Aksharathalukal

നീലനിലാവേ... 💙 - 26

മങ്ങിയിരിക്കുന്ന ദേവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കെ ദുർഗയുടെ മനസ്സിൽ പല വിധ സംശയങ്ങളും നിറഞ്ഞു...

\"\"\" നിന്റെ മുഖം എന്താ ഇങ്ങനെ? എന്തെങ്കിലും പ്രശ്നം ഉണ്ടോ ? \"\"\" മുഖവുരയൊന്നും കൂടാതെ തന്നെ അവൾ അവനോട് ചോദിച്ചു...

\"\"\" ഏയ്.. എന്ത് പ്രശ്നം.. ഒന്നുമില്ലടി... \"\"\" അവൻ അവൾക്ക് മുഖം കൊടുത്തില്ല...

\"\"\" മ്മ്മ്.. ശരി.. കാശ് മുഴുവൻ ഇല്ലേ? \"\"\" ഇനി ചോദിച്ചിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടോ എന്തോ അവൾ പിന്നീട് അതേ കുറിച്ച് ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല...

\"\"\" ആഹ്.. ഉണ്ട്... \"\"\" അവൻ തലയനക്കി...

\"\"\" ശരിയെന്നാൽ.. ഞാൻ അവനെ ഒന്ന് കണ്ടിട്ട് അങ്ങോട്ട്‌ ചെല്ലട്ടെ.. ഇല്ലെങ്കിൽ അതുമതി ഇനി അടുത്ത പുകിലിന്... \"\"\" അവൾ ഒന്നുകൂടി വലത് വശത്തെ വർക്ക്‌ഷോപ്പിലേക്ക് ഒന്ന് എത്തി നോക്കി...

\"\"\" ആഹാ.. ആരെയാണാവോ തമ്പുരാട്ടി ഈ നോക്കുന്നെ?! \"\"\" ചാക്ക് കൊണ്ട് വെച്ച് തിരികെ എത്തിയ വിനു അവളുടെ നോട്ടം കണ്ട് ഒരു ആക്കി ചിരിയോടെ തിരക്കി...

\"\"\" അത് നിന്നോട് പറയണോ..? \"\"\" ദുർഗ അവനെ പുച്ഛിച്ചു... 

\"\"\" ഓ.. വേണ്ടായേ... \"\"\" ചുണ്ടിലെ ചിരി മറയ്ക്കാതെ തന്നെ ഒരു ഈണത്തിൽ പറഞ്ഞ് അവൻ അവൾക്ക് നേരെ കൈ കൂപ്പി...

\"\"\" നീ പോടാ തെണ്ടി.. നിന്നെ ആരാ ഇപ്പൊ ഇങ്ങോട്ട് ക്ഷണിച്ചെ... \"\"\" എത്ര നോക്കിയിട്ടും അന്വേഷിക്കുന്ന മുഖം കാണാത്തതിന്റെ ദേഷ്യത്തോടെ അവൾ അവനെ കെറുവിച്ച് നോക്കി...

\"\"\" തെണ്ടീന്നാ.. എടി.. എടി.. വേലക്കാരി ദുർഗേ.. ചുമ്മാതല്ലടി നാട്ടുകാരെല്ലാം ഞങ്ങടെ പാവം വിശ്വയുടെ വെപ്പാട്ടി ആണ് നീയെന്ന് പറഞ്ഞ് നടക്കുന്നത്... എല്ലാം നിന്നെ കാരണമാ.. ഞങ്ങടെ ചെക്കനെ പറയിപ്പിക്കാൻ.. അവളുടെ ഒരു ഒളിഞ്ഞുനോട്ടം...!! \"\"\" ആദ്യത്തേത് അവൾക്ക് അടുത്തേക്ക് പാഞ്ഞ് ചെന്ന് ഇല്ലാത്ത രോഷത്തിൽ ആണ് പറഞ്ഞതെങ്കിൽ അവസാനം എത്തിയപ്പോൾ ശബ്ദം താഴ്ത്തി പിറുപിറുക്കും പോലെയാണ് അവൻ പറഞ്ഞ് നിർത്തിയത്.. ദേവ് തലയ്ക്ക് കൈ കൊടുത്തു...

\"\"\" നിങ്ങൾക്ക് രണ്ടിനും എപ്പോ കണ്ടാലും ഇത് തന്നെയാണോ പണി ? \"\"\" ചോദിക്കാതിരിക്കാൻ ആയില്ല അവന്.. ദുർഗയുടെ മുഖം കടുത്തു...

