5
പിറ്റേന്ന് കോളജിലേക്ക്പോകാൻ ഇവാന് വലിയ സന്തോഷമായിരുന്നു ... കാരണം എന്ന് ഇന്ദ്രൻ സാറിന്റെ ക്ലാസ് ഉണ്ട് ... അതുകാരണം എന്നും ഒരുങ്ങുന്നതിനേക്കാൾ അധികസമയമെടുത്തു ഇന്ന് റെഡിയാകാൻ ... അത്കൊണ്ടുതന്നെ മനുവിനെക്കാളും ... ഹലീലുവിനെക്കാളും താമസിച്ചാണ് ആള് ക്ലാസ്സിൽ എത്തിയത് ... തന്നെ ഇരുത്തിനോക്കുന്ന രണ്ടുപേരെയും നോക്കി ഒന്ന് ചിരിച്ചുകാണിച്ചശേശഷം അവൻ തന്റെ സ്ഥലത്തുവന്നിരുന്നു ... ലഞ്ച് ബ്രേക്കിന് മുന്നേയുള പീരീഡ് ആണ് ഇന്ദ്രന്റെ ... ആ നേരം വരെ എങ്ങനെയാണ്ഇരുന്നതെന്നു ഇവാനുപോലും അറിയില്ല ... സമയം ഇഴഞ്ഞുനീങ്ങുന്നതുപോലെ ... സാറുമ്മാർക്ലാസ്സിൽ കയറുന്നതോ പഠിപ്പിക്കുന്നതിലോ ഒന്നും സദ്രാധിക്കാൻ പറ്റുന്നില്ല ... സമയം പോകാത്തതുകാരണം ഇടക്കിടക്ക് മനുവിന്റെ വാച്ചിലേക്കുനോക്കികൊണ്ടിരിക്കും ... ആകപ്പാടെ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ ... തന്റെ ഈ കട്ടികൂട്ടലുകളെല്ലാം അടുത്തിരിക്കുന്ന രണ്ടുപേർ ശ്രദ്ധിക്കുന്നുണ്ടെന്ന് ഇവാന് മനസ്സിലാവുന്നുണ്ട് ... കാര്യം ചോദിച്ചപ്പോൾ ഒന്നുമില്ലന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി .... അങ്ങെനെ കാത്തിരുന്ന് കാത്തിരുന്ന് നാലാമത്തെ പീരീഡ് ആയി ... സമയം പോകുംതോറും ഇവാന്റെ നെഞ്ചിടിപ്പ് വളരെയധികം വേഗത്തിൽ മിടിക്കാൻ തുടങ്ങി ... ഒടുക്കം കാത്തിരിപ്പിന് വിരാമമിട്ട് ഇന്ദ്രൻ ക്ലാസ്സിലേക്ക് കയറിവന്നു ...
ഇന്ദ്രനെ കണ്ടതും ഇവാന് നാണവും വെപ്രാളവും കാരണം മുഖമുയർത്തി നോക്കാൻ കൂടിപറ്റിയില്ല ... ഇത്രയും നേരം കാണാൻ കൊതിച്ചിരുന്നതാ ... പക്ഷെ കണ്ടപ്പോഴുള്ള അവസ്ഥ ... കർത്താവെ കാത്തോണേ ..... തുടികൊട്ടുന്ന ഹൃദയത്തെ വരുതിയിലാക്കാനാകാതെ അകെ വലഞ്ഞുപോയവൻ ... എന്നാൽ ഇവാന്റെ എല്ലാ വിചാരങ്ങളും കാറ്റിൽ പറത്തി അത് വെറും സാധാരണ ഒര് ക്ലാസ് ആയിരുന്നു ... തന്റെ നേർക്ക് ഒരുപ്രതേക നോട്ടമോ ചിരിയോ ഒന്നും ഉണ്ടായില്ല ... ഇന്ദ്രന്റെ സ്വതവേയുള്ള കഴിവിലൂടെ വളരെ തമാശരൂപേണയും ഇന്ററസ്റ്റിങ് ആയിട്ടും ആ ക്ലാസ് കഴിഞ്ഞുപോയി ... ഇവാന് വല്ലാത്ത ദേശ്യവും നിരാശയും തോന്നി ... തന്നെയൊന്ന് നോക്കിയാലെന്താ ... തനോടൊന്ന് ചിരിച്ചാലെന്താ ... അവന് ഇന്ദ്രനോട് വല്ലാത്ത ദേഷ്യം തോന്നി ... എന്നാൽ അടുത്തനിമിഷം തന്നെ അവന്റെ ഉള്ളിലൂടെ ഒരുമിന്നൽ കടന്നുപോയി ...
ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നത് ... ജിത്തേട്ടൻ എന്തിന് എന്നെ നോക്കണം ... ഞാൻ അദ്ദേഹത്തിന് ആരുമല്ല മറ്റുള്ളവരെപോലെതന്നെ സാധാരണ ഒര് വിദ്യാർത്ഥി ... ആകർഷണം തോന്നിയതും പ്രണയം തോന്നിയതുമെല്ലാം എനിക്കുമാത്രമാ ... എന്റെ മനസ്സിലിരിപ്പെങ്ങാനും ജിത്തേട്ടനറിഞ്ഞാൽ എന്നെ അറപ്പോടെയും വെറുപ്പോടെയും നോക്കില്ലേ ... അതോർത്തപ്പോൾത്തന്നെ ഇവാന്റെ ശരീരം ഒന്ന് വിറച്ചു ... വേണ്ട ഇവാൻ എല്ലാം വിട്ടുകള ... ഇനി ഒരിക്കലും ജിത്തേട്ടനെക്കുറിച്ചു അങ്ങനെയൊന്നും ചിന്തിക്കരുത് ... എല്ലാം മറന്നുകള ... ഇവാൻ സ്വയം തന്നത്തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊക്കെ വലിയ പരാജയമായി മാറി ... ഒരുപക്ഷെ കുന്നോളം ആഗ്രഹങ്ങളുമായി ഇന്ന് ക്ലാസ്സിലേക്ക് വന്നതുകൊണ്ടാകും അതൊക്കെ തകർന്നുതരിപ്പണമായപ്പോൾ അവനുപിന്ന ക്ലാസ്സിലിരിക്കാൻ തോന്നിയില്ല ... അതുകാരണം ബാക്കി ക്ലാസുകൾ കട്ട് ചെയ്ത് നേരെ വീട്ടിലേക്ക് പോയി ... മനുവും ഹലീലുവും ചോദിച്ചപ്പോൾ തലവേദനയാണെന്നാണ് പറഞ്ഞത് ... അതല്ല കാരണമെന്ന് അവർക്കു മനസ്സിലായി ... എങ്കിലും അവനെ കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല ...
🔴🔵🟠🟣🟡⚫️🟢⚪️🟤
പിന്നീടുള്ള ദിവസങ്ങളിൽ ഇവാൻ ഇന്ദ്രനെ പൂർണമായും ഒഴിവാക്കാൻ ശ്രമിച്ചുതുടങ്ങി ... ആഴ്ചയിൽ രണ്ടുദിവസം മാത്രമേ അവർക്കു ഇന്ദ്രന്റെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ ... ആ സമയങ്ങളിലെല്ലാം ഇവാൻ കഷ്ടപ്പെട്ട് അവന്റെ ശ്രദ്ധ ഇന്ദ്രൻ പഠിപ്പിക്കുന്നതിൽ മാത്രമാകാൻ ശ്രമിക്കുന്നുണ്ടാരുന്നു ... അബദ്ധത്തിൽ പോലും ആ മുഖത്തേയ്ക്കവൻ നോക്കിയില്ല ... ക്ലാസ്സ് കഴിഞ്ഞുപോകുന്ന അവസരങ്ങളിൽ ഇന്ദ്രൻ മിക്കവാറും ആ കഫേയുടെ മുന്നിൽ കാണാറുണ്ട് ... അത് ഇന്ദ്രന്റെ കൂട്ടുകാരന്റെ കഫേയാണ് ... അവധിദിവസങ്ങളിലും ... അല്ലാത്തദിവസങ്ങളിൽ മിക്ക വൈകുന്നേരങ്ങളിലും ഇന്ദ്രന്റെയും കൂട്ടുകാരുടേയും വിഹാരകേന്ദ്രമാണവിടം ... ബസ്സ് കാത്തുനിൽക്കുന്ന അവസരങ്ങളിൽ മിക്കവാറും ഇവാനെയും കൂട്ടുകാരെയും കാണുംപോൾ കഫേയിലേക്ക് ക്ഷണിക്കാറുണ്ട് ...വിളിക്കേണ്ട താമസം മനുവും ഹലീലുവും അവിടെ ഹാജർ വക്കും ... ഇനി വിളിച്ചില്ലെങ്കിൽ അവന്മാർ നാണമില്ലാതെ അങ്ങോട്ട് ഇടിച്ചികയറി ചെല്ലും ... അവരുമായി ഇന്ദ്രന് നല്ല അടുപ്പമാണ് ... പക്ഷെ ഇവാൻ അതിൽനിന്നെല്ലാം ഒഴിഞ്ഞുമാറി ... സമയമില്ല ... നേരുത്തേപോകണം അങ്ങനെ ഓരോകാരണങ്ങൾ പറഞ്ഞ് അപ്പൊത്തന്നെ കിട്ടുന്നബസ്സിൽ കയറി ഇവാൻ പോകും ... ഇതാണ് പതിവ് ...
🔴🔵🟠🟣🟡⚫️🟢⚪️🟤
അങ്ങനെ ഇപ്പൊ ക്ലാസ്സുകൾ തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞിരിക്കുന്നു ... എത്രയൊക്കെ അകലാൻ നോക്കിയിട്ടും ഇവാന് ഇന്ദ്രനോടുള്ള പ്രണയം കൂടിയതാല്ലാതെ കുറഞ്ഞില്ല ... എങ്കിലുംഅവൻപരിശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് ശപഥം എടുത്തിരിക്കുകായാണ്...
ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം ... അടുത്തയാഴ്ച കൾച്ചറൽ ഫെസ്റ്റാണ് ... ഹലീലുവും മനുവും എന്തൊക്കെയോ പ്രോഗ്രാമിന് പേര് കൊടുത്തിട്ടുണ്ട് ... പണ്ടുമുതലേ പ്രോഗ്രാമിനൊന്നും പങ്കെടുത്തിട്ടില്ലാത്തതുകൊണ്ട് എനിക്കെന്തോ ഒരുമടി ... അതുകൊണ്ട് അവന്മാർ നിർബന്ധിച്ചെങ്കിലും ഇവാൻ ഒഴിഞ്ഞുമാറി ... ഉച്ചകഴിഞ്ഞ് പ്രോഗ്രാമിനുള്ളവർക്കൊക്കെ അതിന്റെയൊക്കെ പ്രാക്സ്റ്റീസ്സ് ചെയ്യാം ... മാത്രമല്ല ഉച്ചകഴിഞ്ഞ് ടീച്ചേഴ്സും ക്ലാസ്സിൽ കയറാറില്ല ... കുറച്ചുനേരം ഇവാൻ അവിടെച്ചെന്ന് അവന്മാരുടെ റിഹേഴ്സലും കണ്ടിരുന്നു ... പിന്നെ ബോറടിച്ചപ്പോൾ തനിയെ കോളേജുമുഴുവനും ചുറ്റിനടക്കാൻ തുടങ്ങി ...
