Aksharathalukal

നീലനിലാവേ... 💙 - 36

JUNE 22 2023, THURSDAY 

പാലഗിരി എന്നൊരു ഗ്രാമം ...... സ്കൂളുകളും കോളേജുകളും ഒക്കെ തിങ്ങി നിറഞ്ഞ.. കേരളത്തിലെ തന്നെ ജനസാന്ദ്രത കൂടുതലുള്ള ഒരു ദിക്ക് ....... കായലും .... വയലും ..... കുളവും ...... എല്ലാം അടങ്ങിയ മനോഹരമായ ആ നാട്ടിൽ ...... ആ ഗ്രാമത്തിന്റെ ഉൾപ്രദേശത്തായി ....... ഒരു ഏറുമാടം ഉണ്ടായിരുന്നു ...... അധികം ആരും പോകാത്ത ..... വർഷങ്ങളായി ആളുകൾ പോകാൻ ഭയക്കുന്ന ..... ഒരിടം .....! ആ ഇടത്ത് ..... ആ ഏറുമാടത്തിന് മുന്നിലായി ..... ഭംഗിയായി ഒഴുകിക്കൊണ്ടിരുന്ന പാലാനദിയിൽ.... ഒരു പുലരിയിൽ രണ്ട് ശവശരീരങ്ങൾ ഉയർന്നു ....... !!!! വള്ളിപടർപ്പുകൾ ചുറ്റി വരിഞ്ഞ ....... കാലുകൾ പിളർന്ന് ..... മാംസദളങ്ങൾ അടർന്ന് പൊട്ടിയ ....... കൈകൾ കൂട്ടി കെട്ടിയറുത്ത നിലയിലെ ........ കത്തി കരിഞ്ഞ മൃതദേഹങ്ങൾ .......... !!!!! 

JUNE 25 2023, SUNDAY 

ചെറുവൻപാറ എന്നൊരു ഗ്രാമം ........ പല നഗരങ്ങളിൽ നിന്നും വിശ്വാസികൾ ദർശനത്തിന് എത്തുന്ന അവിടുത്തെ പേരെടുത്ത മഹാദേവ ക്ഷേത്രം .......... ഒരു ദിവസം ആയിരങ്ങളിൽ അധികം ജനങ്ങൾ എങ്കിലും അവിടെ സാക്ഷാൽ പരമശിവനെ തൊഴാൻ എത്തുന്ന കോവിൽ ......... അതിനുള്ളിൽ.. വർഷങ്ങൾ പഴക്കമുള്ള ഒരു അമ്പലക്കുളം ....... പരിശുദ്ധമായ ആ കുളത്തിൽ ഒരു പുലരിയിൽ ഒട്ടും പ്രതീക്ഷിക്കാതെ എല്ലാവരെയും നടുക്കി കൊണ്ട് നാല് മൃതദേഹങ്ങൾ പ്രത്യക്ഷപ്പെട്ടു ........ !!! മുഖവും രൂപവും ഒട്ടാകെ വികൃതമായി ........ ആരാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ......... കാലുകൾ പിളർന്ന് ..... മാംസദളങ്ങൾ അടർന്ന് പൊട്ടിയ ....... കൈകൾ കൂട്ടി കെട്ടിയറുത്ത നിലയിലെ ........ മുഴുവനായും കത്തി കരിഞ്ഞ അവസ്ഥയിലെ ......... കൃഷ്ണമണികൾ പോലും ചൂഴ്ന്ന് എടുത്തത് പോൽ ശൂന്യമായ കൺതടങ്ങളോടെ ...... !!!!! 

