Aksharathalukal

സ്വർഗ്ഗം

വുഡൻ പ്ലാങ്കിൽ അക്രിലീക്ക് സ്റ്റൈലിൽ സ്വർണ ലിപികളാൽ \' സ്വർഗ്ഗം \' എന്ന് എഴുതിയിരിക്കുന്ന നെയിം ബോർഡ്‌ കടന്നു കാർ ഉള്ളിലേക്ക് കയറിയതും.... അത്ര നേരം എന്നെ അലട്ടി കൊണ്ടിരുന്ന വിഷമം വിട്ട് മാറി.... മനസ്സിൽ ഭയം നിറഞ്ഞു.

ടെൻഷൻ കൂടിയതും.... ഞാൻ എന്റെ കൈ വിരലുകൾ കോർത്തു വലിച്ചു കൊണ്ട് ഞൊട്ട പൊട്ടിച്ചു വിട്ടു. നിമിഷ നേരം കൊണ്ട് എന്റെ ഉള്ളം കൈ വിയർത്തു.... വിരലുകൾ തണുത്തു മരവിച്ചു.




\' പുതിയ വീട്....!!! പുതിയ ആൾക്കാർ...!!! എന്നിലെ പുതിയ ഭാവങ്ങൾ...!!!
എന്റെ മഹാദേവാ..... എന്നെ കൊണ്ട് പറ്റോ...??? \'


വലം കൈയിലെ മോതിര വിരലിൽ ചുറ്റി കിടക്കുന്ന വിവാഹ മോതിരത്തിലേക്ക് ഉറ്റ് നോക്കി കൊണ്ട് ഓരോന്ന് ചിന്തിക്കവേ.... എന്റെ സൈഡിലെ ഡോർ തുറക്കുന്ന ശബ്‍ദം കേട്ട് ഞാൻ ഞെട്ടലോടെ സൈഡിലേക്ക് നോക്കി.
എന്നെ നോക്കി ചെറു ചിരിയോടെ നിൽക്കുന്ന ഏട്ടനെ കണ്ടതും, എന്റെ ചുണ്ടിലും ഒരു ചെറു ചിരി വിരിഞ്ഞു.





\" വാ.... \",


വലം കൈ എന്റെ നേർക്ക് നീട്ടി പിടിച്ചു കൊണ്ട് ഏട്ടൻ ചിരിയോടെ വിളിച്ചതും... മനസ്സറിഞ്ഞു എന്റെ മഹാദേവനെ വിളിച്ചു കൊണ്ട് ഏട്ടന്റെ വലം കൈയിലേക്ക് ഞാൻ എന്റെ വലം കൈ ചേർത്ത് വെച്ചു.

എന്റെ ഉള്ളം കൈ ആ കൈയിൽ അമർന്ന നിമിഷം ഏട്ടൻ എന്നെ കണ്ണുകൾ വിടർത്തി ആശ്ചര്യത്തോടെ നോക്കി.




\" ടെൻഷനാവാതെ കൂടെ വാ... ഞാൻ ഇല്ലേ കൂടെ... ഹ്മ്മ്... \",


എന്റെ കൈയിൽ ചെറുതായി ഒന്ന് അമർത്തി കൊണ്ട് ഏട്ടൻ പറഞ്ഞതും, ഞാൻ ആശ്വാസത്തോടെ ഒന്ന് ചിരിച്ചു.

മെല്ലെ ഏട്ടന്റെ കൈയും പിടിച്ചു കാറിൽ നിന്നും ഇറങ്ങി മുമ്പിലേക്ക് നോക്കിയതും.... പോയ ടെൻഷൻ വീണ്ടും വന്നു.
ഒരു ആശ്രയത്തിനായി ഞാൻ ഏട്ടന്റെ കൈയിൽ അമർത്തി പിടിച്ചു.
എന്റെ മാനസികാവസ്ഥ മനസിലാക്കിയ പോലെ, ഏട്ടൻ മെല്ലെ ഇടം കൈയാൽ എന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് എന്നെ ആ തോളോട് ഒന്ന് ചേർത്തു.
ആ നിമിഷം എന്നിൽ നിറഞ്ഞ ആശ്വാസം എത്ര മാത്രം വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.


ഞങ്ങളെ തന്നെ നിറ പുഞ്ചിരിയോടെ ഉറ്റ് നോക്കി കൊണ്ട് നിൽക്കുന്ന കുടുംബത്തെ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരു തണുപ്പ് പടർന്നു എങ്കിലും പേര് അറിയാത്ത ഒരു ഭയവും... ടെൻഷനും... വെപ്രാളവും എല്ലാം എന്നിൽ നിറഞ്ഞു.


ഈ \' സ്വർഗ്ഗത്തെ \' ആദ്യമായി കണ്ട ദിവസം ഓർമ്മയിലേക്ക് വന്നതും.... എന്റെ ചൊടികൾ മനോഹരമായി വിടർന്നു.






                       ❤️✨️ ❤️✨️ ❤️✨️❤️




ഫൈനൽ എക്സാം എല്ലാം കഴിഞ്ഞു റിസൾട്ടിന് വേണ്ടി കാത്തിരിക്കുന്ന സമയത്തായിരുന്നു എന്റെ വകയിലെ ഏതോ ഒരു അമ്മായി \' കല്യാണം \' എന്നൊരു ബോംബ് കൊണ്ട് വന്ന് എന്റെ വീട്ടുക്കാരുടെ മുമ്പിൽ പൊട്ടിച്ചത്.
എന്നെ മനസിലാക്കുകയും.... സ്നേഹിക്കുകയും ചെയ്യുന്ന അച്ഛനും അമ്മയുമായത് കൊണ്ട് തന്നെ അവർ അമ്മായിയുടെ ആ ബോംബ് തലക്ഷണം തന്നെ.... യാതൊരു വിധ ദയയും കൂടാതെ.... നിർവീര്യമാക്കി.