പേടിച്ചതുപോലെ ഈ കോളേജിൽ അങ്ങനെ റാഗ്ഗിങ് ഒന്നും ഉണ്ടായിരുന്നില്ല ... എല്ലാവരും വളരെ ഫ്രണ്ട്ലിയായിരുന്നു ... പക്ഷെ ഏതൊരു കോളേജിലും കാണുമല്ലോ കുറച്ച് തലതെറിച്ചവൻമാർ ... അങ്ങനെ കുറേയെണ്ണം ഇവിടെയും ഉണ്ടായിരുന്നു ... കോളേജിന്റെ പിറകിലായിട്ട് ഒരു പഴയ ജനറേറ്റർ റൂം ആയിരുന്നു ... പക്ഷെ എപ്പോ അതാരുംഉപയോഗിക്കാറില്ല ... അതുകാരണം അവിടെമുഴുവൻ കാടുപിടിച്ചു കിടക്കുവാണ് ... അതിനുമുന്നിൽ തന്നെ കുറേമരങ്ങളൊക്കെ ഉള്ളതുകൊണ്ട് പെട്ടെന്നാരുടേയും ശ്രദ്ധ അങ്ങോട്ടേക്കുപോകില്ല ... അതുകൊണ്ട് അവിടെയായിരുന്നു ആ തലതെറിച്ചവൻ മാരുടെ വെള്ളമടിയും തോന്നിവാസവും ... കഞ്ചാവൊക്കെ ഉണ്ടായിരുന്നെന്നാ മനു പറഞ്ഞത് ... അവന്റെ ചേട്ടൻ പറഞ്ഞറിഞ്ഞതാണ് ... മാത്രമല്ല വേറെകുട്ടികളെയെയും നിർബന്ധിച്ചു കള്ളുകുടിപ്പിക്കുകയും കഞ്ചാവ് കൊടുക്കകയുമൊക്കെ ചെയ്യുമായിരുന്നു ... പക്ഷെ അവരുടെ പേരന്റസോക്കെ വമ്പന്മാർ ആയതുകൊണ്ട് എല്ലാം അറിഞ്ഞിട്ടും പ്രിൻസിപ്പൽ അധികം ആക്ഷനൊന്നും എടുത്തില്ല ... പിന്നെ ജിത്തേട്ടനാണ് തെളിവുസഹിതം സകലയെണ്ണത്തിനേയും കയ്യോടെ പൊക്കിയത് ... അതൊക്കെ വലിയ പ്രശ്നമായിരുന്നു ... ജിത്തേട്ടനെതിരെ പല ഭീഷണികളും ഉണ്ടായി ... പക്ഷേ ആ മനുഷ്യൻ കല്ലുപോലെ ഉറച്ചുനിന്നതേ ഉളളൂ ... കൂട്ടിന് വേറെ സ്റ്റുഡൻസും ടീച്ചേഴ്സും ... അതോടെ പ്രിൻസിപ്പലിന് നടപടിയെടുക്കാതിരിക്കാനായില്ല ... മെയിൻ ആയിട്ടുള്ള എല്ലാത്തിനും ഡിസ്മിസ്സൽ അടിച്ചുകൊടുത്തു ... ബാക്കിയുള്ളതിനൊക്കെ സസ്‌പെൻഷനും ... അതിന്റെ വൈരാഗ്യത്തിന് ജിത്തേട്ടനെ തല്ലാനൊക്കെ വന്നിട്ടുണ്ട് ... പക്ഷെ ജിത്തേട്ടൻ ഞാൻ വിചാരിച്ചതുപോലൊന്നുമല്ല ... ദേഷ്യം വന്നാൽ തനിരാക്ഷസനാണെന്നാ പറയുന്നത് ... വനവരെയൊക്കെ അടിച്ചു തറപറ്റിച്ചുപോലും ... ഹോ ... എന്നാലും ജിത്തേട്ടനെ സമ്മതിക്കണം എന്തൊരു ധൈര്യമാ ... ഇവിടുത്തെ പിള്ളേരുടെ പ്രിയപ്പെട്ട സാറാണ് ... എന്തെങ്കിലും കംപ്ലൈന്റ്ഉണ്ടെങ്കിൽ നേരെ പോകുന്നത് അവരുടെ പ്രിയപ്പെട്ട ഇന്ദ്രൻ സാറിന്റടുത്തേക്കാ ... എന്ത് പ്രശ്നത്തിനും അവിട പരിഹാരമുണ്ടെന്ന് സ്റ്റുഡൻസിനറിയാം ... അങ്ങനെയങ്ങനെ ഇന്ദ്രൻ പുരാണം കുറെയുണ്ട് ...
ഓരോന്നും ആലോചിച്ചു ഇവാൻ കോളേജ് വരാന്തയിലൂടെ നടക്കുകയാണ് ... ഇന്ദ്രനെ മറക്കാൻ കുറേനാളുകൊണ്ട് ഇവാൻ പരിസ്രമിക്കുന്നുണ്ടെങ്കിലും .... ഊണിലും ഉറക്കത്തിലും അവന്റെ ചിന്തകൾ മുഴുവൻ ഇന്ദ്രനെക്കുറിച്ചുതന്നെയായിരുന്നു ... പക്ഷെ തനിക്ക് തന്റെ ജിത്തേട്ടനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്ന സത്യം ഇവാൻ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം ... അധികം ഉദാഹരണമൊന്നും വേണ്ടല്ലോ ... ഇപ്പൊത്തന്നെ ഇവാന്റെ ചിന്തകളില്ലെല്ലാം അവന്റെ ജിത്തേട്ടൻ നിറഞ്ഞുനിൽക്കുവല്ലേ ... അതൊന്നും ചിന്തിക്കാതെ അവനെ മറക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് കുട്ടി ... അങ്ങനെ നടന്ന് നടന്ന് ഇവാൻ ഇപ്പോൾ എത്തിനിൽക്കുന്നത് ലൈബ്രറിയുടെ മുന്നിലാണ് ...
