Aksharathalukal

പഴമുറം

പാതി ദ്രവിച്ചുപൊടിഞ്ഞു തകർന്നതാ...
ആണിയിൽത്തൂങ്ങിക്കിടപ്പൂ പഴമുറം!

പേറ്റിക്കൊഴിച്ചു കഴിഞ്ഞെത്ര കാലങ്ങൾ
മർദനമേറ്റു തളർന്നെത്ര നാളുകൾ?

അന്നെന്റെ ഹൃത്തുടി താളത്തിൽ മന്ത്രിച്ചു:
\"പരസുഖമേ സുഖം നിനക്കു നിയതം!\"

ചാണകപ്പാലിൽ കുളിച്ചു വിശുദ്ധയായ്,
നോറ്റതാണെത്ര വ്രതങ്ങൾ മുറയ്ക്കു ഞാൻ?

എത്രയോ പൂജകൾക്കുള്ള നിവേദ്യങ്ങൾ,
നെഞ്ചിന്റെ താളത്തിൽ പേറ്റിയതാണു ഞാൻ?

ദുർഗതിയല്ലിതു കാലം നിയോഗിച്ച,
കർമഫലത്തിന്റെ ബന്ധനം മത്രമേ!

പോയ കാലത്തിന്റെ ഓർമകളിന്നെന്നി-
ലാത്മപ്രകർഷമായ് കത്തിജ്വലിക്കുന്നു!

പഴമുറം വേണ്ടെങ്കിൽ, അശ്രീകരത്തിന്റെ
മാലിന്യമാണെങ്കിൽ, ദൂരത്തെറിഞ്ഞേക്കൂ!

പിച്ച നടക്കുന്ന പിഞ്ചിളം കാലിലെ
മുള്ളായി മാറുവാൻ മുറ്റത്തു വീഴല്ലേ!

പഴമുറമല്ലിതു പൊയ്പ്പോയ നന്മ
ജീവധർമത്തിന്റെ മൂർത്തമാം ധന്യത!

സപ്തതീർത്ഥങ്ങളിൽ മുങ്ങിക്കുളിച്ചാലും
നേടാത്ത സായൂജ്യമാർഗ നിദർശനം!

വീടിന്റിരുട്ടിലെ പാഴ്മുറച്ചീളുമീ
മണ്ണിന്റെ ദർശനപുണ്യം നുകർന്നവൾ!


ആതിരേ നീയെവിടെ?

ആതിരേ നീയെവിടെ?

0
257

ഞാറ്റുവേലത്താളം പാടെ മറക്കുവാൻ തിരുവാതിരയ്ക്കെന്തു പറ്റീ?മഴനൂലു പൊട്ടാതെ മണ്ണിലേക്കെത്തിയകുളിരിന്റെ തുള്ളികളെങ്ങേ?ഏതൊരു കശ്മലൻ വീട്ടുതടങ്കലിൽനിന്നെയൊളിപ്പിച്ചു വെച്ചൂ?ആകാശനാട്ടിലെ പീഡനമേറ്റു നീകണ്ണീരൊലിപ്പിച്ചിരിപ്പോ?രോഗാതുരയായ്ക്കിടക്കയോ ആതിരപനിവന്നു വയ്യാതെയായോ?ലഹരിക്കടിമയായ് പെയ്യാൻ മറന്നു നീദു:ഖിച്ചു ദൂരേക്കകന്നതാണോ?കാശിയോ, കേദാരനാഥിലോ ചുറ്റിയോദേവനെക്കണ്ടു മറന്നു നിന്നോ?പൃഥ്വിക്കു തലചുറ്റി ഭ്രമണം പിഴച്ചുവോ?ഋതുതാളം ശ്രുതിഭംഗമായോ?പേടിപ്പെടുത്തുന്ന ഏതോ വിനാശത്തിൻചിറകൊച്ച കേൾക്കുന്ന പോലെ!അടിവെച്ചടിവെച്ചടുക്കുമപചയംചിലമ്പൊലി