Aksharathalukal

പോകാതിരിക്കാനാവതില്ല


നമ്മളുയർത്തിയ ബന്ധങ്ങൾ പൊട്ടിച്ച-
കലേക്കെനിക്കൊന്നു പോണം
പോകാതിരിക്കുവാനാകില്ലെനിക്കെന്റെ
ലക്ഷ്യത്തിലേക്കുള്ള യാത്ര!
ഞാനെന്റെ വഴിതേടിപ്പോകുന്ന യാത്ര
തിരികെ വരാത്തൊരു യാത്ര!

ഏറെപ്പദാഘാതമേൽക്കാത്തിലകളെ
ചവിട്ടിച്ചതയ്ക്കുന്ന യാത്ര.
ഉള്ളിന്റെയുള്ളിലെ സ്പന്ദനം കേട്ടു ഞാൻ 
താളം ചവിട്ടുന്ന യാത്ര!

നിഴലും നിറങ്ങളും ഇണചേർന്നു നിർമിച്ച
ചിത്രപഥങ്ങളിലൂടെ,
പോകാതിരിക്കുവാനാവില്ലയാരെന്നെ
ചങ്ങലപ്പൂട്ടിട്ടു നിർത്തിയാലും.

വെട്ടിത്തിളങ്ങുന്ന ഇന്ദ്രചാപത്തിന്റെ
നിറമുള്ള വീട്ടിലേക്കല്ല,
കാട്ടിലച്ചാർത്തുകൾ ഇരുൾമുടി ചൂടിയ
കാട്ടുചുരങ്ങളിലൂടെ,
ദീർഘപ്രയാണത്തിനായിത്തിരിക്കുമ്പോൾ
യാത്ര ചോദിക്കേണ്ടതുമില്ല!





പഴമുറം

പഴമുറം

0
281

പാതി ദ്രവിച്ചുപൊടിഞ്ഞു തകർന്നതാ...ആണിയിൽത്തൂങ്ങിക്കിടപ്പൂ പഴമുറം!പേറ്റിക്കൊഴിച്ചു കഴിഞ്ഞെത്ര കാലങ്ങൾമർദനമേറ്റു തളർന്നെത്ര നാളുകൾ?അന്നെന്റെ ഹൃത്തുടി താളത്തിൽ മന്ത്രിച്ചു:\"പരസുഖമേ സുഖം നിനക്കു നിയതം!\"ചാണകപ്പാലിൽ കുളിച്ചു വിശുദ്ധയായ്,നോറ്റതാണെത്ര വ്രതങ്ങൾ മുറയ്ക്കു ഞാൻ?എത്രയോ പൂജകൾക്കുള്ള നിവേദ്യങ്ങൾ,നെഞ്ചിന്റെ താളത്തിൽ പേറ്റിയതാണു ഞാൻ?ദുർഗതിയല്ലിതു കാലം നിയോഗിച്ച,കർമഫലത്തിന്റെ ബന്ധനം മത്രമേ!പോയ കാലത്തിന്റെ ഓർമകളിന്നെന്നി-ലാത്മപ്രകർഷമായ് കത്തിജ്വലിക്കുന്നു!പഴമുറം വേണ്ടെങ്കിൽ, അശ്രീകരത്തിന്റെമാലിന്യമാണെങ്കിൽ, ദൂരത്തെറിഞ്ഞേക്കൂ!പിച്ച