ഇറച്ചി - 15
അടുത്ത ദിവസം ആയിരുന്നു റീനയുടെ ശവ സംസ്ക്കാര ചടങ്ങ്.. ബോണി അവിടെ പോയിരുന്നു.. ബോണി റീനയുടെ ബ്രദറിനെ കണ്ടു, ഉടനെ തന്നെ ചിലരെ ചോദ്യം ചെയ്യാനുള്ള അറേജ്മെന്റ്സ് ഒരുക്കി തരണമെന്ന് പറഞ്ഞു.. ശവ സംസ്ക്കാരം ലൈവ് ചെയ്ത ടീമിനോട് അവിടെ എടുത്ത വിഷ്വൽസിന്റെ പ്രൂഫ് ഉടനെ കോപ്പി ചെയ്തു തരാനും ബോണി ആവിശ്യപ്പെട്ടു..
ആ ദിവസം ശ്രീകുമാറും കിഷോറും കൂടി തോക്കുപാറ പോയി അവിടുത്തെ മർഡർ സ്പോട്ടിന്റെ ഹെലിക്യാം വിഷ്വൽസ് ഷൂട്ട് ചെയ്തു… അവർ പ്രതീഷിച്ച പോലെ കാപ്പി തോട്ടത്തിന് കുറച്ചു ദൂരെ മാറി ഒരു റോഡ് ഉണ്ടായിരുന്നു.. അവർ ആ തോട്ടത്തിലൂടെ റോഡ് ലക്ഷ്യമാക്കി നടന്നു.. കഷ്ട്ടിച്ചു അര കിലോമീറ്റർ.. അവർ ആ റോഡ് കണ്ടെത്തി.. അപ്പോൾ സച്ചിനെ എത്തിച്ചതും ഇതുവഴി തന്നെ.. അവർ അക്ബറിനെ വിളിച്ചു ഡീറ്റെയിൽസ് പറഞ്ഞു… അക്ബർ അത് ഊഹിച്ചിരുന്നു… ആ വഴി മെയിൽ റോഡിൽ ചെല്ലുന്ന റൂട്ടിൽ ഏതെങ്കിലും CCTV ക്യാമറ ഉണ്ടെങ്കിൽ അതുകൂടി ചെക്ക് ചെയ്തു കളക്ട് ചെയ്യാൻ കൂടി അക്ബർ പറഞ്ഞു.. തോക്കുപാറ സ്റ്റേഷനിൽ നിന്നും അസ്സിസ്റ്റൻസിനു ഒരു SI യേ കൂടി വിളിച്ചുകൊണ്ടു അവിടെ ഉണ്ടായിരുന്ന ചില വീടുകളുടെയും മറ്റും മുന്നിൽ ഉണ്ടായിരുന്ന കാമറകളുടെ വിഷ്വൽസ് അവർ കളക്ട് ചെയ്തു..
അവർ ഗസ്റ്റ് ഹൌസിൽ എത്തുബോൾ അക്‌ബർ അവർ കളക്ട് ചെയ്ത ഒരൊ രേഖകളും അതി വിശദമായി തന്നെ പരിശോദിക്കുവായിരിന്നു..
ശ്രീകുമാറും, കിഷോറും അവർ ശേഖരിച്ച ഓരോ വിഷ്വൽസും വിശദമായി പരിശോധിക്കൻ തുടങ്ങി… സച്ചിന്റെ കൊലപാതകം നടക്കുന്ന അന്ന് ഒരൊൻപത് മണിയോടെ ടാറ്റാ എയിസിന്റെ ഒരു ഗുഡ്‌സ് വണ്ടി ആ വഴിക്ക് കടന്നു പോയിരുന്നു… വെളുപ്പിന് 4 മണിയോടെ ആ വണ്ടി തിരിച്ചും പോയിരുന്നു.. അപ്പോൾ അത് തന്നെ കില്ലർ സഞ്ചരിച്ച, സച്ചിനെ കടത്തികൊണ്ട് വന്ന വണ്ടി എന്നുറപ്പിച്ചു…
അങ്ങനെ മറ്റൊരു വിഷ്വൽസ് ചെക്ക് ചെയുമ്പോഴാണ് ആ വാഹനത്തിന് മുൻപിൽ ഇരുന്ന ഒരാളുടെ മുഖം അവിടുത്തെ ഒരു ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ കാണാൻ കഴിഞ്ഞത്.. അത്ഭുതം… അത് ബാബു തന്നെ ആയ്യിരുന്നു… വണ്ടി ഓടിച്ചു വരുന്ന ആളുടെ മുഖം വ്യക്തമല്ല… മുഖം മറക്കുന്ന രീതിയിൽ മുഖത്തൊരു മാസ്കും തലയിൽ ചില ക്രിസ്ത്യൻ പുരോഹിതർ തലയിൽ മൂടുന്ന പോലെ ഒരു ആവരണവും.. കിഷോർ ഉടനെ അകബറിനെ അവിടേക്ക് വിളിച്ചു വരുത്തി ആ വിഷ്വൽസ് കാണിച്ചു കൊടുത്തു… അതാ… ആ രണ്ട് അരികൊലകളും നടത്തിയ ആ കില്ലർ കണ്മുന്നിൽ….! എല്ലാവർക്കും സന്തോഷമായി.. ചെയ്ത ജോലിക്ക് ഒരു ഫലം ഉണ്ടായല്ലോ…
