Aksharathalukal

നീലനിലാവേ... 💙 - 28

മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി തന്റെ നെഞ്ചിൽ മുഖം അമർത്തി മയങ്ങുന്നവളുടെ നെറുകയിൽ മെല്ലെ തഴുകി ഭദ്രൻ കിടന്നു.. സമയം ഏകദേശം അഞ്ചിനോട് അടുത്തിരുന്നു.. വെളുപ്പിന് എപ്പോഴോ ആണ് രണ്ടാളും ഉറങ്ങിയതെങ്കിലും അല്പം മുൻപ് കേട്ട അലാറത്തിന്റെ ശബ്ദത്തിൽ നിന്ന് അവന് ഉറക്കം നഷ്ടപ്പെട്ടിരുന്നു.. ആലോചനയോടെ കിടക്കെ എപ്പോഴോ സമയം കടന്ന് പോകുന്നത് ഓർത്ത് അവൻ കൈയ്യെത്തിച്ച് മേശമേൽ ഇരിക്കുന്ന ഫോൺ എടുത്ത് ഒരിക്കൽ കൂടി സമയം നോക്കി.. അഞ്ച് കഴിഞ്ഞുവെന്ന് കണ്ടതും ഫോൺ തിരികെ വെച്ച അവന്റെ കണ്ണുകൾ തന്നോട് ഒട്ടി കിടക്കുന്ന ആ പെണ്ണിലേക്ക് നീണ്ടു...

\"\"\" ദുർഗാ... \"\"\" അവളുടെ നെറ്റിയിൽ കവിളൊന്ന് ചേർത്ത് അവൻ മെല്ലെ വിളിച്ചു.. പക്ഷേ അവൾ അത് അറിഞ്ഞത് പോലുമില്ലെന്ന് ആ കിടപ്പ് കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി...

\"\"\" ദുർഗാ.. ടി... \"\"\" അവൻ അവളുടെ കവിളിൽ തട്ടി...

\"\"\" മ്മ്മ്ഹ്... \"\"\" അവൾ ചിണുങ്ങി...

\"\"\" എഴുന്നേൽക്ക്, ദുർഗാ.. നിനക്ക് പോകണ്ടേ ? അഞ്ച് മണി കഴിഞ്ഞു... \"\"\" അവൻ അവളെ തന്നിൽ നിന്ന് വലിച്ച് മാറ്റാൻ ശ്രമിച്ചു...

\"\"\" കുറച്ച് കഴിയട്ടെ, ഭദ്രാ... \"\"\" കണ്ണ് തുറക്കാതെ തന്നെ പറഞ്ഞവൾ അവനെ ഇറുക്കി പിടിച്ചു.. പിന്നെ അവനൊന്നും പറഞ്ഞില്ല.. അവളെ ചേർത്ത് പിടിച്ച് ഉയരത്തിൽ കാണുന്ന ജനാലയിലൂടെ ഇരുട്ടിലേക്ക് നോക്കി അവൻ കിടന്നു...

\"\"\" ഭദ്രാ... \"\"\" അൽപ നേരം പിന്നിട്ടതും അവന്റെ നെഞ്ചിൽ മുഖം ഉരസി അവൾ വിളിച്ചു...

\"\"\" കഴിഞ്ഞോ ? \"\"\" തലതാഴ്ത്തി അവൻ അവളുടെ മുഖത്തേക്ക് നോക്കി...

\"\"\" ഇല്ല... \"\"\" കണ്ണുകൾ തുറന്ന് അവൾ അവന്റെ ശരീരത്തിലേക്ക് തന്റെ പകുതി ശരീരം കയറ്റി വെച്ചു...

\"\"\" സമയം ഒരുപാടായി... \"\"\" അവളെ പൊതിഞ്ഞ് പിടിച്ച് അവൻ ഓർമ്മിപ്പിച്ചു...