അങ്ങനെ നല്ല മാർക്കോട് കൂടി ഞാൻ പാസ്സായി എന്ന് അറിഞ്ഞതും... അച്ഛന്റെ ആഗ്രഹ പ്രകാരം തന്നെ ദൂരേക്ക് ഒന്നും പോകാതെ.... ഇവിടെ അടുത്തുള്ള കമ്പനിയിലേക്ക് തന്നെ ജോബ് അപ്ലിക്കേഷൻ അയിച്ചു.
പഠിത്തതിന്റെ പേരിൽ.... എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു.... അഞ്ചു വർഷം ഞാൻ എന്റെ അച്ഛനെയും അമ്മയെയും വിട്ട് മാറി നിന്നത്. അത് കൊണ്ട് പഠിത്തം അവസാനിപ്പിച്ചു അവിടുന്ന് ട്രെയിൻ കയറുമ്പോഴേ ഞാനും മനസ്സിൽ കുറിച്ചിരുന്നു ഇനി വീട്ടിൽ നിന്ന് പോയി വരാവുന്ന അത്ര ദൂരത്തേക്കെ ജോലിക്ക് കയറു എന്ന്.


ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുമ്പോഴാണ്.... എന്റെ ആ വകയിലെ അമ്മായി അടുത്ത ബോംബുമായി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ പ്രാവിശ്യം അമ്മായി ഇട്ട ബോംബ് നല്ല രീതിയിൽ തന്നെ പൊട്ടി.

\' ജാതകം \' അതായിരുന്നു ഈ പ്രാവിശ്യം അമ്മായി കൊണ്ട് വന്ന ഗുലുമാൽ.
പൊതുവെ ദൈവത്തിലും.... ആചാരങ്ങളിലും.... വിശ്വാസകങ്ങളിലും.... എല്ലാം അടിയുറച്ചു വിശ്വസിക്കുന്ന ഞങ്ങൾക്ക്... പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും ജാതകം എന്ന് കേട്ടപ്പോൾ ഒരു തരം വെപ്രാളമായി.


ഉടനെ തന്നെ അമ്മായിയുടെ ശുപാർശയിൽ ഒരു ജോത്സ്യനെയും അവർ പോയി കണ്ടു. ആ ജ്യോത്സന്റെ പ്രവചനം കേട്ട്... ആ മനുഷ്യൻ പോലും അമ്മായിയുടെ ആളാണോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിക്കാതെയിരുന്നില്ല.
23 വയസ്സിനുള്ളിൽ എന്നെ കെട്ടിച്ചു വിടണം അത്രേ.... ഇല്ലേൽ എനിക്ക് മംഗ്യല യോഗം അടുത്തെങ്ങുമില്ല പോലും.
അത് കേട്ടപ്പോൾ... ഈ പ്രാവിശ്യം ബോംബ് പൊട്ടിയത് എന്റെ നെഞ്ചിലാണ്. കാരണം ഈ 23 വയസ്സിനുള്ളിൽ എന്ന് പറയുമ്പോൾ... വെറും ആറ് മാസത്തിനുള്ളിൽ എന്റെ കല്യാണം നടക്കണം എന്ന്.


പിന്നെ നടന്നതെല്ലാം മിന്നൽ വേഗത്തിലായിരുന്നു.... മാട്രിമോണി സൈറ്റിൽ എനിക്ക് അക്കൗണ്ട് എടുക്കുന്നു.... ബ്രോക്കർമാരുടെ കൈയിൽ എന്റെ ഫോട്ടോ കൊടുക്കുന്നു.... മാമനും മാമിയും പോലും ജോലിക്കും കൂലിക്കും പോകാതെ എനിക്ക് ചെറുക്കനെ കണ്ടു പിടിക്കാൻ നടക്കുന്നു.... ഇതിന്റെ എല്ലാം പിന്നിലെ ആ കറുത്ത കൈകളായിട്ട് എന്റെ വകയിലെ ആ അമ്മായിയും. 


.
.
.
.



\" മോളെ.... \"


\' ഓഹ്... വന്നോ.... അടുത്തത് എന്താണോ ആവോ... \',


പിന്നിൽ നിന്നും അമ്മായിയുടെ ശബ്‍ദം കേട്ടതും, പാത്രവുമായിട്ട് മല്ലിട്ട് കൊണ്ടിരിക്കുകയായിരുന്ന ഞാൻ പിറുപിറുത്തു കൊണ്ട് ജോലി തുടർന്നു. എന്ത് കൊണ്ടോ അവരെ തിരിഞ്ഞു നോക്കാൻ പോലും എനിക്ക് തോന്നിയില്ല... കാരണം എന്നെ എന്റെ അച്ഛനും അമ്മയിൽ നിന്നും പറിച്ചു മാറ്റാൻ വന്ന ഒരു ചെകുത്താന്റെ രൂപമാണ് ഇപ്പോൾ അമ്മായി എനിക്ക്.




\" അഹ്... അതൊക്കെ അവിടെ ഇട് കൊച്ചേ...
സന്തോഷമുള്ള ഒരു വർത്താനം പറയാൻ വന്നപ്പോ... \",


ഞാൻ കഴുകി മിനുക്കി എടുത്ത പാത്രം എന്റെ കൈയിൽ നിന്നും തട്ടി പറിച്ചു തിരികെ സിങ്കിലേക്കിട്ട് കൊണ്ട് അമ്മായി പറഞ്ഞതും.... ഞാൻ പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ട് എന്റെ അമ്മേ ഒന്ന് നോക്കി.


അമ്മ ആണെങ്കിൽ \' പോട്ടെ... വിട്ട് കളാ... \' എന്നുള്ള രീതിയിൽ എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
അപ്പോഴേക്കും എന്റെ കൈയും പിടിച്ചു വലിച്ചു കൊണ്ട് അമ്മായി നടന്നു. വന്ന ദേഷ്യം നിയന്ത്രിച്ചു കൊണ്ട് ഞാനും അവരുടെ ഒപ്പം ഹാളിലേക്ക് നടന്നു.




\" ഞാൻ പറയാൻ വന്നെ എന്തുവാന്ന് വെച്ചാ... നല്ലൊരു ആലോചന വന്നിട്ടുണ്ട് നമ്മടെ കൊച്ചിന്.
വലിയ കുടുംബക്കാരാ.... ചെറുക്കനെ കാണാൻ... ഓഹ്.... ഇത് പോലെ ഒരു തങ്കപ്പെട്ട ചെറുക്കനെ മഷിയിട്ട് നോക്കിയാൽ നിങ്ങൾക്ക് കാണാൻ പറ്റില്ല.... \"


ഇത്രയും കേട്ടപ്പോഴേ എന്റെ ഉള്ളിൽ അമ്മായിയോടുള്ള ദേഷ്യവും അമർഷവും ഒന്ന് കൂടെ കൂടി. ഞാൻ അവർ പറയുന്നത് ഒന്നും കേൾക്കാൻ താല്പര്യമില്ലാത്ത പോലെ ടേബിളിലിരുന്ന വനിത എടുത്തു ചുമ്മാ പേജ് മറിച്ചു കൊണ്ടിരുന്നു.




