ചിലങ്ക 🍂
ആദ്യമായിട്ട് ആണ് ഒരു കഥ ഇതേപോലെ പ്രസിദ്ധീകരിക്കുന്നത്. ചുമ്മാ ബുക്കിൽ എല്ലാം കുത്തികുറിക്കും എന്നല്ലാതെ ഇങ്ങനെ ഒരു രീതിയിൽ എഴുതുന്നത് ഇതു ആദ്യമായിട്ടാണ്. അതിന്റെതായ എല്ലാം കുറവുകളും ഉണ്ടാകും. എല്ലാവരും വായിച്ചിട്ടു അഭിപ്രായം പറയണം നല്ലതു ആയാലും ചീത്ത ആയാലും.. എന്നാലേ മുന്നോട്ടു വീണ്ടും എഴുതാൻ ഉള്ള ആവേശം ഉണ്ടാവുകയുലോ 🥰🥰🥰🥰
ഇത് ഒരു പ്രണയകഥ മാത്രം അല്ല. നഷ്ടപ്പെടലിന്റെം വിരഹത്തിന്റെയും കൂടെ കഥ ആണ്.
നമ്മുടെ നായിക ആണ് ചിലങ്ക നായകൻ മഹേന്ദ്ര വർമ അവളുടെ മാത്രം മഹിയേട്ടൻ.. 😍.
മഹിക്ക് അവൾ ചിന്നു ആണ്.
അപ്പോ നമുക്ക് കഥ തുടങ്ങാം അല്ലെ മഹിയുടെയും ചിന്നുവിന്റെയും കഥ 😍😍😍😍
ശ്രീമംഗലം തറവാട്.........🏠
അവിടത്തെ കാരണവർ നാരായണ വർമ അവരുടെ ഭാര്യ സാവിത്രിദേവി. അവരുടെ ഒരേയൊരു പുത്രൻ ആണ് മഹേന്ദ്ര വർമ. ഇവിടെ എല്ലാവർക്കും ഇവൻ ഇന്ദ്രൻ ആണ്. അങ്ങനെയാ എല്ലാവരും അവനെ വിളിക്കുന്നത് കുഞ്ഞിലേ മുതലേ.. വലിയ തറവാട്ടുകാരാണെങ്കിലും അതിന്റെ ഒരു അഹങ്കാരവും ആ വീട്ടിൽ ഉള്ളവർക്കു ഇല്ല. മാത്രം അല്ല എല്ലാവരെയും ഒരുപാട് സഹായിക്കുകയും ചെയ്യും. അവിടെ വരുന്ന പണിക്കാർ എല്ലാം തന്നെ വളരെ നല്ല രീതിയിലെ വീട്ടിൽ ഉള്ളവർ പെരുമാറിയിട്ടുലോ. അത് നാരായണ വർമ്മയുടെ അച്ഛന്റെ കാലം തൊട്ടേ അങ്ങനെ തന്നെ. നാട്ടിലെ എന്തു ആവശ്യം വന്നാലും എല്ലാവരും ആദ്യം ഓടി വരുന്നത് ശ്രീമംഗലം തറവാട്ടിലേക് ആണ്. ആ വിശ്വാസം ഇതേ വരെ തെറ്റിയിട്ടും ഇല്ല..
.
.
.
.
ശ്രീമംഗലം തറവാടിന് അടുത്ത് തന്നെയാണ് നമ്മുടെ നായിക ചിലങ്കയുടെ വീട്. മതിലകം തറവാട്
ചിലങ്ക എല്ലാവർക്കും ചീരു ആണ്. പക്ഷെ മഹിക്ക് മാത്രം അവൾ ചിന്നു ആണേട്ടോ.
ചീരുവിന്റെ അച്ഛൻ മാധവൻ ശ്രീമംഗലത്തെ കാര്യസ്ഥൻ ആണ്. തലമുറകൾ ആയി മതിലകം തറവാട്ടിൽ ഉള്ളവർ ആണ് ശ്രീമംഗലത്തെ കാര്യസ്ഥ പണി ചെയ്തിരുന്നത്. ശ്രീമംഗലത്തു ഉള്ളവർക്ക് അത്രേം വിശ്വാസം ആണ് അവരെ.
