Aksharathalukal

അന്ന മരണപ്പെട്ടു..._ഭാഗം 1.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അന്നയുടെ മരണം സ്ഥിരീകരിക്കപ്പെട്ടത്. 
തന്റേത് ആയിട്ടുള്ള മികവ് കഴിവും പഠന കാലഘട്ടത്ത് തെളിയിച്ച ഒരു കലാപ്രതിഭയായിരുന്നു അന്ന. 
 
ഈയൊരു കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയപ്രവർത്തകനും എംഎൽഎയുമായ സദാശിവന്റെ മകൻ ആനന്ദ പത്മനാഭൻ ആണെന്നുള്ള കാര്യത്തിൽ കൂടെ ഒരു സംശയം നാട്ടുകാരും വീട്ടുകാരും പറയപ്പെടുന്നു. 

ഏതാനും നിമിഷങ്ങൾക്കുള്ളിൽ അന്നയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് നെയ്യാറ്റിൻകരയിലേക്ക് പുറപ്പെടും. ഈ ഒരു കാഴ്ച ഏവരെയും കണ്ണുനിറയിപ്പിക്കുന്നതാണ്. അന്നയുടെ പിതാവും സഹോദരനും ഭൗതികശരീരം ഏറ്റുവാങ്ങാനായി അകത്തേക്ക് പോയിരിക്കുകയാണ്. അല്പസമയത്തിനുള്ളിൽ നെയ്യാറ്റിൻകരയിലേക്ക് കണ്ണീരിൽ കുതിർന്ന യാത്രയായിരിക്കും നൽകുക. 

സദാശിവൻ സാറേ..... സാറേ........
കണ്ടില്ലേ ന്യൂസ്? 
ഈ ന്യൂസ് ഒക്കെ ഈ സമയത്ത് . ഇതിപ്പോ എന്താ വിഷയം? 

സാറിൻറെ മോൻ അനന്തുവിനെ പറ്റിയും ന്യൂസിൽ പറയുന്നുണ്ട്. 
അവരു ഒരുമിച്ച് പഠിച്ചെന്നും പറഞ്ഞ് ഒരു പ്രേമത്തിൽ ആകുമോ? 

സാർ ഒന്ന് മോനോട് ഒന്ന് ചോദിച്ചു നോക്കൂ? 
അനന്തു... അനന്തു......

അച്ഛാ.....
എന്തെങ്കിലും സത്യമുണ്ടോ ഈ വാർത്തയിൽ? 
എനിക്ക് ഞങ്ങൾ....(ഇടറിയ ശബ്ദത്തിൽ അനന്തു.)
കാര്യം പറയടാ അങ്ങോട്ട്? 
ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു അച്ഛാ. 
ഞങ്ങൾക്കിടയിൽ സൗഹൃദത്തിൽ അപ്പുറം ഒരു പ്രണയ രീതിയിൽ എപ്പോഴൊക്കെയോ....

ആ നിർത്ത്. 
മക്കൾ ഓരോ തോന്നിവാസങ്ങൾ കാണിക്കും. അതിൽ ഏർപ്പെടാൻ ആയിട്ട് തന്ത എന്ന രീതിക്ക് കുറെ എണ്ണങ്ങൾ ഉണ്ടല്ലോ ഇവിടെ? 
കേട്ടല്ലോ മോന്റെ കൊണാധികാരങ്ങൾ. 
ഈ ഇലക്ഷൻ റിസൾട്ട് ഒക്കെ വരുന്ന സമയത്ത് എന്തൊക്കെ പുലിവാലുകളാണ് വരുന്നേ?

നീ നിരപരാധി ആണെങ്കിൽ ഈ കേസിൽ നിന്ന് ഞാൻ നിന്നെ രക്ഷിക്കും. ഇല്ലെങ്കിലും നിന്നെ ഇതിൽനിന്ന് രക്ഷിച്ചേ പറ്റത്തുള്ളൂ. കാരണം നീ എൻറെ മകൻ അതിലുപരി ജനങ്ങളുടെ ഇടയിൽ എനിക്കൊരു പേരുണ്ട്. അതിന് നീയായിട്ട് നശിപ്പിക്കരുത്. 
ഇതൊരു പോരായ്മയായിട്ട് എടുക്കാൻ എതിർ പാർട്ടിക്കാർ എന്ത് തരികിടയും ചെയ്യും. അതുകൊണ്ട് ഞാൻ പറയുന്നത് നീ കേൾക്കണം, മുറിക്ക് പുറത്ത് ഇറങ്ങരുത്. 