\"\"\" അത് നീ എന്നോട് അല്ല.. ഇവനോടാ ചോദിക്കേണ്ടത്.. അവന്റെയൊരു... ഞാൻ വെപ്പാട്ടി തന്നെയാടാ.. അതിന് നിനക്ക് എന്താ.. അവൻ വന്ന് നിന്നോട് വിഷമം പറഞ്ഞോ... ഏഹ്... പറഞ്ഞോ ന്ന്... ഇനി പറഞ്ഞാലും എനിക്ക് പുല്ലാടാ.. അവനില്ലേ.. നിന്റെയൊക്കെ വിശ്വ.. അവനോട് എനിക്ക് മുടിഞ്ഞ പ്രേമമാ...!! പ്രേമം എന്ന് വെച്ചാൽ ഒടുക്കത്തെ പ്രേമം!!! അതുകൊണ്ട് ഏത് തെണ്ടികൾ വന്ന് എന്തൊക്കെ പറഞ്ഞാലും എനിക്കൊരു കുന്തവും ഇല്ല... കേട്ടോടാ.. ഹും.. പന്ന പട്ടി... \"\"\" ദേവിനെ നോക്കി പറഞ്ഞിട്ട് പോര് കോഴിയെ പോലെ വിനുവിന് നേർക്ക് ചെന്ന് അത്രയും ആക്രോശിച്ച ശേഷം മുഖം കോട്ടി അവൾ സഞ്ചിയുമായി അവിടുന്ന് പുറത്തേക്ക് ഇറങ്ങി നേരെ വർക്ക്‌ഷോപ്പിന് അടുത്തേക്ക് നടന്നു.. ചിരി വന്നെങ്കിലും അത് ഒരു വിധം അടക്കി ചുണ്ടിൽ വിരൽ വെച്ച് ദേവ് അവളെ നോക്കി...

\"\"\" എടാ.. ഭദ്രാ ........ !!!!! \"\"\" ഒരൊറ്റ വിളി.. വായനാശാല വരെ ഉയർന്ന് കേട്ടത് പോലൊരു വിളി.. അങ്ങിങ്ങായി റോഡിന് ഇരുവശത്തും നിന്നിരുന്ന ആളുകളുടെ മുഴുവൻ ശ്രദ്ധയും അവളിലേക്ക് എത്തി.. ഒരുവന്റേത് ഒഴികെ... മുന്നിലെ കാറിന്റെ ബോണറ്റ് തുറന്ന് വെച്ച് മുഖം കുനിച്ച് അവ നന്നാക്കി കൊണ്ടിരുന്നവൻ ആ വിളി കേട്ടിട്ടും.. പുറത്തായി ഷട്ടറിന് നേർക്ക് അവൾ നിൽക്കുന്ന നിഴൽ കണ്ണിൽ തെളിഞ്ഞിട്ടും ആ ഭാഗത്തേക്ക്‌ പോലും നോക്കിയില്ല.. ദുർഗയുടെ ചുണ്ടൊന്ന് കൂർത്തു...

\"\"\" ടാ.. തെണ്ടി.. നിന്നെയാ ഞാൻ വിളിച്ചെ... \"\"\" മുഖം വീർപ്പിച്ച് നിലത്ത് രണ്ട് ചവിട്ട് ചവിട്ടി അവൾ.. ഒന്ന് നിശ്വസിച്ച് അവൻ സൈഡിൽ കിടന്ന തുണി എടുത്ത് കൈ തുടച്ച് കാറിന്റെ ബോണറ്റ് അടച്ച് തിരിഞ്ഞ് നടന്നു...

\"\"\" എടാ... വിശ്വഭദ്രാ.. ഇങ്ങോട്ട് നോക്കടാ മ@%&!!! \"\"\" ചുറ്റും നോക്കി നിൽക്കുന്ന ആരെയും വക വെക്കാതെ അതിനുള്ളിലേക്ക് കയറാനായി അത് പറഞ്ഞ് കൊണ്ട് അവൾ വലം കാൽ ഉയർത്തി.. ആ നിമിഷം.. ആ ഒരൊറ്റ നിമിഷത്തിൽ കണ്ണുകൾ ചുരുക്കി അവൻ അവളെ തിരിഞ്ഞ് നോക്കി.. ദുർഗയുടെ ചുണ്ടിൽ വിജയ ചിരി വിരിഞ്ഞു.. എന്നാൽ തിരിഞ്ഞ അവൻ ഒറ്റ സെക്കന്റ് കഴിഞ്ഞയുടൻ അവളിൽ നിന്ന് കണ്ണുകൾ മാറ്റി നേരെ കൈയ്യിലെ സ്പാനറ് മേശമേൽ കൊണ്ട് വെച്ചിട്ട് തിരികെ വണ്ടിയ്ക്ക് അരികിലേക്ക് തന്നെ നടന്നു.. അവളുടെ മുഖം കാറ്റ് അഴിച്ച് വിട്ട ബലൂൺ പോലെയായി... 