ചീരുവിന്റെ അമ്മ ശ്രീദേവി. മാധവന്റെയും ശ്രീദേവിയുടെയും പ്രണയ വിവാഹം ആയിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ശ്രീദേവി യെ മാധവൻ വിളിച്ചിറക്കി കൊണ്ട് വന്നത് ആണ്. ശ്രീദേവിയുടെ വീട്ടുകാർ ഇന്നും അവരെ തിരികെ വിളിച്ചിട്ടില്ല. പക്ഷെ മാധവൻ അതിന്റെ സങ്കടം ഒന്നും അറിയിക്കാതെ ശ്രീദേവിയെ പൊന്നുപോലെ ആണ് നോക്കിയത്. എല്ലാത്തിനും കൂടെ ശ്രീമംഗലത്തുകാർ കൂടെ ഉണ്ടായിരുന്നു. ശ്രീദേവി ഒരു നൃത്ത അധ്യാപിക ആയിരുന്നു. അടുത്തുള്ള കുട്ടികളെ എല്ലാം വീട്ടിൽ നൃത്തം പഠിപ്പിച്ചിരുന്നു അവർ.
.
.
.
.
.
.
മാധവന്റെയും ശ്രീദേവിയുടെയും പ്രണയത്തിൽ വിരിഞ്ഞ ആദ്യത്തെ പുഷ്പം ആണ് നമ്മുടെ നായിക ചിലങ്ക. എല്ലാവരുടെയും പൊന്നോമന ആയിരുന്നു അവൾ കുഞ്ഞിലേ. ചിലങ്ക ജനിക്കുമ്പോൾ മഹിക്ക് വയസ് 7. മഹി അവളെ താഴത്തും തറയിലും വെക്കാതെ ആണ് കൊണ്ട് നടന്നത്. പക്ഷെ അന്ന് ഒന്നും അവനു അറിയില്ലയിരുന്നു അവന്റെ ജീവിതത്തിൽ അവൾ പ്രണയത്തിന്റെ പൂക്കാലം നിറയ്ക്കും എന്ന്..
.
.
.
.
.
വർഷങ്ങൾ കടന്നു പോയി. ചീരു വളർന്നു. അവൾക്ക് 20വയസായി. അവൾ ഇപ്പോ പണ്ടത്തെ പോലെ ഒന്നുമല്ല. നല്ല ഉണ്ടക്കണ്ണുകളും നീണ്ട മുടിയും എല്ലാം ആയി കാണാൻ ഒരുപാട് സുന്ദരി ആയിരിക്കുന്നു. മഹി അവന്റെ പഠിപ്പെല്ലാം കഴിഞ്ഞു അടുത്തുള്ള ഒരു കോളേജിൽ അദ്ധ്യാപകൻ ആണ്. ചീരു വീട്ടിൽ ഡാൻസ് പഠിപ്പിക്കുന്നുണ്ട്. അമ്മ തന്നെ ആണ് അവളുടെ ഗുരു. നൃത്തം, ബുക്ക് ഇതാണ് നമ്മുടെ ചീരുവിന്റെ ലോകം. അതേപോലെ അവളുടെ സ്വന്തം മഹിയേട്ടനും. പക്ഷെ ഉള്ളിൽ ഉള്ള പ്രണയം രണ്ട് പേരും തുറന്നു പറഞ്ഞില്ല. മഹിക്ക് ആണേൽ അവൾ തന്നെ അങ്ങനെ കാണുണ്ടോ എന്നുള്ള സംശയം ചീരുവിനു ആണെങ്കിൽ ഞാൻ അർഹത ഇല്ലാത്തത് ആഗ്രഹിക്കുന്നു എന്നുള്ള സങ്കടം.
.
.
.
.
.
ഒരു ദിവസം മഹി ഒരു ബുക്കിന് വേണ്ടി ചീരുവിന്റെ വീട്ടിൽ വന്നു. അപ്പോൾ ശ്രീദേവി മാത്രം ഉണ്ടായിരുന്നുലോ വീട്ടിൽ. ചീരു അമ്പലത്തിൽ പോയിരിക്കുകയായിരുന്നു.
ചീരുവിന്റെ അമ്മ മഹിയെ അകത്തേയ്ക്ക് വിളിച്ചു.