\" ഈ കൊച്ച് എന്താ രാജാ ഇങ്ങനെ....
ഇതിന്റെ പെണ്ണ് കാണൽ ചടങ്ങ് തന്നെയല്ലേ നമ്മൾ ഈ പറയുന്നെ. ഇതിന്റെ മുഖത്ത് ഇതിന് ഒന്നും ഒരു താല്പര്യമില്ലാത്ത മട്ടും ഭാവവുമാണല്ലോ...


ഇനി വെല്ല പ്രേമമോ കാര്യമോ ഉണ്ടോ കൊച്ചേ നിനക്ക്... \",


\" അ.... \",


അവരുടെ അവസാന ചോദ്യത്തിൽ എന്റെ ദേഷ്യം അങ്ങ് ഉച്ചി വരെ എത്തി. അതെ ദേഷ്യത്തിൽ അവർക്ക് മറുപടി കൊടുക്കാൻ തുടങ്ങിയതും, അച്ഛൻ എന്നെ കണ്ണ് കൊണ്ട് വിലക്കി.


നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അച്ഛനെ ഒന്ന് നോക്കിയ ശേഷം ഞാൻ എന്റെ റൂമിലേക്ക് പോയി.


.
.
.


തലയിലായി അച്ഛൻ തഴുകിയതും... ഞാൻ ആ കൈ തട്ടി മാറ്റി കൊണ്ട് ഒന്ന് കൂടി തലയണയിലേക്ക് മുഖം അമർത്തി കിടന്നു.



\" അച്ഛന്റെ പെണ്ണി എഴുന്നേറ്റെ.... അച്ഛൻ ചോദിക്കട്ടെ.... \",


എന്നെ ബലമായി ബെഡിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ചു, അച്ഛന്റെ കൈയ്ലി തലപ്പ് കൊണ്ട് എന്റെ മുഖം മുഴുവൻ തുടച്ചു തന്നു. അത് കണ്ട് കൊണ്ട് ഒരു ചിരിയോടെ അമ്മയും ഞങ്ങളുടെ അടുത്തായി വന്നിരുന്നു.



\" എന്റെ പെണ്ണിക്ക് ഇഷ്ടമല്ലേ ഇതൊന്നും നടക്കാൻ പോകുന്നില്ല കേട്ടോ...
പിന്നെ.... ജീവിതം അല്ലേ.... നമ്മൾ പ്രതീക്ഷിക്കുന്ന പോലെ എല്ലാം അങ്ങ് നടക്കുവോ... ഹ്മ്മ്...??


\' നമ്മൾ ഒരിക്കലും അകന്നിരിക്കില്ല അച്ഛാ \' എന്ന് പറഞ്ഞിട്ട്... എക്സാം എഴുതി കിട്ടിയപ്പോ എന്റെ പെണ്ണി തന്നെ പെട്ടിയും കിടക്കയും എടുത്തു ഇവിടുന്ന് അങ്ങ് നാട് വിട്ടില്ലേ.... \"



\" അത്... അത് പഠിത്ത കാര്യമായ കൊണ്ടല്ലേ.... \",


ഏങ്ങൽ അടക്കി കൊണ്ട് ഞാൻ പറഞ്ഞതും, അച്ഛൻ ചിരിച്ചു... അമ്മയും.




\" അഹ്... അത് പോലെ ജീവിതത്തിലെ മറ്റൊരു സ്റ്റേജ് അല്ലേ ഇതും.
വിവാഹം....
എത്രയൊക്കെ മോഡേൺ കോൺസെപ്റ്റ്സുള്ള അച്ഛനാ ഞാൻ എന്ന് എന്റെ പെണ്ണി പറഞ്ഞാലും.... എന്റെ ഉള്ളിലും ഒരു ടിപ്പിക്കൾ മല്ലു അച്ഛനുണ്ട്....
അത് കൊണ്ട് തന്നെ എന്റെ മോളുടെ കല്യാണം എന്ന് പറയുന്നത്.... അവളുടെ പഠിത്തത്തെ പോലെ തന്നെ... അല്ലെങ്കിൽ അവളുടെ ജോലിയെ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാ.... \",


അപ്പോഴേക്കും അച്ഛന്റെ ചുണ്ടുകൾ ചിരിക്കുന്നതിന് ഒപ്പം തന്നെ ആ കുഞ്ഞി കണ്ണുകളും നിറഞ്ഞിരുന്നു.



\" അപ്പോ എന്നെ പറഞ്ഞു വിടുവാ അല്ലേ... ഞാൻ... ഞാൻ അച്ഛന്.... ബാധ്യത അല്ലേ.... അതല്ലേ.... ഇത്ര പെട്ടെന്ന്.... എന്നോട് ഒട്ടും സ്നേഹമില്ലല്ലോ ആർക്കും \",


ഇവരെ വിട്ട് പോകണമല്ലോ എന്ന വേദനയിൽ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
പക്ഷെ അച്ഛൻ പൊട്ടി ചിരിച്ചു. ഒപ്പം അമ്മയും.




\" ആരാ പറഞ്ഞെ ഈ പൊട്ടത്തരം... ഏഹ്...

ഏതെങ്കിലും അച്ഛന്മാർക്ക് പെൺ മക്കൾ ബാധ്യതയാണോ എന്റെ പെണ്ണിയെ.... പ്രത്യേകിച്ച് എനിക്ക് എന്റെ പെണ്ണി... ഹ്മ്മ്...??


