Aksharathalukal

നീലനിലാവേ... 💙 - 35

\"\"\" ദുർഗാ !!!!!!.......... \"\"\" ഒരു നിമിഷത്തെ പകപ്പിന് ശേഷം കവിളിൽ കൈ വെച്ച് ഞെട്ടി നിൽക്കുന്ന നിളയിൽ നിന്ന് കണ്ണുകൾ മാറ്റി ദുർഗയെ നോക്കി ഭദ്രൻ ഉച്ചത്തിൽ വിളിച്ചു...

\"\"\" മിണ്ടരുത് നീ !!! \"\"\" ദുർഗയുടെ രൂക്ഷമായി നോട്ടം ഭദ്രനിലേക്ക് എത്തി...

\"\"\" എനിക്ക് ചോദിക്കാൻ ഉള്ളത് ഇവളോടാണ്!! ഞാൻ ചോദിച്ച് തീരുന്നത് വരെ നിന്റെ ശബ്ദം ഇവിടെ കേൾക്കരുത്! \"\"\" പകച്ച് നിൽക്കുന്ന അവനോട് ഒരു താക്കീതോടെ പറഞ്ഞ് ദുർഗ നിളയ്ക്ക് നേരെ തിരിഞ്ഞു.. നിളയുടെ കവിൾ പുകഞ്ഞു.. ശക്തമായ പ്രഹരം ... അത്രമേൽ ശക്തമായൊരു അടി.. അത് അന്നോളം ലഭിച്ചിട്ടില്ലാത്തത് കൊണ്ടോ.. അതോ.. അവളുടെ കൈക്കരുത്തിന്റെ ഫലമായോ.. എന്തോ.. തന്റെ ഇടം കവിൾ ഒട്ടാകെ മരവിച്ച് പോയത് പോലെയാണ് നിളയ്ക്ക് തോന്നിയത്.. ദയനീയമായവൾ തലയുയർത്തി ദുർഗയുടെ മുഖത്തേക്ക് നോക്കി.. അവളുടെ തുറിച്ചുള്ള നോട്ടത്തിൽ നിളയ്ക്ക് പേടി തോന്നി...

\"\"\" ചേ.. ചേച്ചീ... \"\"\" 

\"\"\" എന്താ ഇതിന്റെയൊക്കെ അർത്ഥം .......?!! \"\"\" ഇടർച്ചയോടെയുള്ള അവളുടെ വിളി കേട്ടതായി പോലും ഭാവിക്കാതെ രൂക്ഷമായി ദുർഗ അവളോട് ചോദിച്ചു.. നിള ഉമിനീരിറക്കി.. ഒരിക്കൽ മാത്രമേ ചേച്ചിയെ ഇങ്ങനെ ഇത്രയും ദേഷ്യത്തിൽ കണ്ടിട്ടുള്ളൂ.. അത് ഒരുപാട് നാളുകൾക്ക് മുൻപാണ്.. പക്ഷേ, അത് തന്നോട് ആയിരുന്നില്ല.. മറ്റാരോടോ ആയിരുന്നു.. ഓർമ്മയിൽ അവളുടെ നെഞ്ചിടിച്ചു...

\"\"\" നിന്നോടാണ് നിളാ ഞാൻ ചോദിക്കുന്നത്.. എന്താണ് ഇതിന്റെയൊക്കെ അർത്ഥമെന്ന്....?!!! \"\"\" ദുർഗയുടെ ശബ്ദം പിന്നെയും ഉയർന്നു.. നിള വിരണ്ടു.. ഭയത്തോടെ ഒരടി പിന്നോട്ട് വെച്ചവൾ ഒരു ആശ്രയത്തിനായി ഭദ്രനെ നോക്കി.. ഭദ്രൻ അനങ്ങിയില്ല.. അവന്റെ നോട്ടം മുഴുവൻ ദുർഗയിൽ ആയിരുന്നു.. അവൾ ഇത്രത്തോളം ദേഷ്യപ്പെടാനുള്ള കാരണം.. അതാണ് അവന് മനസ്സിലാകാതിരുന്നത്... അവൻ അവളെ നോക്കി നിൽക്കെ വിദു പതിയെ അവന്റെ പിന്നിലേക്ക് ഒളിച്ചു.. നിളയ്ക്ക് ലോകത്ത് ആരോടെങ്കിലും അമിതമായ പേടിയുണ്ടെങ്കിൽ അത് ദുർഗയോട് ആണെന്ന് പല തവണ അവളുടെ വാക്കുകളിൽ നിന്ന് തന്നെ അറിഞ്ഞിട്ടുള്ളത് കൊണ്ട് ദുർഗയുടെ ദേഷ്യം എത്രത്തോളം ആണെന്നതിനെ കുറിച്ച് ഏകദേശധാരണ അവന് ഉണ്ടായിരുന്നു...

