Aksharathalukal

ഓർമകൾ

ഓർമയുടെ നിലവറകളിൽ നരച്ച പകലുകളാണ്.
അവിടെ മൗനത്തിന്റെ
തേങ്ങലുകളുടെ ഈർപ്പമാണ്!

ഓർമയുടെ നിലവറകളിൽ നാഗരാജന്മാരും ഭൂതഗണങ്ങളും കാവൽ തീർക്കാറുണ്ടോ?
അവരെ തിരിച്ചറിയാനുള്ള വെളിച്ചം
അവിടെ തങ്ങിനില്ക്കുന്നില്ല.

അവിടെ ഇനിയും തുറക്കാത്ത, കണക്കെടുക്കാത്ത നിഗൂഢതകൾ വെളിച്ചം കാണാതെ, 
വീർപ്പുമുട്ടി കിടപ്പുണ്ടാവും!

ഇന്നലകൾ ഞാനറിയാതെ ഓർമയുടെ
മൺകുടുക്കകളിൽ
എന്തൊക്കയോ നിറച്ചു വെച്ചിട്ടുണ്ട്!

ഇരുണ്ട നിലവറകൾ തുറക്കാതിരുന്നാൽ,
ആ മൺകൂടുകൾ ഉടയ്ക്കാതിരുന്നാൽ;
വിങ്ങലുകളുടെ തീക്ഷ്ണതയിൽ ഒരു മഹാവിസ്ഫോടനം സംഭവിക്കാം!

അപ്പോൾ ചിതറിത്തെറിക്കുന്ന അവശിഷ്ടങ്ങളിൽ
എന്റെ ഓർമയുടെ അസ്ഥിശകലങ്ങളുണ്ടാവും!

ഓർത്തെടുക്കാനും ഓമനിക്കാനും കഴിയാത്ത
ആ ഓർമകളെയോർത്ത് ഞാനൊന്നു
പൊട്ടിക്കരയട്ടെ!

എന്റെ കണ്ണീർച്ചൂടിൽ ഇന്നലകളുടെ
നാലുകെട്ടുകൾ കത്തിയമരും!
അവിടെ...
എന്റെ കാലിലെ ചങ്ങലത്തുണ്ടുമാത്രം...
കത്താതെ, ഉരുകാതെ
ഇന്നിനെ നോക്കി പല്ലിളിക്കുന്നുണ്ടാവും!

അപ്പോഴാവും ഉന്മാദത്തിന്റെ  കാട്ടുതീ
ആളിക്കത്തുന്നത്?




പോകാതിരിക്കാനാവതില്ല

പോകാതിരിക്കാനാവതില്ല

0
333

നമ്മളുയർത്തിയ ബന്ധങ്ങൾ പൊട്ടിച്ച-കലേക്കെനിക്കൊന്നു പോണംപോകാതിരിക്കുവാനാകില്ലെനിക്കെന്റെലക്ഷ്യത്തിലേക്കുള്ള യാത്ര!ഞാനെന്റെ വഴിതേടിപ്പോകുന്ന യാത്രതിരികെ വരാത്തൊരു യാത്ര!ഏറെപ്പദാഘാതമേൽക്കാത്തിലകളെചവിട്ടിച്ചതയ്ക്കുന്ന യാത്ര.ഉള്ളിന്റെയുള്ളിലെ സ്പന്ദനം കേട്ടു ഞാൻ താളം ചവിട്ടുന്ന യാത്ര!നിഴലും നിറങ്ങളും ഇണചേർന്നു നിർമിച്ചചിത്രപഥങ്ങളിലൂടെ,പോകാതിരിക്കുവാനാവില്ലയാരെന്നെചങ്ങലപ്പൂട്ടിട്ടു നിർത്തിയാലും.വെട്ടിത്തിളങ്ങുന്ന ഇന്ദ്രചാപത്തിന്റെനിറമുള്ള വീട്ടിലേക്കല്ല,കാട്ടിലച്ചാർത്തുകൾ ഇരുൾമുടി ചൂടിയകാട്ടുചുരങ്ങളിലൂടെ,ദീർഘപ്രയാണത്തിന