കുറേതവണ ഇതിന്റെ മുന്നിൽക്കൂടി പോയിട്ടുണ്ടെങ്കിലും ഇതുവരെ ഇതിനകത്തേയ്ക്ക് കയറിയിട്ടില്ല ... എങ്കിൽ പിന്നെ ഐശ്വര്യമായി ഇന്നുതന്നെ കയറിക്കളയാം ... ഇവാൻ വലതുകാൽ വച്ചുതന്ന അതിനുള്ളിലേക്ക്‌കയറി ... വളരെ വലിയൊരു ലൈബ്രേറിയായിരുന്നു ...ഇവാൻ ചുറ്റിനും നോക്കി ... ഹോ .. എന്തോരം ബുക്കുകളാ ... ഇതിൽ ഏതു ബുക്കുവായിക്കണം ... മ്മ്മ്മ് ... അവൻ താടിയുഴിഞ്ഞുകൊണ്ടൊന്ന് ആലോചിച്ചു ... അവസാനം വല്ല കഥബുക്കും വായിക്കാമെന്നുള്ള തീരുമാനത്തിൽ മുന്നോട്ടേക്കുനടന്നു ... അങ്ങനെ ഓരോ റോയും കയറിയിറങ്ങുന്നതിനിടയിലാണ് ഏറ്റവും മൂലക്കായിട്ടുള്ള ഒരു റോയിൽ \"READ WHITE ROYAL BLUE\" എന്നൊരു ബുക്ക് ഇവാൻ കാണുന്നത് ... അതിലെ കവർ ഫോട്ടോയാണ് ഇവാനെ ആകർഷിച്ചത് ... അതിൽ രണ്ടുപുരുഷന്മാർ ചുംബിക്കുന്ന ഫോട്ടോയായിരുന്നു ഉണ്ടായിരുന്നത് (ഒറിജിനൽ കവർ ഫോട്ടോ അതല്ല ... ഞാൻ കഥക്ക് വേണ്ടി മാറ്റിയതാ 😁) ... അതുകണ്ടതും ഇവാനിൽ അത്ഭുതവും ആകാംഷയും ഉണ്ടായി ... ആ നിമിഷം തന്നെ അവനാബുക്ക് കൈക്കലാക്കി ... അതിനുള്ളിലൂടെ ഒന്നോടിച്ചുനോക്കിയപ്പോഴാണ് അത് രണ്ട് പുരുഷന്മാർ തമ്മിലുള്ള പ്രണയകഥയാണെന്നു അവന് മാനസിലായത് ... അതറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷംതോന്നി ഇവാന് ... എന്നെപോലെ വേറെയും ആൾക്കാരുണ്ട് ... ആ നിമിഷം കത്തിയെരിയുന്ന തീയിലേക്ക് വെള്ളം കോരിയൊഴിച്ച ആശ്വാസമായിരുന്നു അവന് ... ആകാംഷയോടെ പരിസരം മറന്ന് അതിലെ ഓരോതാളും മറിച്ചുനോക്കികൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്നാരോ പുറകിൽനിന്നും ഇവാന്റെ കയ്യിലെ ആ ബുക്ക് തട്ടിപ്പറിച്ചെടുക്കുന്നത് ... ഞെട്ടിത്തിരിഞ്ഞുനോക്കിയ ഇവാൻ കാണുന്നത് ഒരു ചിരിയോടെ തന്നെനോക്കിനിൽക്കുന്ന ഇന്ദ്രനെയാണ് ...
അവനൊരിക്കലും ഇന്ദ്രനെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല ... അതിനേക്കാളേറെ അവനെ പേടിപ്പിച്ചത് ഇന്ദ്രന്റെ കയ്യിലിരിക്കുന്ന ബുക്ക് ആയിരുന്നു ... ഇന്ദ്രനത് നോക്കിയാൽ തന്നെക്കുറിച്ച് എന്തുകരുതും ... രണ്ട് പുരുഷന്മാർ തമ്മിലുള്ള പ്രണയമാണ് താൻ ആകാംഷയോടെ വായിച്ചതെന്നറിഞ്ഞാൽ തന്നെക്കുറിച്ച് മനസിലാക്കുമോ ... ഞാനും അങ്ങനൊരാളാണെന്ന് മനസ്സിലായാൽ എന്നോട് ദേഷ്യപ്പെടുമോ , വെറുപ്പ്തോന്നുമോ, ഞാൻ ചീത്തകുട്ടിയാണെന്ന് കരുതില്ലേ ... ആവശ്യമില്ലാത്ത കാര്യങ്ങളെല്ലാം മനസ്സിൽ ചിന്തിച്ചുകൂടി അവൻ വെറുതേ ടെൻഷനടിക്കാൻ തുടങ്ങി .... അതിന്റെ ഭലമായി ഇവാന്റെ ശരീരം മുഴുവൻ വിയർപ്പിൽ കുതിർന്നു .... അവൻ വല്ലാതെ വിറക്കാൻ തുടങ്ങി ... ഞെഞ്ചിടിപ്പു വളരെ വേഗത്തിൽ ഉയർന്നു ...