കുറച്ചു കഴിഞ്ഞപ്പോൾ ബോണിയും അവിടേക്ക് എത്തി. റീനയുടെ ശവസംസ്കാരം ലൈവ് ചെയ്ത വീഡിയോ ക്ലിപ്പും ബോണിയുടെ കയ്യിൽ ഉണ്ടായിരുന്നു. അവരെല്ലാം കൂടി ആ ശവസംസ്കാരം ചടങ്ങിൽ പങ്കെടുത്ത ഓരോ വ്യക്തികളെയും കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങി… അങ്ങനെ അവർ ഒരോ വ്യക്തികളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ മാസ്ക് വെച്ച്, തൊപ്പിയും വെച്ച ഒരാൾ ഒരു ബോക്കെ റീനയുടെ ശവപ്പെട്ടിക്കു മുകളിൽ വെക്കുന്നു.. കിഷോർ കണ്ടപാടെ വിളിച്ചു പറഞ്ഞു… “ഇതവൻ തന്നെ..”.. പക്ഷെ അവന്റെ മുഖം വ്യക്തമല്ലായിരുന്നു.. അവൻ വീഡിയോക്കു മുൻപിൽ നിന്നും മാക്സിമം ഒഴിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..
ശ്രീകുമാർ : “അപ്പോൾ അവൻ സച്ചിന്റെ ശവസംസ്‌കാരത്തിനും പങ്കെടുത്തിരിക്കണം… ഇതുപോലെ ഒരു ബൊക്കെ അവിടെയും അവൻ വെച്ചിട്ടുണ്ടാകും..”
അക്ബർ : “തീർച്ചയായും… അവൻ തന്നെ ആ കൊലകൾ ചെയ്തിട്ടു ആ മരണം അവൻ ആഘോഷിക്കുകയാണ്… എല്ലാം നേടിയവനെ പോലുള്ള അവന്റെ മുഖത്തെ ചിരി ആരും കാണാതിരിക്കാൻ ആണ് അവൻ മാസ്ക് ഇട്ടിരിക്കുന്നത്…”
ശ്രീകുമാർ : “ജോജി സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പോലെ… അല്ലേ സാർ”
അക്ബർ ചിരിക്കുന്നു… ശേഷം.. “ ശ്രീകുമാർ സച്ചിന്റെ ബെറിയലിന്റെ വീഡിയോ കൂടി ഒന്ന് കളക്ട് ചെയ്യണം.. നോക്കാം അവന്റെ മുഖം നമുക്ക് കൃത്യമായി കിട്ടുമോ എന്ന്…” “പിന്നെ നാളെ നമുക്ക് റീനയുടെയും സച്ചിന്റെയും വീട്ടിൽ ഒന്നുകൂടി പോകണം..എന്റെ മനസ്സ് പറയുന്നു അവർ തമ്മിൽ കണക്ട് ചെയുന്ന എന്തെങ്കിലും ഒരു ക്ലൂ നമുക്ക് അവിടെ നീന്നും കിട്ടുമെന്ന്…”
.
.
.
തുടരും…….. @സുധീഷ്
ഇറച്ചി - 16
അടുത്ത ദിവസം അക്ബറും ടീമും നേരെ പോയത് സച്ചിന്റെ വീട്ടിലേക്കായിരുന്നു.. DIG യുടെ പ്രത്യേക നിർദേശ പ്രകാരം അവിടെ സച്ചിന്റെ ശവസംകാര വീഡിയോ ടീവിയിൽ പ്ലേ ചെയ്യിപ്പിച്ചു... സച്ചിന്റെ വീടുമായി ബന്ധപ്പെട്ട എല്ലാ ആൾക്കാരുടെയും സാനിദ്ധ്യത്തിൽ ആണ് ആ വീഡിയോ കണ്ടെത്.. ആ വീഡിയോയിൽ അസ്വാഭാകമായി ആരെയെങ്കിലും കണ്ടാൽ പറയണമെന്ന് അക്ബർ എല്ലാവരോടുമായി പറഞ്ഞിരുന്നു.. അങ്ങനെ സച്ചിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന ഭാഗം വന്നെത്തി… അക്ബറും ടീമും കണ്ട അതെ അജ്ഞാത കൊലയാളി അവിടെയും എത്തിയിരുന്നു.. അവനെ കണ്ടാൽ അവനെ അറിയാവുന്ന ഭാവം നടിക്കരുത് എന്ന് അക്ബർ ടീമിന് നിർദേശം മുൻകൂർ നൽകി