Aksharathalukal

Part - 3-പെൺ വിസ്മയങ്ങൾ!

\"എന്തു ചെയ്യാൻ ! നീ തൽക്കാലം ഇവിടെ താമസിക്ക്. വീട്ടിൽ ലീനയും മായമോളും എന്നെ കാത്തിരിപ്പുണ്ടാകും. ഇതൊന്നും ലീനക്കറിയില്ല. ഇതു വരെ ലീനയെ വിളിച്ച് ഒന്നും പറഞ്ഞതുമില്ല. \" ശ്രീകുമാർ എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാനൊരുങ്ങി.

\"ശ്രീയേട്ടാ, നാളെ മായമോളെ ഒന്നു കൊണ്ടു വരാമോ ? എത്ര നാളായി ഞാനവളെ കണ്ടിട്ട് ! \" അവളുടെ മുഖം വല്ലാതെ ദയനീയമായി.

\"ഞാനൊന്നാലോചിക്കട്ടെ. നീ വാതിലടച്ചൊ. ഞാൻ നാളെ വരാം.\"

വീട്ടിലേക്കുള്ള യാത്രയിൽ ശ്രീകുമാറിന്റെ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു. എന്തുകൊണ്ടാണ് തനിക്ക് അനിതയുടെ 
\'രക്ഷിക്കണ\' മെന്നുള്ള നിലവിളി നിഷ്കരുണം തള്ളിക്കളയാൻ കഴിയാതിരുന്നത് എന്ന് അവൻ അത്ഭുതത്തോടെ ഓർത്തു. വേറെ ആരാണെങ്കിലും \'പോടീ പുല്ലേ നിനക്ക് ഇതുതന്നെ 
വരണ\' മെന്ന് പറഞ്ഞ് അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്തേനെ.

താനീ ചെയ്തത് ലീനക്ക് ക്ഷമിക്കാനാവുമോ? ലീനയ്ക്കെന്നല്ല, ലോകത്ത് ഒരു പെണ്ണിനും ക്ഷമിക്കാൻ കഴിയാത്ത തെറ്റാണ് താൻ ഇന്ന് ചെയ്തത്.
പക്ഷെ, ആ നേരം ഇതൊന്നും തന്റെ തലയിലുദിച്ചില്ലല്ലൊ!

ലീനയോട് ഇതെങ്ങനെ പറയുമെന്നോർത്ത് ശ്രീകുമാറിന് വേവലാതിയായി.
പറയാതിരിക്കുന്നത് അങ്ങേയറ്റം അപകടമാണെന്നും അവന് തോന്നി.

സാധാരണ വീട്ടിലെത്തുമ്പോൾ , ഗേറ്റ് തുറക്കുമ്പോഴേക്കും വാതിൽ തുറന്ന് ഓടിയെത്തുന്ന ലീനയെ കണ്ടില്ല.
അവൻ വാതിൽ മെല്ലെ തള്ളിതുറന്നു. അത് അകത്ത് നിന്ന് അടച്ചിട്ടില്ലായിരുന്നു.

\" അച്ഛാ , മേമമ്മ വീണു. \" മായമോൾ അവനരികിലേക്ക് ഓടി വന്ന് പറഞ്ഞു. 

ശ്രീകുമാർ ബെഡ് റൂമിലേക്കു ചെല്ലുമ്പോൾ , അവശയായി കിടക്കയിൽ കിടക്കുന്ന ലീനയെയാണ് കണ്ടത്.

\"എന്തു പറ്റി മോളേ ..?\"

\"ശ്രീയേട്ടാ ഞാൻ ബാത്ത്റൂമിൽ തെന്നിവീണു. \" അതു പറഞ്ഞ് അവളൊരു പൊട്ടിക്കരച്ചിലായിരുന്നു.

ശ്രീകുമാറിനും സങ്കടം വന്നു.
\"സാരമില്ല മോളെ . നമുക്ക് ഇപ്പോൾ തന്നെ ഡോക്ടറെ കാണാം. \"

\" നാളെ പോയാൽ പോരെ ശ്രീ യേട്ടാ ?\"

\"വേണ്ട. നാളേക്ക് മാറ്റി വച്ചാൽ ചിലപ്പോൾ നീരു വന്നാലോ? എല്ലിന് വല്ല പൊട്ടലുണ്ടെങ്കിൽ നീട്ടിവയ്ക്കുന്നത് അബദ്ധാവും. നമുക്കിപ്പൊത്തന്നെ പോകാം . \"

കാർ ചവിട്ടുകല്ലിനോട് ചേർത്ത് നിർത്തി, അവൻ ലീനയെ പതിയെ പിൻസീറ്റിലേക്ക് ചാരിക്കിടത്തി.
മായമോളെ തൊട്ടരികത്തിരുത്തി.

ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ട് എക്സ്റേ എല്ലാം എടുത്തു. ഭാഗ്യത്തിന് എല്ലുകൾക്ക് പൊട്ടലൊന്നുമില്ലെങ്കിലും കുറച്ചു നാളത്തേക്ക് ബെഡ് റെസ്റ്റ് വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു.

തിരികെ വീട്ടിലെത്തുമ്പോൾ ലീനയുടെ കണ്ണു നിറഞ്ഞിരുന്നു. 
ശ്രീകുമാർ അവളെ പതിയെ താങ്ങിപ്പിടിച്ച് കിടക്കയിലേക്ക് കിടത്തി.

\"ഞാൻ ലീനക്കുട്ടിക്കൊരു ചായ ഉണ്ടാക്കി കൊണ്ടരാം ട്ടോ \" അവൻ സ്നേഹത്തോടെ ലീനയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞ്, അടുക്കളയിലേക്ക് പോയി.