\"\"\" എന്താടി നിന്റെ നാവിറങ്ങി പോയോ ?!! ഒരു കൊല്ലം മുൻപ് നിന്റെ തള്ളേം മോനും നിന്നെ കൊണ്ട് പോകാൻ വന്നപ്പോ ദേവിനോട് എനിക്ക് പ്രണയമാണ്.. അവനെ വിട്ട് ഞാൻ എങ്ങോട്ടും വരില്ല എന്ന് നാട്ടുകാർ മുഴുവൻ കേൾക്കെ അലറി വിളിച്ച് പറയുമ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ നിന്റെ ഭാവം ......?!! \"\"\" വിറയ്ക്കുന്ന മുഖത്താൽ അലർച്ച പോലെ ദുർഗ ചോദിച്ചതും പിന്നിലെ ചുവരിൽ ഇടിച്ച് നിന്ന് നിള തന്റെ സ്‌കർട്ടിൽ വിരൽ മുറുക്കി.. ദുർഗയുടെ കണ്ണുകൾ ഒരുവേള തുറന്ന് കിടക്കുന്ന മുറിയുടെ വാതിൽക്കലേക്ക് നീണ്ടു.. ശബ്ദം കേട്ടാൽ ദേവ് പെട്ടന്ന് കുളിച്ച് ഇറങ്ങി വരുമെന്ന് തോന്നിയതും കൈ നീട്ടി അവൾ ആ മുറിയുടെ വാതിൽ വലിച്ചടച്ചു.. ആ ശബ്ദത്തിൽ ഒന്ന് കിടുങ്ങിയത് പോൽ നിള പിന്നോട്ട് മാറിയതും ദുർഗ വീണ്ടും അവൾക്ക് അഭിമുഖമായി തിരിഞ്ഞു...

\"\"\" പറയ്.. മറുപടി പറയ്, നിളാ ..... എന്താ ഇതൊക്കെ അർത്ഥമാക്കുന്നത് ?!! \"\"\" അവൾ വീണ്ടും ചോദിച്ചു.. നിള മിണ്ടിയില്ല.. വിതുമ്പി പോകുന്ന തന്റെ ചുണ്ടുകൾ കൂട്ടി പിടിച്ച് അവൾ ഏങ്ങി.. ദുർഗയുടെ കണ്ണുകൾ ഭദ്രന്റെ പിന്നിൽ ഒളിച്ച് നിൽക്കുന്ന വിദുവിലേക്ക് എത്തി...

\"\"\" മുന്നോട്ട് വന്ന് നിൽക്ക്, വിദൂ... \"\"\" ശബ്ദം ഒന്ന് അയയ്ച്ച് അവൾ മുരണ്ടു.. പേടിച്ചിട്ടാണെങ്കിലും ഉത്തരക്ഷണം അവൻ അവൾക്ക് മുന്നിലേക്ക് ചെന്ന് നിന്നു...

\"\"\" എന്താ ഇവിടെ നടന്നത് ? \"\"\" തന്റെ ദേഷ്യം ഒരുവിധം അടക്കി ദുർഗ അവനോട് ആരാഞ്ഞു...

\"\"\" അ.. അത് ചേച്ചി.. ഉച്ചക്ക് ഇവളൊന്ന് ലാപ്പിൽ തൊട്ടതിന് ദേവേട്ടൻ ദേഷ്യപ്പെട്ടു.. അപ്പൊ.. ഇവള് തിരിച്ച് എന്തൊക്കെയോ പറഞ്ഞു.. അത് കേട്ടപ്പോ ഏട്ടന് വിഷമമായിട്ട് ഇറങ്ങി പോയതാ... \"\"\" വിക്കി വിറച്ച് പറഞ്ഞ് അവൻ ഭദ്രന്റെ കൈയ്യിൽ പിടിമുറുക്കി...