\"\"\" അത് ശരി.. ഒരു മൈൻഡ് ഇല്ലാതെ പോകുന്നത് നോക്ക്യേ അവൻ.. ചെറ്റ!! കാണിച്ച് തരാടാ നിനക്ക് ഞാൻ... അവൻ വലിയൊരു ജാഡക്കാരൻ വന്നിരിക്കുന്നു... \"\"\" വെല്ലുവിളി പോലെ വലം കൈ ഉയർത്തി അവന് നേർക്ക് ഭീഷണി മുഴക്കിയിട്ട് അവൾ ചവിട്ടി തുള്ളി തിരിഞ്ഞ് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നോക്കി റോഡ് ക്രോസ് ചെയ്ത് പോകുമ്പോൾ ഭദ്രന്റെ കുറച്ച് അപ്പുറത്തായി നിന്ന് പണി ചെയ്യുകയായിരുന്ന അനിയും കടയിൽ ഇരുന്ന് ദേവും ഒക്കെ പൊട്ടി വരുന്ന തങ്ങളുടെ ചിരി അടക്കാൻ പാടുപെട്ടു പോയി.. അപ്പോഴേക്കും സ്ഥിരം കാണുന്ന കാഴ്ച വീണ്ടും കണ്ടതിന്റെ ഒരു നെടുവീർപ്പോടെ നാട്ടുകാരും അവരവരുടെ കാര്യങ്ങളിലേക്ക് കടന്നിരുന്നു...

                               🔹🔹🔹🔹

സന്ധ്യ കഴിഞ്ഞ നേരം ദേവ് കടയിൽ നിന്ന് വീട്ടിൽ എത്തുമ്പോൾ വിളക്ക് വെച്ച് കഴിഞ്ഞ് ഹാളിലെ സോഫയിൽ വിദുവിന്റെ മടിയിൽ കിടന്ന് ടീവി കാണുകയായിരുന്നു നിള.. വണ്ടി വീടിന്റെ ഒരു ഭാഗത്തേക്ക്‌ ഒതുക്കി നിർത്തി അവൻ അതിൽ നിന്ന് ഇറങ്ങി പടിയുടെ അടുത്തേക്ക് നടന്നു...

\"\"\" എന്തെങ്കിലും കഴിച്ചോ നിങ്ങള്? \"\"\" കാല് കഴുകി ഉമ്മറത്തേക്ക് കയറവെ അവൻ അവരോട് തിരക്കി... 

\"\"\" അപ്പുറത്തെ വീട്ടിലെ ഒരു ആന്റി പഴംപൊരി കൊണ്ട് തന്നു, ദേവേട്ടാ.. അത് കഴിച്ചു... \"\"\" ഒരു നിമിഷം ദേവിലേക്ക് എത്തിയ നോട്ടം അവനിൽ നിന്ന് മാറ്റി ടീവിയിലേക്ക് തന്നെ തിരിച്ചവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം വിദുവാണ് മറുപടി പറഞ്ഞത്...