അച്ഛാ....
അവസാനമായി എൻറെ അന്നേ ഒന്ന് ഒരു നോക്ക് കാണാൻ. 
നന്നായി........ കൂടുതലൊന്നും പറയിപ്പിക്കരുത് കേറി പോടാ. 

രാജീവേ വണ്ടിയെടുക്ക്.
ശരി സാറേ.....

നാട്ടുകാരുടെ കണ്ണീരിൽ കുളിർന്ന ആദരാഞ്ജലികൾ. ലക്ഷകണക്കിന് ജലസാഗരങ്ങളാണ് അന്നയുടെ വീട്ടിലേക്ക് തടിച്ചുകയറുന്നത്. 
ഇനിയൊരു പെൺകുട്ടിക്കും ഇത്തരത്തിൽ 
ഗതികേട് ഉണ്ടാവാതിരിക്കട്ടെ. ഇനിയൊരു ഇര ഈ കൊച്ചു കേരളത്തിൽ ഉണ്ടാവാതിരിക്കട്ടെ. ഇത്രയും പറഞ്ഞുകൊണ്ട് ക്യാമറമാൻ ശരത് മേനോടപ്പം ടിവി ന്യൂസ് റിപ്പോർട്ടർ അർജുൻ. 

സാറേ.....
സോഷ്യൽ മീഡിയയിലും ഫുള്ളും ഇതുതന്നെയാണ്. 
ആ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.
എന്ത് ചെയ്യാനാ.....
ഇനി ഇപ്പൊ എന്താ കേസ്?
നീ കൂടുതൽ അന്വേഷിച്ചോ?

കേസ്... നമ്മുടെ എസ്പി സാറ അന്വേഷിക്കുന്നത്. 
ആരാ പ്രകാശോ? 
അതെ...

സാറേ..ഫോൺ റിങ് ചെയ്യുന്നു.
വീട്ടിൽ നിന്ന് മാഡമാ...
ഹലോ....
പറ രേണുക....
ചേട്ടാ....
മോൻ നമ്മുടെ മോൻ....
(പൊട്ടിക്കരഞ്ഞുകൊണ്ട് രേണുക).
നി കാര്യം പറയൂ. 

വെക്കം സിറ്റി ഹോസ്പിറ്റലിലോട്ട് വാ....
രാജീവേ....
വണ്ടി ഹോസ്പിറ്റലിലേക്ക് വിട്. 


                          തുടരും........................

അന്ന മരണപ്പെട്ടു..._ഭാഗം 2

അന്ന മരണപ്പെട്ടു..._ഭാഗം 2

4
613

ഇപ്പോൾ കിട്ടിയ വാർത്ത. രാഷ്ട്രീയ പ്രവർത്തകരും എംഎൽഎയും ആയ സദാശിവന്റെ മകൻ അനന്തപത്മനാഭൻ തിരുവനന്തപുരം സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. ആത്മഹത്യ ശ്രമമെന്നാണ് പറയപ്പെടുന്നത്. ഒന്നും വ്യക്തമായി തന്നെ അറിയാൻ സാധിക്കുന്നില്ല. കൂടുതൽ വിവരത്തിനായി നമുക്ക് എസ്പി പ്രകാശ് സാറിനോട് സംസാരിക്കാം. സാർ എന്താണ് ഈ കേസുമായി ബന്ധപ്പെട്ടാണോ അനന്തപത്മനാഭൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്?കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കേസിന്റെ ചുമതലയം അന്വേഷണവും എല്ലാം എനിക്കാണ്. അന്നയുടെ മരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഏതാനും ഒരാഴ്ചയ്ക്കുള്ളി