എന്റെ പെണ്ണിയെ ആദ്യമായി കൈ പിടിച്ചു നടത്തിച്ചത് പോലെ.... ആദ്യമായി അറിവിന്റെ പുതിയ ഒരു ലോകത്തേക്ക് അച്ഛൻ കൈ പിടിച്ചു എത്തിച്ചത് പോലെ.... ജീവിതത്തിന്റെ മറ്റൊരു പുതിയ സ്റ്റേജിലേക്ക് അച്ഛൻ കൈ പിടിച്ചു കയറ്റുന്നു... അത്രയുള്ളൂ. അല്ലാതെ ബാധ്യതയോ ഇഷ്ടക്കേടോ ഒന്നും അല്ലാ....\",



അച്ഛൻ പറഞ്ഞു കൊണ്ട് എന്റെ നെറ്റിയിൽ അമർത്തി ഉമ്മ തന്നു. ആ നിമിഷം ഞാൻ എന്റെ അച്ഛനെ കെട്ടി പിടിച്ചു കരഞ്ഞു. എന്റെ നെറ്റിയിൽ തണുപ്പ് തട്ടിയപ്പോൾ എനിക്ക് മനസിലായി അച്ഛനും കരയുവാണ് എന്ന്.





\" ദേ.... നാളെ ആ പയ്യനും വീട്ടുകാരും എന്റെ പെണ്ണിയെ കാണാൻ വരും. അത് പറയാനാ അമ്മായി വന്നത് \",


എന്റെ കരച്ചിലൊക്കെ ഒന്ന് അടങ്ങിയെന്ന് മനസിലായതും, അച്ഛൻ എന്റെ പുറത്ത് മെല്ലെ തട്ടി കൊണ്ട് പറഞ്ഞു.
ഞാൻ ഞെട്ടലോടെ അച്ഛന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി... ദയനീയമായി അച്ഛനെയും അമ്മയെയും മാറി... മാറി നോക്കി.




\" ചെറുക്കനെ കുറിച്ച് കേട്ടപ്പോ അച്ഛന് എന്തോ ഒരു ഇഷ്ട്ടം തോന്നി. അതാ... എന്റെ പെണ്ണിയോട് പോലും അഭിപ്രായം ചോദിക്കാതെ അച്ഛൻ സമ്മതിച്ചേ... സോറി \",


എന്റെ നോട്ടം കണ്ടതും... തെറ്റ് ചെയ്ത കുട്ടികളെ പോലെ അച്ഛൻ പറഞ്ഞു.




\" വരണ്ടാന്നു പറയണോ.... \",


എന്റെ മുഖത്തേക്ക് ഉറ്റ് നോക്കി കൊണ്ട് അച്ഛൻ ചോദിച്ചു.




\" അവർ വന്നോട്ടെ.... \",


അച്ഛന്റെ മുഖത്തെ പ്രയാസം കണ്ടപ്പോൾ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.


.
.
.


രാത്രി എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. മനസ്സ് മുഴുവൻ നാളെ നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ചായിരുന്നു.




\" ആരെയെങ്കിലും അങ്ങ് പ്രേമിച്ച മതിയായിരുന്നു. ഇതിപ്പോ.... അറിയാത്ത ഒരാൾ.... ഒരു കുടുംബം.... അതും ഇത്ര പെട്ടെന്ന്.... \",


\" നിനക്ക് ഞങ്ങൾ നേരത്തെ ലൈസൻസ് തന്നതല്ലേ പെണ്ണിയെ ആരെ വേണമെങ്കിലും പ്രേമിച്ചോന്ന് പറഞ്ഞ്.... അതും നിനക്ക് വയ്യാരുന്നു.... ഇപ്പൊ ദേ ഞങ്ങളായി കൊണ്ട് തരുന്നതും നിനക്ക് വയ്യാന്ന്.... \",


ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് ഓരോന്ന് വിളിച്ചു കൂവിയപ്പോഴാണ് വാതിൽ തുറന്ന് അച്ഛൻ അകത്തേക്ക് വന്നത്. അച്ഛന്റെ പിറകെ വാതിൽ അടച്ചു കൊണ്ട് അമ്മയും വന്നു.




\" ഹ്മ്മ്...??? എന്തെ ഇവിടെ...?? \",


അച്ഛന്റെ കൈയിലെ ബെഡ് ഷീറ്റ് കണ്ട് ഉള്ളിൽ സന്തോഷം നിറഞ്ഞെങ്കിലും അത് പുറമെ കാണിക്കാതെ ഞാൻ കുറച്ച് ജാഡയിൽ ചോദിച്ചു.




\" ഇന്ന് രാത്രി എന്റെ കുഞ്ഞു നന്നായിട്ട് ഉറങ്ങുമെന്ന് ഞങ്ങൾക്ക് അറിയാം. അത് കൊണ്ട് കൂട്ട് കിടക്കാൻ വന്നതാ... \",


അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതും, അച്ഛൻ കളിയാക്കും പോലെ ചിരിച്ചു.




\" വോ... വേണ്ടാ....
അല്ലാത്തപ്പോ എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത ആൾക്കാരുടെ കൂട്ട് എനിക്ക് വേണ്ട... ഹും.... \",


ചുണ്ട് കൊട്ടി കൊണ്ട് ഞാൻ പറഞ്ഞതും അച്ഛൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.



\" എന്നാ വാ ടോ ഭാര്യയെ....
നമ്മുക്ക് അങ്ങ് പോയേക്കാം... ആരുടെയും ഉറക്കം നമ്മൾ കാരണം പോവണ്ട \",


അമ്മയുടെ തോളിൽ കൈയിട്ട് കൊണ്ട് അച്ഛൻ പറഞ്ഞതും.... എന്റെ കണ്ണുകൾ കൂർത്തു.
ഒറ്റ വലിക്ക് രണ്ട് പേരെയും ബെഡിലേക്കിട്ട്... അച്ഛന്റെ മേലെക്ക് എന്റെ ഒരു കൈയും കാലും കയറ്റി വെച്ച് കൊണ്ട് ഞാൻ കിടന്നു.
ഇരുവരും എന്നെ രണ്ട് സൈഡിൽ നിന്നും കെട്ടിപിടിച്ചു.

അത്ര നേരം എന്നെ അലട്ടി കൊണ്ടിരുന്ന എല്ലാ വിഷമങ്ങളും ഞൊടിയിടയിൽ മാറി. ഞാൻ ചെറു ചിരിയോടെ അച്ഛന്റെ നെഞ്ചിലേക്ക് പമ്മി കിടന്നു.