\"\"\" എന്താ ഇവള് പറഞ്ഞത് ? \"\"\" ദുർഗ തന്നെയാണ് ചോദിച്ചത്.. വിദു മുഖം കുനിച്ചു.. പറയരുതെന്ന് കരുതിയെങ്കിലും പറഞ്ഞില്ലെങ്കിലോ, കള്ളം പറഞ്ഞാലോ അവൾ തനിക്ക് നല്ലത് തരുമെന്ന് തോന്നിയതിനാൽ അവൻ അവളോട് അത് തുറന്ന് പറയാൻ തയ്യാറായി.. മറ്റാരോടും അല്ലല്ലോ.. അവരോട് അല്ലേ.. എന്ന് കരുതി സ്വയം ആശ്വാസം കണ്ടെത്തി അവളുടെ നാവിൽ നിന്ന് വീണു പോയ വാക്കുകൾ അവൻ താഴ്ന്ന ശബ്ദത്തിൽ പറയുമ്പോൾ ദുർഗയുടെ മുഖം വലിഞ്ഞു മുറുകി.. എന്നാൽ തൊട്ടടുത്ത നിമിഷം അവളുടെ സംശയം നിറഞ്ഞ നോട്ടം നിളയിൽ പതിച്ചു...

\"\"\" നിങ്ങൾ തമ്മിൽ രണ്ട് മൂന്ന് ദിവസമായി എന്തെങ്കിലും പ്രശ്നമുണ്ടോ ? \"\"\" ദിവസങ്ങൾക്ക് ശേഷം അന്ന് അവനെ കടയിൽ വെച്ച് കണ്ടപ്പോൾ മുതൽ ഉള്ളിൽ തോന്നിയ ആ ചോദ്യം ദുർഗ അവളോട് ചോദിച്ചു.. ഇത്തവണ ആ ശബ്ദം ശാന്തമാണെന്ന് തോന്നിയതിനാലോ എന്തോ നിള അവളെ തലയുയർത്തിയൊന്ന് നോക്കി...

\"\"\" മറുപടി വേണം എനിക്ക്.. വീണ്ടും മിണ്ടാതെ നിൽക്കാൻ ആണ് ഭാവമെങ്കിൽ എന്റെ കൈയ്യുടെ ചൂട് നീ ഒരിക്കൽ കൂടി അറിയും...!! \"\"\" മുന്നറിയിപ്പ്.. അത് തന്നെയായിരുന്നു അവ...

\"\"\" ഞാ.. ൻ അവനോട് അധികം മിണ്ടാറുണ്ടായിരുന്നില്ല... \"\"\" കരച്ചിൽ അടക്കി പിടിച്ച് അവൾ എങ്ങനെയോ പറഞ്ഞു...

\"\"\" എന്തുകൊണ്ട്...? \"\"\" ദുർഗ പുരികം ചുളിച്ചു...