\"ഹേയ് ... ജോ ... എന്തുപറ്റി\"... ഇവാന്റെ ഭാവമാറ്റം കണ്ട് ഒരുപേടിയോടെ ഇന്ദ്രൻ അവന്റെ മുഖത്ത് തട്ടിവിളിച്ചതും പാനിക്കറ്റാക്കിന്റെ വക്കോളമെത്തിയവൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു ...
\"എന്താ ജോ ... എന്തുപറ്റി ... നീയെന്തിനാ ഇങ്ങനെ വിയർക്കുന്നത് ... ദേഹം മുഴുവൻ വിറക്കുവായിരുന്നല്ലോ ഇത്രയുംനേരം ... എന്താ പെട്ടെന്ന് \".... പരിഭ്രമത്തോടെയുള്ള ഇന്ദ്രന്റെ ചോദ്യത്തിന് എന്തുമറുപടിപറയുമെന്നറിയാതെ ഇവാൻ കുഴങ്ങി ... ഞാൻഎന്തുപറയണം തന്റെവെക്തിത്വം മറ്റൊരാൾ മനസ്സിലാകുമോ എന്നപേടികൊണ്ടാണ് ഇങ്ങെയൊക്കെ സംഭവിച്ചതെന്നോ ... അതോ എനിക്ക് ജിത്തേട്ടനോട് ഭ്രാന്തമായ പ്രണയമാണെന്ന് പറയണോ... മറുപടിയില്ലാതെ തെറ്റുചെയ്ത കുട്ടിയെപോലെ തലകുനിച്ചുനിൽക്കുന്ന ഇവാനനോക്കി ഇന്ദ്രൻ ധീർക്കമായൊന്ന് ശ്വാസമെടുത്തുവിട്ടു....
\"നല്ല ബുക്കാണല്ലോ... nice selection... രണ്ട് പുരുഷന്മാർ തമ്മിലുള്ള പ്രണയം ... എപ്പോഴും പഠിപ്പിന്റെ ലോകത്ത് മാത്രമിരിക്കാതെ ഇടക്ക് ഇതുപോലുള്ള പ്രണയകഥയൊക്കെ വായിക്കുന്നത് നല്ലതാ ... \"... വളരെ നിസാരമായിട്ട് ഇന്ദ്രനങ്ങനെ പറഞ്ഞതും ഇവാൻ ഒരുഞെട്ടലോടെ തലയുയർത്തിനോക്കി ... അപ്പൊ ജിത്തേട്ടന് രണ്ട് പുരുഷന്മാർ തമ്മിൽ പ്രണയിക്കുന്നതിന് വെറുപ്പൊന്നും ഇല്ലേ ... അല്ലെങ്കിൽ പിന്നെന്തിനാ നല്ല പ്രണയകഥയാണെന്ന് പറഞ്ഞത് ... ഇനി വെറുതേപറഞ്ഞതാകുമോ ... അവന്റെ മനസ്സിൽ സംശയങ്ങളുടെ ഒര് കൂമ്പാരംതന്നെ ഉണ്ടായി ...
\"നമുക്കൊന്ന് സംസാരിച്ചാലോ ജോ \"... ഇന്ദ്രന്റെ ശബ്ദമാണ് ചിന്തകളിൽ നിന്നും ഇവാനെ പുറത്തുകൊണ്ടുവന്നത്
\"ങേ ... എന്താ \"... ചിന്തിച്ചുനിന്നതുകൊണ്ടുതന്നെ ഇന്ദ്രൻ എന്താണ് പറഞ്ഞതെന്ന് അവൻ ശരിക്കും കേട്ടില്ല ...
\"നമുക്കൊന്ന് സംസാരിച്ചാലോന്ന് ... ഇന്നിപ്പോൾ ക്ലാസ്സ് ഇല്ലല്ലോ ... അതുകൊണ്ട് കുറച്ചുനേരം നമുക്കൊന്ന് സംസാരിക്കാം \"... ഇന്ദ്രൻ അങ്ങനെ പറഞ്ഞതും പോകണോ വേണ്ടയൊന്നുള്ള പിടിവലിനടക്കുകയായിരുന്നു ഇവാന്റെയുള്ളിൽ ... എന്തായിരിക്കും ജിത്തേട്ടന് പറയാനുള്ളത് ... ഇനി വഴക്കുപറയാനാകുമോ ... അതോ എന്റെ മനസ്സിലുള്ള പ്രണയം ജിത്തേട്ടന് മനസിലായികാണുമോ ... ആവോ ... മനസ്സിലാകുന്നെങ്കിൽ മനസ്സിലാക്കട്ടെ ... എനിക്കുവയ്യ ഇതിങ്ങനെ മനസ്സിലിട്ട് നീറ്റാൻ
\"ഡാ നീ വരുന്നില്ലേ \".. ശബ്ദം കേട്ട് ഇവാൻ നോക്കിയപ്പോൾ ഇന്ദ്രൻ വാതിലിന്റെഅടുത്ത് തന്നേയും കാത്തുനിൽക്കുവാണ് ... ഇനിയിപ്പോ എല്ലാം വരുന്നിടത്തുവച്ചുകാണാം ...