\"ചീരു അമ്പലത്തിൽ പോയിരിക്ക മോനെ, ചിലപ്പോ വരാൻ വൈകും കുറച്ചു വഴിപാടുകൾ ചെയ്യാൻ ഉണ്ടായിരുന്നു.\' അമ്മ
\"സാരമില്ല അമ്മേ ഞാൻ കാത്തിരികാം. എനിക്കൊരു ബുക്ക് വേണം ആയിരുന്നു അതിനാണ് വന്നത്.\" മഹി
\"ബുക്കിന് ആണെങ്കിൽ മോൻ മുകളിൽ ചീരുവിന്റെ റൂമിൽ പോയി ഷെൽഫിൽ നോക്കി എടുത്തോളൂ \"
\"എന്നാ ശെരി അമ്മേ ഞാൻ നോക്കിയിട്ടു വരാം \" മഹി
\"അപ്പോളേക്കും അമ്മ മോനു ചായ എടുക്കാം\"
\"ശെരി അമ്മേ \" മഹി.
.
.
മഹി പതിയെ ഗോവണി കയറി മുകളിൽ എത്തി.
കേറി ചെല്ലുമ്പോൾ വലത്തേ ഭാഗത്തുള്ള മുറി ആയിരുന്നു ചീരുവിന്റെ. അവൻ പതിയെ വാതിൽ തുറന്നു അകത്തേയ്ക്കു കയറി. റൂമിൽ എല്ലാം നല്ല അടുക്കും ചിട്ടയോടും കൂടി വെച്ചിരിക്കുന്നു. കണ്ടപ്പോൾ മഹിയുടെ മനസ് നിറഞ്ഞു. പതിയെ ഷെൽഫ് തുറന്നു ബുക്കിനായി തിരഞ്ഞു.
ഒടുവിൽ ബുക്ക് കിട്ടി. അത് എടുക്കുന്നതിന് ഇടയിൽ ആണ് ഒരു മയിൽപീലി വെച്ചിരിക്കുന്ന ബുക്ക് മഹിയുടെ കണ്ണിൽപ്പെട്ടത് കണ്ടപ്പോൾ എന്തോ കൗതുകം തോന്നി. അപ്പോൾ തന്നെ അവൻ അത് കൈയിൽ എടുത്തു. പതിയെ തുറന്നു. ആദ്യത്തെ പേജ് തുറന്നപ്പോൾ തന്നെ അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു. അവൾ അതിൽ എഴുതിയിരിക്കുന്നത് അവൻ വായിച്ചു
\"എന്റെ മാത്രം മഹിയേട്ടന് \"
അവനു വിശ്വസിക്കാൻ ആയില്ല അവൾ എന്റെ ചിന്നു എന്നെ പ്രണയിക്കുന്നു. കുഞ്ഞിലേ മുതലേ എനിക്ക് ചീരു നു വിളിക്കാൻ ഇഷ്ടമില്ല നിന്നെ ഞാൻ ചിന്നു നു വിളിക്കുന്നു പറയുമായിരുന്നു. അവൾക്ക് അത് ഇഷ്ടവും ആയിരുന്നു. പക്ഷെ അവളുടെ മനസ്സിൽ ഇങ്ങനെയൊരു ഇഷ്ടമുള്ളത് പോലെ ഒരിക്കൽ പോലും അവൾ പ്രകടിപ്പിച്ചിട്ടില്ല.
പിന്നെ ഓരോ പേജുകൾ വായിക്കുമ്പോളും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു. ഇത്രകാലവും ഒരുപാട് അവൾ എന്നെ പ്രണയിച്ചിട്ടും എനിക്കത് തിരിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നാലോചിച്ചപ്പോൾ അവനു ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അർഹതയില്ലാത്തതിനെ പ്രണയിക്കുന്നു എന്ന തോന്നലിൽ അവൾ ഒരുപാട് ദുഃഖം അനുഭവിക്കുന്നുണ്ടെന്ന് അവൻ അതിലൂടെ മനസ്സിലാക്കി.
ആ ബുക്കിൽ അവരുടെ രണ്ടുപേരുടെ ജീവിതത്തിലും കഴിഞ്ഞുപോയ എല്ലാ പ്രധാന സംഭവങ്ങളും വാക്കുകൾ ആയി എഴുതി ചേർത്തിരുന്നു അവൾ.
.
.
.
.
ഓടി ചെന്ന് ചിന്നുവിനെ ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നി അവനു. അവൻ വേഗം ആ ബുക്ക് അവിടെ വെച്ചിട്ടു താഴേക്കു ചെന്ന്. അപ്പോളേക്കും അമ്മ ചായയും ആയി വന്നിരുന്നു.
