ട്രോഫിക് ഹോർമോണുകൾ
പാണ്ഡവരഞ്ചുപേരെന്നപോലെ
പിറ്റ്യൂട്ടറിക്കഞ്ചു ഹോർമോണുണ്ട്.
മൂത്തവൻ \'ടി എസ് എച്ച്\',
രണ്ടാമൻ \'എ സി ടി എച്ച്\',
മൂന്നാമൻ \'എൽ എച്ചും\'
\'ഗാസ്ട്രിനും\' \'എഫ് എസ് എച്ച്\'
മറ്റു രണ്ടാളുകൾ!
ടി എസ് എച്ച് ഏറെ വിദഗ്ധമായ്
ജീവധർമങ്ങൾ നിയന്ത്രിച്ചു
കാത്തു രക്ഷിപ്പവൻ!
ഹൃത്തിൻ പ്രവർത്തനം
ശീതോഷ്ണ മാറ്റങ്ങൾ
പേശിബലമതും
നല്ല മനോനിലയ്ക്കുള്ള കടിഞ്ഞാണും
ജേഷ്ഠന്റെ കയ്യിലെന്നോർക്കുക!
ശക്തനാം രണ്ടാമൻ \'എ സി ടി എച്ചോ\'
എല്ലിന്റെ ശക്തിയും പ്രോട്ടിന്റ മാറ്റവും
സ്റ്റിറോയിഡായി നിയന്ത്രിപ്പു നമ്മുടെ
രക്തപ്രവാഹവും!
ആൻഡ്രോജൻ, ഈസ്ട്രജൻ എന്നുള്ള
ഹോർമോൺ സ്രവിപ്പിച്ചു
ആണിനെ ആണാക്കി
പെണ്ണിനെ പെണ്ണാക്കി മാറ്റുന്ന
മാറ്റങ്ങൾ നല്കുവോൻ!
മൂന്നാമൻ \'എൽ എച്ച്\' ബാല്യത്തിൽ
ലിംഗവളർച്ചയെ പാരം നിയന്ത്രിച്ചു
പെണ്ണിന്റെയാർത്തവചക്രം കറക്കിയും
അണ്ഡത്തെ കൃത്യമായ്
എത്തിച്ചു, പുത്തൻ തലമുറ
നിർമിച്ചെടുപ്പവൻ!
ഗാസ്ട്രിനോ അന്നപഥത്തിന്നുൾവേലി കെട്ടിയും
ഭക്ഷണവസ്തുക്കളെ പറ്റിപ്പിടിക്കാതെ
നേരേ ചലിക്കുവാൻ പ്രേരണ നല്കിയും
ഗാഢാമ്ലച്ചേരുവ നിർമിച്ച്
ആമാശയത്തിലെ ഭോജ്യം ദഹിപ്പിച്ചും
സേവനം ചെയ്യുവോൻ!
പും ബീജകോശവും
പെൺബീജകോശവും
നന്നായ് വളർത്തിയീ
വംശത്തെ രക്ഷിക്കും
സേവകനഞ്ചാമൻ,
\'എഫ് എസ് എച്ച്\' എന്നയാൾ!
ഈയഞ്ചു പേരില്ലേൽ
ഹൃദയം തുടിക്കില്ല,
ഭോജ്യം ദഹിക്കില്ല,
കുഞ്ഞു പിറക്കില്ല
ആണിനേം പെണ്ണിനേം
വെവ്വേറെ കാണില്ല
ജീവിതമാകെ പരാജയം!