ഇന്ദ്രന്റെ ബുള്ളറ്റിന്റെ പിറകിൽ കയറുംപോൾ ഇവാന്റെ മനസ്സൊന്ന് കുളിർത്തു ... മിക്കവാറും കോഫിഷോപ്പിലേക്കായിരിക്കും ... ഇനി ഏത് നരഗത്തിലേക്കായാലും തന്റെ ജിത്തേട്ടന്റെ കൂടെപ്പോകാൻ ഇവാന് സമ്മതം ... വിചാരിച്ചതുപോലെ തന്നെ കോഫിഷോപ്പിന് മുന്നിലാണ് ബുള്ളറ്റ് നിർത്തിയത് ... മൂന്ന് സെക്ഷനായിട്ടാണ് കോഫിഷോപ്പ് തിരിച്ചിട്ടുള്ളത് ... മൂന്നിനും മൂന്നുകളർ ... ആദ്യത്തേത് ബ്ലാക്ക് ... ആ സെക്ഷനിലുള്ളതിനെല്ലാം ബ്ലാക്ക് തീം ആയിരുന്നു ... ഡാർക്ക് ചോക്ലേറ്റ് .. ബ്ലാക്ക് കോഫി ... ചോക്ലേറ്റ് ഐറ്റംസ് .... അങ്ങനെ ആ സെക്ഷൻ ഫുൾ ബ്ലാക്ക് മയമായിരുന്നു ... രണ്ടാമത്തെ സെക്ഷൻ വൈറ്റ് തീം ആണ് ... സെർവ് ചെയ്യുന്ന ഫുഡിനും സെയിം തീം ... മൂന്നാമത്തെ സെക്ഷൻ കളർഫുൾ ആയിരുന്നു ... അതുകൊണ്ടുതന്നെ സെർവ് ചെയ്യുന്ന ഫുഡിന് അവിടെ പ്രത്തേക കളർ ഉണ്ടായിരുന്നില്ല ... മാത്രമല്ല കളർ ബേസ് ആയിരുന്നു മൂന്ന് സെക്ഷന്റെയും പേരുകൾ .. ഒന്നാമത്തത് ബ്ലാക്ക് .. രണ്ടാമത്തത് വൈറ്റ് ... മൂന്നാമത്തേത് കളർ ... അതുകൂടാതെ ബ്ലാക്കിൽ ഇരിക്കുന്നവർക്ക് വൈറ്റിലുള്ളവരേയും വൈറ്റിൽ ഇരിക്കുന്നവർക്ക് കളറിൽ ഉള്ളവരേയും കളറിൽ ഉള്ളവർക്ക് ബ്ലാക്കിലും വൈറ്റിലും ഉള്ളവരേയും കാണാൻ പറ്റില്ല ... എന്നുവച്ചാൽ മൂന്നു സെക്ഷനിൽ ഇരിക്കുന്നവർക്കും പരസ്പരം കാണാൻ പറ്റാത്തരീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ...
ഇന്ദ്രൻ ഇവാനേയും കൊണ്ട് കളറിലേക്കാണ് പോയത് ... ഇവാനിതുവരേ ഈ സെക്ഷനിലേക്ക് വന്നിട്ടേയില്ല ... എൻട്രൻസ് വഴി ആദ്യം കയറുന്നത് ബ്ലാക്കിലേക്കാണ് ... അതുകാരണം വരുമ്പോഴെല്ലാം അവിടെയാണ് ഇരിക്കാറ് .. രണ്ടുപേർക്കുമാത്രം ഇരിക്കാൻ പറ്റുന്ന ടേബിളിലേക്ക് അവർ വന്നിരുന്നു ... ഇവാന്റെ ഓപ്പോസിറ്റായിട്ടാണ് ഇന്ദ്രൻ ഇരിക്കുന്നത് ... ഉച്ചയായതുകൊണ്ടുതന്നെ അവിടെ അധികം ആരും ഉണ്ടായിരുന്നില്ല ...
\"ജോക്കെന്താ വേണ്ടത് \"... അവിടെയിരുന്ന മെനുവിലേക്കുനോക്കികൊണ്ടാണ് ഇന്ദ്രന്റെ ചോദ്യം
\"എന്തായാലും മതി \"... ചോദിച്ചപ്പോഴേ സംശയമേതുമില്ലാതെ ഇവാൻ മറുപടി പറഞ്ഞു ... പണ്ടുമുതലേ തനിക്ക് പ്രതേകിച്ച് ഇഷ്ടമൊന്നുമില്ല ... മറ്റുള്ളവരുടെ ഇഷ്ടത്തിനല്ലായിരുന്നോ ഇതുവരെയുള്ള ജീവിതം... അതിനല്പമെങ്കിലും മാറ്റം വന്നത് ഇവിടെ ആന്റിയുടെ അടുത്ത് നിൽക്കാൻ വന്നശേഷമാണ്... അവരുടെ സ്വഭാവം ഇപ്പോഹും എനിക്ക് മനസിലായിട്ടില്ല... വന്നപ്പോഴുള്ള അതേ സ്നേഹത്തോടെതന്നെയാണ് ഇപ്പോഴുമുള്ള പെരുമാറ്റം... ഒന്നിനും എന്നെ നിർബന്ധിക്കാറില്ല ... താമസിച്ചുചെന്നാൽ എന്താ താമസിച്ചത് എന്നൊരു ചോദ്യം മാത്രം .. അതിനെ കീറിമുറിക്കാനോ ... ഇനി മേലാൽ താമസിക്കാൻ പാടില്ലെന്നോ അങ്ങനെ ഒരുകാര്യങ്ങളും എന്നിൽ അടിച്ചേൽപ്പിക്കാറില്ല ... എന്റെ പ്രായത്തിൽ വേണ്ട എല്ലാ സ്വാതന്ത്രങ്ങളും ആന്റി എനിക്ക് തരുന്നുണ്ട് ... സത്യം പറഞ്ഞാൽഇപ്പോഴാണ് താൻ ലൈഫ് എൻജോയ് ചെയ്യുന്നത് ... എനിക്കൊരുപാട് സ്നേഹവും സ്വാതന്ത്ര്യവുമൊക്കെ തരുന്നതുകൊണ്ടാകാം സത്യമാണോ കള്ളമാണോ എന്നറിയാഞ്ഞിട്ടുകൂടി എവിടെയോ ഒരു കുഞ്ഞിഷ്ട്ടം ആന്റിയോട് തോന്നിത്തുടങ്ങിയിട്ടുണ്ട് ... ഒരുപക്ഷെ ഇതുവരെ കിട്ടാത്ത സ്നേഹവും പരിഗണനയും തരുന്നതുകൊണ്ടായിരിക്കാം ചിലപ്പോൾ ...
