Aksharathalukal

സ്നൂസ് ( P : 1 )



*** വായനക്കാർക്കുള്ള മുന്നറിയിപ്പ് ***

മനുഷ്യ മനസ്സിനെ അസ്വസ്ഥമാക്കുന്ന വർണ്ണനകളും സംഭവങ്ങളും കഥയിൽ ഉണ്ടായിരിക്കാം, മാനസിക വെല്ലു വിളി നേരിടുന്നവരും കുട്ടികളും വായിക്കാതിരിക്കുക.

നന്ദി.

              **********************************







ഇരുട്ടിന്റെ നിശബ്ദ്ധയിൽ രമേഷ് തന്റെ കയ്യിലെ ഷവൽ മണ്ണിലേക്ക് കുത്തിയിറക്കി .അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു,  അവന്റെ ഹൃദയമിടിപ്പ് എല്ലാ പരിധികളെയും മറി കടന്ന് മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു .രമേഷ് ഓരോ തവണ ഷവൽ മണ്ണിലേക്ക് കുത്തിയിറക്കുമ്പോഴും അവന്റെ സമീപത്തുള്ള മരങ്ങൾക്ക് ഇടയിലിരുന്ന് ചീവിടുകൾ താളാത്മകമായി ഒച്ച വെച്ചു.ചീവീടുകൾക്ക് പലതും മുന്നെ അറിയാനുള്ള കഴിവുണ്ടെന്ന് രമേഷിന് തോന്നിയിട്ടുണ്ട്.മുഖത്ത് നിന്ന് ഒലിച്ചിറങ്ങിയ വിയർപ്പ് കൈ കൊണ്ട് തുടച്ച് മാറ്റി അവൻ ചുറ്റിനും നോക്കി.ആ വലിയ ബംഗ്ലാവിന്റെ ഉയർന്ന കരിങ്കൽ മതിൽക്കെട്ടിനകത്തെ പൂന്തോട്ടത്തിന് നടുവിൽ രമേഷ് കുഴിച്ച കുഴി ഒരാൾക്ക് കിടക്കാൻ പാകത്തിലായിരുന്നു. രമേഷിന്റെ ഷവൽ വീണ്ടും മണ്ണിലേക്ക് ആഴ്ന്നിറങ്ങി.

കുഴിയിലെ  ഇളകിയ മണ്ണ്  മുട്ടിൽ കുനിഞ്ഞിരുന്ന്  തന്റെ കൈകൾ കൊണ്ട് വാരി മാറ്റുമ്പോൾ നനഞ്ഞ   മണ്ണിന്റെ മണവും പൂന്തോട്ടത്തിൽ എലിസബത്ത് നട്ടു വളർത്തി പരിപാലിച്ചിരുന്ന ചുവന്ന റോസാ പുഷ്പങ്ങളുടെ ഗന്ധവും രമേഷിന്റെ മൂക്കിലേക്ക് ഇരച്ചു കയറുവാൻ മത്സരിച്ചു കൊണ്ടിരുന്നു.രമേഷിന് ഇഷ്ടമല്ലായിരുന്നു റോസാ പുഷ്പങ്ങളെ, ഒരു പുഷ്പങ്ങളെയും അവനിഷ്ടമല്ലായിരുന്നു.എലിസബത്തിന് മുന്നിൽ അവനത് പ്രകടിപ്പിച്ചിരുന്നില്ല എന്ന് മാത്രം .നനഞ്ഞ മൺ തരികൾ രമേഷിന്റെ നഖങ്ങൾക്കിടയിൽ കുത്തിക്കയറി  അവനെ മുറിവേൽപ്പിച്ചു. അവന്റെ നഖങ്ങൾക്ക് ഇടയിൽ പൊടിഞ്ഞ ചോര ചെളിയുമായി ഇട കലർന്ന് കട്ട പിടിച്ചു കിടന്നു. അവൻ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

