Aksharathalukal

മറക്കാനാവാത്ത സ്വപ്നം

കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുത്തും അവർക്കൊപ്പം കളിച്ചും ചിരിച്ചും സമയം പോയതറിഞ്ഞില്ല . പെട്ടെന്നാണ് മണിയടി ശബ്ദം കേട്ടത് .ശബ്ദം കേൾക്കേണ്ട താമസം കുട്ടികൾ എല്ലാവരും ബാഗും കുടയുമെടുത്ത് ക്ലാസ്സിന് പുറത്തേക്ക് ഓടി. ഞാനും പണ്ട് ഇങ്ങനെയായിരുന്നു മണിയടി ശബ്ദത്തിനായി കാത്തിരിക്കുമായിരുന്നു ബാഗുമെടുത്ത് ക്ലാസ്സിനു പുറത്തേക്ക് ഒടാൻവേണ്ടി. ഇന്ന് സ്ക്കൂൾ തുറന്ന ആദ്യദിവസമായതിനാൽ ഉച്ചവരെയുള്ളു ക്ലാസ്സ്. കുട്ടികൾ എല്ലാവരും പോയിട്ടും ഗൗരവ് മാത്രം പെട്ടെന്നു പോയില്ല അവൻ എൻ്റെ അടുത്തേക്ക് വന്നു. ആ കുഞ്ഞിബാഗ് തോളത്തിട്ട്, കുഞ്ഞികുടയും കൈയ്യിൽ പിടിച്ച് ചെറുകെ നടന്നു വരുന്നതുകാണാൻ നല്ല രസമായിരുന്നു.ഓമനത്തം തുളുമ്പുന്ന മുഖം.നിഷ്കളങ്കമായ പുഞ്ചിരി. ചെറു സ്വരത്തിൽ ഗൗരവ് എന്നോട് പറഞ്ഞു :ടീച്ചർ...ഞാൻ പോവാ നാളെവരാമെന്ന്.. റ്റാറ്റയൊക്കെപറഞ്ഞ് ഗൗരവിനെ യാത്രയാക്കി.ഇത്രയും നേരം കുട്ടികളുടെ കളി ചിരി ശബ്ദങ്ങളാൽ നിറഞ്ഞുനിന്നിരുന്ന ക്ലാസ്സ്റൂമിൽ നിന്ന് പെട്ടെന്ന് കുട്ടികൾ പോയപ്പോൾ . ക്ലാസ്സ് റൂമ് നിശബ്ദതയാൽ മൂടപ്പെട്ടതുപോലെ അനുഭവപ്പെട്ടു.ക്ലാസ്സ് റൂമിലെ ലൈറ്റും ഫാനും ഓഫ് ആക്കി ഞാനും ക്ലാസ്സറൂമിൽ നിന്നിറങ്ങി. സ്റ്റാഫ് റൂമിൽ പോയി. അവിടെ ചില അധ്യാപകർ എന്തൊക്കെയൊ വർക്കുകൾ ചെയ്യുന്നു.മറ്റുചിലർ വീട്ടിൽ പോകാനുള്ള തയാറെടുപ്പിലാണ്. ഞാനും വീട്ടിലോട്ടു പോവാൻ വേണ്ടി തയാറായി.അച്ഛൻ വിളിക്കാൻ വരാമെന്നു പറഞ്ഞതുകൊണ്ട്.ഞാൻ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു. പക്ഷേ അച്ഛൻ കോൾ എടുത്തില്ല.ഞാൻ സ്റ്റാഫ് റൂമീന്ന് ഇറങ്ങി ചെറുകെ വരാന്തയിലൂടെ നടന്നു.എ.ൽ.പി സ്ക്കൂൾ മുതൽ ഹൈസെക്കൻണ്ടറി വരെയുളള സ്ക്കൂളാണിത്.ഞാൻ ഇവിടെ പഠിച്ചിരുന്ന സമയത്ത് അധികം പൂരോഗമനം ഒന്നും ഉണ്ടായിരുന്നില്ല..ഇവിടെ മുറ്റത്ത് കയറിവരുന്നതിന് വലതുഭാഗത്ത് വർഷങ്ങൾ പഴക്കമുള്ള ഒരു വലിയ ആൽമരമുണ്ടായിരുന്നു.ഋതുക്കൾ പലതും കടന്നു പോയി എന്നിട്ടും തളരാതെ തലഉയർത്തിപ്പിടിച്ച് എല്ലാവർക്കും തണലേകി ഒരു രാജാവിനെപോലെ ഇപ്പോഴും നിൽപ്പുണ്ട്.ആൽമരം വെറുമൊരു തണൽമരം മാത്രമായിരുന്നില്ല ഞങ്ങൾക്ക് ഒത്തിരി മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച സ്ഥലം കൂടിയായികുന്നു. വേനൽകാലത്ത് ആൽമരത്തിൻ്റെ ചുവട്ടിലിരുന്ന് സാർ പഠിപ്പിച്ചതും,ചാറ്റൽമഴ വരുമ്പോൾ നനയാതെ നിക്കുന്നതും, കൂട്ടുകാരുമൊത്ത് ഇരിക്കുന്നതുംമെല്ലാം ആൽമരചുവട്ടിലായിരുന്നു. ഞാൻ വരാന്തയിലൂടെ നടന്ന് ഓഡിറ്റോറിയത്തിൻ്റെ മുൻപിലെത്തി . വളരെ വലുതായിരുന്നു ഓഡിറ്റോറിയം .
ഏതൊരു ആഘോഷവും,മൽത്സരങ്ങളും,  വാർഷികവും ഒക്കെ നടത്തുന്നത് ഇവിടെവച്ചായിരുന്നു. കുട്ടികൾടെ പല കഴിവുകളും പ്രകടിപ്പിക്കാൻ പറ്റിയ നിമിഷം കൂടിയായിരുന്നു അത്. ഞാൻ അവിടെ കണ്ട ഒരു കസാരയിൽ ഇരുന്നു.
പണ്ടത്തെ പലകാരൃങ്ങളും ഓർമയിൽ വന്നു .കൂട്ടുകാരുമൊത്ത് സമയം ചിലവഴിച്ചതും,ഓടികളിച്ചതും,         ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും അങ്ങനെ പലതും...

