൻഡ് ചെയ്തു പ്രത്യേക സെല്ലിലേക്ക് മാറ്റി…അടുത്ത ദിവസം അക്ബറും ടീമും ഒന്നുകൂടി രണ്ട് കേസും പഠിക്കാൻ തുടങ്ങി. രണ്ട് കേസിലും ബാബുവിന്റെ സാനിധ്യം കൃത്യമായി ഉണ്ട്, അതിന