\"\"\" നേരം വെളുത്തില്ലല്ലോ.. കുറച്ച് കഴിഞ്ഞ് ഇറങ്ങാം... \"\"\" അവന്റെ വലത് നെഞ്ചിൽ കൈ വെച്ച് അവൾ ഉറക്കം വിട്ട് മാറാത്ത സ്വരത്തിൽ പറഞ്ഞു...

\"\"\" ക്ഷീണമുണ്ടോ ? \"\"\" അവളുടെ അലങ്കോലമായി കിടക്കുന്ന മുടിയിഴകൾ ഒന്ന് ഒതുക്കി വെച്ച് കൊടുത്ത് അവൻ തിരക്കി...

\"\"\" ചെറുതായിട്ട്.. അത് മാറിക്കോളും.. നീ വീട്ടിൽ പോയിട്ട് എന്തായി ? അമ്മ ഓക്കേ അല്ലേ? \"\"\" പുതപ്പ് എടുത്ത് തങ്ങളെ അല്പം കൂടി പുതച്ച് കൊണ്ട് അവൾ അവനോട് ആരാഞ്ഞു...

\"\"\" ആണ്.. നീ വിളിച്ചിരുന്നോ ? \"\"\" 

\"\"\" മ്മ്മ്.. വിവരം അറിഞ്ഞപ്പോ വിളിച്ചിരുന്നു.. കുഴപ്പമൊന്നുമില്ലെന്ന് തന്നെയാ പറഞ്ഞത്.. നീ ചെന്നിട്ട് എങ്ങനെയാ? അച്ഛൻ എന്തെങ്കിലും പറഞ്ഞോ? \"\"\" അവളിൽ നേരിയൊരു ഗൗരവം കലർന്നു.. അവനൊന്നും മിണ്ടിയില്ല.. എന്തോ അതേ കുറിച്ച് ഒന്നും സംസാരിക്കാൻ അവന് തോന്നിയില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി...

\"\"\" ഭദ്രാ... \"\"\" അവന്റെ മൗനം കണ്ടവൾ വിളിച്ചു...

\"\"\" എഴുന്നേൽക്കാൻ ഉദ്ദേശമില്ലേ നിനക്ക്? \"\"\" അവളുടെ വിളി കേൾക്കാത്തത് പോലെയവൻ ചോദിച്ചു.. ദുർഗയുടെ കണ്ണ് കൂർത്തു.. ഇടം കൈയ്യാൽ അവന്റെ നെഞ്ചിൽ ശക്തിയിൽ ഒരടി കൊടുത്തിട്ട് അവൾ അവനിൽ നിന്ന് അകന്ന് മാറി പുതപ്പ് ചുരുട്ടി കൂട്ടി അവന്റെ മേലേക്ക് തന്നെ എറിഞ്ഞിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു.. മറയായി മേത്ത് ഒരു കുന്തവും ഇല്ലാതിരുന്നിട്ടും ഒരുളുപ്പും ഇല്ലാതെ തുണിയുടുക്കാത്ത കോലത്തിൽ തന്നെ നിലത്ത് നിന്ന് ഉടുപ്പ് എല്ലാം എടുത്ത് നിവർന്ന് നിൽക്കുന്നവളെ അവനൊന്ന് നോക്കി...

\"\"\" ഇന്നലെ വിനുവിനോട് എന്താ പറഞ്ഞത്? \"\"\" കട്ടിലിൽ എഴുന്നേറ്റ് ഇരുന്ന് അവൻ അവൾ കട്ടിലിലേക്ക് വെച്ച തന്റെ മുണ്ട് കൈയ്യിലേക്ക് എടുത്ത് ഒന്ന് കുടഞ്ഞു...

\"\"\" ഓ.. പ്രത്യേകിച്ച് ഒന്നുമില്ല.. സ്ഥിരം ചൊറിയൽ... \"\"\" അടിവസ്ത്രം എല്ലാം ഇട്ട് ചുരിദാറിന്റെ പാന്റ്സ് വലിച്ച് കയറ്റി ഇട്ടിട്ട് അവൾ അവിടുത്തെ അടുക്കളയിലേക്ക് നടന്നു... 