\"\"\" അവനെ.. അവനെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി.. ഞാൻ.. എന്നോട് അവന് പ്രണയം ഇല്ല.. എന്റെ.. അവന് വേറെ ആരെയെങ്കിലും ഇഷ്ടം ആകുമോ എന്നൊക്കെ കരുതി.. പേടി തോന്നിയപ്പോ.. പിന്നെ.. അവനും പറഞ്ഞു.. അന്ന്.. തല്ലിയപ്പോ.. ഞാൻ കാരണം അവന് സമാധാനം ഇല്ലെന്ന്.. എല്ലാം.. കൂടി ഓർത്തപ്പോ.. ഞാൻ അവന്റെ അടുത്തൂന്ന് അകന്ന് നിൽക്കുന്നതാ നല്ലതെന്ന് തോന്നി.. അവന് എന്നെ ഇഷ്ടമല്ല.. എന്നെ ഒരിക്കലും ഭാര്യയായി കാണാൻ കഴിയില്ല.. നാട്ടിൽ അറിയുന്ന പോലെ അനിയത്തിയെ പോലെയാ അവനെന്നെ എപ്പോഴും കൊണ്ട് നടക്കുന്നെ.. ഈ വീട്ടിൽ പോലും.. അങ്ങനെയാ.. ഇന്നേവരെ വാത്സല്യം അല്ലാതെ എനിക്ക് വേണ്ടി അവന്റെ കണ്ണില് ഞാൻ ഒന്നും കണ്ടിട്ടില്ല.. എനിക്ക്.. എനിക്ക് ആരുമില്ല.. അമ്മയ്ക്കും വേണ്ട.. അച്ഛയും പോയി.. നിക്ക്.. അവനും ഞാനൊരു ബാധ്യതയാണെന്ന് തോന്നിയപ്പോ... അകന്ന് നിൽക്കുന്നതാ നല്ലതെന്ന് തോന്നി.. അവനെ ബുദ്ധി.. ബുദ്ധിമുട്ടിക്കാതിരിക്കാൻ... \"\"\" ബാക്കി പറയാൻ ആകാതെ.. തന്റെ വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കാതെ അവൾ ഏങ്ങി.. മനസ്സിൽ ഉള്ളതെല്ലാം തുറന്ന് പറയുമ്പോൾ വിദു അവിടെ നിൽക്കുന്നതോ.. ഗൗരിയേടത്തിയും മറ്റും ഇതൊക്കെ അറിഞ്ഞാൽ എന്തുണ്ടാകുമെന്നോ ഒന്നും അവൾ ചിന്തിച്ചില്ല.. എല്ലാം പറഞ്ഞ് കഴിഞ്ഞ് മുഖം പൊത്തി അവൾ കരയെ ദുർഗയുടെ ചുണ്ടുകൾ പുച്ഛത്തോടെ ഒന്ന് കോടി...

\"\"\" പ്രണയത്തിൽ മാത്രമേ പരിഗണനയും കരുതലും ഒക്കെയുള്ളൂ എന്നൊരു തോന്നലുണ്ടോ ദേവർകാവിൽ ജഗന്നാഥൻ തമ്പിയുടെ ഏക മകൾ നിളാദർശിയ്ക്ക് .......... ? \"\"\" ഒരൊറ്റ ചോദ്യം ..... ഞെട്ടലോടെ തന്റെ മുഖത്ത് നിന്ന് കൈ മാറ്റി നിള അവളെ പകച്ച് നോക്കി...

\"\"\" എന്തേ നോക്കുന്നത് ? ചോദിച്ചത് ഇഷ്ടപ്പെട്ടില്ലേ... എങ്കിൽ മറ്റൊരു കാര്യം ഞാൻ ചോദിക്കട്ടെ നിന്നോട്... \"\"\" പരിഹാസത്തോടെ കൈയ്യും കെട്ടി നിന്ന് ദുർഗ പുരികം ഉയർത്തി.. നിള അവളെ എന്താ എന്ന അർത്ഥത്തിൽ നോക്കി.. ദുർഗ ചിരിച്ചു...

\"\"\" പതിനഞ്ച് വയസ്സുള്ള, സ്വന്തം അമ്മ ജീവിച്ചിരിക്കെയോ അല്ലാതെയോ വീട് വിട്ട് ഇറങ്ങി വന്ന, ഒരു അമ്മാവന്റെ മകളെ സംരക്ഷിക്കേണ്ട കടമ ഈ ലോകത്ത് ഏതെങ്കിലും ഒരു പുരുഷന് ഉള്ളതായി നീ കേട്ടിട്ടുണ്ടോ ?, നിളാ ...... \"\"\" ചുരുങ്ങിയ കണ്ണുകളാൽ ദുർഗ അവളെ ഉറ്റു നോക്കി.. നിളയുടെ നെഞ്ചിൽ ഒരു ആണി തറഞ്ഞു...

\"\"\" പറയണം, നിളാ.. അങ്ങനെ ഒരു നിയമം നീ എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ ? \"\"\" അവളുടെ ആ നിൽപ്പ് നോക്കി കണ്ടുകൊണ്ട് തന്നെ ദുർഗ വീണ്ടും ചോദിച്ചു.. നിള വിലങ്ങനെ തലയാട്ടി.. കരയാൻ.. അവൾ മറന്നു...