JULY 1 2023, SATURDAY 

മേമന്നൂർ എന്നൊരു നഗരം ......... കാടും മലയും തേയില തോട്ടവും ഒക്കെ അടങ്ങിയ ..... കേരളത്തിന്റെ ഭംഗി ഒറ്റ നോട്ടത്തിൽ എടുത്തറിയിക്കുന്ന ഒരിടം ...... മാനും മയിലും അങ്ങനെ അങ്ങനെ പല തരം പക്ഷിമൃഗാദികളും വസിക്കുന്ന ..... അവരുടെ സ്വന്തം സ്ഥലം ....... അവർക്ക് കൂട്ടായി ...... സ്നേഹിക്കാൻ മാത്രം അറിയുന്ന .... കാപട്യം അറിയാത്ത ഒരു കൂട്ടം ജനങ്ങൾ ........ മലമുകളിൽ മേഘങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നത് പോലെ ....... തോട്ടത്തിൽ മഞ്ഞു മൂടിയിരിക്കുന്നത് പോലെ ....... അവിടെയുള്ള, മേഘങ്ങളും മഞ്ഞും ഒരുപോലെ ചേർന്ന നിലയിൽ കാണപ്പെടുന്ന ഒരു പുഴയിൽ ....... മൂന്ന് ശവശരീരങ്ങൾ ഒരേ ദിവസം .... ഒരേ പ്രഭാതത്തിൽ പൊങ്ങി ഉയർന്നു ........ വയറിൽ നിന്ന് മേലേക്ക് കത്തി കൊണ്ട് കീറിയത് പോൽ ........ കാതുകൾ ജീർണിച്ച് ...... മനുഷ്യനാണോ എന്ന് പോലും അറിയാൻ സാധിക്കാത്ത നിലയിൽ ..... കാലുകൾ പിളർന്ന് ..... മാംസദളങ്ങൾ അടർന്ന് പൊട്ടിയ ....... കൈകൾ കൂട്ടി കെട്ടിയറുത്ത നിലയിലെ ........ കത്തി കരിഞ്ഞ അവസ്ഥയിൽ ......... നഷ്ടപ്പെട്ട ഹൃദയത്തോടെ ....... !!!!! 

---𒆜

ഒരേ രീതിയിൽ ...... ഒരേ ക്രമത്തിൽ ...... ഒരേ പ്രക്രിയയിൽ ....... അതി ശ്രേഷ്ഠമായി ..... മൂന്നിടങ്ങളിൽ ചെയ്തിരിക്കുന്ന ഒൻപത് കൊലപാതകങ്ങൾ !!!...... ഒരു തുമ്പ് പോലും ബാക്കി വെക്കാതെ ...... ഓരോന്നും കൃത്യമായി ആസൂത്രണം ചെയ്തവ .....! കുറുകിയ കണ്ണുകളാൽ ഇടം കൈയ്യിലെ ചുണ്ടുവിരലും തള്ളവിരലും ഉയർത്തി നെറ്റിയുഴിഞ്ഞ് കൊണ്ട് വലം കൈയ്യിലെ ഫയൽ അവൻ മുന്നിലെ ടേബിളിലേക്ക് ഇട്ടു ..... 

         CENTRAL BUREAU OF INVESTIGATION 

       CBI OFFICER DEVADIDEV LAKSHMAN IPS 


ടക്ക് ഇൻ ചെയ്ത് വെച്ചിരിക്കുന്ന ഷർട്ടും വെൽ മെയിൻടെയിൻഡ് ബോഡിയും ..... ഇടം കൈയ്യിൽ റിസ്റ്റ് വാച്ചും ..... ഗൗരവം നിറഞ്ഞ മുഖവും .... വെട്ടിയൊതുക്കിയ താടിയോടും മുടിയോടും കൂടിയ .... തികച്ചും ഫോർമൽ ആയുള്ള ലുക്കിൽ മുന്നിലെ ചുവരിലേക്ക് നോക്കി അവൻ നിന്നു.. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും ക്രൈം ബ്രാഞ്ചും ഒരുപോലെ അന്വേഷിച്ച് പരാജയപ്പെട്ട കേസ് ..... !! ഇനി തന്റെ നേതൃത്വത്തിൽ!!..... ശക്തമായൊന്ന് നിശ്വസിച്ച് വലം കൈ നീട്ടി ആ ഫയൽ കൈയ്യിലേക്ക് എടുത്ത് അവൻ ആ കാബിനിൽ നിന്ന് പുറത്തേക്ക് നടന്നു.. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി തൊട്ട് എതിർവശത്തായി കാണുന്ന കാബിൻ ലക്ഷ്യമാക്കി അവൻ നടന്നപ്പോൾ അവന് പിന്നാലെ തന്നെ അവന്റെ ടീം അംഗങ്ങളും പല ഭാഗത്ത് നിന്നും വന്ന് ചേർന്നു...

\"\"\" May we come in?, Sir .......... \"\"\" മുന്നിലെ സ്വിംഗ് ഹാഫ് ഡോർ ചെറുതായി തുറന്ന് അകത്തേക്ക് നോക്കി അവൻ ചെയറിൽ ഇരിക്കുന്നയാളോട് അനുവാദം ചോദിച്ചു...

\"\"\" Come in, Deva ..... \"\"\" അയാൾ അനുവാദം നൽകി.. ഉടനടി തനിക്ക് പിന്നാലെ വന്നവരെ ഒന്ന് നോക്കിയിട്ട് അവൻ ആ ഡോർ മുഴുവനായും തുറന്ന് അകത്തേക്ക് കയറി...