\"\"\" അവന്റെ കാര്യമല്ല.. നിന്റെ കാര്യമാണ് ചോദിച്ചത്... \"\"\" മുണ്ട് മുറുക്കി ഉടുത്ത് അവൻ എഴുന്നേറ്റ് അവൾക്ക് പിന്നാലെ ചെന്നു...

\"\"\" ഞാനെന്ത് പറയാൻ.. നിന്റെ വെപ്പാട്ടിയാണ് ഞാനെന്ന് നാട്ടിൽ ഒരു ചൊല്ല് ഉണ്ടല്ലോ.. അതിന്റെ പേരിൽ അവനൊന്ന് എന്നെ കളിയാക്കി.. അത് ഞാൻ അങ്ങ് സമ്മതിച്ചും കൊടുത്തു.. അത്ര തന്നെ... \"\"\" ഒരു കൂസലും ഇല്ലാതെ പൈപ്പ് തുറന്ന് മുഖത്തേക്ക് ശക്തിയിൽ വെള്ളം ഒഴിച്ച് കൊണ്ട് പറയുന്ന അവളെ അവൻ വാതിൽപടിയിൽ ചാരി കൈയ്യും കെട്ടി നിന്ന് നോക്കി.. ഒരു വിഷമവും ഇല്ല.. ഒരു ഭാവവ്യത്യാസവും ഇല്ല.. തികച്ചും കുലുക്കം ഇല്ലാത്തൊരു ഭാവം.. അതാണ് അവളിൽ... 

\"\"\" നിന്നോട് ദേവ് എന്തെങ്കിലും പറഞ്ഞോ ? \"\"\" മുഖം കഴുകി കഴിഞ്ഞ് പൈപ്പ് അടച്ച് അവനരികിലേക്ക് ചെല്ലുമ്പോൾ അവൾ തിരക്കി...

\"\"\" എന്ത്? \"\"\" വാതിൽ പടിയിൽ നിന്ന് അകന്ന് നിന്ന് അവൻ പുരികം ചുളിച്ചു...

\"\"\" ഇല്ല.. അവനെന്തോ വിഷമം ഉള്ളത് പോലെ തോന്നി രാവിലെ കണ്ടപ്പോ.. ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല... \"\"\" ഒന്ന് കുനിഞ്ഞ് അവൾ അവന്റെ മുണ്ട് അല്പം ഉയർത്തി തന്റെ നനഞ്ഞ മുഖം തുടച്ചു.. അവൻ ഒരുവേള മൗനമായി.. അന്ന് അവനെ വീട്ടിൽ ചെന്ന് കണ്ടതിന് ശേഷം ഈ നിമിഷം വരെ അവനോട് സംസാരിച്ചിട്ടില്ലെന്ന ചിന്തയിൽ ഉള്ളിലൊരു നോവ് അനുഭവപ്പെട്ടെങ്കിലും ഭദ്രൻ അത് കാര്യമാക്കിയില്ല... 

\"\"\" വേഗം ടോപ് എടുത്ത് ഇട്ടിട്ട് ഇറങ്ങ്.. നേരം വെളുക്കാറായി... \"\"\" അവളുടെ നെറ്റിയിൽ പറ്റി പിടിച്ചിരിക്കുന്ന വെള്ളതുള്ളിയെ തുടച്ച് കളഞ്ഞിട്ട് അവൻ തിരിഞ്ഞ് മുറിയിലേക്ക് കയറി അവിടുത്തെ തടിയുടെ മേശയ്ക്ക് അരികിലേക്ക് നടന്നു.. ദുർഗയുടെ നെറ്റിയൊന്ന് ചുളുങ്ങി.. എങ്കിലും കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ അവന് പിന്നാലെ മുറിയിലേക്ക് കയറി അവൾ കട്ടിലിന്റെ മുകളിൽ കിടക്കുന്ന തന്റെ ചുരിദാറിന്റെ ടോപ് എടുത്ത് തല വഴിയിട്ടിട്ട് ഷാളും ചുറ്റി മുൻവശത്തെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.. പിന്നാലെ തന്നെ ഒരു ഷർട്ട് എടുത്ത് ഇട്ട് വീട് പൂട്ടി ബൈക്കിന്റെ കീയുമായി ഭദ്രനും...