\"\"\" Mh! Okay, Good .... ഒരു ചോദ്യം കൂടി.. ഈ.. ദേവർകാവ് എന്ന തറവാട് പൂർണ്ണമായും ദേവർകാവിൽ ദേവാദിദേവിന് മാത്രം അവകാശമുള്ള .... അവന്റെ പേരിൽ പണ്ടേക്ക് പണ്ടേ നിന്റെയും അവന്റെയും മുത്തശ്ശൻ എഴുതി വെച്ച അവന്റേതായ തറവാട് ആണ് എന്ന കാര്യത്തിൽ നിനക്ക് സംശയമൊന്നും ഇല്ലല്ലോ അല്ലേ .....? \"\"\" മൂർച്ചയേറിയ ചോദ്യം ... അവൾ ഉദ്ദേശിക്കുന്നത്.. അവളുടെ ആ വാക്കുകളുടെ അർത്ഥം.. അതെല്ലാം നിളയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.. അതേ ..... സ്വന്തം അമ്മാവന്റെ മകളെ സംരക്ഷിക്കേണ്ടതോ പരിചരിക്കേണ്ടതോ നോക്കേണ്ടതോ ആയ ഒരു കാര്യവും അവനില്ല !! അമ്മയുടെ കൂടെ നിൽക്കണ്ട എന്ന് പറഞ്ഞ് താൻ അവന്റെ അടുത്തേക്ക് ചെന്നപ്പോൾ തന്നെ കൂടെ കൂട്ടേണ്ടതോ ദേവർകാവിലേക്ക് കൊണ്ട് പോകേണ്ടതോ അവിടെ താമസിപ്പിക്കേണ്ടതോ ആയ ഒരു കാര്യവും അവനില്ലായിരുന്നു ..... എന്നിട്ടും.... അവളുടെ നെഞ്ച് പുകഞ്ഞു.. ദുർഗയുടെ ചുണ്ടിന്റെ കോണിൽ പിന്നെയും പുച്ഛം തെളിഞ്ഞു...

\"\"\" നിന്നെ പഠിപ്പിക്കേണ്ടത്.. നിനക്ക് ഭക്ഷണം തരേണ്ടത്.. നിന്നെ ഊട്ടേണ്ടത്.. നിനക്ക് വസ്ത്രം എത്തിക്കേണ്ടത്.. ഇതൊന്നും അവന്റെ കടമയല്ല, നിളാ .... എന്നിട്ടും അവനിതെല്ലാം നിനക്ക് വേണ്ടി ചെയ്ത് തരുന്നത് നിന്നോടുള്ള സ്നേഹം കൊണ്ടല്ലെങ്കിൽ പിന്നെ എന്തിനാണ് ? പ്രണയം ഇല്ലായിരിക്കാം അവന് നിന്നോട്.. അതിനും കാരണം നീയാണ്... അവനല്ല നിന്നെ കെട്ടണമെന്ന് പറഞ്ഞ് വാശി പിടിച്ചത്.. നീയാണ് അവന്റെ കാലിൽ വീണ് നിന്നെ കെട്ടാൻ അപേക്ഷിച്ചത്.. എല്ലാം നിനക്ക് വേണ്ടിയായിരുന്നു!! ഇപ്പൊ നീ ഇട്ടിരിക്കുന്ന ഈ വസ്ത്രം ഉൾപ്പെടെ നീ ഇപ്പൊ പഠിക്കാൻ പോകുന്നതും ജീവിക്കുന്നതും പോലും അവന്റെ ചിലവിനാണ്!! അവനില്ലാതെ നിന്റെ എന്തെങ്കിലും കാര്യം നടക്കുമോ ? അവനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആണെങ്കിൽ നീ ആദ്യം ചെയ്യേണ്ടത് ഇതെല്ലാം നിർത്തി നിന്റെ അമ്മയ്ക്ക് അരികിലേക്ക് തിരികെ പോകുക എന്നതാണ്... അതിന് പറ്റുമോ നിനക്ക് ?!! \"\"\"

\"\"\" ദുർഗാ ......!!! \"\"\" ദേഷ്യത്തോടെ കുനിഞ്ഞിരിക്കുന്ന നിളയുടെ മുഖം ഒരു കൈയ്യാൽ കുത്തി പിടിച്ച് തനിക്ക് നേരെ ഉയർത്തി അവൾ ചോദിക്കെ ഭദ്രൻ അവളെ ഉച്ചത്തിൽ വിളിച്ചു...