കിഴക്ക് വെള്ള കീറാൻ തുടങ്ങിയിരുന്നു.നേരം വെളുക്കാൻ രണ്ട് മണിക്കൂർ കൂടെ കാണും രമേഷ് കിതച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി.അവൻ  കുഴിയിലേക്ക് ഇറങ്ങി നിന്ന് ധൃതിയിൽ മണ്ണ് മുഴുവൻ ഷവൽ കൊണ്ട് കോരി കുഴിക്ക് പുറത്തേക്കിട്ടു.ചതുരാകൃതിയിൽ ഉള്ള കുഴിക്ക് പുറത്ത് ഒരു മൂലയിൽ മണ്ണ് കൂനയായിക്കിടന്നു .ഇത് മതിയാകും അരണ്ട വെളിച്ചത്തിൽ തന്റെ ഷർട്ടിൽ പറ്റിയ ചെളി കൈ കൊണ്ട് തുടച്ചു കളഞ്ഞ് രമേഷ് കുഴിയിൽ ഷവൽ കുത്തി ആയാസപ്പെട്ട്  മുകളിലേക്ക് ചാടി കയറി.സമയം നാല് മണിയായിക്കാണും പടിഞ്ഞാറെ ആകാശത്ത് പ്രകാശിക്കുന്ന വീനസ്സ് ഗ്രഹത്തെ നോക്കി അവൻ മനസ്സിൽ കണക്ക് കൂട്ടി.ഷവൽ മൺ കൂമ്പാരത്തിന് മുകളിൽ കുത്തി നിർത്തി രമേഷ് ബംഗ്ലാവിന്റെ പൂമുഖ വാതിലിന് അടുത്തേക്ക് നടക്കുമ്പോൾ.... മൺ കൂനയിലെ കല്ലുകൾ ചെറു ശബ്ദത്തോടെ കുഴിയിലേക്ക് ഉരുണ്ടു വീണു.