\"\"\" മ്മ്മ്.. ഇത് അകത്ത് കൊണ്ട് വെച്ചേക്കണേ, കുഞ്ഞൂ... \"\"\" കൈയ്യിലെ കവറും ബൈക്കിന്റെ കീയും ടീപോയിൽ വെച്ചിട്ട് നിളയെ ഒന്ന് നോക്കി ദേവ് മുറിയിലേക്ക് കയറി.. പുറത്ത് കാണിച്ചില്ലെങ്കിലും വീണ്ടും ആകെ ഒരു വല്ലായ്മ തോന്നി പോകുന്നുണ്ടായിരുന്നു അവന്.. താൻ വന്നിട്ടും തന്നെ ഒന്ന് നോക്കുകയല്ലാതെ തന്റെ അടുത്തേക്ക് വരാനോ.. എന്തെങ്കിലും ചോദിക്കാനോ ഒന്നിനും മുതിരാത്ത.. അവളുടെ ആ പതിവില്ലാത്ത രീതികൾ...! അതിലുപരി.. ഓരോ നിമിഷവും കൂടി വരുന്ന അവളുടെ അകൽച്ച...! ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പേഴ്സും മറ്റും എടുത്ത് അവിടുത്തെ മേശപ്പുറത്തേക്ക് വെച്ച് അവൻ ഡോർ ചാരി കട്ടിലിലേക്ക് കിടന്നു.. ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല താൻ.. പട്ടിണി കിടന്ന് ശീലം ഉള്ളത് കൊണ്ടോ എന്തോ.. വിശപ്പ് ഒന്നും തോന്നുന്നുമില്ല.. അവനിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നു.. കഴിക്കാൻ ഒരു വറ്റ് ഭക്ഷണം ഇല്ലാതെ ദേവർകാവ് എന്ന വലിയ വീടിന്റെ മൂലയിൽ ഇരുന്ന് വയറിൽ കൈ അമർത്തി കരഞ്ഞൊരു പതിനൊന്ന് വയസ്സുകാരനെ അവൻ ഓർത്തു.. വെള്ളം മാത്രം കുടിച്ച് തനിക്ക് ജീവിക്കാൻ ആകില്ലെന്ന തിരിച്ചറിവിൽ തനിയെ പാചകം ചെയ്യാൻ ശ്രമിച്ച തന്റെ ആ നിസ്സഹായമായ അവസ്ഥ ഇന്നും കൺമുന്നിൽ എന്ന പോൽ തെളിയുന്നത് പോലെ... അപ്പോഴും ഉച്ചയ്ക്ക് അവളെ വിളിച്ച് \' കഴിച്ചോ, കുഞ്ഞൂ... \' എന്ന് സ്നേഹത്തോടെ ചോദിച്ച നിമിഷം അവനെ കുത്തി നോവിച്ചു.. ആ നേരം.. അത് ചോദിക്കുമ്പോഴെങ്കിലും അവൾ തന്നോട് എന്തെങ്കിലും ഒന്ന് തിരക്കും എന്നവൻ പ്രതീക്ഷിച്ചിരുന്നു.. പക്ഷേ, നിരാശയായിരുന്നു ഫലം.. ഒന്നും അന്വേഷിച്ചില്ലെന്ന് മാത്രമല്ല.. സാധാരണ താൻ കഴിച്ചോ എന്നും എപ്പോൾ വരുമെന്നും ഒക്കെ ചോദിക്കുന്നവൾ ഇന്ന് ഒറ്റ വാക്കിൽ ആയിരുന്നു മറുപടി ഒതുക്കിയത്.. പക്ഷേ.. ഇത്തവണ അവന്റെ കണ്ണുകൾ അവളുടെ ആ മാറ്റം ഓർത്ത് നിറഞ്ഞില്ല.. അവൻ ചിരിച്ചു.. വേദനയോടെ... ഹൃദയം പൊട്ടുന്ന നോവിലും... അവൻ മന്ദഹസിച്ചു...

\"\"\" ഇനി അവൾക്ക് കഴിയുമായിരിക്കും.. അല്ലേ, മുത്തശ്ശീ.. ഞാൻ ഇല്ലെങ്കിലും.. അവൾ.. അവൾക്ക്.. ജീവിക്കാൻ കഴിയും.. പക്ഷേ.. സുരക്ഷിതമായൊരു കൈയ്യിലേക്ക് അവളെ ഏല്പിക്കാൻ പോലും സ്വന്തമായി ആരുമില്ലാത്ത ഒരു ഭാഗ്യം കെട്ടവൻ ആയി പോയി ഞാൻ... \"\"\" ഏതോ ഓർമ്മകളിൽ മുഴുകി ഇടറിയ സ്വരത്തിൽ പറഞ്ഞ് അവൻ പതിയെ തന്റെ കണ്ണുകൾ അടച്ചു...

\"\"\" ദേവേട്ടാ... \"\"\" പെട്ടന്ന് വാതിൽ തള്ളി തുറന്ന് വിദു വിളിച്ചതും ദേവ് അടഞ്ഞ കണ്ണുകൾ തുറന്ന് അവിടേക്ക് നോക്കി... 

