Aksharathalukal

രാജമാണിക്യം_ഭാഗം 2.

 
ഉണ്ണിയുടെ ശബ്ദം കേട്ട് കോപത്തോടെ വല്യച്ഛൻ. ആരാ ഈ കുട്ടി? 
വല്യച്ച ഇത് ഉണ്ണി, ഞാന് സുധി എൻറെ മകൻ. 

സുധി ഇപ്പോഴത്തെ കുട്ടികളുടെയൊക്കെ ഓരോ കാര്യങ്ങളെ. പിറന്നാൾ ദിനമായിട്ട് എന്നെക്കൊണ്ട് പറയിപ്പികരുത്ത് നീ.

 (ദേഷ്യത്തോടെ വലിയച്ഛൻ പറഞ്ഞു.)
ആ കേറി പോരെ എല്ലാവരും.
എൻറെ പിറന്നാൾ ദിനത്തിൽ ഇവിടെ വന്നുചേർന്ന എലവർക്കും നന്ദി. അറിയാമല്ലോ ഇന്ന് എനിക്ക് 85ആം പിറന്നാൾ ഇക്കാലേമത്രയും ഈ തറവാടും അതോടൊപ്പം തന്നെ ഈ മാണിക്യവും ഞാൻ കാത്തുസൂക്ഷിച്ചു. ഇനി അടുത്തയാൾക്ക് ഞാനീ മാണിക്യം കൈമാറുകയാണ് അത് വെറുതെ ഒരാൾക്ക് അങ്ങനെ മുറിയിലേക്ക് കയറി ചെല്ലാൻ പറ്റത്തില്ല. വ്രതത്തോടും ശുദ്ധിയോടും കൂടിയ ഒരാൾക്ക് മാത്രമേ ഞാൻ ഈ മാണിക്യം കൈമാറുകയുള്ളൂ. 
ആരെന്ന് വെച്ചാൽ കടന്നുവരാം. 

അതിപ്പോ ആരാ ഇപ്പോൾ ഇത് കാത്തുസൂക്ഷിക്കുന്നേ. വ്രതത്തോടും ശുദ്ധിയോടും കൂടി ആരാ ഇപ്പോഴും ഈ തറവാട്ടിൽ നിൽക്കുന്നത്. 
(എല്ലാവരെയും നോക്കി സുധി പറഞ്ഞു.)

അച്ഛാ എനിക്ക് മാണിക്യം കാണണം. ഞാൻ നോക്കിക്കോളാം. 
മിണ്ടാതിരിക്കെടാ ഒന്ന് എന്ത് എവിടെ പറയണമെന്ന് നിനക്കറിയില്ല. നിനക്ക് മാണിക്യം എന്തെന്ന് വെച്ചാൽ അറിയാമോ?

ഞാനന്ന് അച്ഛനോട് ചോദിച്ചതല്ലേ? അച്ഛനല്ലേ പറഞ്ഞത് അത് അച്ഛൻ കണ്ടിട്ടില്ലെന്നും .അച്ഛന് അത് അറിയത്തില്ല എന്ന്. പിന്നെ അത് എൻറെ സ്വപ്നത്തിലും വന്നു. വീണ്ടും ഞാൻ അത് അച്ഛനോട് ചോദിച്ചതല്ലേ അപ്പോഴും അച്ഛൻ പറഞ്ഞു എനിക്കറിയില്ല എന്ന്. 

ശബ്ദം ഇടറിക്കൊണ്ട് വല്യച്ഛൻ ചോദിച്ചു. ഉണ്ണി നീ അത് എങ്ങനെയാ സ്വപ്നം കണ്ടേ.. ആ മാണിക്യം ഏത് നിറത്തിലാണ്.

വല്യപ്പൂപ്പാ ഞാൻ കണ്ടപ്പോൾ ആ മാണിക്യം രണ്ട് നിറങ്ങൾ കണ്ടു നീലയും ചുവപ്പും. 

ഒരു ഞെട്ടലോടെ അദ്ദേഹം കണ്ണുകൾ അടച്ചു. തൻറെ ബാല്യകാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി. അദ്ദേഹം ചാരുക്കസേരയിൽ ഇരുന്നു. 

വല്യച്ഛാ..എന്തുപറ്റി ? ഒന്നുമില്ല കുറച്ചുനേരം ഞാനൊന്ന് വിശ്രമിക്കട്ടെ. 


           തുടരും................

രാജമാണിക്യം-ഭാഗം 3

രാജമാണിക്യം-ഭാഗം 3

3
488

തന്റെ ബാല്യകാല സ്മരണങ്ങൾ ഓർത്തു അദ്ദേഹം ചാരുക്കസേരയിൽ ഇരുന്നു കണ്ണുകൾ മെല്ലെ അടച്ചു. തറവാട്ടിൽ വീണ്ടും ഒരു പിറന്നാൾ ദിനം കൂടിയായി അന്ന് എല്ലാവരും തന്നെ അന്നത്തെ പ്രതാപിയായ തമ്പുരാൻറെ പിറന്നാൾ കൊണ്ടാടാൻ വന്നു. കുട്ടിത്തമ്പുരാനായ എനിക്ക് ഒരു മോഹം. മാണിക്യം കാണാനും അതിലൊന്ന് സ്പർശിക്കാനും. എന്നാൽ ആരുമില്ലെന്ന് അറിഞ്ഞതോടുകൂടി ആ മുറിയിലേക്ക് ഞാൻ മെല്ലെ കാലെടുത്തുവെച്ചു. ആ സമയത്തെ ആഹ്ലാദവും സന്തോഷവും ആ കണ്ണുകളിൽ ജ്വലിച്ചു അദ്ദേഹം മാണിക്യത്തിൽ സ്പർശിച്ചു. എന്നാൽ അടുത്ത കിടന്ന സർപ്പം തന്നെ ഉപദ്രവിക്കുകയോ കോപിക്കുകയോ ഒന്നും തന്നെ ചെയ്തതില്ല.