     മാസ്റ്റർ ബെഡ്‌റൂമിന്റെ നടുവിലെ കിടക്കയിൽ എലിസബത്ത് കിടക്കുകയാണ്.വെളുത്ത നൈറ്റിയിൽ അവൾ അവരുടെ വിവാഹ നാളിലെപോലെ വെളുത്ത് സുന്ദരിയായിരുന്നു. രമേഷ് ഒരു നിമിഷം എലിസബത്തിന്റെ സുന്ദരമായ മുഖത്തേക്ക് നോക്കി നിന്നു. അവൾ ഇന്നലെ രാത്രി കഴിച്ച് അവശേഷിപ്പിച്ച എക്സ്ട്രാ ലാർജ് മെക്സിക്കൻ പിസ്സയുടെ ബോക്സ്‌ ബെഡ് സൈഡ് ലാമ്പിന്റെ മഞ്ഞ വെളിച്ചത്തിൽ കുളിച്ചിരിക്കുന്നു. നെടുവീർപ്പിട്ടു കൊണ്ട് രമേഷ് കട്ടിലിന് അടുത്തേക്ക് നടന്നു.എന്തോ മറന്നിട്ടെന്ന പോലെ അവൻ കുനിഞ്ഞ് കട്ടിലിന് അടിയിലേക്ക് നോക്കി.ഇന്നലത്തെ അങ്കത്തിന്റെ കാരണ ഭൂതൻ  കട്ടിലിന് അടിയിലേക്ക് നീങ്ങി കിടന്നിരുന്ന വലിയൊരു പാർസൽ കവർ രമേഷ് കൈ നീട്ടിയെടുത്തു  .ഗ്ലോബ് ഡീറ്റെക്റ്റീവ് ഏജൻസി,  കൊച്ചി, അഡ്രസ്ഡ് ടു ഇട്ടിയിൽ എലിസബത്ത് എന്ന് വടിവൊത്ത അക്ഷരത്തിൽ കവറിന് മീതെ എഴുതിയിരിക്കുന്നത് അവൻ ഒന്ന് കൂടെ വായിച്ചു.കവറിന് അകത്തെ ഡോക്യൂമെന്റസ് എടുത്ത് വായിക്കുമ്പോൾ വെറുമൊരു വിവാഹ തട്ടിപ്പുകാരൻ എന്ന പേര് ഗ്ലോബ് ഡീറ്റെക്റ്റീവ് ഏജൻസി തനിക്ക് ചാർത്തി തന്നതിൽ രമേഷിന് അമർഷം തോന്നി.അഞ്ച് വർഷത്തെ ദാമ്പത്യം തന്റെ ബെൽറ്റിൽ കുരുങ്ങി തീരാനായിരുന്നിരിക്കണം എലിസബത്തിന്റെ വിധി.അവളുടെ ഒടുക്കത്തെ സംശയം ആണ് ഇതിനെല്ലാം കാരണം, തന്റെ ചരിത്രം ചികയാൻ കൊച്ചിയിലെ പ്രശസ്തമായ ഡീറ്റെക്റ്റീവ് ഏജൻസിയെ ഏൽപ്പിക്കുവാൻ എലിസബത്തിനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നിരിക്കും.നിന്റെ പുറകെ നടന്ന് നിന്നെയും കെട്ടി ഒരു ദിവസം ഡിവോഴ്സ് എന്ന് നീ പറഞ്ഞാൽ രമേഷ് എല്ലാം കളഞ്ഞിട്ട് പോകുമെന്ന് കരുതിയോ  രമേഷ് തന്റെ കൈയിലെ പാർസൽ കവർ എലിസബത്തിന്റെ ചേതനയറ്റ ശരീരത്തിന് മുകളിൽ വെച്ചു.നിന്റെ സൗന്ദര്യം കണ്ടിട്ടൊന്നുമല്ല, എലിസബത്ത് എന്ന അനാഥയുടെ അളവറ്റ സമ്പത്ത് കണ്ടിട്ടാണ് രമേഷ് നിന്റെ പുറകെ കൂടിയത് ഇത് വരെ രമേഷ് ചെയ്തിട്ടുള്ളതെല്ലാം ലോകത്തിൽ എല്ലാവരും പുറകെയോടുന്ന ഒന്നിന് വേണ്ടി മാത്രം പണം... കൂടുതൽ പണം... . എലിസബത്തിന്റ പിസ്സയിൽ കലർത്താൻ അവൻ ഉപയോഗിച്ച മയക്കുമരുന്നിന്റെ കാലിയായ ചെറിയ കുപ്പിയും പിസ്സ ബോക്സും  കിടക്ക വിരിയിലേക്ക് എടുത്തിടുമ്പോൾ എലിസബത്തിന്റെ റോസ് പെർഫ്യൂമിന്റെ മണം രമേഷിന്റെ മനസ്സിനെ മദിച്ചു.തികഞ്ഞ അവജ്ഞയോടെ രമേഷ് മൂക്കിലൂടെ ശ്വാസം പുറത്തേക്ക്‌ തള്ളി.  എലിസബത്തിന്റെ തല പൊക്കി,  അവളുടെ കഴുത്തിൽ കുരുക്കിയിരുന്ന തന്റെ ബെൽറ്റ്‌ ഊരി എടുക്കുവാൻ രമേഷിന് ഇത്തിരി പരിശ്രമിക്കേണ്ടി വന്നു.ഒടുക്കം എല്ലാം കൂടെ എലിസബത്തിനൊപ്പം കിടക്ക വിരിയിൽ പൊതിഞ്ഞു കെട്ടുമ്പോൾ രമേഷ് അറിയാതെ അവന്റെ കൈ ഐസ് കട്ട പോലെ തണുത്ത എലിസബത്തിന്റെ ദേഹത്ത് സ്പർശിച്ചു, പൊള്ളിയത് പോലെ രമേഷ് പെട്ടെന്ന് കൈ പിൻ വലിച്ചു.എലിസബത്ത് മരിച്ചിട്ട് ആറു മണിക്കൂറിൽ കൂടുതലായിരുന്നു .അവളുടെ ശരീരത്തെ മൂടി പൊതിഞ്ഞിരുന്ന കിടക്ക വിരിയുടെ ഒരറ്റം എലിസബത്തിന്റെ മുഖത്തേക്ക് വലിച്ചിട്ട് രമേഷ് കിടക്കയിൽ തളർന്നിരുന്നു.