കയ്യിലൊരു കൊട്ടുകിട്ടിയപ്പോഴാണ് ചിന്തകളിൽ നിന്നും ഇവാൻ തിരികെവന്നത് ...
\"വീണ്ടും സ്വപ്നലോകത്തേക്ക് പോയോ \"... ഒരു കുസൃതിച്ചിരിയോടെ ഇന്ദ്രൻ ചോദിച്ചതും ഇവാൻ ചമ്മിയ ഒരുചിരിച്ചിരിച്ചു
\"ജോ \"... ഇന്ദ്രന്റെ ശബ്ദം കേട്ടതും ഇവാൻ മുഖമുയർത്തിനോക്കി ...
\"ജോയ്ക്ക് എന്നോടെന്തെങ്കിലും ദേഷ്യം ഉണ്ടോ \"... ഇന്ദ്രൻ ചോദിച്ചതും ഇവാൻ ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ ഇല്ലായെന്ന് പെട്ടെന്ന് തലയാട്ടി ... ജിത്തേട്ടനോട് എനിക്ക് ദേഷ്യമോ ... കർത്താവേ സ്വപ്നത്തിൽ പോലും എനിക്കതിനു സാധിക്കില്ല
\"അല്ല ജോയ്ക്ക് എന്നോട് എന്തോ ദേഷ്യമുണ്ട് ... എന്നെ മനപ്പൂർവം അവോയ്ഡ് ചെയ്യുന്നതായിത്തോന്നി ... കോളേജിൽ വച്ചൊക്കെ എന്നെകാണുമ്പോൾ വഴിമാറി നടക്കുക ... ഞാൻ ക്ലാസ്സിൽ വന്നാൽ തലപോലും ഉയർത്തിനോക്കില്ല ... അതെല്ലാം ഒരുപക്ഷെ അറിയാതെ പറ്റിയതാണെന്ന് വിചാരിക്കാം ...എന്നാൽ മനുവും ഹലീലുവുമൊക്കെ എന്നോടുവന്ന് സംസാരിക്കാറുണ്ട് ... ഇടക്ക് ചുമ്മാ ഇവിടെ ഇതുപോലെ ഓരോ കോഫിയൊക്കെകുടിച്ച് സംസാരിച്ചിരിക്കാൻ വിളിക്കാറുമുണ്ട് ... പക്ഷെ ആ സമയത്തെല്ലാം ജോമാത്രം മനപ്പൂർവംഒഴിഞ്ഞുമാറുന്നതുപോലെ ... അതെന്താ എന്നോടുവല്ല വിരോധവും ഉണ്ടോ... അതോ ഞാൻ ജോയോട് മോശമായിട്ടെന്തെങ്കിലും പെരുമാറിയോ ... എനിക്കതറിയണം ജോ\" ... നല്ലഗൗരവമുണ്ടായിരുന്നു ഇന്ദ്രന്റെ വാക്കുകൾക്ക് ... കർത്താവേ ജിത്തേട്ടൻ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയില്ല ... ഞാൻ എന്ത് മറുപടി പറയും ...
\"അതൊക്കെ വെറുതെ തോന്നുന്നതാകും ... എനിക്ക് സാറിനോട് ഒര് ദേഷ്യവും ഇല്ല ... പിന്നെ സർ വിളിക്കുംപോൾ വരാത്തത് ... അത് ... അത് എനിക്ക് ശരിക്കും തിരക്കുണ്ടായിട്ടാ ... \"പറയുന്നത് കള്ളമായതുകൊണ്ടുതന്നെ നന്നായി പതറുന്നുണ്ടായിരുന്നു ഇവാൻ ...
\"ഞാൻ അത് വിശ്വസിച്ചേനെ ... ഇല്ലാത്തതിരക്കുണ്ടാക്കി കിട്ടുന്ന ബസ്സിൽ കയറി തൊട്ടപ്പുറത്തെ സ്റ്റോപ്പിൽ ഇറങ്ങിയിട്ട് .. സ്ഥിരം പോകുന്ന ബസ്സ് വരുന്നതുവരെ ആ സ്റ്റോപ്പിൽ നീ കാത്തിരിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇപ്പൊ പറഞ്ഞത് ഞാൻ വിശ്വസിച്ചേനെ \"... ഇന്ദ്രൻ അതുപറഞ്ഞതും തെറ്റുചെയ്ത കുട്ടിയെപ്പോലെ ഇവാൻ തലകുനിച്ചു ... താൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് ജിത്തേട്ടൻ മനസ്സിലാക്കിയിരിക്കുന്നു ... ഇനി ഞാൻ എന്തുമറുപടികൊടുക്കും ... കള്ളം പിടിക്കപെട്ടതുകൊണ്ടുതന്നെ ... തലയുയർത്തി ഇന്ദ്രനെ നോക്കിയില്ല അവൻ ... അവന്റെ ആ ഇരിപ്പുകണ്ട് ഇന്ദ്രൻ ധീർക്കമായിട്ടൊന്ന് നിശ്വസിച്ചു ...