                               🔹🔹🔹🔹

കണ്ണുകളിലേക്ക് അടിച്ച് കയറിയ സൂര്യപ്രകാശത്തിൽ കട്ടിലിൽ കമഴ്ന്ന് കിടന്ന് ഉറങ്ങുകയായിരുന്ന ദേവ് മിഴികൾ തുറന്നു.. വലം കൈയ്യാൽ മുഖമൊന്ന് മറച്ച് മലർന്ന് കിടന്ന് അവൻ മുറിയിലെ ടൈം പീസിൽ സമയം നോക്കി.. എന്നും എഴുന്നേൽക്കുന്നതിൽ നിന്ന് നന്നേ വൈകിയെന്ന് കണ്ടതും മുണ്ടൊന്ന് ഒതുക്കി പിടിച്ച് അവൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.. എന്നാൽ പെട്ടന്ന് പുറത്ത് നിന്ന് ആരോ മുറ്റം അടിക്കുന്നത് പോലെയൊരു ശബ്ദം കാതുകളിൽ വന്ന് പതിച്ചതും അവന്റെ നെറ്റിചുളുങ്ങി.. സംശയത്തോടെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവൻ ജനാലയുടെ അടുത്ത് ചെന്ന് പുറത്തേക്ക് നോക്കി... വേലിയ്ക്ക് അരികിൽ നിൽക്കുന്ന ജലജയോട് സംസാരിച്ച് കൊണ്ട് കുനിഞ്ഞ് മുറ്റം അടിച്ച് വാരുന്ന നിള .... അവന്റെ മുഖം ഞൊടിയിടയിൽ മുറുകി... കൈ നീട്ടി അവിടുത്തെ ജനാല വലിച്ചടിച്ചിട്ട് അവൻ മുണ്ട് മടക്കി ഉടുത്ത് മുറിയുടെ ചാരി ഇട്ടിരിക്കുന്ന വാതിൽ തുറന്ന് വെളിയിലേക്ക് നടന്നു... 

\"\"\" ഇല്ല, ജലജമ്മേ.. അവൻ ഉറക്കമാ.. ഞാൻ പറയാം... \"\"\" 

\"\"\" കുഞ്ഞൂ!!! \"\"\" കാര്യമായി അവളുടെ മുഖത്തേക്ക് നോക്കി എന്തോ ചോദിച്ചവരോട് നേർത്ത ചിരിയോടെ അത് പറഞ്ഞ് കുനിഞ്ഞ നിള പ്രതീക്ഷിക്കാതെ കേട്ട ആ വിളിയിൽ ഞെട്ടി തിരിഞ്ഞ് നോക്കി.. അതേ നിമിഷം തന്നെ വാതിൽക്കൽ അവളെ ദേഷ്യത്തോടെ നോക്കി നിന്ന ദേവ് ഉമ്മറം കടന്ന് പടികൾ ഇറങ്ങി ചെന്ന് അവളുടെ കൈയ്യിൽ ഇരിക്കുന്ന ചൂല് പിടിച്ച് വാങ്ങി...

\"\"\" നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടി ആവശ്യമില്ലാത്ത പണിയ്ക്ക് നിൽക്കരുതെന്ന്?! \"\"\" രോഷത്തോടെയുള്ള ചോദ്യം.. അതായിരുന്നു അവന്റേത്.. അവളൊന്നും മിണ്ടിയില്ല.. എന്തോ.. ഇപ്പോൾ അവനോട് എന്തെങ്കിലും മറുപടി പറഞ്ഞാൽ അത് ശരിയാകില്ലെന്ന് തോന്നി അവൾക്ക്.. ആ മുഖം കണ്ടാൽ തന്നെ അറിയാം തന്റെ പ്രവൃത്തി അവന് തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന്.. അതിനിടയിൽ താൻ ഇനി വല്ലതും പറയാൻ ചെന്നാൽ അവന്റെ സ്വഭാവം മാറും എന്നവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു...