                                  ✨️✨️ ✨️




രാവിലെ തന്നെ അമ്മായി ഹാജർ വെച്ചു. വന്ന ഉടനെ തന്നെ ഇല്ലാത്ത നൂറ് കുറ്റങ്ങൾ കണ്ടു പിടിച്ചു എന്നെ കൊണ്ട് ചുരിദാർ മാറ്റിച്ചു ഒരു സാരീ ഉടുപ്പിച്ചു.

അച്ഛനെയും അമ്മയെയും ഓർത്ത് മാത്രം ഞാൻ എതിർത്തു ഒന്നും പറയാതെ അവർ പറഞ്ഞത് കേട്ടു.

അച്ഛൻ തന്നെ അലമാരിയിൽ നിന്ന് എനിക്ക് സിമ്പിൾ പിങ്ക് ആൻഡ് ബ്ലൂ കോമ്പിനേഷനുള്ള ഒരു സാരീ ഉടുക്കാനായി എടുത്തു തന്നു. അതിന് ചേരുന്ന രീതിയിലുള്ള പിങ്ക് കല്ല് വെച്ച ജിമ്മിക്കി കാതിലിട്ടു. രണ്ട് കൈയിലുമായി പിങ്കും ബ്ലുവും കളറുള്ള വളകൾ ഇടകലർത്തി ഇട്ടു. ലയർ കട്ട്‌ ചെയ്ത മുടി അഴിച്ചിട്ടു.... നെറ്റിയിൽ ഒരു ചന്ദന കുറിയും തൊട്ട്... കണ്ണും എഴുതി. എന്റെ ഒരുക്കം കഴിഞ്ഞു.

അച്ഛനെ വിഷമിപ്പിക്കാതെയിരിക്കാൻ വേണ്ടി മാത്രം ഇത്രയും ഒരുങ്ങി.... മുഖത്ത് ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്ത് ഞാൻ നിന്നു. പക്ഷെ എന്റെ അഭിനയമൊന്നും അവരുടെ അടുത്ത് വില പോകില്ല എന്നത് ഞാൻ മറന്നു പോയി.




\" ഞങ്ങളോട് ദേഷ്യമുണ്ടോ....
എടുത്തു ചാടി.... എന്റെ പെണ്ണിയുടെ സന്തോഷവും മനസ്സും ഒന്നും കണക്കിലെടുക്കാതെ അച്ഛൻ.... \"



\" ആര് പറഞ്ഞ് എടുത്തു ചാട്ടമെന്ന്.
എന്റെ കാര്യത്തിൽ എന്റെ അച്ഛൻ ഒന്നിന് നൂറ് തവണ ചിന്തിച്ചിട്ടെ എന്തും ചെയ്യൂ എന്ന് എനിക്ക് അറിയാമല്ലോ.... അതും ദി ബെസ്റ്റ് മാത്രമെ എനിക്കായി എന്റെ അച്ഛൻ തരുള്ളൂ എന്നും എനിക്ക് അറിയാല്ലോ....

പെട്ടെന്ന്.... എല്ലാം കൂടി... അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയില്ല അച്ഛാ.... ഇപ്പോഴും... എന്തോ പറ്റുന്നില്ല... പക്ഷെ ഇന്നലത്തെ അത്ര കുഴപ്പമില്ല.... മനസ്സ് കാര്യങ്ങൾ എല്ലാം അക്‌സെപ്റ്റ് ചെയ്ത് വരുന്നുണ്ട് \",



എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ വിഷമത്തോടെ ചോദിച്ചതും... ഞാൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു.
അച്ഛൻ ചുവന്ന കലങ്ങിയ കണ്ണുകളോടെ എന്റെ നെറ്റിയിൽ ഒന്ന് അമർത്തി മുത്തിയിട്ട്... എനിക്ക് മുഖം തരാതെ ഹാളിലേക്ക് നടന്നു.



.
.
.


മുറ്റത്തായി ഒരു കാർ വന്ന് നിൽക്കുന്ന ശബ്‍ദം കേട്ടതും എന്റെ നെഞ്ചിടിപ്പ് ഏറി.
ഹാളിലായി അച്ഛന്റെ സംസാരവും.... കൂടെ മറ്റ് ചിലരുടെ സംസാരവും കൂടി കേട്ടതും എന്റെ നെഞ്ച് ഇപ്പൊ പുറത്ത് ചാടും എന്ന അവസ്ഥയായി.




\" അമ്മ.... \",


പേടിയോടെ ഞാൻ വിളിച്ചതും... അമ്മ ചിരിയോടെ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ തന്നു. തൊട്ട് അടുത്ത നിമിഷം എന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.




\" മോളെ.... \",


അച്ഛൻ വിളിച്ചതും.... വീണ്ടും എന്റെ നെഞ്ചിടിപ്പ് ഏറി.
ഞാൻ ടെൻഷനോടെ അമ്മയെ നോക്കിയപ്പോൾ... അമ്മ എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.




\" എനിക്ക്... വേണ്ട അമ്മ... ചിലപ്പോ താഴെ... അല്ലാ... തുളുമ്പും.... \",


ചായ ട്രേ അമ്മ എന്റെ നേർക്ക് നീട്ടിയതും... ഞാൻ വിക്കി... വിക്കി... പറഞ്ഞു.




\" ശരി... ഇത് പിടിക്ക് എന്നാ.... \",


അതും പറഞ്ഞ് സ്നാക്ക്സ് പാത്രം അമ്മ എന്റെ കൈയിൽ തന്നു.



\" എന്റെ മഹാദേവാ..... \",


ആഞ്ഞു ശ്വാസം വലിച്ചു വിട്ട് കൊണ്ട് ഞാൻ അമ്മയുടെ പിന്നാലെ ചെന്നു.



.
.
.


ഹാളിലേക്ക് ചെന്ന ഞാൻ അവിടെയിരിക്കുന്ന ആളുകളെ കണ്ട് കണ്ണും മിഴിച്ചു നോക്കി നിന്നു.
ഒരു കല്യാണം കൂടാനുള്ള ആളുകളുണ്ട് മൊത്തത്തിൽ. അത് കൂടിയായതും, എനിക്ക് ശ്വാസം വിലങ്ങുന്ന പോലെ തോന്നി. എന്റെ ഉള്ളിൽ എന്തോ വന്ന് ഇടിച്ച പോലെ....
സങ്കടമാണോ.... ടെൻഷനാണോ.... പേടിയാണോ... എന്നിൽ നിറയുന്ന വികാരം എന്ന് എനിക്ക് തന്നെ മനസിലായില്ല.