\"\"\" നീ മിണ്ടരുത്, ഭദ്രാ !!! \"\"\" ക്ഷണനേരം കൊണ്ട് നിളയുടെ മുഖത്ത് നിന്ന് കൈയ്യെടുത്ത് അവൾ അവന് നേർക്ക് കൈ ചൂണ്ടി.. ഭദ്രൻ മൗനമായി.. അതിൽ ഉള്ളൊന്ന് പിടയെ ദുർഗ അവന് മുന്നിൽ ചെന്ന് നിന്നു...

\"\"\" എത്ര ദിവസമായി നീ അവനെ വിളിച്ചിട്ട്? അവനെന്തോ വിഷമമുണ്ട് എന്ന് ഞാൻ രാവിലെ പറഞ്ഞിട്ട് എങ്കിലും നീ അതേ കുറിച്ച് അവനോട് തിരക്കിയോ ? നിന്നോട് അവനത് തുറന്ന് പറയുമെന്ന് അറിയാമായിരുന്നിട്ടും നീ അതേ കുറിച്ച് അന്വേഷിച്ചോ ? അന്വേഷിച്ചോ എന്ന്!!!! \"\"\" ആദ്യം സൗമ്യമായി ചോദിച്ചത് ആണെങ്കിൽ അവസാനം എത്തിയപ്പോഴേക്കും അവൾക്ക് പിന്നെയും ദേഷ്യം വന്നിരുന്നു.. ഭദ്രന് മറുപടി ഉണ്ടായിരുന്നില്ല.. സ്വയം അറിയാതെ അവന്റെ മുഖം താഴ്ന്നു.. അതേ നിമിഷം അതുവരെ ഉണ്ടായിരുന്ന ദേഷ്യം ഒട്ടാകെ അകന്ന് ദുർഗയുടെ കണ്ണ് നിറഞ്ഞു... 

\"\"\" അവനെ ഇങ്ങനെ കൊല്ലരുത്, ഭദ്രാ... \"\"\" വേദനയോടെ അവൾ അവന്റെ നെഞ്ചിൽ കൈ വെച്ചു...

\"\"\" എന്താ നിങ്ങളുടെ മനസ്സിൽ .......? \"\"\" ഒരേ ഒരു ചോദ്യം.. ദുർഗയുടെ കൈ അവന്റെ നെഞ്ചിൽ നിന്ന് അകന്നു.. അത്രയും നാൾ ഉള്ളിൽ കൊണ്ട് നടന്ന സംശയം സത്യമാണെന്ന് അതോട് കൂടി അവന് ഉറപ്പായി...

\"\"\" എന്താടി?! \"\"\" പിരിമുറുക്കത്തോടെ അവൻ അവളുടെ തോളിൽ കൈ വെച്ചു.. ദുർഗ വിലങ്ങനെ തലയാട്ടി...

\"\"\" എന്റെയല്ല, ഭദ്രാ... അവന്റെ.. അവന്റെ മനസ്സിലാണ്.. എല്ലാം ഉള്ളത്... \"\"\" തളർന്ന സ്വരത്തിൽ പറയുന്ന അവളുടെ കണ്ണുകളിൽ മുഴുവൻ ദയനീയതയായിരുന്നു.. ഭദ്രന്റെയും നിളയുടെയും മുഖത്ത് ഒരുപോലെ വികൽപം പടർന്നു.. അവൾ എന്താണ് പറയുന്നത് എന്നവർക്ക് മനസ്സിലായില്ല.. ദുർഗ നിളയെ നോക്കി...