\"\"\" നിന്നോടാ ഞാൻ ചോദിച്ചത്...!! ആരോടുള്ള വാശിയ്ക്കാ നീ രാവിലെ തന്നെ ഇതും എടുത്ത് ഇറങ്ങിയത്? ഏഹ്... ചോദിച്ചത് കേട്ടില്ലേ?!! \"\"\" നിശബ്ദമായി തന്നെ നോക്കി നിൽക്കുന്നവളുടെ ഇടം തോളിൽ പിടിച്ച് ഒന്ന് കുലുക്കി അവൻ പിന്നെയും ശബ്ദം ഉയർത്തി...

\"\"\" ഹാ.. നീ ഇങ്ങനെ അതിനെ വഴക്ക് പറയാതെ, ദേവാ.. നിനക്ക് ഒരു ഉപകാരം ആയിക്കോട്ടെ എന്ന് കരുതി ചെയ്തത് ആകും അവള്.. അല്ലെങ്കിൽ തന്നെ നിനക്ക് എന്ത് യോഗ്യതയാ അവളെ വഴക്ക് പറയാൻ.. മാസം തോറും ഡിഅഡിക്ഷൻ സെന്ററിൽ കയറി ഇറങ്ങുന്ന നീയാണോ അവളെ ശാസിക്കുന്നത്? അതും ഈ കാലും വെച്ച് നിന്നെ സഹായിക്കാൻ ഒരു നല്ല കാര്യം ചെയ്തതിന്... \"\"\" വേലിയ്ക്ക് അരികിൽ നിന്നുള്ള ജലജയുടെ ചോദ്യവും പറച്ചിലും കേട്ട് വിറഞ്ഞ് കയറിയെങ്കിലും ഒരു സഹായത്തിന് ഇടക്ക് അവരെ ഉള്ളുവെന്ന ഓർമ്മയിൽ സ്വയം നിയന്ത്രിച്ച് അവൻ നിളയുടെ തോളിൽ നിന്ന് കൈയ്യെടുത്തു...

\"\"\" ജലജമ്മ എന്താ രാവിലെ തന്നെ ഈ വഴിക്ക്? \"\"\" ഉള്ളിലെ നീരസം അടക്കി ചുണ്ടിലൊരു പുഞ്ചിരി വരുത്തി അവൻ അവരുടെ മുഖത്തേക്ക് നോക്കി... 

\"\"\" ഓ.. ഞാൻ ഒന്ന് എന്റെ കെട്ടിയോന്റെ കുടുംബവീട്ടിലേക്ക് പോകുവാ.. അവിടെ അമ്മാവന് നല്ല സുഖമില്ല.. രണ്ട് ദിവസം ഇനി അവിടെ ആകും.. എന്നാ ശരി.. ഞാൻ ഇറങ്ങാ.. ബസ് വരാൻ സമയമായി... \"\"\" അവരെ ഇരുവരെയും നോക്കി ഒന്ന് തലയനക്കിയിട്ട് പേഴ്സ് തുറന്ന് പൈസയും എടുത്ത് കൊണ്ട് അവർ മുന്നോട്ട് നടന്ന് പോയി...

\"\"\" നിനക്ക് ചായ എടുക്കട്ടെ ? \"\"\" അവർ പോകുന്നതും നോക്കി നിന്ന ദേവ് അവളുടെ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി.. സംസാരത്തിനിടയിൽ എപ്പോഴോ അവൻ താഴെയിട്ട ചൂല് വീടിന്റെ ഒരറ്റത്തേക്ക് കൊണ്ട് ഇട്ട് കാല് കഴുകി ഉമ്മറത്തേക്ക് കയറുന്നവളെ കണ്ട് അവന് കലി കയറി...