\"\"\" എന്താടാ? \"\"\" അകത്തേക്ക് കയറി വന്നവനോടായി ചോദിച്ച് കൊണ്ട് ദേവ് കട്ടിലിൽ നിന്ന് എഴുന്നേറ്റു...

\"\"\" ഒരു ഇരുന്നൂറ്‌ രൂപ തരുമോ?, ദേവേട്ടാ.. ഞങ്ങളൊന്ന് പുറത്ത് പോയിട്ട് വരാം... \"\"\" തനിക്ക് പിന്നാലെ വന്ന നിളയെ വലിച്ച് അടുത്തേക്ക് നിർത്തി അവൻ പറയുന്നത് കേൾക്കെ ദേവ് നെറ്റിചുളിച്ചു...

\"\"\" ഈ നേരത്തോ? എവിടേക്ക്? \"\"\" അവൻ അവരെ രണ്ട് പേരെയും ചോദ്യഭാവത്തിൽ നോക്കി...

\"\"\" അത് ഇവൾക്ക് പറോട്ടയും ബീഫും വേണമെന്ന്.. ഞങ്ങള് പോയിട്ട് പെട്ടന്ന് വരാം... \"\"\" ആവേശത്തോടെ പറയുന്നവൻ.. ദേവിന് എതിർക്കാൻ തോന്നിയില്ല.. വെറുതെ ഒന്ന് മൂളി അവൻ മേശമേൽ ഇരിക്കുന്ന തന്റെ പേഴ്സ് തുറന്ന് അതിൽ നിന്ന് മുന്നൂറ്‌ രൂപ എടുത്ത് വിദുവിന് നേർക്ക് നീട്ടി...

\"\"\" താങ്ക്സ്, ദേവേട്ടാ... \"\"\' വിദു വേഗം അത് അവന്റെ കൈയ്യിൽ നിന്ന് വാങ്ങി.. ദേവ് നിളയെ നോക്കി... 

\"\"\" തല ശരിയ്ക്ക് തുവർത്തിയില്ലേ? \"\"\" അവളുടെ നനഞ്ഞ മുടിയിലേക്ക് അവന്റെ കണ്ണുകൾ ചെന്നെത്തി... 

\"\"\" തുവർത്തി... \"\"\" അവളൊന്ന് തലയനക്കി...

\"\"\" എന്നാ ഞങ്ങള് ഇറങ്ങട്ടെ... \"\"\" കാശ് പോക്കറ്റിലേക്ക് വെച്ച് വിദു അവനോട് ചോദിച്ചു... 

\"\"\" മ്മ്മ്.. ബൈക്ക് എടുത്തിട്ട് പൊയ്ക്കോ.. നടന്ന് പോകണ്ട... \"\"\" 

വിദു ശരിയെന്ന് തലയനക്കി നിളയെ നോക്കി...

\"\"\" നീ ചെല്ല്.. ഇവളിപ്പോ വരും... \"\"\" അവൻ അവളോട് എന്തെങ്കിലും പറയും മുൻപ് ദേവ് ഇടം കൈ ഒന്ന് നീട്ടി അവളുടെ കൈയ്യിൽ പിടിച്ചു...

\"\"\" ഓഹോ.. നടക്കട്ടെ.. നടക്കട്ടെ.. ഞാൻ അപ്പോഴേക്കും വണ്ടി തിരിച്ച് വെക്കാം... \"\"\" അവരുടെ കൈകളിലേക്ക് നോക്കി കള്ളചിരിയോടെ പറഞ്ഞ് അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.. നിളയുടെ സംശയം നിറഞ്ഞ കണ്ണുകൾ ദേവിന്റെ മുഖത്തേക്ക് നീണ്ടു...

\"\"\" മുടി ഇങ്ങനെയിട്ട് പോകണ്ട.. നിൽക്ക്... \"\"\" അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി പറഞ്ഞിട്ട് ദേവ് മേശയ്ക്ക് അരികിലേക്ക് ചെന്ന് അവിടെ ഇരിക്കുന്ന അവളുടെ ഒരു ക്ലിപ്പ് കൈയ്യിലേക്ക് എടുത്തു.. അവനെ നോക്കി നിന്നതല്ലാതെ നിള ഒന്നും മിണ്ടിയില്ല...

\"\"\" പാവാടയിട്ട് ബൈക്കിൽ കയറാൻ നിനക്ക് ബുദ്ധിമുട്ട് അല്ലേ.. വേറെന്തെങ്കിലും എടുത്ത് ഇടുന്നോ... \"\"\" ചോദിക്കുന്നതിനൊപ്പം അവൻ അതുമായി അവൾക്ക് അടുത്തേക്ക് ചെന്നു...