\"നിനക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ ജോ \"... ഇന്ദ്രന്റെ ചോദ്യം കേട്ടതും ഇവാൻ ഞെട്ടിപ്പിടഞ്ഞ് അവന്റെ മുഖത്തേക്കുനോക്കി ... ചോദ്യം ചോദിച്ചശേഷം പുറത്തേക്കുനോക്കിഇരിക്കുകയാണ് ഇന്ദ്രൻ ... ഇവാന് അകെ പരവേശം തോന്നി ... ജിത്തേട്ടന് മനസിലായി കാണുമോ ഞാൻ പ്രണയിക്കുന്ന കാര്യം ... പേടികൊണ്ട് വീണ്ടും പഴയ അവസ്ഥയിലേക്കുപോയി അവൻ ... ശരീരം മുഴുവനും വിയർപ്പുപടർന്നു ... ശ്വാസമെടുക്കാൻ വയ്യ ... വല്ലാത്ത ബുദ്ധിമുട്ട് ... കൂടാതെ വല്ലാതെ വിറക്കുന്നുണ്ടവൻ ... ആ നിമിഷം തന്നെയാണ് ഇന്ദ്രൻ അവന്റെ കയ്യിൽകയറിപിടിച്ചതും ...
\"ജോ ഇങ്ങോട്ടുനോക്ക് ... ഇങ്ങോട്ട് നോക്ക് ... ജോ ... ജോ \"... മുഖത്ത് രണ്ട് തട്ടുതട്ടിയതും ഇവാൻ ഞെട്ടി അവന്റെ മുഖത്തേക്കുനോക്കി ... അപ്പൊത്തന്നെ ഇന്ദ്രൻ മുന്നിലിരിക്കുന്ന ജ്യൂസ് അവനുനേരെ നീട്ടി ... ഒറ്റവലിക്ക് അതുമുഴുവനും ഇവാൻ കിടിച്ചുതീർത്തു ... വെയ്റ്റർ വന്നതോ ജ്യൂസ് ടേബിളിൽ കൊണ്ടുവച്ചതോ ഒന്നും ഇവാൻ അറിഞ്ഞില്ലെന്നതാണ് സത്യം ... ജ്യൂസ് കുടിച്ചതും അവനുനല്ല ആശ്വാസം തോന്നി ...
\"ഓക്കേആണോ \"... ഇവാനോന്നു റീലാക്സായതും ഇന്ദ്രൻ ചോദിച്ചു ... അപ്പൊത്തന്നെ അതെയെന്ന് തലകുലുക്കി അവൻ ...
\"മ്മ്മ് ... ഇനി എന്നോട് മിണ്ടാതിരിക്കുമോ \"... ആ ചോദ്യത്തിന് ഇല്ലായെന്ന് അപ്പൊത്തന്നെ തലയാട്ടി
\"എന്നോടുള്ള പിണക്കമൊക്കെ മാറിയോ \"... അതിനും ഒര് ചിരിയോടെ തലയാട്ടിയതേ ഉളളൂ അവൻ ... തലമുഴുവനും ഇളക്കിയുള്ള അവന്റെ ആട്ടം കണ്ടതും ഇന്ദ്രനും ചിരിച്ചുപോയി ... അവന്റെ ബിദ്ധിമുട്ട് മനസ്സിലാക്കിത്തന്നെ കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് തൽക്കാലത്തേക്ക് ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഇന്ദ്രൻ ...
\"അപ്പൊ കോംപ്രമൈസ് അയസ്ഥിതിക്ക് നമുക്ക് തിരിച്ചുപോയാലോ ... ജോ നേരെ കോളേജിലേക്കല്ലേ\" തന്റെ ബാഗുമെടുത്തെഴുനേറ്റുകൊണ്ടാണ് ഇന്ദ്രന്റെ ചോദ്യം
\"ഞാൻ കുറച്ചുംകൂടി കഴിഞ്ഞ് പൊയ്ക്കൊള്ളാം ... 5 മണിവരെയുണ്ട് റിഹേഴ്സൽ ... അവരില്ലാതെ ഒറ്റക്കിരിക്കാൻ ബോറാ \"... ഒരു ചിരിയോടെ ഇവാൻ പറഞ്ഞതും ഒക്കെയെന്നും പറഞ്ഞ് ഇന്ദ്രൻ അവിടുന്നിറങ്ങി ... എന്നാൽ പോയപോലെതന്നെ അവൻ തിരികെവരുകയും ചെയ്തു ...
\"ജോ ഞാൻ വീട്ടിലേക്ക് പോകുവാ ... വരുന്നോ എന്റെ കൂടെ ... വൈകിട്ട് ഞാൻ ഇവിടേക്കുതന്നെ തിരിച്ചുകൊണ്ടുവിടാം ... എന്താ വരുന്നോ ... വെറുതെ ഇരുന്ന് ബോറടിക്കണ്ടാ ...\"... ഇന്ദ്രൻ ചോദിച്ചതും സന്തോഷം കൊണ്ട് ഇവാന്റെ നെഞ്ച് പെരുമ്പറകൊട്ടി ... രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലവന് ... അപ്പൊത്തന്നെ പോകാൻ റെഡിയായി ബാഗുമെടുത്ത് ചാടിയെണീറ്റു ....
🔴🔵🟠🟣🟡⚫️🟢⚪️🟤
തുടരും
നിങ്ങൾക്ക് ഈ കഥ ഇഷ്ടമാകുന്നില്ലേ ... ആരും റേറ്റിങ്ങും കംമെന്റ്സും ഇടുന്നില്ല ...