\"\"\" നിനക്ക് ബോധമില്ലേ?, നിളാ... മുട്ട് മടക്കി നിന്ന് അധികം ജോലി ചെയ്യരുതെന്ന് ഡോക്ടറ് പറഞ്ഞിട്ടില്ലേ നിന്നോട് ? \"\"\" ദേഷ്യത്തോടെ ചോദിച്ച് അവൻ അവൾക്ക് പിന്നാലെ വീട്ടിലേക്ക് കയറി...

\"\"\" ഡോക്ടർ അങ്ങനെ പറഞ്ഞെന്ന് കരുതി എല്ലാ കാലവും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് കഴിയാൻ ഒന്നും പറ്റില്ലല്ലോ.. ഇതൊക്കെ എന്നായാലും ഞാൻ തനിയെ ചെയ്ത് ശീലിക്കണ്ടേ? \"\"\" കാറ്റത്ത് ഉമ്മറത്തേക്ക് വന്ന് വീണ ഒരു മരത്തിന്റെ ഇലയെടുത്ത് പുറത്തേക്ക് കളഞ്ഞ് അവൾ അവനെ ചോദ്യ ഭാവത്തിൽ നോക്കി.. ദേവിന്റെ കാലുകൾ നിശ്ചലമായി.. അവളുടെ ആ നോട്ടം.. അവയിലെ ഭാവം... അതെല്ലാം അവന് അപരിചിതമായിരുന്നു.. മറ്റാരോ.. താൻ അവൾക്ക് മറ്റാരോ ആണെന്ന പോൽ... താൻ അവളുടെ ആരുമല്ലെന്ന പോലൊരു ദൃഷ്ടി.. അതാണ് അവൻ അന്നേരം അവളിൽ കണ്ടത്.. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കും പോലെ.. ശ്വാസം മുട്ടുന്ന തരമൊരു വിങ്ങൽ അവന്റെ ഉള്ളിൽ നിറഞ്ഞു.. ഒന്നും മിണ്ടാതെ.. ഒരക്ഷരം അവളോട് മറുത്ത് പറയാതെ.. അവളിൽ നിന്ന് കണ്ണുകൾ വെട്ടിച്ച് അവൻ അകത്തേക്ക് നടന്നു.. ഇനിയും ആ കണ്ണുകളിലെ അപരിചിതത്വം താങ്ങാൻ ശേഷിയില്ലാത്ത മനസ്സുമായി... ഹൃദയം പിടയുന്ന നോവോടെ...! 










തുടരും................................................











Tanvi 💕






നീലനിലാവേ... 💙 - 29

നീലനിലാവേ... 💙 - 29

5
830

രാവിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് കടയിൽ പോകാനായി റെഡിയാകാൻ വേണ്ടി ദേവ് മുറിയിലേക്ക് ചെല്ലുമ്പോൾ അലമാര തുറന്ന് ഒരു പാവാടയും ഉടുപ്പും എടുത്ത് കട്ടിലിലേക്ക് ഇടുന്ന നിളയെയാണ് കണ്ടത്...\"\"\" എവിടേക്കാ ? \"\"\" അവൻ അകത്തേക്ക് കയറി...\"\"\" കോളേജിലേക്കാ, ദേവാ... \"\"\" തിരിഞ്ഞ് നോക്കാതെ തന്നെ പറഞ്ഞ് അവൾ അലമാര അടച്ചു...\"\"\" യൂണിഫോം ഇല്ലാതെയോ ? \"\"\" അവൻ നെറ്റിചുളിച്ചു...\"\"\" അതിന് ഇപ്പൊ എന്താ? അവിടെ യൂണിഫോം കമ്പൽസറി ഒന്നുമല്ലല്ലോ... \"\"\" തിരിഞ്ഞ് അവനെ ചോദ്യഭാവത്തിൽ ഒന്ന് നോക്കിയിട്ട് അവൾ മുടിയിലെ ഹെയർ ബൺ ഊരി ടേബിളിലേക്ക് വെച്ചു.. അവനൊന്നും മിണ്ടിയില്ല.. വിദു ഉള്ളതുകൊണ്ട് ഇന്നേ ദിവസവും അവൾ കോളേ