\" ചായ തികഞ്ഞില്ലല്ലോ.... 
ഞാൻ.... \"


\" അഹ്.... ഏട്ടത്തി ചായ ഇടട്ടെ... അപ്പോ ഞങ്ങൾക്ക് ഏട്ടത്തിയുടെ കൈ പുണ്യം അറിയാമല്ലോ... \",


അമ്മ പറയുന്നതിന്റെ ഇടയ്ക്ക് കയറി ഒരു പെൺ കുട്ടി പറഞ്ഞതും.... എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി... ഞാനും.

നല്ല വട്ട കുഞ്ഞ് മുഖമുള്ള.... നല്ല ഓമനത്തമുള്ള ഒരു പെൺകുട്ടി. കണ്ടാൽ ഒരു പതിനാലോ.... പതിനഞ്ചോ വയസ്സേ പറയൂ.




\" ഏട്ടത്തിയോ...??? \",


എന്റെ ഉള്ളിൽ തോന്നിയ സംശയം അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു ഒരു ചേച്ചി ചോദിച്ചു.




\" അഹ്... ഞാൻ ഫിക്സ് ചെയ്തു.
ഇത് തന്നെ എന്റെ ഏട്ടത്തി.... \",


നുണക്കുഴി കാട്ടി ചിരിച്ചു കൊണ്ട് അവൾ കുറുമ്പോടെ പറഞ്ഞതും... എനിക്ക് അവളോട് ഒത്തിരി ഇഷ്ട്ടം തോന്നി.... വാത്സല്യം തോന്നി.




\" അഹ്... എന്നാൽ വേഗം അടുക്കളയിലോട്ട് വണ്ടി വിട്ടോ ഏട്ടത്തി...
ആ.. സ്... \",


എന്നോട് പറഞ്ഞ് കൊണ്ടിരിക്കെ... അവളുടെ തുടയിൽ ഒരു സ്ത്രീ അടിച്ചതും, അവൾ എരിവ് വലിച്ചു കൊണ്ട് ചുണ്ട് കൊട്ടി.
അവളുടെ ആ കുറുമ്പ് കണ്ട് ഞാൻ മനസ്സറിഞ്ഞു ചിരിച്ചു.




\" അധിക പ്രസംഗം കാണിക്കരുത് എന്ന് പറഞ്ഞാൽ കേൾക്കില്ല.... മിണ്ടാതെയിരുന്നോ അവിടെ.... \",


\" വഴക്ക് പറയണ്ട അമ്മേ.
ഞാൻ കൊണ്ട് വരാം... \",


എന്തോ.... അവളുടെ ആ കൂർത്ത ചുണ്ടും... നിറയാറായ ഉണ്ട കണ്ണും കണ്ടപ്പോ... എനിക്ക് അങ്ങനെ പറയാൻ തോന്നി. അല്ലാ.... വിചാരിക്കും മുൻപേ എന്റെ വായിൽ നിന്നും വീണു പോയി.

പറഞ്ഞ് കഴിഞ്ഞാണ് ഞാൻ എല്ലാവരുമുണ്ടല്ലോ എന്ന് ചിന്തിക്കുന്നത്. ജാള്യതയോടെ സാരീ തുമ്പിൽ വിരൽ കോർത്തു കൊണ്ട് ഒതുങ്ങി നിന്നതും, ആരോ എന്റെ തോളിൽ കൂടി കൈയിട്ട് പിടിച്ചിരുന്നു.




\" അല്ലേലും എന്റെ ഏട്ടത്തി മുത്താണ്.
വാ ഏട്ടത്തി നമ്മുക്ക് ചായ ഇടാം... \",


അതും പറഞ്ഞ് എന്റെ കവിളിൽ അവൾ പിച്ചിയതും... ഞാൻ അറിയാതെ ചിരിച്ചു പോയി.

അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയിട്ട്... ഞാൻ അവളുമായി അടുക്കളയിലേക്ക് നടന്നു.


.
.
.


ഇഞ്ചി ഇടിച്ചു.... ആവിശ്യത്തിന് പാലും വെള്ളവും ഒഴിച്ചു സോസ് പാൻ ഞാൻ അടുപ്പിലേക്ക് വെച്ചു.
അപ്പോഴേക്കും ഹാളിൽ കൂടിയിരുന്നു സ്ത്രീ ജനങ്ങൾ എല്ലാം അടുക്കളയിലേക്ക് വന്നു. എല്ലാവരെയും കൂടി ഒരുമിച്ചു കണ്ടപ്പോൾ എന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി. എല്ലാവരെയും നോക്കി ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അങ്ങനെ നിന്നു.




\" മോൾക്ക് ഞങ്ങളെയൊക്കെ മനസ്സിലായോ..??? \",


നേരത്തെ ആ പെൺകുട്ടിയെ വഴക്ക് പറഞ്ഞ അമ്മ എന്റെ അടുത്തേക്ക് വന്ന്... എന്റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു.




\" ഹ്... മ്മ്.... \",


വെപ്രാളത്തോടെ \' ഇല്ല \' എന്ന് തലയാട്ടിയതും.... ആ അമ്മ ചിരിയോടെ എന്നെ ചേർത്ത് പിടിച്ചു.

അപ്പോഴേക്കും പാൽ തിളച്ചു.... അത് തൂവി താഴെ വീഴും മുൻപേ ഞാൻ വേഗം ഫ്ലയ്മ് ലോ ചെയ്ത്.... പാൽ ഇളക്കി അതിലേക്ക് തേയില പൊടി ചേർത്തു.

ചായ അരിക്കാനായി പാനിൽ കയറി പിടിച്ചതും.... കൈ പൊള്ളി പോയി.




\" അഹ്... ഇങ്ങനെ ടെൻഷനാവാതെ ടോ... \",


ഒരു ചേച്ചി എന്റെ അടുത്തേക്ക് വന്ന് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ആ നേരം കൊണ്ട് അമ്മ എന്റെ കൈയിൽ ഊതി തുടങ്ങിയിരുന്നു.