\"\"\" എന്തായി? Have you checked those .....? \"\"\" അവർ മുന്നിൽ എത്തിയതും അവന് പിന്നിൽ നിൽക്കുന്ന ആ നാല് പേരെയും ഒടുവിലായി ദേവിനെയും നോക്കി അയാൾ ചോദിച്ചു...

\"\"\" Yes, Sir ...... \"\"\" ബഹുമാനത്തിലും ചെറു ചിരിയോടെ ദേവ് മറുപടി നൽകി... 

\"\"\" മ്മ്മ്.. കേസ് എത്രത്തോളം സീരിയസ് ആണെന്ന് അറിയാമല്ലോ.. ക്രൈം ബ്രാഞ്ച് ഒരുപാട് ശ്രമിച്ചിട്ടും ഒരു തുമ്പ് പോലും കിട്ടാത്ത കേസ് ആണ്.. മറ്റാർക്കും കൊടുക്കാതെ നിന്റെ ടീമിന് തന്നെ ഞാനിത് തരാൻ തീരുമാനിച്ചത് നിന്റെ ബ്രില്ല്യൻസ് നേരിൽ കണ്ടറിഞ്ഞത് കൊണ്ടാണ്.. എന്റെ വിശ്വാസം നീ തെറ്റിക്കില്ലല്ലോ അല്ലേ... \"\"\" ആദ്യം ഗൗരവത്തോടെ പറഞ്ഞ് അവസാനം ഒരു കളിയോടെ അയാൾ അവനെ നോക്കി പുരികം ഉയർത്തി...

\"\"\" സർ.... \"\"\" ഒരു കള്ളചിരിയോടെ അവൻ നീട്ടി വിളിച്ചു.. അയാൾ ചിരിച്ചു...

\"\"\" ചുമ്മാ പറഞ്ഞതാടാ... \"\"\" ഒന്ന് കണ്ണ് ചിമ്മി അതും പറഞ്ഞ് അയാളൊന്ന് നിശ്വസിച്ചു...

\"\"\" So ...... Devadidev Lakshman, Vishvabhadr Lakshan Shekhar, Anirudh Harikrishnan, Vinay Gopal & Durga Vishvabhadr !!! നിങ്ങളാണ് ഇന്നുമുതൽ ഈ കേസ് അന്വേഷിക്കുന്നത്.... ഒരേ പാറ്റേർണിൽ.. ഒരേ സമയങ്ങളിൽ.. എങ്കിലും ചിലയിടങ്ങളിൽ വ്യത്യസ്തമായി മൂന്ന് സ്ഥലത്ത് നടന്ന ഒൻപത് കൊലപാതകങ്ങൾ !! No clues, No leads, No weapon & No prints! അതുകൊണ്ട് തന്നെ തുടക്കം മുതലുള്ളത് നിങ്ങളുടെ ലക്ഷ്യമാണ്.. എവിടെ നിന്ന് തുടങ്ങണം എന്നതും എല്ലാം നിങ്ങളാണ് തീരുമാനിക്കേണ്ടത്.. അതിന്റെ സഹായത്തിനായി നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ ഡോക്യുമെന്റ്സും ഇതിലുണ്ട്... കഴിയുന്നതും എത്രയും വേഗം പ്രതിയെ കണ്ടെത്തിയാൽ ഇനിയൊരു ജീവൻ നഷ്ടപ്പെടാതിരിക്കും എന്ന് കരുതി വേണം അന്വേഷണം തുടങ്ങാൻ.. ഡ്യൂട്ടി ആയല്ല! നമ്മുടെ നാടിനെ സ്വന്തം വീടായി കരുതി ഒന്ന് ചിന്തിക്കണം.. ജനങ്ങളെ നമ്മുടെ രക്തബന്ധങ്ങളായി കാണണം.. അവിടെയുള്ള ആരുടെയും ജീവൻ ഇനി നഷ്ടപ്പെടരുത് എന്ന് മനസ്സിൽ ഉറപ്പിക്കണം.. എന്നിട്ട് വേണം ഇത് ആരംഭിക്കാൻ...!! അപ്പൊ ..... Are you all ready for that ? \"\"\" 

\"\"\" Yes!!!, Sir ............ \"\"\" ഉച്ചത്തിൽ അയാൾ ചോദിക്കെ അത്രയും ഉച്ചത്തിൽ തന്നെ അവരും ഉറപ്പ് നൽകി...

\"\"\" You can leave .......... \"\"\" ആത്മവിശ്വാസത്തോടെ സീറ്റിലേക്ക് ചാഞ്ഞിരുന്ന് അയാൾ പറഞ്ഞതും അയാളെയൊന്ന് നോക്കി അവർ അഞ്ച് പേരും പുറത്തേക്ക് നടന്നു...