\"മോനു ബുക്ക് കിട്ടിയോ \"
\"കിട്ടി അമ്മേ, ചായ കുടിച്ചുകൊണ്ട് അവൻ പറഞ്ഞു.\"
കുറച്ചു ധൃതിയുണ്ടെന്നു പറഞ്ഞു മഹി വീട്ടിൽ നിന്നും ഇറങ്ങി. ചീരുവിനോട് പറയാൻ പറഞ്ഞു മഹി.
.
.
.
രാത്രിയിൽ ചിന്നുവിനെ കൊണ്ട് തന്നെ തന്നോട് ഇഷ്ടം പറയിക്കാൻ ഉള്ള വഴി ആലോചിക്കുക ആണ് മഹി. പെട്ടെന്നു ഒരു ബുദ്ധി അവന്റെ തലയിൽ ഉദിച്ചു.
പിറ്റേന്ന് രാവിലെ അവൻ മാധവനെ കാണാൻ പോയി.
\"മാധവേട്ട, ഒരു കാര്യം \"
\"എന്താണ് മഹി കുഞ്ഞേ പറയു \"
\"ചീരുവിനോട് ഒന്ന് അമ്പലത്തിൽ വരാൻ പറയണം. കുറച്ചു ബുക്സ് കൊടുക്കാൻ ഉണ്ട്, പിന്നെ ഡാൻസിന്റെ കുറച്ചു വിഡിയോ വേണം എന്ന് അവൾ പറഞ്ഞിരുന്നു അതും കൊടുക്കണം.\"
\"ശരി മോനെ, ഞാൻ പറയാം \".
.
.
.
.
അതേസമയം മഹിയേട്ടൻ തന്നെ കാണണം പറഞ്ഞത് എന്തിനാവും എന്ന് ആലോചിച്ചു ഇരികുകയാണ് ചീരു. വേറെ ഒന്നുമല്ല ഇന്നലെ മഹി വീട്ടിൽ വന്ന കാര്യം അമ്മ പറഞ്ഞിരുന്നു പിന്നെ റൂമിൽ പോയി ബുക്ക് എടുത്തതും ആ ബുക്ക് സ്ഥലം മാറി ഇരിക്കുന്ന പോലെ അപ്പോൾ തോന്നി. ഒരു പേടി മഹിയേട്ടൻ അത് വായിച്ചു കാണുമോ ഉണ്ടെങ്കിൽ എന്താവും പ്രതികരണം. ചിലപ്പോ കളിയാക്കുമായിരിക്കും ഒരു കാര്യസ്ഥന്റെ മോളുടെ ആഗ്രഹം കൊള്ളാം എന്നും പറഞ്ഞു. വേണ്ട ഒരുപാട് കാടു കയറി ചിന്തിക്കണ്ട വരുന്നപോലെ വരട്ടെ.
.
.
.....................
തുടരും ❤️
ചിലങ്ക 🍂
Part 2 അവൾ വേഗം അമ്പലത്തിലേക്ക് നടന്നു. എത്ര നടന്നിട്ടും ഇന്ന് അമ്പലത്തിൽ എത്തുന്നില്ല അനവൾക്ക് തോന്നി. അമ്പലത്തിന്റെ അടുത്ത് എത്താൻ ആയപ്പോൾ ദൂരെ ആൽമരത്തിന്റെ കീഴെ മഹിയേട്ടൻ ഇരിക്കുന്നത് കണ്ടു. മുണ്ടും ഷർട്ടും ആണ് വേഷം. കൺനിറയെ കണ്ടു നിക്കാൻ തോന്നി അവൾക്ക് മഹിയേട്ടനെ. അവൾ വേഗം മഹിയുടെ അടുത്തേക് നടന്നു.......മഹി അവൾ ദൂരെ നിന്ന് വരുന്നത് കണ്ടിരുന്നു. അവളെ ഓടി ചെന്ന് കെട്ടിപിടിക്കണം എന്ന് തോന്നി അവനു❤️😍. പക്ഷെ വേണ്ട അവൻ മനസിനെ നിയന്ത്രിച്ചു. എന്നെ ഇത്രേം കാലവും കളിപ്പിച്ചിലെ അതിനു ചെറിയൊരു ശിക്ഷ കൊടുക്കണം 😁😁........ചിന്നു മഹിയുടെ അടുത്തെത്തി.. അവരുടെ കണ്ണുകൾ