സൂക്ഷിക്കുക
മാങ്ങാപെറുക്കുവാൻ പോകുവോരേതേങ്ങയെടുക്കുവാൻ ഓടുവോരേ...സൂക്ഷിച്ചെടുക്കണം മാങ്ങയും തേങ്ങയും ബോംബല്ലതെന്നയുറപ്പു വേണം!നാടുനന്നാക്കുവാൻ കൊലയാണു നന്നെന്ന്ബോധം വളർന്നൊരു കൂട്ടങ്ങൾ വാഴുന്നനാടാണു മക്കളേ, നമ്മുടെ കേരളം!ഓരോ ചുവടിലും മരണം വരാനുള്ളചതിചെയ്തു വാഴുന്ന ജനമല്ലെയെങ്ങും?