രാജമാണിക്യം_ഭാഗം 4.
ഏയ് കുട്ടി തമ്പുരാൻ എങ്ങോട്ട് പോകുന്നു?
എങ്ങോട്ടും പോകുന്നില്ല.
ആ മുറിയുടെ പരിസരത്തോട്ട് ഒന്നും പോകരുത് കേട്ടോ.
ഇവിടത്തെ തമ്പുരാൻ കണ്ടാൽ ദേഷ്യപ്പെടും അവിടെയാ ആ കല്ല് ഇരിക്കുന്നെ മാണിക്യക്കല്ല്.
ഇല്ല ഞാൻ അങ്ങോട്ട് പോകൂല.
എല്ലാവരും പറയുന്നല്ലോ എന്നോട്, ആ മുറിയിൽ കയറരുത് ,ആ മുറിയിൽ മാണിക്യമുണ്ട് ഒരു കുഞ്ഞു പാമ്പും ഉണ്ടെന്നൊക്കെ പക്ഷേ അവിടെയാണല്ലോ ഇവിടത്തെ അപ്പൂപ്പൻ താമസിക്കുന്നത്.
എന്തായാലും ആ മുറിയിൽ ഒന്നും കേറാ.
മാണിക്യം തൊടാലോ?
ഞാൻ സ്വപ്നത്തിൽ കണ്ടപോലെ ചുവപ്പും നീലയും നിറം ആയലോ?
(രണ്ടും കൽപ്പിച്ച് ആ കുട്ടിത്തമ്പുരാൻ മുറിയിലേക്ക് പ്രവേശിച്ചു. തൻറെ അതി കഠിനമായ പരിശ്രമത്തിലൂടെ ആ മാണിക്യം അവൻ സ്പർശിച്ചു.)
കൊള്ളാല്ലോ മാണിക്യം.
ഇതെന്താ നിറം മാറാതെ?
അയ്യോ ആ പാമ്പ് താ വരുന്നു. ഈ മാണിക്യ അവിടെ തന്നെ ഇടാം.
(കുട്ടിത്തമ്പുരാൻ ആ മാണിക്യം എടുത്തടത്ത് തന്നെ വെച്ചിട്ട് ഇറങ്ങി ഓടി.)
എന്താ തമ്പുരാട്ടിയെ നീ ഭയത്തോടെ ഓടുന്നത്.
ഒന്നുമില്ല...........
(കുട്ടി തമ്പുരാൻ ഭയത്തോടെ ഒരു മൂലയിൽ ചെന്നിരുന്നു. എന്നാൽ അവിടെ കാണുന്ന കാഴ്ച എല്ലാം ഭീകരത്തോടെ ആയിരുന്നു. എല്ലാവരും അവനെത്തന്നെ ഒരു നിമിഷം നോക്കി നിന്നു.)
(ശില്പങ്ങളിലെ പ്രതിമകൾക്ക് ജീവൻ ഉണർന്ന പോലെ. ശില്പത്തിലെ ഓരോ സർപ്പചാലങ്ങൾക്ക് ജീവൻ പുനർജനിച്ച പോലെ. അവനെ പിന്തുടർന്നു ആ സർപ്പക്കൂട്ടങ്ങൾ.)
(കണ്ടുനിന്നവർക്ക് പോലും അതിശയിപ്പിച്ച ഒരു വിസ്മയ കാഴ്ച. എന്നാൽ എന്ത് ചെയ്യണം എന്ന അറിയാതെ പകച്ചു നിന്നു പോയ ആ കാലഘട്ടം.)
കുട്ടിത്തമ്പുരാൻ ഓടിക്കൊണ്ട് അപ്പൂപ്പാ എന്നൊരു വിളി....
അപ്പൂപ്പാ.......
അപ്പൂപ്പാ............
അന്നത്തെ പ്രതാപിയായ കാരണവരായ തമ്പുരാൻ അപ്പൂപ്പൻ കണ്ട കാഴ്ച ഏവരെയും ഭീതിപ്പെടുത്തുന്നതായിരുന്നു.
അന്നത്തെയാ ഉൾവിളിയോടെ അദ്ദേഹം തീരുമാനിച്ചു അടുത്ത അനന്തരവകാശി ഈ കുട്ടിത്തമ്പുരാൻ.
തുടരും...............
രാജമാണിക്യം-ഭാഗം 5.
സർപ്പങ്ങളാൽ കുട്ടി തമ്പുരാൻ വളയപ്പെട്ടു. എവിടെ ചെന്നാലും തൻറെ നിഴൽ പോലെ അവർ സഞ്ചരിച്ചു.എന്ത് ചെയ്യണമെന്നറിയാതെ കുട്ടിത്തമ്പുരാൻ ആകെ അമ്പരന്നു പോയി. തൻറെ കൂട്ടുകാരോടൊപ്പം പോലും തനിക്ക് സമയം ചെലവഴിക്കാൻ പോലും സാധിച്ചില്ല. ആകെ ഒരു ഒറ്റപ്പെടൽ. ഇതിനെല്ലാം കാരണം താൻ അന്ന് കണ്ട സ്വപ്നവും അതിലുപരി തനിക്ക് തോന്നിയ ഒരു ആഗ്രഹവും. എല്ലാം ആണെന്ന് കരുതി കുട്ടിത്തമ്പുരാന് തന്നോട് തന്നെ ഒരു ദേഷ്യം തോന്നി.ഇതെല്ലാം കണ്ടുനിന്ന അപ്പൂപ്പൻ അടുത്ത അനന്തരവകാശിയായി കുട്ടിത്തമ്പുരാനെ ചുമതലപ്പെടുത്തി. കുട്ടിത്തമ്പുരാ......ഇനി നീയാണ് ഈ മുറിയിലെ കാവൽക്കാരൻ.