\" ഞാൻ ചെയ്യാം. ഇനി ടെൻഷൻ കൂടി ആ ചായ മുഴുവൻ ദേഹത്തു കമഴ്ത്താൻ നിക്കണ്ട... \",


ചിരിയോടെ വേറെ ഒരു അമ്മ പറഞ്ഞ് കൊണ്ട് ചായ ആറ്റാൻ തുടങ്ങി.




\" അതെ... ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചോ എല്ലാവരും.... \",


ഒരു ചേട്ടൻ വന്ന് ചോദിച്ചതും.... എല്ലാവരും ചിരിച്ചു.




\" വരാൻ തോന്നുന്നില്ല ടാ.
മോളെ കൂടി നമ്മുടെ കൂടെ അങ്ങ് കൂട്ടാൻ തോന്നുവാ.... ഇപ്പോഴേ.... \",


അമ്മ ചിരിയോടെ പറഞ്ഞതും.... ഞാനും ഒന്ന് ചിരിച്ചു.




\" അഹ് ബെസ്റ്റ്.... നമ്മൾ ഇവിടെ വന്നത് എന്തിനാ.... പെണ്ണ് കാണാൻ....
എന്നിട്ട് ആ ചടങ്ങ് നടന്നോ.... അപ്പോഴേക്കും ദേ ഈ അര പിരി ഈ പാവത്തിനെ അടുക്കളയിലേക്ക് ഓടിച്ചില്ലേ.... \",


ആ ചേട്ടൻ ചിരിയോടെ.... ആ പെൺകുട്ടിയുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞതും എല്ലാവരും ശരി വെക്കും പോലെ തലയാട്ടി.

സത്യം പറഞ്ഞാൽ ഞാനും അപ്പോഴാ അതെ കുറിച്ച് ആലോചിക്കുന്നേ. ഞാൻ ഇത് വരെയായിട്ടും ചെറുക്കനെ കണ്ടില്ല.




\" മോൾ മുറ്റത്തൊട്ട് ചെല്ല്. അവൻ അവിടെയുണ്ട് \",


ആ ചേട്ടൻ നിറഞ്ഞ ചിരിയോടെ പറഞ്ഞതും.... ഞാൻ എല്ലാവരെയും ഒന്ന് നോക്കി.




\" പെർമിഷൻ ഗ്രാന്റ്ഡ്. പോയിട്ട് വാ ഏട്ടത്തി.... \",


കൈ രണ്ടും ഉയർത്തി അനുഗ്രഹിക്കും പോലെ അവൾ പറഞ്ഞതും, ഞാൻ അറിയാതെ ചിരിച്ചു പോയി.



.
.
.


പൂന്തോട്ടത്തിലേക്ക് നോട്ടം എറിഞ്ഞു... പുറം തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടതും ഞാൻ എന്ത് വേണമെന്ന് അറിയാതെ കുറച്ച് നേരം അങ്ങനെ നിന്നു.
പിന്നെ രണ്ടും കല്പിച്ചു മുരടനക്കി.

തിരിഞ്ഞു നോക്കിയ ആളെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു.


മെലിഞ്ഞ എന്നാൽ ദൃഢമായ ശരീരവും.... ഒത്ത നീളവും.... ഇരു നിറവും.... കട്ടി പിരികവും.... വിടർന്ന കണ്ണുകളും.... നീണ്ട മൂക്കും... പിരിച്ചു വെച്ച കട്ടി മീശയും.... കുഞ്ഞി ചുണ്ടുമുള്ള ഒരു കൊച്ച് സുന്ദരൻ.


ആ നിമിഷം ഞാൻ എന്നെ തന്നെ മനസ്സിൽ കണ്ടു.
ഇരു നിറവുമല്ല, എന്നാൽ കറുപ്പുമല്ല.... നീണ്ട പീലികളുള്ള കണ്ണുകൾ.... വണ്ണമെന്ന് പറയാൻ.... അതിന്റെ കുറവ് നികത്താൻ പത്ത കോൽ പോലെ നീളമുണ്ട്....
ഒരു കൊച്ച് സുന്ദരിയാണ് എങ്കിലും ഈ ചേട്ടനോട് ചേർത്ത് നിർത്തി നോക്കുമ്പോൾ.....




\" ആലോചന കഴിഞ്ഞോ...??? \",


ഗൗരവത്തോടെയുള്ള ആ ശബ്‍ദം കേട്ടതും... ഞാൻ ഞെട്ടി കൊണ്ട് മുമ്പിലേക്ക് നോക്കി.

എനിക്ക് എന്തോ ആ മുഖത്തേക്ക് നോക്കാൻ ഒരു വല്ലായ്മ. ചിലപ്പോ ഈ നിമിഷം എന്നിൽ ഉടലെടുത്ത എന്റെ ഇൻഫിരിയോറിറ്റി കോംപ്ലക്സ് കൊണ്ടാവാം.




\" ഞാൻ.... \"


\" ഓയ്.... മതി... മതി....
ബാക്കിയൊക്കെ കെട്ട് കഴിഞ്ഞിട്ട് നിങ്ങൾ സൊള്ളിക്കോ.... \",


ചേട്ടൻ എന്തോ പറയാൻ വന്നതും.... നേരത്തെ കണ്ട ആ പെൺകുട്ടി അങ്ങോട്ടേക്ക് വന്ന് കൊണ്ട് ചിരിയോടെ പറഞ്ഞു.

ചേട്ടൻ ചിരിയോടെ അവളുടെ തലയിൽ കൊട്ടി കൊണ്ട് അവളെ ചേർത്ത് പിടിച്ചു.



\' ഏഹ്... അപ്പോ ഈ മുഖത്ത് ചിരിയൊക്കെ വരോ... \'


ആ കുഞ്ഞി ചുണ്ടുകൾ വിടർത്തി ചിരിക്കുന്ന കണ്ടതും.... എന്റെ ചുണ്ടിലും ഒരു ചെറു ചിരി വിരിഞ്ഞു.


.
.
.


\" ലേഖേ.... അവരാ വിളിച്ചേ....
അവർക്ക് മോളെ ഇഷ്ട്ടായി എന്ന്... \",


അച്ഛൻ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞതും.... എന്റെ കൈയിൽ നിന്നും ടിവി റിമോട്ട് താഴെ വീണു.