\"\"\" നാളെ തന്നെ തുടങ്ങുവല്ലേ ? \"\"\" ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ടക്ക് ഇൻ ചെയ്ത് വെച്ച ഷർട്ട് പാന്റ്സിനുള്ളിൽ നിന്ന് പുറത്തേക്ക് എടുത്തിട്ട് ഭദ്രൻ ദേവിനെ ചോദ്യഭാവത്തിൽ നോക്കി...

\"\"\" വേണം.. ഞാൻ വിളിക്കാം.. മഴ വരുന്നുണ്ട്.. പെയ്യുന്നതിന് മുൻപ് വീട്ടിൽ എത്താൻ നോക്കട്ടെ.. ഇല്ലെങ്കിൽ അവള് അവിടെ കാറി പൊളിച്ച് ആകെ അലമ്പ് ആക്കും... \"\"\" ഷർട്ടിന്റെ രണ്ടാമത്തെ ബട്ടൺസ് ഒന്ന് തുറന്ന് ഇട്ട് അവരെ എല്ലാവരെയും നോക്കി പറഞ്ഞിട്ട് ദേവ് തന്റെ കാബിനിലേക്ക് നടന്നു.. ഡോർ തുറന്ന് അകത്തേക്ക് കയറി ടേബിളിൻ മേൽ ഇരിക്കുന്ന തന്റെ ഫോൺ എടുത്തിട്ട് അവൻ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അനിയും വിനുവും ഒക്കെ ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു.. അവരെ ഒന്ന് നോക്കി ഫയലുമായി അവൻ നേരെ എൻട്രൻസിൽ ഫോണും നോക്കി നിൽക്കുന്ന ഭദ്രന്റെയും അവന്റെ അടുത്തായി ഇടുപ്പിൽ കൈ കുത്തി അവനെ കൂർപ്പിച്ച് നോക്കി നിൽക്കുന്ന ദുർഗയുടെയും അടുത്തേക്ക് ചെന്നു...

\"\"\" നിങ്ങൾ ഇറങ്ങുന്നില്ലേ...? \"\"\" പോക്കറ്റിനുള്ളിൽ നിന്ന് ബൈക്കിന്റെ കീ പുറത്തേക്ക് എടുത്ത് അവൻ അവരോട് രണ്ടാളോടുമായി ചോദിച്ചു...

\"\"\" ഇറങ്ങാൻ തുടങ്ങിയതാ, ദേവാ.. അതിനിടയിൽ ഈ തെണ്ടിയ്ക്ക് ഒരു മെസ്സേജ് വന്നു.. അതാ നിന്നത്... \"\"\" ദേവിന്റെ ശബ്ദം കേട്ട് ഫോണിൽ നിന്ന് തലയുയർത്തിയ ഭദ്രന്റെ വയറിൽ അമർത്തി ഒരു പിച്ച് വെച്ച് കൊടുത്ത് അവൾ അവനെ നോക്കി ചിരിച്ചു.. പൊട്ടി വന്ന ചിരി ഒതുക്കി ദേവ് ഭദ്രനെ നോക്കി...

\"\"\" അമ്മയാടാ.. നീ ചെല്ല്.. വൈകണ്ട... \"\"\" ദുർഗയെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ച് ഭദ്രൻ അവന്റെ തോളിൽ തട്ടി...

\"\"\" മ്മ്മ്.. നിന്ന് കറങ്ങാതെ രണ്ടും വേഗം ഫ്ലാറ്റ് പിടിക്കാൻ നോക്ക്.. ശരിയപ്പോ.. നാളെ കാണാം.. പോട്ടെടി... \"\"\" ഒരിക്കൽ കൂടി അവരോട് യാത്ര പറഞ്ഞ് ചിരിയോടെ ദുർഗയുടെ തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് ദേവ് നേരെ പാർക്കിംഗിലേക്ക് ചുവട് വെച്ചു...

കുറച്ച് വാഹനങ്ങൾ മാത്രം അടങ്ങിയ ആ പാർക്കിംഗ് ഏരിയയിൽ ടു വീലർ പാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലത്ത് എത്തി പരിചയമുള്ള ഒരാളുടെ നേർക്ക് കൈ പൊക്കി കാണിച്ച് പോകുന്നെന്ന് പറഞ്ഞിട്ട് ചെറുമന്ദഹാസത്തോടെ അവൻ തന്റെ വണ്ടിയുടെ അടുത്തേക്ക് ചെന്നു.. കൈയ്യിലെ ഫയൽ ബൈക്കിന്റെ സീറ്റ് ഉയർത്തി അതിനുള്ളിലേക്ക് വെച്ചിട്ട് അവൻ ബൈക്കിലേക്ക് കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തതും എപ്പോഴത്തെയും പോലെ അന്നും അവന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി... 