മായമോൾക്ക് പാല് തിളപ്പിച്ച് കുറച്ച് നൂഡിൽസും ഉണ്ടാക്കിക്കൊടുത്ത് , രണ്ട് കപ്പിൽ ചായയുമായി ശ്രീകുമാർ , ലീനയുടെ കിടക്കക്കരികിലേക്ക് ചെന്നു.
അവളെ ഒന്ന് ചാരിയിരുത്തി ചായക്കപ്പ് ചുണ്ടോടടുപ്പിച്ചപ്പോൾ , അവളത് ഒരു സ്നേഹച്ചിരിയോടെ അവനിൽ നിന്നും വാങ്ങിക്കുടിച്ചു.

\"ശ്രീയേട്ടാ, നമ്മളിനി എന്തു ചെയ്യും? വീട്ടിലെ കാര്യങ്ങൾ ... \"

\" അതൊക്കെ ഞാൻ ചെയ്തോളാം ലീനേ. പിന്നെ മായമോൾടെ കാര്യല്ലെ . അതും എനിക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ. എന്റെ ലീനക്കുട്ടി വിഷമിക്കണ്ട ട്ടൊ.\"

\" എന്നാലും ശ്രീയേട്ടന് എന്തൊരു ബുദ്ധിമുട്ടായല്ലേ ..?\"

\" ഒന്നു പോടി പെണ്ണെ... \" 

\" ഇന്ന് രാത്രി എന്തുണ്ടാക്കണം നമുക്ക് കഴിക്കാൻ ? എന്റെ സ്പെഷൽ വെജിറ്റബിൾ പുലാവായാലോ ? നടുവേദനക്ക് ബെസ്റ്റാ !\" ശ്രീകുമാർ അവളുടെ മൂഡ് ഒന്നു മാറ്റാൻ, സ്വന്തം തമാശയിൽ ഉറക്കെച്ചിരിച്ചുകൊണ്ട് പറഞ്ഞു.

രാത്രി മായമോളുറങ്ങിക്കഴിഞ്ഞ്,
ലീനയുടെ ഉടുത്തിരുന്ന ഡ്രെസ്സെല്ലാം മാറ്റി, അവളുടെ ദേഹം മുഴുവൻ ഇളം ചൂടുവെള്ളത്തിൽ തുണി മുക്കി തുടച്ച്, പുതിയൊരു നൈറ്റി അവൾക്ക് അണിയിച്ചു കൊടുത്തു ശ്രീകുമാർ. അതിനിടയിൽ അവളെ പലയിടത്തും ഇക്കിളിപ്പെടുത്തിയും ഉമ്മ വെച്ചും ലീനയുടെ സങ്കടത്തെ കുറക്കാൻ നോക്കി അവൻ.

അടുത്ത രണ്ടു ദിവസങ്ങൾ ശ്രീകുമാർ ലീവെടുത്തു. ഇതിനിടെ അനിതക്ക് മായമോളെ കാണണമെന്ന് പലവട്ടം ശ്രീകുമാറിനെ വിളിച്ചിരുന്നു.
അവളെ ഫ്ളാറ്റിൽ നിന്ന് രക്ഷിച്ച കാര്യങ്ങളൊന്നും തന്നെ, ലീനയോടിതു വരെ പറഞ്ഞിട്ടില്ലെന്ന്
ശ്രീകുമാർ അനിതയോട് പറഞ്ഞു.

അടുത്ത ദിവസം മായമോളെ അവളുടെ സ്കൂളിൽ ചെന്ന് അവളെ കാണാൻ, ശ്രീകുമാർ അനിതക്ക് അനുവാദം കൊടുത്തു.

അന്നു വൈകീട്ട് ശ്രീകുമാർ വീട്ടിലെത്തുമ്പോൾ , രണ്ടു കയ്യിലും കിന്റർ ജോയിയുമായി സന്തോഷത്തോടെ അവനരികിലേക്ക് ഓടി വന്നു മായമോൾ പറഞ്ഞു: 
\" അച്ഛാ ,അമ്മ വന്നിട്ടുണ്ട് \"
ശ്രീകുമാറിന്റെ ചങ്കിൽ അയ്യോ എന്നു മുഴങ്ങി ഒരു വെള്ളിടി മിന്നി!
(കഥ തുടരുന്നു..)

Part -4 - പെൺ വിസ്മയങ്ങൾ!

Part -4 - പെൺ വിസ്മയങ്ങൾ!

2.3
267

മായമോൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ച് അവരുടെ ബെഡ്റൂമിലേക്ക് കൊണ്ടുപോയി.ലീനയെ ബാത്ത്റൂമിൽ നിന്ന് താങ്ങിപ്പിടിച്ച്കൊണ്ട് നടന്നുവരുന്ന അനിതയെക്കണ്ട് അവൻ അന്തംവിട്ട് നിന്നു.അനിത, ലീനയെ കിടക്കയിലേക്ക് ചാരിക്കിടത്തും നേരം, ശ്രീകുമാർ ഗൗരവത്തിൽ അനിതയോട് ചോദിച്ചു: \"നീയെന്തിനിങ്ങോട്ട് വന്നു ?\"\"ശ്രീയേട്ടാ ...\" ലീന , അനിതയോട് ദേഷ്യപ്പെടല്ലേ എന്ന മട്ടിൽ ആംഗ്യം കാട്ടി, പിന്നെ അവനെ അരികിലേക്ക് വിളിച്ചു.അനിത ഒന്നും മിണ്ടാതെ തല കുനിച്ച് അടുത്ത മുറിയിലേക്ക് പോയി. മായമോളും അവൾക്ക് പിറകെ പോകുന്നുണ്ടായിരുന്നു.ശ്രീകുമാർ, ലീനയുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു: \"