മറക്കാനാവാത്ത സ്വപ്നം

മറക്കാനാവാത്ത സ്വപ്നം

0
264

അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.അച്ഛൻ തിരിച്ചു വിളിച്ചതായിരുന്നു ഞാൻ കോളെടുത്തു .ഹലോ.. അച്ഛാ ക്ലാസ്സ് കഴിഞ്ഞു. ഞാൻ ഇപ്പോ വിളിക്കാൻ വരാമെന്നു പറഞ്ഞ് അച്ഛൻ കോൾ കട്ടാക്കി.ഞാൻ ചെറുകെ നടന്ന് ലൈബ്രറിയിലേക്ക് പോയി. അവിടെയാതൊരുമാറ്റവും ഇല്ല ആ പഴയ ലൈബ്രറിതന്നെ കേറിചെല്ലുമ്പോ കണുന്ന "നിശബ്ദത പാലിക്കുക" എന്ന ബോർഡും , ക്രമമായി പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നതും, ഇരിപ്പിടങ്ങളും എല്ലാംപഴയതുപോലെ തന്നെ. ലൈബ്രറിയിലെ ഷെൽഫിലെ പുസ്തകങ്ങൾക്ക് ഇടയിൽനിന്ന് കമല സുരയ്യയുടെ "എൻ്റെ കഥ" എന്ന പുസ്തകം എടുത്ത് ലൈബ്രറി ബുക്കിൽ പേരുമെഴുതി ഞാൻ അവിടുന്നിറങ്ങി.വരാന്തയിലൂടെ നടന്ന്