\"\"\" വേദനിപ്പിക്കരുത്, നിളാ .... നിന്നെ ഓർത്ത്.. നീ തനിച്ചായി പോകുമെന്ന് ഭയന്ന് ഓരോ നിമിഷവും ഉരുകുന്നൊരു ഹൃദയമുണ്ട് അവന്... എന്നെങ്കിലും അവനെ കൊല്ലാൻ കാത്തിരിക്കുന്നവരുടെ മുന്നിൽ ചെന്ന് പെട്ടാൽ.. നീ അനാഥയായി പോകുമെന്ന് ഓർത്ത് നാളുകളായി അവൻ ഒന്ന് സ്വസ്ഥമായി ഉറങ്ങാറ് പോലുമില്ല.. സമാധാനം എന്താണെന്ന് ആ പാവം അറിഞ്ഞിട്ട് വർഷം രണ്ടായി .... നിന്റെ കഴുത്തിൽ താലി കെട്ടി പോയതിൽ ഭ്രാന്ത്‌ പിടിച്ച് അവൻ വന്ന് നിന്ന് കരഞ്ഞത് ഈ എന്റെ മുന്നിലാ ....!! നിന്നെ നല്ലൊരുവന് കൈ പിടിച്ച് കൊടുക്കാൻ ആഗ്രഹിച്ചിട്ട് ആ അവൻ തന്നെ നിന്റെ ജീവിതം നശിപ്പിച്ചെന്ന് പറഞ്ഞ്.. അവരുടെ കൈ കൊണ്ട് മരിക്കും മുൻപ്.. നിനക്ക് ഒരു ജീവിതം ഉണ്ടാക്കി തരാൻ... നിന്നെ സുരക്ഷിതമായ ഒരു കൈയ്യിലേക്ക് ഏൽപ്പിക്കാൻ.. നിന്നെ പ്രണയിച്ച് പോകുമോ എന്ന് പേടിച്ച്.. നിന്റെ പ്രണയം അവൻ ആഗ്രഹിച്ച് പോകുമോ എന്ന് ഭയന്ന്.. ഓരോ നിമിഷവും നിന്നിൽ നിന്ന് അകന്ന് അകന്ന്.. പഴയത് പോലെ നിന്നോട് പെരുമാറാൻ ആകാതെ.. അതുപോലെ നിന്നെ സ്നേഹിക്കാൻ ആകാതെ... നീ അവന്റെ ഭാര്യയാണെന്ന് സ്വയം മറന്നതായി നിനക്ക് മുൻപിൽ പെരുമാറുമ്പോൾ പോലും നീ അവന്റെ ഭാര്യയാണെന്ന് ഓരോ നിമിഷവും ഓർത്ത് ഓർത്ത് അതിൽ കുറ്റബോധം പേറി ..... നിന്നെ മാത്രം ഓർത്ത് ഭയന്ന് ജീവിക്കുന്ന ഒരു പാവമാണ് അത് !!!! \"\"\" കലങ്ങി ചുവന്ന കണ്ണുകളാൽ വേദനയോടെ ദുർഗ പറഞ്ഞ് നിർത്തുമ്പോൾ തറഞ്ഞ് നിൽക്കുകയായിരുന്നു നിളയും ഭദ്രനും വിദുവും...

\"\"\" ദുർഗാ ..... \"\"\" ഭദ്രൻ അവളുടെ തോളിൽ നിന്ന് കൈയ്യെടുത്തു.. നിറഞ്ഞ തന്റെ മിഴികൾ തുടക്കാതെ തന്നെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.. ഉള്ളിൽ നിറയുന്ന വേദനയിൽ.. മുന്നിൽ കണ്ടൊരു കാഴ്ചയിൽ അവളുടെ ഉള്ളം വിങ്ങി.. വലം കൈ ഉയർത്തി അവന്റെ കൈയ്യിൽ മെല്ലെ പിടിച്ച് അവളൊന്ന് നിശ്വസിച്ചു...

\"\"\" അവൻ.. അവൻ എപ്പോഴും പറയാറില്ലേ നിന്നോട്.. നാളെ ഇവിടെ നിന്ന് മടങ്ങുമ്പോൾ നമ്മളിൽ ആരൊക്കെ ബാക്കി കാണുമെന്ന് പോലും ഉറപ്പില്ലെന്ന്... അതങ്ങനെയല്ല, ഭദ്രാ.. നാളെ ഇവിടുന്ന് മടങ്ങുമ്പോൾ അവൻ ഉണ്ടാകുമോ എന്നാണ് അവനുറപ്പില്ലാത്തത്...!! അല്ലാതെ നമ്മളല്ല... \"\"\" നിസ്സഹായമായ വാക്കുകൾ.. നിളയുടെ നെഞ്ചിൽ ഒരു തീയാളി.. അവൾ പറയുന്നത്.. അതെന്താണെന്ന് അവൾക്ക് ഒരു വിധത്തിലും മനസ്സിലായില്ല.. ദുർഗ തന്റെ കണ്ണുകൾ തുടച്ചു...