\' എന്റെ മഹാദേവാ...!!! \'


\" പെണ്ണിയെ.... ദേ.... അവിടുത്തെ അമ്മയാ... \",


തോളിൽ കുലുക്കി കൊണ്ട് അച്ഛൻ പറഞ്ഞതും എന്റെ വെപ്രാളം കൂടി.

ഞാൻ വിറയ്ക്കുന്ന കൈ കൊണ്ട് അച്ഛന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി ചെവിയോട് ചേർത്തു.




\" ഹ്... ഹലോ.... \",



\" മോളെ.... എല്ലാം അറിഞ്ഞല്ലോ അല്ലേ.
ഞങ്ങൾക്ക് ഇഷ്ട്ടായി മോളെ....
എത്രയും വേഗം മോളെ ഇങ്ങു കോ.... \"


\" ഏട്ടത്തി..... ഞാൻ ആ നേരെ പറഞ്ഞില്ലേ ഏട്ടത്തി എന്റെ ഏട്ടത്തി ആണെന്ന്.... \"


\" ടോ ടെൻഷൻ പാർട്ടി..... ഇനി ഇത് അറിഞ്ഞു ടെൻഷൻ കൂടി ബോധം കെട്ട് വീഴരുത് കേട്ടോ.... \"


ഞാൻ \' ഹലോ \' പറഞ്ഞത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ. പിന്നെ റേഡിയോ കേൾക്കും പോലെ ഞാൻ മിണ്ടാതെയിരുന്ന എല്ലാം കേട്ടു. പക്ഷെ ആ സമയം മുഴുവൻ എന്റെ മനസ്സ് ശാന്തമായിരുന്നു.


പക്ഷെ.....
ആ നിശ്വാസം ഫോണിൽ കൂടി അറിഞ്ഞതും.... എനിക്ക് വെപ്രാളം തോന്നി.




\" നാളെ ഒന്ന് കാണണമായിരുന്നു. തനിക്ക് വരാൻ പറ്റുമോ...?? \",


\" ഹ്മ്മ്... \",


ഗൗരവം തിങ്ങി നിറഞ്ഞ സ്വരം. നേർത്ത ഒരു മൂളലിൽ ഞാൻ ഉത്തരം കൊടുത്തപ്പോൾ.... കാണണ്ട സ്ഥലവും സമയവും പറഞ്ഞു ആൾ ഫോൺ വെച്ചു.


എന്നെ തന്നെ ചിരിയോടെ ഉറ്റ് നോക്കിയിരുന്ന അച്ഛനെയും അമ്മയെയും നോക്കി ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചിട്ട് ഞാൻ റൂമിലേക്ക് പോയി.






                          💙✨️ 💙✨️ 💙✨️💙




\" ചേർന്ന് നിൽക്ക് മക്കളെ.... \",


അമ്മയുടെ ചിരിയോടെയുള്ള സംസാരമാണ് എന്നെ യാഥാർഥ്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.


ഞാൻ നോക്കിയപ്പോൾ ചിരിയോടെ ഞങ്ങൾക്ക് ആരതി ഉഴിയുകയാണ് അമ്മ. തളികത്തിലെ കുങ്കുമം എടുത്തു എന്റെയും ഏട്ടന്റെയും നെറ്റിയിൽ ഒരു കുറി തൊട്ട ശേഷം അമ്മ ആ തളികയിലെ വെള്ളവും കർപ്പൂരവും നിലത്തേക്ക് ഒഴിച്ചു.
ശേഷം എന്റെ നേർക്ക് നിലവിളക്ക് നീട്ടി.

ഞാൻ മെല്ലെ തല ചരിച്ചു ഏട്ടനെ നോക്കി. ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി കണ്ടതും, ഞാൻ \' എന്റെ മഹാദേവനെ \' മനസ്സാൽ വിളിച്ചു കൊണ്ട് അമ്മ തന്ന നിലവിളക്കുമായി വലത് കാല് വെച്ച് ആ വീടിന്റെ പടി കയറി.



                     തുടരും......

ആദ്യമായിട്ടാണ് ഈ പ്ലാറ്റ്ഫോമിൽ കഥ പോസ്റ്റ്‌ ചെയ്യുന്നത്. അത് കൊണ്ട് എല്ലാവരും പിശുക്കാതെ സപ്പോർട്ട് ചെയ്യണം കേട്ടോ. 
പിന്നെ ഇതൊരു കുഞ്ഞി കഥയാണ്. ഒരു ഫീൽ ഗുഡ് കഥ. 

©️ മഹിമ ❣️




സ്വർഗ്ഗം 2

സ്വർഗ്ഗം 2

0
307

മധുരം തരൽ ചടങ്ങ് കഴിഞ്ഞതും എല്ലാവരും കൂടി എന്നെ വന്നങ് പൊതിഞ്ഞു.ഒന്നാമത്തെ അച്ഛനെയും അമ്മയെയും വിട്ട് വന്നതിന്റെ സങ്കടത്തിൽ നിൽക്കുവാണ്.... പിന്നെ പുതിയ അന്തരീക്ഷവും.... അതിന്റെ കൂടെ ഇവരെല്ലാം കൂടി ഇങ്ങനെ തിക്കി ഞെരങ്ങി എന്നോട് പറ്റി ചേർന്ന് നിൽക്കുമ്പോൾ.... എനിക്ക് ഭയങ്കര അസ്വസ്ഥത തോന്നി.\" മോൾ ഇവിടെ തന്നെ കാണും.... നിങ്ങൾ അതിനെ ഇങ്ങനെ ഞെക്കി പൊട്ടിക്കാതെ.... \",അമ്മ വന്ന് എന്നെ ആ നെഞ്ചോട് പൊതിഞ്ഞു പിടിച്ചു കൊണ്ട് എല്ലാവരോടമായി പറഞ്ഞു.ആ അമ്മ ചൂടിൽ ഒതുങ്ങി നിന്നപ്പോൾ.... എന്തിനെന്ന് ഇല്ലാത്ത ഒരു ആശ്വാസം എന്നിൽ വന്ന് നിറഞ്ഞു. ആ നിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തു. ക