റോസസ് ആർ റെഡ് വയലറ്റ്സ് ആർ ബ്ലൂ, ഐ ഡോണ്ട് സ്ലീപ് അറ്റ് നൈറ്റ്‌, കോസ് ഐ ആം തിങ്കിംഗ് ഓഫ് യു എലിസബത്ത് മൂളാറുള്ള  പാട്ട് രമേഷിന്റെ ചെവിയിൽ ഉച്ചത്തിൽ മുഴങ്ങുവാൻ തുടങ്ങി .    അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.രമേഷിന്റെ ശരീരമാകെ വിയർത്തിരുന്നു.എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതി വീണതെന്ന് അവന് ഓർമയുണ്ടായിരുന്നില്ല.അവൻ കിടക്കയിൽ എഴുന്നേറ്റിരുന്ന് കണ്ണു മിഴിച്ച് ചുറ്റിനും നോക്കി.തന്റെ മൊബൈൽ ഫോണിലെ അലാറം അടിക്കുന്നതാണ് എലിസബത്തിന് ഏറ്റവും ഇഷ്ടമുള്ള പാട്ട്  രമേഷ് രാവിലെ ജോഗ് ചെയ്യാൻ ഉണരാൻ  സെറ്റ് ചെയ്ത് വെച്ചിരുന്നത് പക്ഷെ ഇന്നതിന് മറ്റൊരു ഉദ്ദേശ്യം കൂടെയുണ്ടായിരുന്നു, എന്നാൽ അലാറം അടിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപെ അവൻ എഴുന്നേറ്റു .

സമയം അഞ്ചു മണിയായിരിക്കുന്നു.ഒരു ദീർഘ നിശ്വാസത്തോടെ രമേഷ് കട്ടിലിന് അരികെ ഉള്ള മേശക്ക് മുകളിൽ നിന്ന് തന്റെ മൊബൈൽ ഫോൺ പരതിയെടുത്ത് അലാറം സ്നുസ് ചെയ്ത് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു .മേശക്ക് പുറത്ത് ഇരുന്നിരുന്ന എലിസബത്തിന്റെ മൊബൈൽ ഫോൺ എടുത്ത് സ്വിച്ച് ഓൺ ചെയ്ത് എലിസബത്തിന്റെ മൃതദേഹത്തിന് നേരെ തിരിഞ്ഞ രമേഷ് ഞെട്ടിപ്പോയി.കിടക്ക വിരി അവളുടെ മുഖത്ത് നിന്ന് മാറി കിടന്നിരുന്നു.നീല നിറമാകാൻ തുടങ്ങിയിരുന്ന അവളുടെ മുഖം കണ്ടപ്പോൾ രമേഷിന് ശരിക്കും പേടി തോന്നി. അവന്റെ നെറ്റിയിലാകെ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു .

രമേഷ് എലിസബത്തിന്റെ ശരീരത്തിൽ നിന്നും കിടക്ക വിരി മാറ്റി. അവളുടെ ചൂണ്ട് വിരലിന് അടിയിൽ ഓൺ ആയി വന്ന  ഫോണിന്റെ ഫിംഗർ പ്രിന്റ് സെൻസർ പതിപ്പിക്കുമ്പോൾ രമേഷിന്റെ കൈകൾ വിറച്ചു .ഒന്നാമതും രണ്ടാമതും വെച്ചിട്ടും ഫോൺ അൺലോക്ക് ആകുന്നുണ്ടായിരുന്നില്ല.രമേഷിന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.അവന്റെ നോട്ടം എലിസബത്തിന്റെ അടഞ്ഞ മിഴികളിൽ തന്നെ തറച്ചു നിന്നു.ഒരു വേള എലിസബത്ത് കണ്ണു തുറന്ന് തന്നോട് കയർക്കുമെന്ന് രമേഷ്t ഭയപ്പെട്ടു.എല്ലാം തന്റെ തോന്നലാണ് അവൻ പുതപ്പിന്റെ അറ്റം കൊണ്ട് ഫോണിന്റെ സെൻസർ  തുടച്ച് .എലിസബത്തിന്റെ വിരലിൽ സെൻസർ അമർത്തിയപ്പോൾ രമേഷിന് പരിചിതമായ മ്യൂസിക് ടോണോടെ അവളുടെ ഫോൺ അൺലോക്കായി.അപ്പോഴാണ് രമേഷിന് ശ്വാസം നേരെ വീണത് .പുതപ്പ് അലക്ഷ്യമായി എലിസബത്തിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് അവൻ ഫോണിന്റെ സെറ്റിംങ്‌സിൽ ചെന്ന് എലിസബത്തിന്റെ ഫിംഗർ പ്രിന്റ്സ് ഡിലീറ്റ് ചെയ്ത്, ഫോണിന്റെ ലോക്കിങ് മെക്കാനിസം നിർവീര്യമായി എന്ന് ഉറപ്പു വരുത്തി .ചുരുക്കം പറഞ്ഞാൽ ഇനി എലിസബത്തിന്റെ എല്ലാ ബാങ്ക് ഇടപാടുകളും  എന്റെ കയ്യിൽ.ഡിജിറ്റൽ ഇന്ത്യക്ക് എലിസബത്തിന്റെ ഒപ്പ് ഒന്നും വേണ്ടല്ലൊ രമേഷിന്റെ മുഖത്ത് ഒരു വിജയിയുടെ പുഞ്ചിരി വിടർന്നു .എലിസബത്തിന് പറയത്തക്ക സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല,   പിന്നെയുള്ളത് ഓൺലൈൻ സുഹൃത്തുക്കളാണ് അതും ടൈം പാസ്സിന് മാത്രം, ഫോണിലെ മെസ്സേജ് നോട്ടിഫിക്കേഷനുകൾ നോക്കുമ്പോൾ രമേഷ് ചിന്തിച്ചു.അങ്ങിനെയുള്ള ഒരാൾ ഒരു ദിവസം അപ്രത്യക്ഷമായാലും ആര് ശ്രദ്ധിക്കാൻ.രമേഷ് എലിസബത്തിന്റെ മൊബൈൽ ഫോൺ ഓഫ്‌ ചെയ്ത് എഴുന്നേറ്റ് നിന്ന് നടുവ് നിവർത്തി.

തുടരുന്നു ------->




*** For business enquiries :  viruthan.writes@gmail.com

*** എന്റെ കഥകൾ ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ്  സപ്പോർട്ട്  "വിരുതൻ "  പ്രതിലിപി    **


സ്നൂസ് ( P : 2 )

സ്നൂസ് ( P : 2 )

4
585

*** വായനക്കാർക്കുള്ള മുന്നറിയിപ്പ് ***മനുഷ്യ മനസ്സിനെ അസ്വസ്ഥമാക്കുന്ന വർണ്ണനകളും സംഭവങ്ങളും കഥയിൽ ഉണ്ടായിരിക്കാം, മാനസിക വെല്ലു വിളി നേരിടുന്നവരും കുട്ടികളും വായിക്കാതിരിക്കുക.നന്ദി.              **********************************അലാറം അടിക്കുന്നതിന് 2 മണിക്കൂർ മുൻപ് എഴുന്നേറ്റത് കൊണ്ട് കാര്യങ്ങൾ സമയത്തിന് തീരും കിടക്ക വിരിയിൽ ചുരുട്ടി കെട്ടിയ എലിസബത്തിന്റെ മൃതശരീരം തന്റെ തോളിലേക്ക് എടുക്കുമ്പോൾ രമേഷ് ആലോചിച്ചു.ശരീരത്തിന്റെ ഫിറ്റ്നെസ്സിൽ ശ്രദ്ധ ചെലുത്തിയിരുന്ന രമേഷിന് എലിസബത്തിന്റെ ശരീര ഭാരം ചുമന്നു നടക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല.എലിസബത്തിന്റെ മൃ