\"\"\" ഞാൻ കുത്തിക്കോളാം, ദേവാ... \"\"\' തന്നെ തിരിച്ച് നിർത്തിയ അവന്റെ കൈ തന്റെ മുടിയിൽ പതിഞ്ഞതും അവനെ അത് ചെയ്യാൻ സമ്മതിക്കാതെ അവൾ വേഗം തിരിഞ്ഞ് ക്ലിപ്പ് അവന്റെ കൈയ്യിൽ നിന്ന് വാങ്ങി.. മുഖം ഒന്ന് മങ്ങി പോയെങ്കിലും അവൻ പുഞ്ചിരിച്ചു...

\"\"\" ഒത്തിരി വൈകണ്ടാട്ടോ... \"\"\" ഉള്ളിൽ നിറയുന്ന നോവ് മറച്ച് അവൻ അവളുടെ മുഖം ഒന്ന് തുടച്ച് കൊടുത്തു... 

\"\"\" ഇല്ല.. എന്നാലും നീ കഴിച്ചിട്ട് കിടന്നോ.. ഞങ്ങള് മറ്റേ താക്കോല് വെച്ച് കയറിക്കോളാം... \"\"\" മുടിയിൽ ക്ലിപ്പ് ഇട്ട് അവനോട് കൂടുതൽ ഒന്നും പറയാതെ പെട്ടന്ന് തന്നെ അവൾ വാതിൽ കടന്ന് പുറത്തേക്ക് ഇറങ്ങി പോയി.. ദേവിന്റെ ഉള്ളം നൊന്തു.. വല്ലാതെ.. വല്ലാതെ തകരുന്നത് പോലെ... എല്ലാം നഷ്ടപ്പെട്ടത് പോലെ... ഓരോ നിമിഷവും ഭയന്ന് ജീവിച്ച് മതിയായത് പോലെ... പിടയുന്ന മനസ്സോടെ.. പതിയെ.. അവൻ അടുത്തെ അലമാരയിലേക്ക് ചാരി.. പുറത്ത് ബൈക്ക് സ്റ്റാർട്ട്‌ ആകുന്ന ശബ്ദവും അവ അകന്ന് പോകുന്ന ശബ്ദവും എല്ലാം അവൻ കേട്ടു.. അപ്പോഴും... എന്താണ് തനിക്ക് മാത്രം ഇങ്ങനെ.....?!! എന്ന് അവൻ ദൈവത്തോട് ഒരിക്കൽ കൂടി ചോദിച്ചു... ഉത്തരമുണ്ടാകില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ...!









തുടരും................................................










Tanvi 💕


 

നീലനിലാവേ... 💙 - 27

നീലനിലാവേ... 💙 - 27

5
687

ഇരുട്ടിന്റെ മറവിൽ ...... ജനാലയിൽ നിന്ന് അകത്തേക്ക് എത്തുന്ന നിലാവിന്റെ വെളിച്ചത്തിൽ... ഉള്ളിൽ നിറയുന്ന മോഹത്താൽ കെട്ടിപുണരുന്ന രണ്ട് നഗ്നശരീരങ്ങൾ... കിടക്കയുടെ കീഴിൽ നിലത്തായി.. എപ്പോഴോ അവരിൽ നിന്ന് അകന്നു മാറിയ അവരുടെ വസ്ത്രങ്ങൾ ചിതറി കിടന്നു ..... ഇണചേരുന്ന നാഗത്തെപോലെ... കൂട്ടിയുരുമ്മുന്ന കാൽവിരലുകളാൽ പരസ്പരം ദംശിച്ച് അവർ തങ്ങളുടെ സംഗമത്തിൽ സ്വയം മറന്ന് ലയിക്കുമ്പോൾ രാവ് കാക്കാൻ എത്തിയ പൂർണ്ണചന്ദ്രൻ അങ്ങ് അകലെ ആകാശത്ത് ശോഭയോടെ തെളിഞ്ഞു... \"\"\" ഭ..ദ്രാ ........ !!!!! \"\"\" സീൽക്കാരം പോലെ അവളിൽ നിന്ന് പുറത്തേക്ക് എത്തിയ വിളി.. അവന്റെ മുഖം അവളുടെ കഴുത്തിടുക്കിൽ അമർന്ന