\"\"\" ജീവഭയം എത്ര ദയനീയമായ അവസ്ഥയാണെന്ന് അറിയണമെങ്കിൽ അത് അനുഭവിക്കണം.. അപ്പോഴേ അതിന്റെ ആഴം മനസ്സിലാകൂ... \"\"\" ഏതോ ഓർമ്മയിൽ ദുർഗയുടെ ചുണ്ടുകൾ പിന്നെയും അനങ്ങി...

\"\"\" Durga, Stop this nonsense !!! നീ എന്തൊക്കെയാണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. അവനെ ആര് കൊല്ലാൻ വരുന്നെന്നാ നീ പറയുന്നത്..?! അല്ലെങ്കിൽ തന്നെ.. അതിനും മാത്രം ആ... \"\"\" 

\"\"\" നോൺസെൻസ് ഒന്നുമല്ല, ഭദ്രാ !!!! സത്യമാണ് !!! പച്ചയായ യാഥാർത്ഥ്യം !!! നാളുകൾക്ക് മുൻപ് നീ ചതിയറിഞ്ഞ് കൊന്ന് കളഞ്ഞ അഡ്വക്കേറ്റ് അരുൺ ഗംഗാധരനെ പോലെയല്ല .....!! അയാളെ കൊന്നതിന് നിന്നോട് ചോദിക്കാൻ ആരുമില്ല വരാൻ ......!!! പക്ഷേ, ലോകം മുഴുവൻ അറിയപ്പെടുന്ന ദി ബോൺ ക്രിമിനൽ അർമാൻ ചൗധരിയുടെ മകനെ കൊന്നതിന് ചോദിക്കാൻ... സർദാർ ഭായ്യുടെ കൊച്ചുമകന്റെ ജീവനെടുത്തതിന് പകരം വീട്ടാൻ... ആ കർമ്മം ചെയ്തവന്റെ എല്ല് പോലും ബാക്കി വെക്കാതെ തീർത്ത് കളയാൻ... ആരൊക്കെ വരുമെന്ന് ഒരുത്തനും പറയാനാകില്ല, ഭദ്രാ !!!!!!!!.......... \"\"\" ഇടിമുഴക്കം പോലെ ആ നാലുചുവരുകൾക്കുള്ളിൽ അവളുടെ ആ ഉറച്ച വാക്കുകൾ ഒരു ഗർജ്ജനം പോലെ മുഴങ്ങി...








തുടരും...........................................









Tanvi 💕






നീലനിലാവേ... 💙 - 36

നീലനിലാവേ... 💙 - 36

5
1588

JUNE 22 2023, THURSDAY പാലഗിരി എന്നൊരു ഗ്രാമം ...... സ്കൂളുകളും കോളേജുകളും ഒക്കെ തിങ്ങി നിറഞ്ഞ.. കേരളത്തിലെ തന്നെ ജനസാന്ദ്രത കൂടുതലുള്ള ഒരു ദിക്ക് ....... കായലും .... വയലും ..... കുളവും ...... എല്ലാം അടങ്ങിയ മനോഹരമായ ആ നാട്ടിൽ ...... ആ ഗ്രാമത്തിന്റെ ഉൾപ്രദേശത്തായി ....... ഒരു ഏറുമാടം ഉണ്ടായിരുന്നു ...... അധികം ആരും പോകാത്ത ..... വർഷങ്ങളായി ആളുകൾ പോകാൻ ഭയക്കുന്ന ..... ഒരിടം .....! ആ ഇടത്ത് ..... ആ ഏറുമാടത്തിന് മുന്നിലായി ..... ഭംഗിയായി ഒഴുകിക്കൊണ്ടിരുന്ന പാലാനദിയിൽ.... ഒരു പുലരിയിൽ രണ്ട് ശവശരീരങ്ങൾ ഉയർന്നു ....... !!!! വള്ളിപടർപ്പുകൾ ചുറ്റി വരിഞ്ഞ ....... കാലുകൾ പിളർന്ന് ..... മാംസദളങ്ങൾ അടർന്ന് പൊട്ടിയ ....... കൈകൾ കൂട്ടി കെട്ടിയ