\"\"\" ഈ പെണ്ണ്! \"\"\" മെല്ലെ പിറുപിറുത്ത് അവൻ പോക്കറ്റിൽ കിടക്കുന്ന ഫോൺ എടുത്ത് അതിന്റെ സ്ക്രീനിലേക്ക് നോക്കി...

\"\"\" Kunjoottan❤️ \"\"\" എന്ന് അവയിൽ തെളിഞ്ഞ് കാണുന്ന പേരിലേക്കും അവയ്ക്ക് പിന്നിൽ കാണുന്ന അവളുടെ ചിരിയോടെ ഉള്ള ചിത്രത്തിലേക്ക് ഒന്ന് കണ്ണ് പായിച്ച് കൊണ്ട് അവൻ കാൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു...

\"\"\" ഒരഞ്ച് മിനിറ്റ്, എന്റെ നിലാവേ.. ആദിയേട്ടൻ ദേ എത്തി... \"\"\" വാത്സല്യത്തോടെ പറഞ്ഞ് അവളുടെ മറുപടി കേൾക്കാൻ നിൽക്കാതെ ആ കാൾ കട്ട്‌ ചെയ്ത് ഫോൺ പോക്കറ്റിലേക്ക് ഇട്ട് അവൻ വണ്ടി എടുത്തു.. തന്നെയും കാത്ത്.. വഴിയിലേക്ക് കണ്ണും നട്ട്.. എന്നും.. ഈ നേരം മുഖം വീർപ്പിച്ച് വെച്ച്.. ഇരു കാലുകളും നീട്ടി ദേവർകാവിലെ ചാരുപടിയിൽ കെറുവോടെ കൈയ്യും കെട്ടി ഇരിക്കുന്ന ആ പതിനേഴ് വയസ്സുകാരിയുടെ അടുത്തേക്ക്... ഉള്ളിൽ നിറയുന്ന സ്നേഹത്തോടെ... അതിലേറെ ഇഷ്ടത്തോടെ...! 








തുടരും............................................









Tanvi 💕


ഇത് മുതൽ ഇനി കുറച്ച് പാസ്റ്റ് ആണ് ..... ഇത് ഇങ്ങനെ എഴുതിയാലേ ഭംഗി ഉണ്ടാവുള്ളൂ.. അല്ലാണ്ട് പറഞ്ഞ് പോയാൽ ബോർ ആകും.. അതുകൊണ്ട് ഒന്ന് ക്ഷമിക്കണം പാസ്റ്റ് തീരുന്നത് വരെ... കുറച്ച് പാർട്ട്‌സ് ഇനി അങ്ങോട്ട് പാസ്റ്റ് തന്നെ ആകും.. എന്നുകരുതി ഒത്തിരി നീട്ടി വലിച്ച് ബോർ ആക്കില്ല.. 

നീലനിലാവേ... 💙 - 37

നീലനിലാവേ... 💙 - 37

4.9
1252

ഇരുവശത്തും കടകളും വീടുകളും ഒക്കെയായി അങ്ങിങ്ങെ പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന ഒരു റോഡിലൂടെ ദേവിന്റെ ബൈക്ക് മുന്നോട്ട് നീങ്ങി.. പരിചയക്കാരിൽ പലരും കൈ ഉയർത്തി കാണിക്കുമ്പോൾ തിരികെ അവർക്ക് നേരെയും ഒരു പുഞ്ചിരിയോടെ കൈ പൊക്കി കാണിച്ച് ചെറു വേഗതയിൽ വണ്ടിയോടിച്ചവൻ ഒരു ഇടവഴി കടന്നുള്ള റോഡരികിൽ എത്തിയതും വണ്ടി ഇടത്തേക്ക് തിരിച്ചു...                      \"\"\" ദേവർകാവ് \"\"\"എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ബോർഡ് അടങ്ങിയ മതിക്കെട്ടും അതിന് അടുത്തായുള്ള തുറന്ന് കിടക്കുന്ന വലിയ ഗേറ്റും.. അവന്റെ ചൊടികളിൽ ഒരു മന്തസ്മിതം ഉണ്ടാക്കി.. നീണ്ട വിശാലമായ ആ മൺപാതയിലൂടെ ഗേറ